ജി.എച്ച്.എസ്.എസ്.മാതമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


     കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ മാതമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.മാതമംഗലം (സി.പി. നാരായണൻ മെമ്മോറിയൽ ഗവൺ‌മെന്റ് ഹയർ സെക്കന്ററി സ്കൂൾ മാതമംഗലം)
ജി.എച്ച്.എസ്.എസ്.മാതമംഗലം
വിലാസം
മാതമംഗലം

മാതമംഗലം
,
എം എം ബസാർ പി.ഒ.
,
670306
,
കണ്ണൂർ ജില്ല
സ്ഥാപിതം14 - 07 - 1957
വിവരങ്ങൾ
ഫോൺ04985 277175
ഇമെയിൽghssmathamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13094 (സമേതം)
എച്ച് എസ് എസ് കോഡ്13008
യുഡൈസ് കോഡ്32021200818
വിക്കിഡാറ്റ14
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎരമം-കുറ്റൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ583
പെൺകുട്ടികൾ495
ഹയർസെക്കന്ററി
ആൺകുട്ടികൾ310
പെൺകുട്ടികൾ303
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജഗോപാലൻ കെ
വൈസ് പ്രിൻസിപ്പൽഭാർഗവൻ വി വി
പ്രധാന അദ്ധ്യാപകൻഭാർഗവൻ വി വി
പി.ടി.എ. പ്രസിഡണ്ട്മുസ്തഫ പി
എം.പി.ടി.എ. പ്രസിഡണ്ട്ഹേമജ
അവസാനം തിരുത്തിയത്
01-02-2022MT 1227
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 17-7-1957ന് ശ്രീ. ആദി നാരായണ അയ്യർ ആദ്യ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു.. ആദ്യത്തെ കെട്ടിടം ഉൽഘാടനം ചെയ്തത് 1959- ൽ ആയിരുന്നു. മന്ത്രി ശ്രീ. പി.കെ ചാത്തൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു. മന്ത്രി ശ്രീ കെ.പി ഗോപാലനാണ് ഉദ്ഘാടനം നിർവഹിച്ചത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

    5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി    33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി   10. ക്ലാസ് മുറികളുമുണ്ട്. കണ്ണൂർ ജില്ലാ  പഞ്ചായത്ത്   മോഡൽ സ്കൂളായി അംഗീകരിച്ച സ്കൂളുകളിലൊന്നാണ്.43 ഡിവിഷനുകളിലായി 1800-ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ  5മുതൽ 10 വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ      പ്രവർത്തിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിൽ  സയൻസ്,കൊമേഴ്സ്,ഹ്യൂമാനിറ്റീസ് ബാച്ചുകളുണ്ട്.  കൂടുതൽ വായിക്കുക                   


പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്

2018 മുതൽ ലിര്രിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു. 11/06/2018ന് പ്രവർത്തനോദ്ഘാടനവും,ഏകദിന പരിശീലനവും നടന്നു. കൂടുതൽ വായിക്കുക

സ്കൗട്ട് & ഗൈഡ്

വളരെ മികച്ച ഗൈഡ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.എല്ലാ വർഷവും കുട്ടികൾ രാജ്യപുരസ്കാർ നേടാറുണ്ട്. സ്കൂൾ അച്ചടക്കം,ശുചിത്വം,പ്രകൃതി സംരക്ഷണം,ബോധവല്ക്കരണംതുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൂടുതൽ വായിക്കുക

എൻ എസ് എസ്

ഹയർസെക്കൻററി വിദ്യാർഥികൾക്കായി ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.ദേശീയ ബോധവും,സേവന സന്നദ്ധതയും,സമഭാവനയും,സാഹോദര്യവും പുതു തലമുറയിലേക്കത്തിക്കാൻ ഉണ്ണിമാസ്റ്ററുടെ നേതൃപാടവത്തിന് കഴിയുന്നുണ്ട്.നിരവധി ക്യാമ്പുകളും,സേവന പ്രവർതനങ്ങളും നടത്താറുണ്ട്.കൂടുതൽ വായിക്കുക

വിദ്യാരംഗം കലാ സാഹിത്യ വേദി.

കുട്ടികളുടെ ഭാവനയും, ചിന്തയും അതിരുകളില്ലാത്ത ആകാശത്തിലേക്ക് നയിക്കാൻ വിദ്യാരംഗത്തിന് സാധിക്കുന്നുണ്ട്. കൂടുതൽ വായിക്കുക

ജെ ആർ സി

സേവനത്തിന്റെയും ,സഹകരണത്തിന്റേയും ഉന്നതാദർശങ്ങൾ പുതിയ തലമുറയിലേക്കെത്തിക്കാൻ ജൂനിയർ റെഡ്ക്രോസിന് സാധിക്കുന്നുണ്ട്. കൂടുതൽ വായിക്കുക

ക്ലബ്ബ് പ്രവർത്തനങ്ങൾ

ഭാഷാ ക്ലബ്ബുകൾ, ശാസ്ത്ര ക്ലബ്ബുകൾ, ഗണിത ക്ലബ്, ഐ.ടി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ആരോഗ്യ-ശുചിത്വ സേന

