സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/നാഷണൽ കേഡറ്റ് കോപ്സ്

വീട്ടിലൊരു ലൈബ്രറി

മൊബൈൽ ഫോണിന്റെയും മറ്റ്‌ ദൃശ്യ മാധ്യമങ്ങളുടെയും പിടിയിൽ നിന്നും വിദ്യാർത്ഥികളെ വായനയുടെയും അറിവിന്റെയും വിശാല ലോകത്തേക്ക് ചേർത്തുനിർത്തുന്നു സ്കൂളിന്റെ 'വീട്ടിലൊരു ലൈബ്രറി ' പദ്ധതി.

                  എല്ലാ കുട്ടികളും അവരവരുടെ  വീടുകളിൽ പുസ്തകങ്ങൾ ക്രമീകരിയ്ക്കുകയും അലങ്കരിക്കുകയും  ചെയ്തു...രക്ഷകർത്താക്കൾ  വായനാദിനമായ ജൂൺ  19 ന്  വീട്ടിലെ  ലൈബ്രറികൾ  ഉദ്‌ഘാടനം  ചെയ്തു.. LP, UP, HS  വിഭാഗങ്ങളിൽ നിന്നും മുൻനിരയിലെത്തിയ 2 കുട്ടികൾക്ക് വീതം സമ്മാനങ്ങൾ  നൽകി. വിശ്രമവേളകൾ  വായനക്കും കൂടി മാറ്റി വെക്കുന്നതിന് ഇത് സഹായിക്കുന്നു.... 
                  കുട്ടികൾക്ക്  മാത്രമല്ല  ഓരോ കുട്ടിയുടെയും  കുടുംബാംഗങ്ങളെയും വായനയോട്  അടുപ്പിക്കുക എന്ന വലിയ ഉദ്ദേശ്യം  കൂടി  ഈ പദ്ധതി  ലക്ഷ്യം വെക്കുന്നു...