കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/പരിസ്ഥിതി ക്ലബ്ബ്
ജൂൺ 5 ന് പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുന്നു. അടുത്ത ഒരാഴ്ച പരിസ്ഥിതി വാരമായി ആഘോഷിക്കുന്നു. സസ്യങ്ങൾ നടുക, നേരത്തേ നട്ടുപിടിപ്പിച്ച ചെടികളുടെ പരിപാലനം, ഔഷധ സസ്യങ്ങളുടെ പരിചയപ്പെടൽ , ഔഷധ സസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങളുടെ പ്രദർശനം, എന്നിവ ഈ കാലയളവിൽ നടക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം കൊടുത്തു കൊണ്ട് ആഴ്ചയിൽ ഒരു ദിവസം പ്രത്യേക അസംബ്ലി നടത്തപ്പെടുന്നു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരങ്ങളിലുള്ള തോടുകൾ, നീർച്ചാലുകൾ തുടങ്ങിയവ ശുചീകരിക്കുന്നു. എല്ലാവർഷവും ചിങ്ങം 1 കർഷകദിനത്തിൽ വിത്തുകൾ വിതരണം ചെയ്യുകയും ഗ്രാമത്തിലെ പ്രമുഖ കർഷകനുമായി കുട്ടികൾ സംവദിക്കുകയും ചെയ്യുന്നു. പരിസ്ഥിതിയെ നേരിട്ടറിയാനായി സൈലന്റ് വാലി , ഇരവികുളം, നെയ്യാർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പഠനയാത്രകൾ നടത്താറുണ്ട്. നവംബർ മാസാരംഭത്തോടെ തന്നെ സ്ക്കൂളിൽ പച്ചക്കറികൃഷി ഗ്രോ ബാഗുകളിൽ ചെയ്യാറുണ്ട്. ഇവയിൽ നിന്ന് ലഭിക്കുന്ന വിളകൾ സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്താറുമുണ്ട്.