എന്നിവ നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.പഠനപ്രവർത്തനത്തിന്റെ ഭാഗമായും,ദിനാചരണങ്ങളുടെ ഭാഗമായും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ വായിക്കാൻ

മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

ക്രമ നം പ്രധാനാദ്ധ്യാപകർ വർഷം
1 ആദി നാരായണ അയ്യർ 1957 58
2 പി.ഒ.സി നംബിയാർ 1958 62
3 പി പി ലക്ഷ്മണൻ 1962 64
4 കെ ആർ സുധീശൻ നായർ 1964 65
5 എൻ ഗോവിന്ദൻ കുട്ടി മേനോൻ‍ 1965 66
6 എം സി ആൻറണി 1966 70
7 വി ഗോപാലപിള്ള 1970 71
8 പി.എം ജോർജ്ജ് 1971 74
9 കെ രാമകൃഷ്മൻ 1974 76
10 കെ സദാശിവൻ 1976 76
11 കെ വർഗ്ഗീസ് 1976 79
12 ടി പി ദേവരാജൻ 1979 79
13 എ ഗബ്രിയേൽ നാടാർ 1979 81
14 കെ ജാനകിയമ്മ 1981 84
15 അന്നമ്മ ഡാനിയേൽ 1984 87
16 എം പി നാരായണൻ നമ്പൂതിരി 1987 88
17 ടി ഗോവിന്ദൻ 1988 92
18 എം നാരായണൻ നമ്പൂതിരി 1992 94
19 എം ജയചന്ദ്രൻ 1994 95
20 പി എം കൃഷ്മൻ നമ്പൂതിരി 1995 97
21 ടി സാവിത്രി 1997 2001
22 പി എം നാരായണൻ നമ്പീശൻ 2001 03
23 പി വി പ്രേമൻ 2003 05
24 പി പ്രസന്നകുമാരി 2005 07
25 എം വി നാണി 2007 09
26 ശ്രീമതി. ഗിരിജ 2009 10
27 രാമചന്ദ്രൻ. വി.വി 2010 12
28 ബാലകൃഷ്ണൻ വി വി 2012 15
29 ജയദേവൻ എം സി 2015 16
30 എ ഷാജഹാൻ 2016 16
31 ഫെലിക്സ് ജോർജ്ജ് 2016 16
32 ബാലകൃഷ്മൻ പി ടി 2016 17
33 എ എം രാജമ്മ 2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നം പേര് പ്രശസ്തി
ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ മുൻ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി
ശ്രീ. കെ. സി. വേണുഗോപാൽ എം.പി,മുൻ കേന്ദ്ര മന്ത്രി
ശ്രീ. കൈതപ്രം ദാമോദരൻ നമ്പൂതിരി സിനിമ ഗാനരചയിതാവ്
ശ്രീ. മധു കൈതപ്രം സിനിമാ സംവീധായകൻ
ശ്രീ. ടി. പി. എൻ. കൈതപ്രം ദേശീയ അധ്യാപക അവാർഡ് ജേതാവ്
രീ. കൈതപ്രം വിശ്വനാഥൻ നമ്പൂതിരി സംഗിത സംവീധായകൻ



നേർക്കാഴ്ച -2020

നന്മ നിറച്ച്

സഹജീവികളേയും പ്രകൃതിയെയും സ്നേഹിക്കുകയും നന്മയുടെ പാതയിലൂടെ ചരിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം പൂർണമാവുന്നത്.അതുകൊണ്ടുതന്നെ കുട്ടികൾക്ക് നന്മയുടെ പാഠങ്ങൾ പകരുന്ന പ്ര വർത്തനങ്ങൾ നടന്നുവരുന്നു. യു.പി. ക്ലാസുകളിൽ സഹായപ്പെട്ടിയിൽ കുട്ടികൾ നിക്ഷേപിക്കുന്ന തുക അർഹരെ കണ്ടെത്തി നല്കാറുണ്ട്.അതുപോലെ തന്നെ സമീപ സ്ഥലങ്ങളിലുള്ള ചികിത്സാ സഹായം ആവശ്യപ്പെടുന്നവരെ ആത്മാർഥതയോടെ സഹായിക്കാറുണ്ട്.എൻ.എസ്,എസ്,ജെ.ആർ.സി, ഗൈഡ്സ് എന്നിവയുടെ അംഗങ്ങളും ഇത്തരം പരിപാടികൾക്ക് നേതൃത്വം വഹിക്കാറുണ്ട്.പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ സഹായ ഹസ്തവുമായി പൂർണ മനസ്സോടെ പ്രവർത്തിക്കാൻ തയ്യാറായിട്ടുണ്ട്.

ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ക്ളാസിലും കൈയ്യെഴുത്തു മാസികകൾ തയ്യാറാക്കാറുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായും കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി മാസികകൾ ഉണ്ടാക്കാറുണ്ട്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി മാസികകൾ കുട്ടികളുടെ ഭാവനയും ,കലാബോധവും ,സർഗശേഷിയും വളർത്തിയെടുക്കുന്നു എന്നത് സന്തോഷകരമായ അനുഭവങ്ങൾ സമ്മാനിക്കുന്നു.



