സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ഗ്രന്ഥശാല

ഒരു നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന സെന്റ്. പോൾസ് GHS വെട്ടിമുകൾ കുട്ടികൾക്കായി എക്കാലവും വായനയുടെ വിശാല ലോകം ഒരുക്കുന്നതിൽ ശ്രദ്ധ പുലർത്തുന്ന വിദ്യാലയം കൂടിയാണ്. ലൈബ്രറി പീരിയഡുകൾക്കു പുറമേ അധിക വായനക്ക് സൗകര്യങ്ങൾ ഒരുക്കി 'പുസ്തക മരങ്ങൾ 'എന്ന സംവിധാനവും സ്കൂൾ വായനശാലയുടെ ഭാഗമായുണ്ട്. PTA സഹകരണത്തോടെ നിർമ്മിക്കപ്പെട്ട വലിയ പുസ്തക സ്റ്റാന്റുകൾ -പുസ്തക മരങ്ങൾ - വിദ്യാലയത്തിൽ വിവിധ ഇടങ്ങളിലായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. 300 ലധികം പുസ്തകങ്ങൾഓരോമരവുംഉൾക്കൊള്ളുന്നു.എല്ലാവിഷയങ്ങൾക്കും പഠനാനുബന്ധ പുസ്തകങ്ങൾ, നിഘണ്ടുക്കൾ, വിജ്ഞാന കോശങ്ങൾ , മത ഗ്രന്ഥങ്ങൾ , പഠന സഹായികൾ തുടങ്ങി എല്ലാവിഭാഗങ്ങളിലുമായി പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഈ വിദ്യാലയ വായനശാലയിലുണ്ട് ഉണ്ട്. ഇത് കൂടാതെ ക്ലാസ് ലൈബ്രറികൾ സജീവമാണ്.

വീട്ടിലൊരു ലൈബ്രറി

മൊബൈൽ ഫോണിന്റെയും മറ്റ്‌ ദൃശ്യ മാധ്യമങ്ങളുടെയും പിടിയിൽ നിന്നും വിദ്യാർത്ഥികളെ വായനയുടെയും അറിവിന്റെയും വിശാല ലോകത്തേക്ക് ചേർത്തുനിർത്തുന്നു സ്കൂളിന്റെ 'വീട്ടിലൊരു ലൈബ്രറി ' പദ്ധതി.

                  എല്ലാ കുട്ടികളുംതന്നെ  അവരവരുടെ  വീടുകളിൽ  ലൈബ്രറികൾ ക്രമീകരിച്ചു... പുസ്തകങ്ങൾ  നിറയ്ക്കുകയും അലങ്കരിക്കുകയും  ചെയ്തു...രക്ഷകർത്താക്കൾ  വായനാദിനമായ ജൂൺ  19 ന്  വീട്ടിലെ  ലൈബ്രറികൾ  ഉദ്‌ഘാടനം  ചെയ്തു.. LP, UP, HS  വിഭാഗങ്ങളിൽ നിന്നും മുൻനിരയിലെത്തിയ 2 കുട്ടികൾക്ക് വീതം സമ്മാനങ്ങൾ  നൽകി. വിശ്രമവേളകൾ  വായനക്കും കൂടി മാറ്റി വെക്കുന്നതിന് ഇത് സഹായിക്കുന്നു.... 
                  കുട്ടികൾക്ക്  മാത്രമല്ല  ഓരോ കുട്ടിയുടെയും  കുടുംബാംഗങ്ങളെയും വായനയോട്  അടുപ്പിക്കുക എന്ന വലിയ ഉദ്ദേശ്യം  കൂടി  ഈ പദ്ധതി  ലക്ഷ്യം വെക്കുന്നു.