സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ജൂനിയർ റെഡ് ക്രോസ്
ആരോഗ്യം, സേവനം, സൗഹൃദം എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തനങ്ങൾ നടത്തുന്ന ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് 2009 മുതൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. എന്റെ ആരോഗ്യം പോലെ തന്നെ മറ്റുള്ളവരുടെയും ആരോഗ്യം പരിരക്ഷിക്കുക, രോഗികളെയും അവശരെയും പരിപാലിക്കുക, ലോകം മുഴുവൻ ഉള്ള കുട്ടികൾ നമ്മുടെ കൂട്ടുകാരാണ് എന്നിങ്ങനെയുള്ള ചിന്തകളാണ് jrc കുട്ടികളെ നയിക്കുന്നത്. കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക, സൗഹൃദവും സഹായ മനസ്ഥിതിയും ഊട്ടിയുറപ്പിക്കുക, ആവശ്യസന്ദർഭങ്ങളിൽ പ്രാഥമിക ശുശ്രുക്ഷ നടത്തുക, ആനുകാലിക പ്രശ്നങ്ങളും പ്രതിസന്ധികളും കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുന്നതിനുവേണ്ട ബോധവൽക്കരണ ക്‌ളാസുകൾ നടത്തുക, സ്കൂൾതല പ്രവർത്തനങ്ങളിൽ പങ്കാളികളാകുക, സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുക, അവശതകൾ അനുഭവിക്കുന്ന കുട്ടികളുടെ പഠനത്തിലും ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കുക, ഉച്ചഭക്ഷണ പരിപാടികളിൽ സഹായിക്കുക എന്നിവയും jrc യുടെ പ്രവർത്തനങ്ങൾ ആയി നടത്തി വരുന്നു. 8,9,10 ക്ളാസുകളിലായി 60 കുട്ടികൾ പ്രവർത്തന നിരതരായിക്കുന്നു.ഓരോ jrc കേഡറ്റും മൂല്യധിഷ്ഠിത ജീവിതം നയിച്ച് ജീവിത വിജയം നേടുന്നു എന്നത് അഭിമാനകരമാണ്.