|
|
| വരി 70: |
വരി 70: |
| പൊതുജന പ്രിയനും ദീർഘവീക്ഷണ ചതുരനും അന്നത്തെ പഞ്ചായത്ത് പ്രതിനിധിയും ആയ '''ശ്രീ. കെ. ജി. വർഗ്ഗീസ്''' മറ്റ് ജനപ്രതിനിധികളുടെ സഹായത്തോടുകൂടി ഈ വിദ്യാപീഠം സ്ഥാപിച്ചു.[[എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]] | | പൊതുജന പ്രിയനും ദീർഘവീക്ഷണ ചതുരനും അന്നത്തെ പഞ്ചായത്ത് പ്രതിനിധിയും ആയ '''ശ്രീ. കെ. ജി. വർഗ്ഗീസ്''' മറ്റ് ജനപ്രതിനിധികളുടെ സഹായത്തോടുകൂടി ഈ വിദ്യാപീഠം സ്ഥാപിച്ചു.[[എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]] |
|
| |
|
| 1962 ജൂൺ 4 ന് കുമ്പഴ മാർ ശെമവേൽ ദെസ്തുനി ഇടവക കെട്ടിടത്തിൽ ശ്രീ കെ. ജി. വർഗീസിന്റെ മാനേജ്മെന്റിൽ കുമ്പഴ നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന ഒരു അപ്പർ പ്രൈമറി സ്കൂൾ മാർ പീലക്സിനോസ് തിരുമേനിയുടെ നാമധേയത്തിൽ '''മാർ പീലക്സിനോസ് അപ്പർ പ്രൈമറി സ്കൂൾ''' എന്നപേരിൽ പ്രവർത്തനമാരംഭിച്ചു.
| |
|
| |
| 1963 ഡിസംബർ 22 ന് അഭിവന്ദ്യ മാർ പീലക്സിനോസ് തിരുമേനിയുടെ ആശീർവാദത്തോടെ സ്കൂളിന്റെ പ്രവർത്തനം ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ആരംഭിച്ചു. അന്നത്തെ സ്കൂളിലെ അധ്യാപകരുടെയും മാനേജ്മെൻറിൻറെയും മറ്റു ജീവനക്കാരുടെയും അക്ഷീണമായ പരിശ്രമം മൂലം ഈ വിദ്യാലയം ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ മുൻനിരയിലെത്തി.
| |
|
| |
| 1982 ജൂണിൽ പ്രസ്തുത വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സ്കൂളിൻറെ ഉന്നമനത്തിനായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിമാരായിരുന്നു ശ്രീ ബേബിജോണും ശ്രീ. ടി. എം. ജേക്കബും മുൻമന്ത്രിയായിരുന്ന ശ്രീ. എം. കെ. പ്രേമചന്ദ്രനും നൽകിയ സംഭാവനകൾ വളരെ വലുതാണ്.
| |
|
| |
| 1984 സ്കൂളിൻറെ സ്ഥാപക മാനേജർ ആയിരുന്ന ശ്രീ. കെ. ജി. വർഗീസ് ആകസ്മികമായി ദിവംഗതനായി.
| |
|
| |
| അദ്ദേഹത്തിൻറെ പാവനസ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
| |
|
| |
| അദ്ദേഹത്തിൻറെ കാലശേഷം സ്കൂൾ മാനേജർ സ്ഥാനം അദ്ദേഹത്തിൻറെ പുത്രനായ ''' ഉമ്മൻ വർഗ്ഗീസ് ''' ഏറ്റെടുക്കുകയും തൻറെ പിതാവിൻറെ അഭിലാഷം സാക്ഷാത്കരിക്കുന്നതിന് അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു.
| |
|
| |
| 1987 ൽ സ്കൂളിൻറെ രജത ജൂബിലിയോടനുബന്ധിച്ചുള്ള സാഹിത്യ- സാംസ്കാരിക സമ്മേളനം വിശ്വസാഹിത്യകാരനായ ''' തകഴി ശിവശങ്കരപ്പിള്ള ''' മറ്റു സാഹിത്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കന്മാരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
| |
|
| |
| വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്ന ''' പി ജെ ജോസഫിൻറെ ''' അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം ''' അഭിവന്ദ്യ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാബാവ തിരുമേനി ''' ഉത്ഘാടനം ചെയ്തു.
| |
|
| |
| ''' സ്ഥാപക മാനേജരുടെ ഛായാചിത്രം നിയുക്ത കാതോലിക്കാ ബാവാ മാത്യൂസ് മാർ കൂറിലോസ് തിരുമേനി അനാച്ഛാദനം ചെയ്തു.'''
| |
|
| |
| ജൂബിലിയോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയുടെ ചീഫ് എഡിറ്റർ ''' മഹാകവി പുത്തൻകാവ് മാത്തൻ തരകൻ''' ആയിരുന്നു.
| |
|
| |
| 1995 ൽ ഈ മഹാവിദ്യാലയം ഒരു വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
| |
|
| |
| വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഡ്രാഫ്റ്റ്മാൻ (സിവിൽ), ഇലട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻസ് (ഇലട്രീഷ്യൻ), ഓർഗാനിക് ഗ്രോവർ (അഗ്രികൾച്ചർ), ടൂർ ഗൈഡ് (ടൂറിസം), കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ടിംഗ് ആൻഡ് പബ്ലിഷിംഗ് (കൊമേഴ്സ്) എന്നീ കോഴ്സുകൾ വിപുലവും ആധുനികവുമായ ലാബ് സജ്ജീകരണങ്ങളോടുകൂടി പ്രവർത്തിക്കുന്നു.
| |
|
| |
| 1962 ജൂൺ 4 ന് 150 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച ഈ സ്ഥാപനം നിരവധി അധ്യാപക അനധ്യാപകരും ധാരാളം വിദ്യാർത്ഥികളുമുള്ള ഒരു മഹാ പ്രസ്ഥാനമായി മാറിയിരിക്കുന്നു.
| |
|
| |
| മുൻകാലങ്ങളിൽ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച പ്രഥമ അധ്യാപകർ, അധ്യാപകർ, അനധ്യാപകർ എന്നിവരെ സ്മരിക്കുന്നു.
| |
|
| |
| ഈ മാനേജ്മെൻറിന്റെ ഉടമസ്ഥതയിൽ മാർ ഗ്രിഗോറിയോസ് ലോവർ പ്രൈമറി സ്കൂൾ പ്ലാവേലി, എസ് എൻ വി ലോവർ പ്രൈമറി സ്കൂൾ മൈലാടുംപാറ, സെൻറ് സൈമൺ ഇംഗ്ലീഷ് മീഡിയം സ്കൂൾ കുമ്പഴ എന്നീ സ്ഥാപനങ്ങളും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.
| |
|
| |
|
|
| |
|