ശലഭോദ്യാനം
ശലഭോദ്യാനം
വിവിധ തരത്തിലുള്ള പൂക്കൾ ഉണ്ടാകുന്നതും ശലഭത്തെ ആകർഷിക്കുന്നതുമായ ചെടികളും മരങ്ങളും വെട്ടിമുകൾ സെന്റ്.പോൾസ് സ്കൂളിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മഞ്ഞപ്പാപ്പാത്തി മുതൽ നിരവധി ശലഭങ്ങൾ പാറി നടക്കുന്ന ഉദ്യാനത്തിൽ കൂടുതൽ ശലഭങ്ങളെ ആകർഷിക്കത്തക്ക വിധമാണ്ചെടികൾ നട്ടു പിടിപ്പിച്ചിരിക്കുന്നത്. തെച്ചി,കൊങ്ങിണി,കൃഷ്ണകിരീടം,ഗരുഡക്കൊടി എന്നിങ്ങനെ ഒരു നീണ്ട നിര ഉദ്യാനത്തിൽ ഉണ്ട്. ശലഭ വൈവിധ്യം കാണാൻ ഈ ഉദ്യാനം ഒന്നു മാത്രം മതി. മോഡൽ പ്രീപ്രൈമറിയുടെ ഉദ്യാനത്തിലും വിദ്യാലയ അങ്കണത്തിലും ശലഭോദ്യാനം ഉണ്ടാക്കിയിട്ടുണ്ട് . അതോടൊപ്പം വിദ്യാർഥികൾക്ക് അവരുടെ വീടുകളിൽ ശലഭോദ്യാനം നിർമിക്കുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകി. എരിക്ക്, ചെമ്പരത്തി, കണിക്കൊന്ന, കൊങ്ങിണി, റോസ്, മഞ്ഞ നിറമുള്ള പൂക്കൾ, കൃഷ്ണകിരീടം, കൂവളം, കാപ്പി , കറിവേപ്പ് ,നാരകം തുടങ്ങിയവ സ്ക്കൂളിൽ നട്ടുവളർത്തിയിട്ടുണ്ട്. ഈ ചെടികളിൽ ആണ് ചിത്രശലഭങ്ങൾ കൂടുതലായി വരുന്നത് . സ്കൂളിലെ ശലഭോദ്യാനത്തിൽ വരുന്ന ചിത്രശലഭങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു. 31037-ശലഭോദ്യാനം.jpg