സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെട്ടിമുകൾ

കോട്ടയം  ജില്ലയിൽ  ഏറ്റുമാനൂർ  മുനിസിപ്പാലിറ്റിയിൽ ആണ് വെട്ടിമുകൾ എന്ന പ്രദേശം ഉള്ളത്.2 ദേവാലയങ്ങൾ 2 കുന്നുകളിലായി ഇവിടെ  നിലകൊള്ളുന്നു. വിജയപുരം, ചങ്ങനാശ്ശേരി രൂപതകളുടെ ദേവാലയങ്ങൾ.കൂടാതെ  ഒരു അയ്യപ്പ ക്ഷേത്രം സമീപജംഗ്ഷനായ പുന്നത്തുറയിൽ   സ്ഥിതിചെയ്യുന്നു.വെട്ടിമുകൾ   ജംഗ്ഷനിലൂടെ സ്റ്റേറ്റ് ഹൈവേ 32 (ഏറ്റുമാനൂർ -പൂഞ്ഞാർ  റോഡ്)  കടന്നുപോകുന്നു.

                     സ്റ്റേറ്റ് ഹൈവേയിൽ  നിന്നും ഏകദേശം  100 മീറ്റർ  ദൂരെയായി,  വിജയപുരം രൂപതയുടെ  സെന്റ്. പോൾസ്  ദേവാലയത്തിന്  അടുത്തായി മുനിസിപ്പാലിറ്റിയിലെ  5- ആം വാർഡിൽ ആണ് ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നത്.. ഹോളിക്രോസ് സന്യാസിനിമാരുടെ  convent ഉം സമീപംതന്നെ  ഉണ്ട്.   

                      പണ്ട്  ഈ കുന്നിൻമുകൾ വെട്ടിമരങ്ങൾ കൊണ്ട്  നിറഞ്ഞിരുന്നു.   ഇതാവാം 'വെട്ടിമുകൾ' എന്ന സ്ഥലനാമത്തിനു കാരണം എന്ന്‌ കരുതപ്പെടുന്നു.     ക്രിസ്ത്യൻ ഹിന്ദു മുസ്ലിം മതവിശ്വാസികൾ  ഒത്തൊരുമയോടെ വെട്ടിമുകളിൽ അധിവസിക്കുന്നു.   കർഷകരും  സാധാരണക്കാരും ആയ ആളുകളുടെ  നാടാണിത്.