"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) |
Scghs44013 (സംവാദം | സംഭാവനകൾ) |
||
വരി 114: | വരി 114: | ||
=='''ഗണിത ക്ലബ്ബ്'''== | =='''ഗണിത ക്ലബ്ബ്'''== | ||
==[[സയൻസ് ക്ലബ്ബ്|'''സയൻസ് ക്ലബ്ബ്''']]== | ==[[സയൻസ് ക്ലബ്ബ്|'''സയൻസ് ക്ലബ്ബ്''']]== | ||
=='''സോഷ്യൽ സയൻസ് ക്ലബ്ബ്'''== | =='''സോഷ്യൽ സയൻസ് ക്ലബ്ബ്'''== | ||
=='''ഇംഗ്ലീഷ് ക്ലബ്ബ്'''== | =='''ഇംഗ്ലീഷ് ക്ലബ്ബ്'''== |
11:11, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട് | |
---|---|
വിലാസം | |
നെല്ലിമൂട് സെന്റ് ക്രിസോസ്റ്റോം ജി എച്ച് എസ് ,നെല്ലിമൂട് ,നെല്ലിമൂട് ,695524 , നെല്ലിമൂട് പി.ഒ. , 695524 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 27 - 01 - 1952 |
വിവരങ്ങൾ | |
ഫോൺ | 0471 2261060 |
ഇമെയിൽ | scghs44013@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44013 (സമേതം) |
യുഡൈസ് കോഡ് | 32140200124 |
വിക്കിഡാറ്റ | Q64036733 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അതിയന്നൂർ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 167 |
പെൺകുട്ടികൾ | 2374 |
അദ്ധ്യാപകർ | 82 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിറ്റിൽ എം. പി |
പി.ടി.എ. പ്രസിഡണ്ട് | ജോണി. ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്റ്റെല്ല ഫ്രാൻസിസ്സ് |
അവസാനം തിരുത്തിയത് | |
26-01-2022 | Scghs44013 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു. കൊച്ചി തിരുവിതാംകൂർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനമ്പള്ളി ഗോവിന്ദമേനോൻ കൊണ്ടുവന്ന ചില വിദ്യാഭ്യാസ നിയമങ്ങളും മറ്റു കാരണങ്ങളും ഈ സ്ഥാപനത്തെ അടച്ചു പൂട്ടലിന്റെ വക്കിൽ എത്തിച്ചു. ഈ നിർണ്ണായക ഘട്ടത്തിൽ 1952 ജനുവരി 27 ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി ഈ സ്ക്കൂൾ ഏറ്റെടുക്കുകയും നടത്തിപ്പിനായി മേരിമക്കൾ സന്ന്യാസിനി സമൂഹത്തെ ഏൽപ്പിക്കുകയും ചെയ്തു. കലാലയത്തെ സെന്റ് ക്രിസോസ്റ്റംസ് എന്ന് പുനർനാമകരണം ചെയ്തു. കലാലയ കൈമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ. സ്കൊളാസ്റ്റിക്ക ഡി.എം. ആയിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെ പുരോഗതി സാധ്യമാക്കുക, സ്വഭാവ രൂപവൽക്കരണം നൽകുക എന്നിവയായിരുന്നു വിദ്യാലയത്തിന്റെ ലക്ഷ്യം. കുട്ടികളിൽ സത്യം, നീതി, സമാധാനം തുടങ്ങിയ മാനവിക മൂല്യങ്ങൾ വളർത്തുന്നതിൽ സന്ന്യാസിനികൾ അതീവ ശ്രദ്ധപുലർത്തി.
ഇന്ന് L.K.G. മുതൽ പ്ലസ് ടു വരെ ഏകദേശം 4000 ത്തോളം കട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.
സെന്റ് ക്രിസോസ്റ്റംസിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകൾ
സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന് പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകൾ അവസാനിക്കുന്നു.
കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു.
