കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്ര ചിന്ത വളർത്തി, അന്വേഷിക്കാനും അന്വേഷണത്തിലൂടെ ശാസ്ത്ര സത്യങ്ങൾ തിരിച്ചറിയുവാനുമുള്ള ശേഷി ആർജ്ജിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. പ്രശ്നങ്ങൾ അനുഭവപ്പെടുക, പ്രശ്ന പരിഹാരത്തിനായുള്ള വിവിധ പ്രവർത്തനങ്ങളിലൂടെ കടന്നു പോകുക, അതിലൂടെ ശാസ്ത്രാവബോധവും ശാസ്ത്രത്തിന്റെ രീതിയും മനസ്സിലാക്കുക എന്നീ ഉദേശങ്ങളിലൂടെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം സുഗമമായി നടക്കുന്നു. എല്ലാവർഷവും ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യാറുണ്ട്. എല്ലാ വർഷവും ജൂൺ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തപ്പെടുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ചാന്ദ്രദിനം, Space Week, മോൾ ദിനം, ലോക പ്രമേഹദിനം, അൾഷിമേഴ്സ് ദിനം, C V രാമൻ ദിനം , AIDS ദിനം തുടങ്ങിയ പ്രധാന ദിനങ്ങൾ ആചരിക്കുന്നു. സൂര്യ ഗ്രഹണം, ചന്ദ്രഗ്രഹണം, ഗ്രഹങ്ങളുടെ സംതരണം, നക്ഷത്ര നിരീക്ഷണം തുടങ്ങിയ വാനപ്രതിഭാസങ്ങളെ പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങളും ശാസ്ത്ര ക്ലബ്ബ് നടത്തിവരുന്നു. കൂടാതെ VSSC , Planetarium സന്ദർശനങ്ങൾ നടത്തി വരുന്നു.ലഘു പരീക്ഷണങ്ങൾ, ലഘു ഉപകരണ നിർമ്മാണങ്ങൾ, സർവേകൾ, പ്രോജക്ടുകൾ, സമകാലിക പ്രശ്നങ്ങളിലധിഷ്ഠിതമായ പ്രവർത്തനങ്ങൾ എന്നിവ സയൻസ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തുന്നു.