ഗാലപ്

പ്രതിഭകൾക്കായി ഒരുക്കിയ പ്രത്യേക പ്രവർത്തന പദ്ധതിയാണ് ഗാലപ്.8-ാം തരത്തിലെ സമർഥരായ കുട്ടികളെ തെരഞ്ഞെടുത്തു കൊണ്ട് 2017 ലാണ് ആരംഭിച്ചത്.ശാസ്ത്ര ക്ലാസുകൾ,ചർച്ചകൾ,വാന നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്.ഒ.പി മുസ്തഫ,എം എം ഷിബു,കെ.സുനിത എന്നിവർക്കാണ് ചുമതല നല്കിയിരിക്കുന്നത്.

ഗണിതം മധുരം

ഗണിതം മധുരതരമാക്കാനുള്ള ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.സെമിനാറുകൾ,ക്യാമ്പുകൾ, പ്രത്യേക പരിശീലനങ്ങൾഎന്നിവ വിജയകരമാണ്.ഗണിതലൈബ്രറി കുട്ടികൾ നന്നായി ഉപയോഗപ്പെടുത്താറുണ്ട്.മത്സരങ്ങളിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കാറുണ്ട്.കുറേ വർഷങ്ങളായി സംസ്ഥാനമത്സരത്തിൽ ഹയർ സെക്കൻററി കുട്ടികൾ പ്രതിഭ തെളിയിച്ചു വരുന്നു.. ഹയർസെക്കൻരറി അധ്യാപകനായ പ്രേംലാൽ മാസ്റററുടെ ആത്മാർഥ ശ്രമം അതിനു പിന്നിലുണ്ട് . ശാസ്ത്രങ്ങളുടെ രാജാവ് എന്ന വിശേഷണം ഗണിത ശാസ്ത്രത്തിന് അവകാശപ്പെട്ടതാണ്.പൊതുവേ ഗണിതശാസ്ത്രത്തെ ഭയക്കുന്നവരാണ് പല കുട്ടികളും.എന്നാൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്താൻ കഴിയുന്നു എന്നത് അഭിമാനം തന്നെ.ഗണിതം ലളിതവും ,മധുരവുമാക്കുന്നതിൽ അധ്യാപകരുടെ നിരന്തരശ്രദ്ധ ഉണ്ടാവാറുണ്ട്.കഴിഞ്ഞ 8 വർഷമായി പയ്യന്നൂർ ഉപജില്ലയിലെ മികച്ച ഗണിതക്ലബ്ബിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു വരുന്നു.നിരവധി തവണ സംസ്ഥാനഗണിതശാസ്ത്രമേളകളിൽ സമ്മാനം നേടിയിട്ടുണ്ട്.ഹൈസ്കൂളിലെ മണികണ്ഠൻ മാസ്റ്റർ,ദ്രൗപതി ടീച്ചർ,നൂതന അധ്യാപക അവാർഡ് മുൻ ജേതാവു കൂടിയായ പ്രഭാകരൻ മാസ്ററർ,വരലക്ഷ്മി ടീച്ചർ,സ്മിത ടീച്ചർ എന്നിവരുടെ സ്ഥിരോത്സാഹവും, അർപ്പണ ബോധവും തന്നെയാണ് കഴിഞ്ഞ പത്താം തരത്തിലെ ഗണിത വിജയത്തിന് അടിസ്ഥാനം.ഹയർ സെക്കൻററിയിലെ പ്രേം ലാൽ മാസ്റ്ററുടെ ആത്മാർഥ സേവനവും,കഠിനാധ്വാനവും തന്നെയാണ് കഴിഞ്ഞ വർഷങ്ങളിലെല്ലാം സ്കൂളിന് സംസ്ഥാന തലത്തിൽ മികച്ച വിജയം സമ്മാനിച്ചത്.എം.പി സ്മിതയുടെ നേതൃത്വത്തിലാണ് ക്ലബ്ബ് മുന്നോട്ടുപോകുന്നത്.

MATHEMATICS CLUB ACTIVITIES 2021-22
MATHEMATICS CLUB 2021-22


MATHEMATICS CLUBACTIVITIES 2021-22

  • GEOMETRICAL PATTERNS

MATHS PROJECT PRESENTATION 2021

ADHYAPAKALOKAM PRATHIBHOLSAVAM 2021
NANDANA T K SECOND PRIZE---MATHS PROJECT



പ്രചോദന ക്ലാസുകൾ

കുട്ടികളുടെ പഠന പ്രയാസങ്ങൾ മാറ്റുവാനും,താല്പര്യം വർധിപ്പിക്കാനും,പരീക്ഷപ്പേടി ഇല്ലാതാക്കുവാനും പ്രചോദന ക്ലാസുകൾ നടത്താറുണ്ട്.കൗൺസിലർമാരെയും പൂർവാധ്യാപകരെയുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യാറുണ്ട്. കുട്ടികളുടെ ആത്മ വിശ്വാസം വർധിപ്പിക്കാനും,വ്യക്തിത്വ വികാസത്തിനും കൂടി ഇത് ഉപകരിക്കുന്നു.

