കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ പ്രധാനപ്പെട്ട ദിനാചരണങ്ങളും നടത്താറുണ്ട്. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര ദിനം, ഗാന്ധിജയന്തി തുടങ്ങി ഓരോ ദിനങ്ങളും മുൻകൂട്ടി കുട്ടികളെ അറിയിക്കുകയും ആ ദിനവും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്യുന്നു.

സ്കൂൾ പാർലമെന്റ് തെര‍‍ഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട സ്കൂൾ പാർലമെന്റ് യോഗവും ക്ലബ്ബ് ന്റെ നേതൃത്വത്തിൽ നടത്തുന്നു.

ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രരംഗം പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. പൗരാവകാശങ്ങൾ, ചുമതലകൾ തുടങ്ങിയ ഭരണഘടനാപരമായ അവബോധവും ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് നൽകുന്നു. സോഷ്യൽ സയൻസ് അധ്യാപികയുടെ നേതൃത്വത്തിലാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. നവോത്ഥാന നായകൻമാർ, സ്വാതന്ത്ര്യ സമര സേനാനികൾ തുടങ്ങിയ പ്രമുഖരെ കുട്ടികൾക്ക് കൂടുതൽ അടുത്തറിയുവാനായി റോൾ പ്ലേ പോലുള്ള പ്രോഗ്രാമുകൾ നടത്തി വരുന്നു. ഓരോ ദിനങ്ങളുടെയും സന്ദേശങ്ങൾ സമൂഹത്തിലെത്തിക്കാനായി കുട്ടികളെ ഉൾപ്പെടുത്തി റാലികൾ നടത്താറുണ്ട്.