സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ വെട്ടിമുകൾ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് ഗേൾസ് ഹൈസ്ക്കൂൾ വെട്ടിമുകൾ. 1985 എസ് എസ് എൽ സി പരീക്ഷയിൽ റാങ്കുകൾ, നൂറു ശതമാനം വിജയങ്ങൾ, മുഴുവൻ വിഷയങ്ങൾക്കും കൂടുതൽ കുട്ടികൾക്കു A+ ഗ്രേഡുകൾ, സംസ്ഥാന ദേശിയ തലങ്ങളിലെ അംഗീകാരങ്ങൾ തുടങ്ങിയവ ഈ വിദ്യാലയ ചരിത്രത്തിലെ പൊൻതൂവലുകളാണ്. റവ. സി. ബർളി ജോർജിന്റെ സാരഥ്യ ത്തിൽ സെന്റ്.പോൾസ് ജി എച്ച് എസ് അതിന്റെ ജൈത്ര യാത്ര തുടരുന്നു.
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ | |
---|---|
വിലാസം | |
വെട്ടിമുകൾ വെട്ടിമുകൾ പി.ഒ. , 686631 , കോട്ടയം ജില്ല | |
സ്ഥാപിതം | 25 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 0481 2539765 |
ഇമെയിൽ | stpaulsghs@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31037 (സമേതം) |
യുഡൈസ് കോഡ് | 32100300410 |
വിക്കിഡാറ്റ | Q87658024 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 288 |
പെൺകുട്ടികൾ | 574 |
ആകെ വിദ്യാർത്ഥികൾ | 862 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ബെർലി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | മാത്യു ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഡാർളി സന്തോഷ് |
അവസാനം തിരുത്തിയത് | |
13-03-2022 | Hs-31037 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂരിലേ പ്രശാന്തസുന്ദരമായ പ്രദേശം വെട്ടിമുകൾ.
ആദ്യകാലങ്ങളിൽ "വട്ടക്കുന്ന്" എന്നാണ് വെട്ടിമുകൾ പ്രദേശം അറിയപ്പെട്ടിരുന്നത്.കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപ് തിരുവിതാംകൂ റിന്റെ ഭാഗമായി നമ്മുടെ നാട് നിലനിന്നിരുന്ന കാലം ഇന്നത്തെയപേക്ഷിച്ച് നോക്കുമ്പോൾ അപരിയാപ്തങ്ങളുടെ വിളനിലയങ്ങളായിരുന്നു ഓരോ പ്രദേശവും.ശാത്രപുരോഗതികൾ എത്തിച്ചേരാത്ത ഇടങ്ങൾ. ടാറിട്ട റോഡുകൾ വളരെ കുറവ്. ചെമ്മൺപാതകളും ചെത്തുവഴികളുമൊക്കെനിറയുന്ന നാട്. വളരെ വിരളമായി മാത്രം കടന്നുപോകുന്ന ബസുകൾ വൈദ്യുതി സ്വപ്നങ്ങൾക്കുമപ്പുറം. കൃഷിയും കർഷകരും കർഷകത്തൊഴിലാളികളുമൊക്കെയാരിരുന്നു നാടിന്റെ ജീവൻ. നാട്ടിൻ പുറങ്ങളുടെ തനിമ നിലനിർത്തികൊണ്ട് കേരളത്തിന്റെ ഇതര ഗ്രാമങ്ങളിൽ ഒരു ഗ്രാമം തന്നെയാരിരുന്നു വെട്ടിമുകളും.