ആരോഗ്യ-കായിക പ്രവർത്തനങ്ങൾ

വലുതും മികവുറ്റതുമായ ഒരു മൈതാനവും,അർപ്പണ ബോധമുള്ള ഒരു കായികാധ്യാപികയും, കഴിവുള്ള കുട്ടികളും സ്കൂളിന്റെ സമ്പത്താണ്.'അതിരാവിലെയും, വൈകീട്ടും പ്രത്യേക പരിശീലനം നല്കാൻകഴിയുന്നതാണ് കായികാധ്യാപിക എ.കെ ജയശ്രിയുടെ വിജയ രഹസ്യം.ഗെയിംസിലും,അത് ലറ്റിക്സിലും ശ്രദ്ധിക്കാറുണ്ട്.വോളി ബോൾ,ഫുട്ബോൾ,ക്രിക്കറ്റ്,ഖൊ-ഖൊ എന്നിവയ്ക്കെല്ലാം പരിശീലനം നല്കി വരുന്നു.ഉപജില്ല,ജില്ലാ മത്സരങ്ങളിൽ വിജയം കൈവരിക്കാറുണ്ട്.നിരവധി കുട്ടികൾ സ്പോർട്സ് ക്വാട്ടയിൽ ജോലി നേടിയിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലർത്തിവരുന്നു.മെച്ചപ്പെട്ട ഭക്ഷണം,വൃത്തിയുള്ള ശുചി മുറി,ശുദ്ധ ജല ലഭ്യത എന്നിവ ഉറപ്പു വരുത്തുന്നു.അതോടൊപ്പം യോഗ,തൈക്കൊണ്ടോ,കരാട്ടേ എന്നിവയുടെ പരിശീലനവും നല്കി വരുന്നു.ലോക കപ്പിനോടനുബന്ധിച്ച് റാലിയും,ഫുട് ബോൾ മത്സരവും, പ്രവചന മത്സരവും നടന്നു.

അധ്യാപകന്റെ കായികക്കുതിപ്പ്

ഹൈദരാബാദിൽ നടന്ന 38-ാമത് ദേശീയ മാസ്റ്റേർസ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ റിലേ മത്സരങ്ങളിൽ സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായിരുന്ന ശ്രീ.ഇ ദാമോദരൻ മാസ്റ്റർ സ്വർണ മെഡൽ നേടിയിട്ടുണ്ട്'.കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നിരവധി തവണ സന്ദർശിച്ചിട്ടുണ്ട്.സ്കൂളിലെ കുട്ടികളുടെ കായിക പ്രതിഭ വളർത്തിയെടുക്കാൻ കായികാധ്യാപികയ്ക് വലിയ പിന്തുണ നല്കാറുണ്ട്.

2018-19-ലെ ചില പ്രധാന പ്രവർതനങ്ങളിലൂടെ

ലോക വയോജന ദിനം വിദ്യാരംഗംക്ലബ്ബ് വയോജനദിനാചരണം പരിപാടി നടത്തി .സമീപപ്രദേശത്തെ ചിരുതൈ അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ ഹെഡ്മിസ്ട്രസ് മദർ പിടിഎ പ്രസിഡണ്ട് എന്നിവർ സംസാരിച്ചു. അനുഗ്രഹ കെ.സി അമ്മത്തൊട്ടിൽ കവിത ആലപിച്ചു. 2/10/219 ഗാന്ധിജയന്തി

 പ്രത്യേക അസംബ്ലി നടത്തി ഹെഡ്മിസ്ട്രസ് എൻഎസ്എസ് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ മാസ്റ്റർ പ്രശാന്ത് ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു  .വിദ്യാരംഗംക്ലബ്ബ് തയ്യാറാക്കിയ ഗാന്ധി പതിപ്പ് പ്രകാശനം ചെയ്തു. ഗൈഡ്സ് വിദ്യാർത്ഥിനികൾ ദേശഭക്തിഗാനം ആലപിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ശ്രുതിമധുരം 83 നിർമിച്ചുനൽകിയ സ്കൂൾ കവാടം സമർപ്പണ ചടങ്ങിൽ നടന്നു. ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടിയിൽ ബഹുമാനപ്പെട്ട എം പി ശ്രീമതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ ശ്രീ എൻ ശ്രീധരൻ കെപത്മനാഭൻ എന്നിവർ സംസാരിച്ചു പത്താംതരം കുട്ടികളുടെ ക്ലാസ് പിടിഎ

സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്

ജില്ലാ സ്പോർട്സിൽ കുട്ടികളെ പങ്കെടുപ്പിച്ചു 

സ്കൂൾ കലോത്സവം

ഉദ്ഘാടനം -പി വി ശങ്കരൻ (പിടിഎ പ്രസിഡൻറ്) മന്ദാരം സിനിമയിലഭിനയിച്ച ആറാം ക്ലാസ് വിദ്യാർത്ഥി അനന്തുനാരായണനെ അനുമോദിച്ചു .ജില്ലാതല സ്പോർട്സിൽ വിജയിച്ച കുട്ടികളെയും ഉപഹാരം നൽകി ആദരിച്ചു .1986 ബാച്ച് പൂർവ്വവിദ്യാർഥികൾ സ്കൂളിലെ കായിക താരങ്ങൾക്ക് ജേഴ്സി നൽകി.

