കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി | |
---|---|
വിലാസം | |
കരുമാടി കരുമാടി , കരുമാടി പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0477 2270087 |
ഇമെയിൽ | ghskarumady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46017 (സമേതം) |
യുഡൈസ് കോഡ് | 32110901034 |
വിക്കിഡാറ്റ | Q87479419 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 261 |
പെൺകുട്ടികൾ | 253 |
ആകെ വിദ്യാർത്ഥികൾ | 514 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി വി |
പി.ടി.എ. പ്രസിഡണ്ട് | പ്രജീഷ് പി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ സുരേഷ് |
അവസാനം തിരുത്തിയത് | |
31-01-2022 | 46017 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ തകഴി ഗ്രാമത്തിൽ കരുമാടി വില്ലേജിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ ഇവിടെ കുട്ടികൾ ചേർന്ന് പഠിക്കുന്നു. ചരിത്രപ്രസിദ്ധമായ കരുമാടിക്കുട്ടൻ എന്ന ബുദ്ധവിഗ്രഹവും, കുട്ടനാടിന്റെ കഥാകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മഗൃഹവും, രാഷ്ട്രപിതാവിന്റെ പാദസ്പർശമേറ്റ മുസാവരി ബംഗ്ലാവും കരുമാടിയിലെ ഈ സർക്കാർ വിദ്യാലയത്തിന് അല്പം മാത്രം അകലെയാണ്. 1915-ലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.സ്കൂളിന്റെ ഉന്നമനത്തിനായി നിരന്തരം പരിശ്രമിച്ചിരുന്ന മുൻ എം.എൽ.എ ശ്രീ കെ.കെ.കുമാരപിള്ളയോടുള്ള ആദര സൂചകമായി 2015ൽ സ്കൂളിന് കെ.കെ.കുമാരപിള്ള സ്മാരക ഗവൺമെന്റ് ഹൈസ്കൂൾ എന്ന് പേര് നൽകി.
സ്കൂളിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ
സ്കൂൾ ലോഗോ
ഭൗതികസൗകര്യങ്ങൾ
ഏകദേശം 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഒരു കമ്പൂട്ടർ ലാബ്, സയൻസ് ലാബ് , സൊസൈറ്റി , ലൈബ്രറി, സ്മാർട്ട് റൂം എന്നിവയും ഉണ്ട്. സ്മാർട്ട് റൂമിൽ തന്നെയാണ് യു.പി യുടെ കമ്പൂട്ടർ ലാബ് പ്രവർത്തിക്കുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂൾ വിഭാഗത്തിനും പ്രൈമറി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പൂട്ടറുകളുണ്ട്. ഹൈസ്ക്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് സ്കൂൾ അസംബ്ലിയിൽ പങ്കെടുക്കാൻ കഴിയുന്ന ഒരു അസംബ്ലി പന്തൽ ഈ വിദ്യാലയത്തിലുണ്ട്.
സാരഥികൾ
ഷൈനി വി | ഹെഡ്‍മിസ്ട്രസ് | |
---|---|---|
രാജശ്രീ വി | സീനിയർ അധ്യാപിക | |
മിനി വി എം | സ്റ്റാഫ് സെക്രട്ടറി | |
പ്രജീഷ് പി | എസ്.എം.ഡി.സി വൈസ് ചെയർമാൻ | |
രമ്യ സുരേഷ് | എം.പി.ടി.എ പ്രസിഡന്റ് |
TEC Karumady
കെ കെ കുമാരപിള്ള സ്മാരക ഗവണ്മെന്റ് ഹൈസ്കൂൾ കരുമാടിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനൽ ആണ് TEC Karumady
Talent, Education and Creativity of Karumady എന്നതാണ് ഇതിന്റെ പൂർണ്ണരൂപം.
2020 ഒക്ടോബർ 3 ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജി. വേണുഗോപാൽ ആണ് ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്.
ലോക്ക്ഡൗൺ കാലത്ത് നമ്മുടെ സ്കൂളിലെ കുട്ടികളുടെ കഴിവുകളും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക, അവ പൊതുസമൂഹത്തിനു മുമ്പിൽ തുറന്നു കാട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചാനൽ ആരംഭിച്ചത്. എന്നാൽ പിന്നീടങ്ങോട്ട് വ്യത്യസ്തങ്ങളായ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളാൽ ചാനൽ ആകർഷകമായി മാറി.
