ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്[[1]]താലൂക്കിൽ ആറ്റിങ്ങൽ നഗരസഭപരിധിയിൽ അവനവഞ്ചേരി ഗ്രാമഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂൾ. ദേശീയ തലത്തിൽ വിവിധ ഏജൻസികളുടെ പഠനരേഖ പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു മാതൃകാവിദ്യാലയമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണിത് . അവനവഞ്ചേരി മോഡൽ വിദ്യാഭ്യാസം രാജ്യത്താകെ മാതൃകയാക്കാൻ വിവിധ പഠന ഏജൻസികൾ കേന്ദ്രത്തിൽ ശുപാർശ നൽകിയത് വിദ്യാലയത്തിന് അഭിമാനമാണ്.നാടിന്റെ വികസനസൂചികയിൽ വിദ്യാലയത്തിന് പ്രഥമ സ്ഥാനമുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച വിദ്യാലയംതലയുയർത്തിനിൽക്കുന്നു.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി അനിലറാണി സേവനമനുഷ്ടിക്കുന്നു. ആറ്റിങ്ങൽ[[2]]lമുൻസിപ്പാലിറ്റിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ[[3]], കരവാരം, കിഴുവലം [[4]]തുടങ്ങിയ സമീപപഞ്ചായത്തുകളിലെ പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ. കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾ ആകെ വിദ്യാർത്ഥികളുടെ മൂന്നിൽ ഒന്ന് വരും.
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി | |
---|---|
വിലാസം | |
അവനവഞ്ചേരി അവനവഞ്ചേരി പി.ഒ. , 695103 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 11 - 03 - 1925 |
വിവരങ്ങൾ | |
ഫോൺ | 04702 2632163 |
ഇമെയിൽ | ghsavanavanchery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42021 (സമേതം) |
യുഡൈസ് കോഡ് | 32140100310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറ്റിങ്ങൽ മുനിസിപ്പാലിറ്റി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 963 |
പെൺകുട്ടികൾ | 864 |
ആകെ വിദ്യാർത്ഥികൾ | 1827 |
അദ്ധ്യാപകർ | 61 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനില റാണി റ്റി റ്റി |
പി.ടി.എ. പ്രസിഡണ്ട് | മധുസൂദനൻ നായർ എൽ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | മീനാക്ഷി കെ ജി |
അവസാനം തിരുത്തിയത് | |
07-03-2022 | Diseelasulthana |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അവനവഞ്ചേരി [[5]]പ്രദേശത്തിന്റെ മാത്രമല്ല പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഗവണ്മെന്റ് ഹൈസ്കൂൾ അവനവഞ്ചേരി എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു.
തുടർന്നു വായിക്കൂ
-
ഞങ്ങളുടെ ഹെഡ്മിസ്ട്രസ് അനിലറാണി റ്റി.റ്റി
അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 30 സെൻറ് ആണ് . ഇതിൽ 90 സെന്റ് സ്ഥലം എച്ച് .എസ് , യു.പി വിഭാഗത്തിലും 40സെന്റ് സ്ഥലം എൽ.പി വിഭാഗത്തിലുമാണ് .റോഡിന്റെ ഒരു വശത്തായിഎച്ച് .എസ് , യു.പി വിഭാഗം പ്രവർത്തിക്കുമ്പോൾ മറുവശത്ത് അല്പം ഉള്ളിലേക്കായി പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. എച്ച്.എസ്, യു.പി വിഭാഗത്തിലെ പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ അംഗണത്തിന്റെ ഒരു ഭാഗത്തായി വെർട്ടിക്കൽ ഗാർഡനും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം .
മാനേജ്മെന്റ്
മുൻ സാരഥികളെകുറിച്ചറിയാൻ വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | പി വാസുദേവൻ നായർ | 1-6-88 to 18-5-89 |
2 | എൻ ബി ലീലാകുമാരി | 19-5-89 to 20-5-90 |
3 | ശ്രീദേവി അമ്മ | 21-5-90 to 19-11-92 |
4 | പി ശ്രീകണ്ഠൻ നായർ | 20-11-92 to 14-5-95 |
5 | എ എം ബഷീർ | 15-5-95 to 31-3-98 |
7 | ജി ചന്ദ്ര ബാബു | 1-6-98 to 4-11-99 |
8 | എ സുബൈദ ബീവി | 5-11-99 to 31-3-05 |
8 | ജി സുജാത | 24-5-05 to 31-3-06 |
9 | കെ എസ് റസിയ ബീവി | 15-6-06 to 26-4-08 |
10 | ആർ രാധാദേവിഅമ്മ | 2-6-08 to 31-3-2011 |
11 | പി രവീന്ദ്ര കുറുപ്പ് | 16-6-2011 to 12-6-2013 |
12 | എസ് സുജാത | 19-6-2013 to 31-3-2014 |
13 | എം എസ് ഗീതപത്മം | 5-6- 2014 to 31-3-2018 |
14 | എം ആർ മായ | 1-6-2018 to 27-06-2019 |
സ്കൂൾ പി ടി എ
കേരളത്തിലെ ഏറ്റവും മികച്ച പൊതുവിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് പുതിയസാരഥ്യം.അഡ്വ.എൽ.ആർ.മധുസൂദനൻനായർ പ്രസിഡന്റായും ശ്രീ.കെ.ശ്രീകുമാർ വൈസ് പ്രസിഡന്റായും പുതിയ അധ്യാപക രക്ഷാകർത്തൃ സമിതി നിലവിൽ വന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു.കുട്ടികളുടെ സർവതോന്മുഖമായ വികസനവും സർഗ്ഗാത്മകതയും ലക്ഷ്യമിട്ടുള്ള നിരവധി പ്രവർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്തു നടത്തി വരുന്നു. അവനവഞ്ചേരി സ്കൂളിന്റെ നേതൃത്വത്തിൽ ഗ്രാസ്സ് ഹോപ്പർ ക്രിയേഷൻസ് എന്ന കൂട്ടായ്മ രൂപീകരിക്കുകയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇതിനോടകം മൂന്ന് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു
ആകാശം - ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം
അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽ നടന്നു.
ഹ്രസ്വചലച്ചിത്രം ഗ്ലോവേം
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം -ഗ്ലോവേം
ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.
https://www.youtube.com/watch?v=arMs1Bm3QzY
- കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം
- സമ്പൂർണ നീന്തൽ സാക്ഷരത വിദ്യാലയം
- അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഹരിതവിദ്യാലയ പുരസ്കാരം
- പ്രീ പ്രൈമറി വിഭാഗവും ഹൈടെക്ക്
- കൂട്ട മാഗസിൻ പ്രകാശനം
- പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി
- വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി
ഉപതാളുകൾ
കുട്ടികർഷകർ| റേഡിയോ നന്മ| നല്ല ഭൂമി നല്ല നാളെ| പ്രത്യാശ| ലോക്ക്ഡൗൺകാല വരകൾ | സമൂഹത്തിലേക്ക്| സർഗസൃഷ്ടികൾ| കലോത്സവകാഴ്ചകൾ
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
ചോക്കിൽ രൂപം തീർത്ത് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പൂർവ വിദ്യാർത്ഥിയും ഇളമ്പ ഗവ. ഹയർസെക്കന്ററി സ്കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിയുമായ അയിലം മടത്ത് വിളാകം വീട്ടിൽ കെ. ശ്രീകുമാറിന്റെയും (പി.റ്റി.എ. വൈസ് പ്രസിഡന്റ്, ഗവ. ഹൈസ്കൂൾ, അവനവഞ്ചേരി) രേഖ ശ്രീകുമാറിന്റെയും മകനുമായ അനന്തു എസ്. കുമാർ ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടി. 5mm നീളവും 3mm വീതിയുമുള്ള ഏറ്റവും ചെറിയ മേശയും 2mm നീളവും 2mm വീതിയുമുള്ള ഏറ്റവും ചെറിയ കസേരയും 16 മിനിറ്റും 29 സെക്കന്റും കൊണ്ട് ചോക്കിൽ നിർമ്മിച്ചാണ് ഈ റിക്കാർഡിന് അർഹനായത്.
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രശസ്തരായ പൂർവ വിദ്യാർഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ആറ്റിങ്ങൽ ജംഗ്ഷനിൽ നിന്ന് വെഞ്ഞാറമൂട് റോഡിൽ 3 k m അകലം
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 33 കി.മി. അകലം
- ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മി. അകലം
- ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ നിന്നും വെഞ്ഞാറമൂട് റോഡിൽ 2km സഞ്ചരിച്ച് അവനവഞ്ചേരി ജംഗ്ഷനിൽ എത്തി അവിടെനിന്നു അയിലം റോഡിൽ 500m സഞ്ചരിക്കുമ്പോൾ അവനവഞ്ചേരി സ്കൂളിൽ എത്താം
{{#multimaps: 8.69362,76.83795 | zoom=12 }}