സ്പോർട്സ് സംസ്ഥാനതല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു . ഒമ്പതാം തരം ,യുപി - ക്ലാസ് പിടിഎ വയലാർ സ്‌മൃതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് നടത്തി ,വയലാർ ഗാനോത്സവം കേരളപ്പിറവി അസംബ്ലി ,പ്രതിജ്ഞ ,പ്രഭാഷണം കേരളഗാനം കേൾപ്പിക്കൽ ,എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു

   • നല്ല മലയാളം മരം
   •  കടങ്കഥ  മരം 
   •  പഴഞ്ചൊല്ല് മരം 

എന്നിവ തയ്യാറാക്കി. കേരള പിറവി ക്വിസ് , മലയാളം ബ്ലോഗ് നിർമ്മാണം എന്നിവ നടന്നു ,യുപി കുട്ടികൾക്ക് കേരളീയ കല - തെയ്യം എന്ന വിഷയത്തെക്കുറിച്ച് തെയ്യം കലാകാരനും സ്കൂളിലെ അധ്യാപകനുമായ പി പി രവീന്ദ്രൻ മാഷ് ക്ലാസെടുത്തു .

പത്താംതരം വിദ്യാർത്ഥികളിൽ മുന്നോക്കക്കാർ ആകേണ്ടവരുടെ രക്ഷിതാക്കളുടെ യോഗം നടത്തി.

ഹിന്ദി ദിനം
              ഹിന്ദി ക്ലബ്ബിന്റെ ആഭിമ‌ുഖ്യത്തിൽ ഹിന്ദി അസംബ്ലി നടത്തി. പ്രതിജ്ഞ, സ‌ുവിചാർ, സമാചാർ, ഭാഷൺ, ചാർട്ട് പ്രദർശനം, ദേശഭക്തിഗാനാലാപനം എന്നിവനടത്തി.ഹിന്ദി അധ്യാപകരായ പങ്കജാക്ഷി ടീച്ചർ, ശൈലജ ടീച്ചർ, ഷീബ ടീച്ചർ എന്നിവർ ഹിന്ദി ദിന സന്ദേശം നൽകി.
            ഗണിത ക്ലബ്ബ് ഗണിത ക്വിസ് നടത്തി.
പരിസ്ഥിതി പഠനയാത്ര.
            ഗൈഡ്സ് സാഹസികയാത്ര നടത്തി.പരിസ്ഥിതി ക്ലബ്ബ്, J.R.C, ഗൈഡ്സ് അംഗങ്ങൾ ഏര്യത്തേക്ക് യാത്ര നടത്തി. ഏര്യം വെള്ളച്ചാട്ടം, നരിമട, മടയടിപ്പാറ ത‌ുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച‌ു. പരിസ്ഥിതി പ്രവർത്തകന‌ും, മോട്ടിവേറ്ററ‌ുമായ റാഫി മാഷ്, ഷിബ‌ു മാഷ്, മ‌ുസ്‌തഫ മാഷ്, ഹരി മാഷ്, കോമളവല്ലി ടീച്ചർ, ശൈലജ ടീച്ചർ എന്നിവർ യാത്രയിൽ പങ്കെട‌ുത്ത‌ു.
  ഗൈഡ്സ് വിദ്യാർത്ഥിനികൾക്ക് ക്ലീനിങ് നിർമ്മാണ കിറ്റ് പരിശീലനം കെ വി ശൈലജ ടീച്ചർ , പ്രീത ടീച്ചർ എന്നിവർ നേതൃത്വം നൽകി
             5-ാം ക്ലാസ് വിദ്യാർഥികൾക്ക് ആരോഗ്യ ക്ലാസ് നടത്തി.     

സ്‌ക‌ൂൾ സ്പോർട്സ്

           ഉദ്ഘാടന പിരപാടിയിൽ കായികാധ്യാപിക എ.കെ ജയശ്രീ, പി.ടി.എ പ്രസിഡന്റ് പി.വി ശങ്കരൻ,മദർ പി.ടി.എ പ്രസിഡന്റ് കെ.ഉഷാക‌ുമാരി, ഹെഡ്‌മിസ്‌ട്രസ് എ.എം രാജമ്മ എന്നിവർ സംസാരിച്ചു .സമാപനച്ചടങ്ങിൽ സമ്മാനാർഹർക്ക‌ുള്ള ഉപഹാര വിതരണവ‌‌ും, 1,2,3 സ്ഥാനം നേടിയ ഹൗസ‌ുകൾക്ക‌ുള്ള ഉപഹാര വിതരണവ‌ും നടന്ന‌ു.


ക്ലാസിക് കലകൾ പരിചയപ്പെട‌ുത്ത‌ുന്നതിന്റെ ഭാഗമായി സ്‌ക‌ൂൾ വിദ്യാരംഗം കലാസാഹിത്യവേദികഥകളിസോദാഹരണക്ലാസ് നടത്തി.കലാമണ്ഡലം നാരായണൻ നമ്പീശനാണ് ക്ളാസ് അവതരിപ്പിച്ചത്.

              ഹിന്ദി പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. ക‌ുട്ടികൾക്ക് ഹിന്ദി അസംബ്ലി നടത്തി. .... പ്രഭാഷണം, ഗാനാലാപനം എന്നിവയുണ്ടായി. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെക്ക‌ുറിച്ച് എം.വി മോഹനൻ മാഷ്, കെ.വി ശൈലജ ടീച്ചർ, പങ്കജാക്ഷി ടീച്ചർ, ഷീബ ടീച്ചർ എന്നിവർ സംസാരിച്ച‌ു.