വെട്ടിമുകൾ സെന്റ് പോൾസ് ദേവാലയത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന മിഷനറി വൈദീകരിൽ ഒരാളായ റവ. ഫാ. അഗസ്റ്റിൻ ഇല്ലിപ്പറമ്പിൽ ആണ് ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചത്.1916 ൽ അദ്ദേഹം പള്ളിയോടാനുബന്ധച്ചു ആരംഭിച്ച പള്ളികൂടമാണ് 1917ൽ 62 കുട്ടികളുള്ള St. Pauls L P സ്കൂൾ ആയി ഗവൺമെന്റ് അംഗീകരിച്ചത്. അന്ന് രണ്ട് ക്ളാസുകളോടെ ആരംഭിച്ച വിദ്യാലയത്തിന് 1920ൽ മൂന്നാം ക്ലാസ്സിനും 1930ൽ നാലാം ക്ലാസ്സിനും 1950ൽ അഞ്ചാം ക്ലാസിനും അംഗീകാരം ലഭിച്ചു.അന്ന് 331കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്.1952ൽ എട്ടു ഡിവിഷനുകളോടെ അഞ്ചു ക്ലാസുകൾ ഉണ്ടായിരുന്നു. ഒന്നുമുതൽ അഞ്ചു വരെയായിരുന്നു അക്കാലത്തു എൽപി സ്കൂൾ.1961 ൽ യു പി സ്കൂൾ ആയി അംഗീകാരം കിട്ടി. 1982 ൽ ഹൈസ്കൂ ളായി അപ് ഗ്രേഡ് ചെയ്യപ്പെട്ടു.1984ൽ ലാബും ലൈബ്രറിയും സജീകരിക്കപ്പെട്ട പൂർണ രൂപം പ്രാപിച്ച ഹൈസ്കൂൾ ആയത്. ഹെഡ്മിസ്ട്രസായി റവ. സിസ്റ്റർ ലില്ല്യൻ ചുമതലയീട്ടു.1984-85ൽ 27 പെൺകുട്ടികളോടെ ആദ്യ എസ് എസ് ബാച്ച് പഠനം ആരംഭിച്ചു.തലമുറകളിൽ നിന്നും തലമുറകളിലേക്ക് അക്ഷരജ്ഞാനം പകർന്ന് വെട്ടിമുകൾ പ്രദേശത്തിന്റെ പുരോഗതിയ്ക്ക് അടിസ്ഥാന ശിലപാകിയ കരുത്തുറ്റ വിദ്യാലയമാണ് സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ വെട്ടിമുകൾ. റവ. സി. ടെസ്സി, റവ. സി.റോസിലി സേവ്യർ , റവ . സി. ആൻ കുര്യൻ , ശ്രീമതി മോളി ജോർജ്, റവ. സി. ത്രേസ്യയാമ്മ എം ടി. എന്നിവർ പ്രഥമാധ്യാപകരായി.എസ് എസ് എൽ സി പരീക്ഷയിൽ റാങ്കുകൾ, നൂറു ശതമാനം വിജയങ്ങൾ, മുഴുവൻ വിഷയങ്ങൾക്കും കൂടുതൽ കുട്ടികൾക്കു A+ ഗ്രേഡുകൾ, സസ്ഥാന ദേശിയ തലങ്ങളിലെ അംഗീകാ രങ്ങൾ തുടങ്ങിയവ ഈ വിദ്യാലയ ചരിത്രത്തിലെ പൊൻതൂവലുകളാണ്. റവ. സി. ബർളി ജോർജിന്റെ സാരഥ്യത്തിൽ സെന്റ്.പോൾസ് ജി എച്ച് എസ് അതിന്റെ ജൈത്ര യാത്ര തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
1917-ൽ എൽ. പി.വിഭാഗം മാത്രമായി ആരംഭിച്ച ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാസ്സുവരെയായി വളർന്നിരിക്കുന്നു.. പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനൽ പരിപാടികൾ കുട്ടികൾക്ക് കാണുവാൻ അവസരവും ഒരുക്കുന്നു.കൂടുതൽ അറിയാൻ
ലാബുകൾ
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും , കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്.
സ്ക്കൂൾ പ്രവർത്തനരീതികൾ
പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ജോസ് പെരിയപ്പുറം(കാർഡിയാക് സർജൻ)
ശ്രീമതി ലതികാ സുഭാഷ്
KURIAN VEMBENI WRITTER
DR.BIJU ISSAC (CARDIOLOGIST)
JOSEPH KANAKAMOTTA
MALAYORA HIGHWAY UPATHJATHAVU
മാനേജ്മെന്റ്
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | സേവന കാലം |
---|---|---|
1 | Sri.MANI C.KOTHALADY | 1935-1960 |
2 | SRI.P.M THOMAS POTTODAM | 1960-1962 |
3 | REV.SR.XAVARINA | 1962-1965 |
4 | REV.SR.JULIANA | 1964-1974 ,1982-84 |
5 | REV.SR.ROSSAMMA K.J | 1979-1982 |
6 | REV.SR.LILLIAMMA JOHN | 1984-1987 |
7 | REV.SR.LEELAMMA M.K | 1974-1987 ,1987 -96 |
8 | REV.SR.TRESSIAKKUTTY P.A | 1996-1998 |
9 | ശ്രീമതി പി.വി. ലീലാമ്മ | 1998-2001 |
10 | ശ്രീമതി എൻ. എം അന്നമ്മ | 2001-2003 |
11 | സിസ്റ്റർ റോസിലി സേവ്യർ | 2003-2008 |
12 | ശ്രീമതി മോളി ജോർജ്ജ് | 2008-2017 |
13 | സിസ്റ്റർ ഡാഫിനി തോമസ് | 2017-2019 |
14 | സിസ്റ്റർ ബേർലി ജോർജ്ജ് | 2019 മുതൽ .. |
വഴികാട്ടി
{{#multimaps:9.672071 ,76.579579 |zoom=13}} " വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- M.C Road ൽ ഏറ്റുമാനൂർ- പാലാ റൂട്ടിൽ ഏറ്റുമാനൂരില് നിന്നും 4 Km അകലെ വെട്ടിമുകൾ കവലയിൽ നിന്നും ഇടത്തേയ്ക്കുള്ള റോഡിൽ 100 m പോയാൽ സ്ക്കൂളിൽ എത്തിച്ചേരാം.