സ്കൂളിന്റെ സ്വന്തം റേഡിയോ ചാനൽ ആയിരുന്ന 'കാതോരം കരുമാടി' യുടെ തുടർ പ്രവർത്തനങ്ങളും ഇതിലുൾപ്പെട്ടു വരുന്നു.
ഓരോ വീഡിയോയ്ക്കും ആവശ്യമായ പ്രവർത്തനങ്ങൾ മുൻകൂട്ടി തയ്യാറാക്കുന്നതിനും കുട്ടികൾക്ക് നിർദേശം നൽകുന്നതിനും ലഭിക്കുന്ന ദൃശ്യങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യുന്നതിനും വീഡിയോകൾ തയ്യാറാക്കുന്നതിനും അധ്യാപകരുടെ വ്യത്യസ്ത ഗ്രൂപ്പുകൾ കൃത്യമായ ദിശാബോധത്തോടെ പ്രവർത്തിച്ചുവരുന്നു.
അവതരണ കലയിലും പ്രവർത്തനങ്ങളിലും താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ ഒരു സംഘം TEC റിപ്പോർട്ടേഴ്സ് എന്ന പേരിൽ പ്രവർത്തിക്കുന്നു. സ്കൂൾതല പ്രവർത്തനങ്ങളുടെയും ദിനാചരണങ്ങളുടെയും അവതാരകരാണിവർ.
സാമൂഹമാധ്യമങ്ങൾ സമൂഹത്തിന്റെ ചാലകമാകുന്ന ഈ കാലത്ത് സ്കൂൾ പ്രവർത്തനങ്ങളുടെ വൈവിധ്യങ്ങളെയും മികവുകളെയും സമൂഹവുമായി ബന്ധിപ്പിക്കുന്ന ശക്തിയായി ടെക് കരുമാടി നിലനിൽക്കുന്നു.
Glow the Brain
കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക, ലോകത്തിലെ ആനുകാലിക മാറ്റങ്ങൾ ഉൾക്കൊള്ളുക എന്നിവ ലക്ഷ്യംവച്ച് സ്കൂളിൽ നടപ്പാക്കുന്ന ഓൺലൈൻ പ്രശ്നോത്തരിയാണ് Glow the Brain.
സ്കൂളിൽ ആഴ്ചയുടെ അവസാനം നടത്തിയിരുന്ന പൊതുവിജ്ഞാന ക്വിസിന്റെ ഓൺലൈൻ പതിപ്പാണിത്.
എല്ലാ ശനിയാഴ്ചകളിലും ചോദ്യങ്ങൾ google form ലൂടെ നൽകുകയും ഉത്തരങ്ങൾ വിലയിരുത്തി വിജയികളെ കണ്ടെത്തുകയും ചെയ്യുന്നു.
മാസാവസാനം ആ മാസത്തെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.
കാതോരം കരുമാടി
സ്കൂളിന്റെ റേഡിയോ പ്രക്ഷേപണ പരിപാടിയാണ് കാതോരം കരുമാടി. 2019 ജൂൺ 19 ന് കാതോരം കരുമാടി പ്രവർത്തനം ആരംഭിച്ചു. കുട്ടി ആർ.ജെ മാരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തപ്പെടുന്നത്. ഉച്ചയ്ക്ക് 1.30 മുതൽ 2 വരെയാണ് റേഡിയോ പ്രക്ഷേപണം. ക്ലാസടിസ്ഥാനത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട കഥകൾ, കവിതകൾ, ജീവചരിത്രക്കുറിപ്പ് തുടങ്ങിയവയും മറ്റ് വിനോദപരിപാടികളും ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പരിപാടികൾ അവതരിപ്പിക്കുന്നു.