അക്ഷരമുറ്റം സ്കൂൾ തല ക്വിസ് നടത്തി

സംസ്കൃതം, അറബിക് സബ്ജില്ലാ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ജില്ലാ ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു

   ശാസ്ത്ര പോഷിണി ലാബ് ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ  സി.കൃഷ്ണൻ നിർവ്വഹിച്ചു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ അധ്യക്ഷയായി കെ രാജഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .പ്രധാനാധ്യാപിക  റിപ്പോർട്ട് അവതരിപ്പിച്ചു.  വാർഡ് മെമ്പർമാരായസുധാമണി ,എൻ പി ഭാർഗ്ഗവൻ ,പി.ടി എ പ്രസിഡൻറ്  പി വി ശങ്കരൻ എന്നിവർ ആശംസകളർപ്പിച്ചു .രാജൻ  മാസ്റ്റർനന്ദി പറഞ്ഞു.

ഫോട്ടോ ഗാലറി 2018-2019

2019-20

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടേയും,പരിസ്ഥിതി ക്ലബ്ബിന്റേയും നേതൃത്വത്തിൽ പരിസര

പഠനയാത്ര നടത്തി.

20.06.2019 ബോധവൽക്കരണ ക്ലാസ്

     മഴക്കാലത്തെ വൈദ്യ‌ുത ഉപയോഗം - മ‌ുൻകര‌ുതല‌ുകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്ക‌ുറിച്ച് മാതമംഗലം ഇലക്‌ട്രിസിറ്റി കാര്യാലയത്തിലെ സബ് എഞ്ചിനീയർമാരായ ശ്രീ. കിരൺ സാർ, ശ്രീ. രവീന്ദ്രൻ സാർ എന്നിവർ ക്ലാസെട‌ുത്ത‌ു.
          8,9,10 ക്ലാസ‌ുകൾക്ക് പ്രീ-ടെസ്റ്റ് നടത്തി.

21.06.2019

              വിദ്യാരംഗം കലാസാഹിത്യ വേദിയ‌ുടെ ആഭിമ‌ുഖ്യത്തിൽ കഥാ, കവിത രചനാമത്സരം നടത്തി.
              യോഗാദിനത്തോടന‌ുബന്ധിച്ച് കായികാധ്യാപികയ‌ടെ നേത‌ൃത്വത്തിൽ യോഗാ പ്രദർശനം നടത്തി.
          5-ാം തരം ക്ലാസ് പി.ടി.എ.

വായനാപക്ഷാചരണം പരിപാടി തുടർച്ച എഴുത്തുകാരനെ അറിയാം വാർത്ത തയ്യാറാക്കൽ പ്രദർശനം യുപി കഥപറച്ചിൽ .സുനിത ടീച്ചർ,മുസ്തഫമാസ്റ്റർ, ലതീഷ് മാസ്റ്റർ സംഗീത കൃഷ്ണ അബ്ദുൽ ഖാദർ തുടങ്ങിയവർ വായിച്ച കഥ അവതരിപ്പിച്ചു 2/7/2019 എഴുത്തുകാരന്റെ കൂടെ എഴുത്തുകാരൻ പ്രശാന്ത് ബാബു കൈതപ്രവും ആയി അനുഭവം പങ്കിടൽ. ദേ രപ്പൻ നോവൽ ചർച്ച പ്രിൻസിപ്പൽ ,ഷൈമ ടീച്ചർ മുസ്തഫ മാസ്റ്റർ ലതീഷ് മാസ്റ്റർ ശങ്കരന് മാസ്റ്റർ പ്രഭാകരൻ മാസ്റ്റർ സുനിത ടീച്ചർ എന്നിവർ പങ്കെടുത്തു 24.06.2019

            എന്റെ വായന – പ‌ുസ്‌തകാസ്വാദനം അവതരിപ്പിക്കൽ - വിദ്യാരംഗം.

26.06.2019 ലഹരി വിര‌ുദ്ധദിനം

            പോസ്റ്റർ രചന, പ്രബന്ധ രചന, പ്രഭാഷണം എന്നിവ നടത്തി. സ്‌ക‌ൂൾ കൗൺസിലർ നേത‌ൃത്വം നൽകി.
2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ
2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ

|2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ ബി പോസിറ്റീവ്-രക്ഷിതാക്കൾക്കുള്ള ബോധവല്കരണ ക്ലാസ്

ഹരീഷ് രക്ഷിതാക്കൾക്ക് ക്ലാസെടുക്കുന്നു.

2019-20ലെ പ്രധാനനേട്ടങ്ങൾ

    കണ്ണൂർ ജില്ലാ ഗണിതശാസ്ത്രമേള

മാതമംഗലം ഗവ:സ്കൂൾ HSS വിഭാഗം ഒന്നാം സ്ഥാനത്ത്. 5 ഇനങ്ങളിലായി 6 വിദ്യാർത്ഥികൾ സംസ്ഥാന മൽസരത്തിന് അർഹതനേടി. ഹിഷാം ( PUZZLE) അഞ്ജലി ,സൗഭാഗ്യ (GROUP PROJECT) നന്ദന (SINGLE PROJECT) അനഘ (PURE CONSTUCTION) സ്നേഹ ( OTHER CHART).

