എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

1962 ജൂൺ 4 ന് കുമ്പഴ മാർ ശെമവേൽ ദെസ്തുനി ഇടവക കെട്ടിടത്തിൽ ശ്രീ കെ. ജി. വർഗീസിന്റെ മാനേജ്മെന്റിൽ കുമ്പഴ നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന ഒരു അപ്പർ പ്രൈമറി സ്കൂൾ മാർ പീലക്സിനോസ് തിരുമേനിയുടെ നാമധേയത്തിൽ മാർ പീലക്സിനോസ് അപ്പർ പ്രൈമറി സ്കൂൾ എന്നപേരിൽ പ്രവർത്തനമാരംഭിച്ചു.

1963 ഡിസംബർ 22 ന് അഭിവന്ദ്യ മാർ പീലക്സിനോസ് തിരുമേനിയുടെ ആശീർവാദത്തോടെ സ്കൂളിന്റെ പ്രവർത്തനം ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ആരംഭിച്ചു. അന്നത്തെ സ്കൂളിലെ അധ്യാപകരുടെയും മാനേജ്മെൻറിൻറെയും മറ്റു ജീവനക്കാരുടെയും അക്ഷീണമായ പരിശ്രമം മൂലം ഈ വിദ്യാലയം ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ മുൻനിരയിലെത്തി.

1982 ജൂണിൽ പ്രസ്തുത വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.