സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/നാഷണൽ കേഡറ്റ് കോപ്സ്
വീട്ടിലൊരു ലൈബ്രറി
മൊബൈൽ ഫോണിന്റെയും മറ്റ് ദൃശ്യ മാധ്യമങ്ങളുടെയും പിടിയിൽ നിന്നും വിദ്യാർത്ഥികളെ വായനയുടെയും അറിവിന്റെയും വിശാല ലോകത്തേക്ക് ചേർത്തുനിർത്തുന്നു സ്കൂളിന്റെ 'വീട്ടിലൊരു ലൈബ്രറി ' പദ്ധതി.
എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ പുസ്തകങ്ങൾ ക്രമീകരിയ്ക്കുകയും അലങ്കരിക്കുകയും ചെയ്തു...രക്ഷകർത്താക്കൾ വായനാദിനമായ ജൂൺ 19 ന് വീട്ടിലെ ലൈബ്രറികൾ ഉദ്‌ഘാടനം ചെയ്തു.. LP, UP, HS വിഭാഗങ്ങളിൽ നിന്നും മുൻനിരയിലെത്തിയ 2 കുട്ടികൾക്ക് വീതം സമ്മാനങ്ങൾ നൽകി. വിശ്രമവേളകൾ വായനക്കും കൂടി മാറ്റി വെക്കുന്നതിന് ഇത് സഹായിക്കുന്നു.... കുട്ടികൾക്ക് മാത്രമല്ല ഓരോ കുട്ടിയുടെയും കുടുംബാംഗങ്ങളെയും വായനയോട് അടുപ്പിക്കുക എന്ന വലിയ ഉദ്ദേശ്യം കൂടി ഈ പദ്ധതി ലക്ഷ്യം വെക്കുന്നു...