മാതമംഗലത്തിന്റെ ചുണക്കുട്ടികൾ

സബ് ജൂനിയർവോളിബോൾ സംസ്ഥാന ടീമിലേക്ക് സിദ്ധാർഥ്,സായന്ത് എന്നീ കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. ജൂനിയർ ഫുട്ബോൾ സബ് ജില്ലാ വിജയം സീനിയർവോളിബോൾ ഒന്നാം സ്ഥാനം ജില്ലാ തലത്തിൽസീനിയർ പെൺ്‍കുട്ടികൾ ഖൊ-ഖൊ ഒന്നാം സ്ഥാനം ജൂനിയർവോളിബോൾ ആൺകുട്ടികൾ മൂന്നാം സ്ഥാനം' സീനിയർ വോളിബോൾ പ്ലസ് വൺ വിദ്യാർഥി സിദ്ധാർഥ് സ്റ്റേറ്റ് ടീമിലേക്ക് സംസ്ഥാനതല ഷൂട്ടിങ് മത്സരത്തിൽ പ്ലസ് വൺ വിദ്യാർഥി അഭിഷേക് പി വി നാലാം സ്ഥാനം നേടി. സംസ്ഥാനതലത്തിൽ 4*400റിലേ മത്സരത്തിൽ ഹംസ.വി A ഗ്രേ‍‍‍ഡോടെ ഏഴാം സ്ഥാനത്ത്.

ഗണിതം മധുരം
പയ്യന്നൂർ സബ് ജില്ല ഗണിത ശാസ്ത്ര മേളയിൽ

ഓവറോൾ ചാമ്പ്യൻഷിപ്പ്.ഹയർ സെക്കൻററി വിഭാഗത്തിന് ഒന്നാംസ്ഥാനം ഹൈസ്കൂൾ വിഭാഗത്തിന് രണ്ടാം സ്ഥാനം

സബ് ജില്ലയിലെ മികച്ച ഗണിതക്ലബ്ബായി തെര‍ഞ്ഞടുത്തു. സബ് ജില്ലാതലത്തിൽ നടത്തിയ ഭാസ്ക്കരാചാര്യ സെമിനാറിലും, രാമാനുജൻ സെമിനാറിലും ഒന്നാം സ്ഥാനം,അബിത,ഫാത്തിമത്ത് ഹാല

ഭാസ്ക്കരാചാര്യ സെമിനാർ I
രാമാനുജൻ സെമിനാർ I

'പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -ശാസ്ത്ര ക്വിസ് ഒന്നാം സ്ഥാനം അങ്കിത് കൃഷ്ണ പി.വി പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -സാമൂഹ്യ ശാസ്ത്ര ക്വിസ് ഒന്നാം സ്ഥാനം """""അദ്വിത സാഗർ" ജെ.ആർ.സി സബ് ജില്ലാതല ക്വിസ്-ഒന്നാം സ്ഥാനം അനാമിക.കെ ഐ.ടി മേള-സബ് ജില്ലാതലമത്സരം-ഡിജിറ്റൽപെയിൻറിങ്-ഒന്നാം സ്ഥാനംഅനുഷദാസ് സബ് ജില്ലാതലമത്സരം-പ്രവൃത്തിപരിചയ മേള-ഇലക്ട്രിക്കൽവയറിങ് -അക്ഷയ്.പി

ജില്ലാതല ശാസ്ത്രമേള2019
ഇഷാനി സത്യ,ഹരിശങ്കർ
    സ്കൂൾ പരിസരത്തെ മാത്ത് വയലിലും,തൊട്ടടുത്ത പ്രദേശങ്ങളായ                       
  താറ്റ്യേരി,പുനിയംകോട് എന്നിവിടങ്ങളിലും ഈവർഷമുണ്ടായ ശക്തമായ 
     വെള്ളപ്പൊക്കത്തെ കുറിച്ചുള്ള പഠനത്തിനാണ് സമ്മാനം   ലഭിച്ചത്  .
     ശാസ്ത്രാധ്യാപകനായ   സി ഹരിമാഷാണ് പഠനത്തിന് നേതൃത്വം നല്കിയത്. 
   ഇഷാനി സത്യ,ഹരിശങ്കർ എന്നീ വിദ്യാർഥികളാണ് പഠനം നടത്തി സംസ്ഥാന തലത്തിലേക്ക് 
  യോഗ്യത നേടിയത്. സംസ്ഥാനതല മത്സരത്തിൽ എ ഗ്രേഡ് നേടി.

