സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ വെട്ടിമുകൾ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് ഗേൾസ് ഹൈസ്ക്കൂൾ വെട്ടിമുകൾ.
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ | |
---|---|
വിലാസം | |
വെട്ടിമുകൾ വെട്ടിമുകൾ പി.ഒ. , 686631 , കോട്ടയം ജില്ല | |
സ്ഥാപിതം | 25 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 0481 2539765 |
ഇമെയിൽ | stpaulsghs@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31037 (സമേതം) |
യുഡൈസ് കോഡ് | 32100300410 |
വിക്കിഡാറ്റ | Q87658024 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 288 |
പെൺകുട്ടികൾ | 574 |
ആകെ വിദ്യാർത്ഥികൾ | 862 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ബെർലി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | മാത്യു ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഡാർളി സന്തോഷ് |
അവസാനം തിരുത്തിയത് | |
06-03-2022 | Hs-31037 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെ മിഷനറി വൈദികരുടെ അക്ഷീണ പരിശ്രമ ഫല മാണ് ഈ സ്ക്കൂൾ. പരിമിതമായ സൗകര്യങ്ങളും മഹത്തായ ലക്ഷ്യങ്ങളുമായി ഫാ. അഗസ്ററ്യൻ ഇല്ലിപ്പറമ്പിന്റെസാരഥ്യത്തിൽ 1917-ൽ ഒരു എൽ. പി സ്ക്കൂളായി പ്രവർത്തനമാരംഭിച്ചു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
1917-ൽ എൽ. പി.വിഭാഗം മാത്രമായി ആരംഭിച്ച ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാസ്സുവരെയായി വളർന്നിരിക്കുന്നു.. പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനൽ പരിപാടികൾ കുട്ടികൾക്ക് കാണുവാൻ അവസരവും ഒരുക്കുന്നു.കൂടുതൽ അറിയാൻ
ലാബുകൾ
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും , കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്.
സ്ക്കൂൾ പ്രവർത്തനരീതികൾ
പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ പ്രവർത്തിപരിചയം വിഷയമായ കാലം മുതൽ പ്രവർത്തിപരിചയ ക്ലാസുകളും പ്രവർത്തിച്ചുവരുന്നു 1998 കാലഘട്ടം മുതൽ സുജ മാത്യുവാണ് ക്ലബ്ബിനെ നേതൃത്വം നൽകിയിരുന്നത് തുടർന്ന് ഷിബി ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു കുട്ടികളിൽ തൊഴിലിനെ മഹത്വം മനസ്സിലാക്കുന്നതിന് ഭാഗമായി ഹാൻഡ് എംബ്രോയിഡറി മെഷീൻ തയ്യലും പരിശീലിപ്പിക്കുന്നു ജൈവകൃഷി പരിശീലനത്തിലൂടെ കുട്ടികൾ കൃഷിയോടുള്ള താൽപര്യം വർദ്ധിപ്പിക്കാൻ സാധിക്കുന്നു പാഴ്‌വസ്തുക്കളിൽ നിന്ന് ഉപയോഗയോഗ്യമായ വസ്തുക്കളുടെ നിർമ്മാണം ചവിട്ടി ബാഗ് തുടങ്ങിയവ നടത്തിവരുന്നു പേപ്പർ ക്രാഫ്റ്റ് ബീറ്റ്സ് വർക്ക് ഫാബ്രിക് പെയിന്റ് ക്ലേ മോഡലിംഗ് പേപ്പർ ക്യാരി ബാഗ് നിർമ്മാണം ഫയൽ നിർമ്മാണം വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു ദിനാചരണങ്ങൾ നടത്തുമ്പോൾ അതിന്റെ ഭാഗമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു പ്രവർത്തിപരിചയമേള കളി പങ്കെടുക്കുകയും യു പി എച്ച് സ്ഥലങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു സ്കൂളിലെ ഏത് ആഘോഷ പരിപാടിയിലും സ്റ്റേജ് ഡെക്കറേഷൻ ഉം മറ്റ് അലങ്കാര പ്രവർത്തനങ്ങളും നടത്തിവരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ജോസ് പെരിയപ്പുറം(കാർഡിയാക് സർജൻ)
ശ്രീമതി ലതികാ സുഭാഷ്
മാനേജ്മെന്റ്
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | സേവന കാലം |
---|---|---|
1 | ശ്രീമതി പി.വി. ലീലാമ്മ | 1998-2001 |
2 | ശ്രീമതി എൻ. എം അന്നമ്മ | 2001-2003 |
3 | സിസ്റ്റർ റോസിലി സേവ്യർ | 2003-2008 |
4 | ശ്രീമതി മോളി ജോർജ്ജ് | 2008-2017 |
5 | സിസ്റ്റർ ഡാഫിനി തോമസ് | 2017-2019 |
6 | സിസ്റ്റർ ബേർലി ജോർജ്ജ് | 2019 മുതൽ .. |
വഴികാട്ടി
{{#multimaps:9.672071 ,76.579579 |zoom=13}} " വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- M.C Road ൽ ഏറ്റുമാനൂർ- പാലാ റൂട്ടിൽ ഏറ്റുമാനൂരില് നിന്നും 4 Km അകലെ വെട്ടിമുകൾ കവലയിൽ നിന്നും ഇടത്തേയ്ക്കുള്ള റോഡിൽ 100 m പോയാൽ സ്ക്കൂളിൽ എത്തിച്ചേരാം.