കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

കഥ, കവിത, നോവൽ, ജീവചരിത്രം, യാത്രാവിവരണം, ബാലസാഹിത്യം, ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ മലയാളം, ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലായി ഏകദേശം ഏഴായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി കരുമാടി സ്കൂളിന്റെ അഭിമാനമാണ്. കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുള്ള സംവിധാനം ഉണ്ട്. പാഠങ്ങളുമായി ബന്ധപ്പെട്ടുള്ള ഏതു റഫറൻസ് ഗ്രന്ഥവും ഇവിടെ ഉണ്ടെന്നുള്ളത് അദ്ധ്യാപകർക്കും ഏറെ പ്രയോജനകരമാണ്. കുട്ടികൾ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പുകൾ തയാറാക്കി അവതരിപ്പിക്കാറുണ്ട്. വായിച്ച പുസ്തകങ്ങളെപ്പറ്റിയുള്ള ചർച്ചകളും ക്ലാസ്സിൽ നടത്താറുണ്ട്. കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാനായി അവരുടെ വായനക്കുറിപ്പുകൾ ചേർത്ത് പതിപ്പുകൾ തയാറാക്കിയിട്ടുണ്ട്.