''ബാല ശാസ്ത്ര കോൺഗ്രസ് -സംസ്ഥാനതലത്തിലേക്ക് ഇഷാനി സത്യ, ഹരിശങ്കർ യോഗ്യത നേടി. |} |-

സബ് ജില്ലാ കലോത്സവം ഹയർസെക്കൻരറി ഓവറോൾ ചാമ്പ്യൻഷിപ്പ്

ലൈബ്രറി കൗൺസിൽ വായന മത്സരം-യു പി വിഭാഗം ജില്ലാ തലം മികച്ച വായനക്കാരി*അദ്വിത സാഗർ സ്നിഗ്ധ.വി ആദ്യ പത്തു വായനക്കാരിലൊരാൾ


സ്കൂൾഡയറി

സ്കൂൾ ഡയറി കുട്ടികൾക്കും,അധ്യാപകർക്കും,രക്ഷിതാക്കൾക്കും ഏറെ ഗുണപ്രദമായ വിധത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്.സ്കൂളിന്റെ നേട്ടങ്ങൾ,പ്രവർത്തന റിപ്പോർട്ട്,അധ്യാപകരുടെ ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ മാർക്ക് വിവരം രേഖപ്പെടുത്താനും,അധ്യാപകർക്കും ,രക്ഷിതാക്കൾക്കും പരസ്പര ആശയവിനിമയത്തിനും സൗകര്യമുണ്ട്.

ദിനാചരണങ്ങൾ

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ നടത്താറുണ്ട്.വായനദിനം,വായനപക്ഷാചരണം,ഹെലൻകെല്ലർ ദിനം, ബഷീർ അനുസ്മരണം,ചാന്ദ്രദിനം,യോഗദിനം,ഹിരോഷിമ-നാഗസാക്കി ദിനം,സ്വാതന്ത്ര്യ ദിനം തുടങ്ങി ധാരാളം ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.ക്വിസ്,സെമിനാർ, പുസ്തക പ്രദർശനം,റാലി,പ്ലക്കാർഡ് നിർമാണം, യുദ്ധ വിരുദ്ധ ഗാനാലാപനം,പോസ്റ്റർ-കൊളാഷ് നിർമാണംഎന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനം-18

സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.പ്രസംഗം,ദേശഭക്തി ഗാനാലാപനം,സ്വാതന്ത്ര്യ ദിന സന്ദേശം, എന്നിവയുണ്ടായി. പ്രിൻസിപ്പാൾ, എച്ച് എം, പി.ടി. എ പ്രസിഡൻറ്. ,കെ.വി. രാജൻ മാസ്റ്റർ,സങ്കീർത്തന,ദേവിക എന്നിവർ സംസാരിച്ചു.

ഒപ്പത്തിനൊപ്പം

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകശ്രദ്ധ കൊടുക്കാൻ കഴിയുന്നുണ്ട് എന്നത് അഭിമാനകരമാണ്.മുഴുവൻ സമയ അധ്യാപികയുടെ സേവനവും, സൗഹൃദപരമായ അന്തരീക്ഷവും കുട്ടികൾക്ക് ഏറെ ഗുണം ചെയ്യുന്നു.കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും, കഴിവുകൾ വളർത്തിയെടുക്കുന്നതിനും അധ്യാപികയായ ബിന്ദുവിന് കഴിയുന്നുണ്ട്. കരകൗശല വസ്തുക്കൾ, ചവിട്ടികൾ, ഫിനോയിൽ എന്നിവ നിർമിക്കാൻ പരിശീലനം നല്കുക വഴി കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ സാധിക്കുന്നു.സ്കൂളിൽ പച്ചക്കറിത്തോട്ടമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്.കലോത്സവങ്ങളിൽ മറ്റു കുട്ടികളെ പോലെതന്നെ നൃത്തപരിപാടികളും,പാട്ടുമെല്ലാം അവതരിപ്പിക്കാൻ അവസരം നല്കുന്നതിനാൽ കുട്ടികളിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്നു.

പ്രശസ്തർ സ്കൂൾ സന്ദർശിച്ചപ്പോൾ

സാംസ്ക്കാരിക പരിപാടികളുമായും, ഉദ്ഘാടന പരിപാടികളുമായും ബന്ധപ്പെട്ടു കൊണ്ട് ധാരാളം വിശിഷ്ട വ്യക്തികളെ സ്വീകരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.കുട്ടികൾക്കും ,അധ്യാപകർക്കും, രക്ഷിതാക്കൾക്കും, നാട്ടുകാർക്കുമെല്ലാം ഏറെ സന്തോഷവും അഭിമാനവും നിറഞ്ഞ മുഹൂർത്തങ്ങളായി മനസ്സിൽ സൂക്ഷിക്കുന്നവയാണ് എല്ലാ സന്ദർശനങ്ങളും.

ചിത്രപ്രദർശനം'

സ്കൂളിലെ ചിത്രകലാധ്യാപകൻ പി.വി.ഹരിദാസന്റെ ചിത്രപ്രദർശനം ചിത്രകാരനും,ശില്പിയുമായകെ കെ ആർ വെങ്ങര നിർവഹിച്ചു.നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു.


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പിലാത്തറയിൽ( NH 66ൽ) നിന്നും 8 കി.മി. അകലത്തായി മാതമംഗലംറോഡിൽ സ്ഥിതിചെയ്യുന്നു.
  • മാതമംഗലം ബസാറിൽ നിന്നും 200 മിറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.

{{#multimaps:12.137857315269526, 75.30005898297297 | width=800px | zoom=17}}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്.മാതമംഗലം&oldid=1542225" എന്ന താളിൽനിന്ന് ശേഖരിച്ചത്