നേർകാഴ്ച
മുൻ പ്രധാനാദ്ധ്യാപകർ
ക്രമം | പേര് | എന്ന് മുതൽ | എന്ന് വരെ | ചിത്രം |
---|---|---|---|---|
1 | ശ്രീ ചിദംബരം | 1958 | 1962 | |
2 | ശ്രീ പി.എം. രാജൻ | 1962 | 1969 | |
3 | ശ്രീ പി.കെ. കൊച്ചുകുഞ്ഞ് | 1969 | 1975 | |
4 | ശ്രീ എം കെ കേശവ ശർമ | 1975 | 1980 | |
5 | ശ്രീ കെ.ജി. നാരായണപ്പണിക്കർ | 1980 | 1981 | |
6 | ശ്രീമതി എം. കമലം | 1981 | 1985 | |
7 | ശ്രീമതി താരാമണി | 1985 | 1988 | |
8 | ശ്രീ എ. ജെ. ജോയ് | 1988 | 1993 | |
9 | ശ്രീ റ്റി.കെ. കണ്ണൻ | 1993 | 1997 | |
10 | ശ്രീമതി എം. ശ്രീകുമാരി | 1997 | 2000 | |
11 | ശ്രീമതി ബി. രമാദേവി | 2000 | 2004 | |
12 | ശ്രീമതി ജയശ്രീ കെ | 2004 | 2009 | |
13 | ശ്രീമതി മിനിക്കുട്ടി. വി | 2009 | 2011 | |
14 | ശ്രീമതി സുഭദ്രാദേവി | 2011 | 2013 | |
15 | ശ്രീ വൽസൻ കക്കണ്ടി | 2013 | 2015 | |
16 | ശ്രീമതി സാലി. എച്ച് | 2015 | 2015 | |
17 | ശ്രീ സാബു. ജി | 2015 | 2016 | |
18 | ശ്രീ സുരേഷ് ബാബു. പി | 2016 | 2018 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമം | പേര് | പ്രശസ്തി | ചിത്രം |
---|---|---|---|
1 | ശ്രീ ഡി ഗംഗാദത്തൻ നായർ | റിട്ട. പ്രൊഫസർ
എൻ.എസ്.എസ് കോളജ് വാഴൂർ |
|
2 | ഡോ. ജ്യോതീന്ദ്രൻ | അസിസ്റ്റന്റ് സർജൻ
ആരോഗ്യ വകുപ്പ് |
|
3 | ഡോ. സുഭാഷ് | ആയുഷ് മിഷൻ | |
4 | ഡോ. ലക്ഷ്മി | വെറ്റിനറി സർജൻ
പെരിന്തൽമണ്ണ |
|
5 | ശ്രീ സുനിൽകുമാർ സി വി | സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
പ്ലാനിങ്ങ് ബോർഡ് |
|
6 | ശ്രീ അജിത് കുമാർ | തഞ്ചാവൂർ ചിത്രകലാ കലാകാരൻ | |
7 | ശ്രീ രാജീവ് കരുമാടി | തിരക്കഥാകൃത്ത്
(മറിമായം, മഴവിൽ മനോരമ) |
|
8 | ശ്രീ രാജേഷ് കരുമാടി | കഥാകൃത്ത്, നോവലിസ്റ്റ് | |
9 | ശ്രീ ബിനുമോൻ മാത്യു | സീനിയർ ക്ലാർക്ക്, അമ്പലപ്പുഴ ജുഡീഷ്യൽ
ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി |
|
10 | ശ്രീ രഞ്ജിത്ത് കുമാർ ആർ | ക്ലാർക്ക്, ആദായനികുതി വകുപ്പ് | |
11 | കുമാരി അമൃതലക്ഷ്മി എ എസ് | കഥാകാരി, കവയിത്രി |
മുൻ പി.ടി.എ പ്രസിഡന്റുമാർ
ക്രമം | പേര് | എന്ന് മുതൽ | എന്ന് വരെ |
---|---|---|---|
1 | എ ജെ ബോസ് | 2000 | 2007 |
2 | സുരേഷ് കുമാർ | 2007 | 2012 |
3 | അജയൻ കൊല്ലവന | 2012 | 2015 |
4 | അബ്ദുൾ സത്താർ എ | 2015 | 2020 |
5 | ഷിബു ജി | 2020 | 2022 |
സഹായക സൈറ്റുകൾ
Text Book Supply Monitoring System
Hi-Tech School Complaint Registration
വഴികാട്ടി
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ അമ്പലപ്പുഴയിൽനിന്നും 4 കിലോമീറ്റർ കിഴക്കും, തിരുവല്ലയിൽനിന്നും 24 കിലോമീറ്റർ പടിഞ്ഞാറും ഉള്ള കരുമാടി ജംഗ്ഷനിൽനിന്നും ഉള്ളിലേക്ക് 1 കിലോമീറ്റർ മാറിയാണ് കരുമാടി കെ കെ കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps: 9.38172,76.38962 | width=60%| zoom=18 }}
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46017
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