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്. സ്കൂളിന്റെ സമഗ്രവികസനത്തിനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിനോടൊപ്പം സ്റ്റാഫ് സെക്രട്ടറിമാരായി ശ്രീമതി. ജിജി എൻ. എസ്, ശ്രീമതി ഷീല റ്റ്.ആർ,
എസ് ആർ. ജി കൺവീനേഴ്സായി ശ്രീമതി ഗീത പി. എസ്, ഷീബ ജി. സി എന്നിവരും പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
നാല് ബഹുനില മന്ദിരങ്ങളിലായി 29 യു.പി. ക്ലാസുകളും 34 ഹൈസ്ക്കൂൾ ക്ലാസുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളിലായി ഏകദേശം 28 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 സ്മാർട്ട് റൂമുകളുണ്ട്. 34 ഹൈസ്ക്കൂൾ ക്ലാസുകളും ഹൈടെക് ആണ്. സയൻസ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയിലറ്റ് സൗകര്യവും ലഭ്യമാണ്.ഇതിനുപുറമെ കുട്ടികൾക്ക് കളിയ്ക്കാൻ വിശാലമായ മൈതാനവുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
[സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റെഡ് ക്രോസ്
- യുവജനോത്സവം
- നേർക്കാഴ്ച
- ലിറ്റിൽ കൈറ്റ്സ്
- ഗൈഡ്സ്
- ആർട്സ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- ടൂറിസം ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ്
- ഗൈഡിങ്
- ഫിലിം ക്ലബ്ബ്
- ലൈബ്രറി
- നേട്ടങ്ങൾ
- ഹൈടെക് സ്കൂൾ
- ചിത്രശാല
ഗണിത ക്ലബ്ബ്
സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് അധ്യാപികമാരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.
എക്കോ ക്ലബ്
പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു.
ഹെൽത്ത് ക്ലബ്ബ്
ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് റൂബല്ലാ വാക്സിനേഷൻ എടുക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തി. വിറ്റാമിൻ ഗുളിക നൽകിവരുന്നു.
ഹിന്ദി ക്ലബ്ബ്
രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് പ്രോത്സാഹനം നൽകുന്നതിനായി വിവിധ പരിപാടികൾ ഹിന്ദി ക്ലബ്ബ് സംഘടിപ്പിക്കുന്നു. വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി . എല്ലാ ബുധനാഴ്ചയും ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ അസംബ്ലി നടത്തുന്നു.
"നവപ്രഭ "
മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ പഠനപ്രവർത്തനമാണ് 'നവപ്രഭ'. .
വർക്ക് എക്സ്പീരിയൻസ്
ലോക ഡൗൺ കാലത്തെ അളവിൽ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും അവരുടെ സർഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിപരിചയം ഓൺലൈൻ ക്ലാസുകളിലെ കുട്ടികൾക്ക് വർക്കുകൾ നൽകുകയും ആ വർക്കുകൾ ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുന്നതിനും കുട്ടികൾക്ക് അവസരം നൽകി. ലോക്കഡൗണിൽ വിരിഞ്ഞ വസന്തം എന്ന പ്രോഗ്രാം ഡിസംബർ 19 ആം തീയതി സ്കൂളിൽ സംഘടിപ്പിച്ചു ഈ വസന്തത്തിൽ പങ്കെടുക്കുന്നതിനാൽ ധാരാളം കുഞ്ഞുങ്ങൾ തങ്ങളിൽ വിരിഞ്ഞ ഭാവനകളെ രൂപങ്ങൾ ആക്കി മാറ്റി സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി.
ഗൈഡിങ്
സേവനസന്നദ്ധതയും ദേശസ്നേഹികളും വർണ്ണ വർഗ്ഗ ജാതി മത ങ്ങൾക്ക് അതീതമായി മാനവികത ഉൾക്കൊള്ളാനും ഉത്തമ പൗരന്മാരായി വളരാൻ സജ്ജമാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ശ്രീമതി സജിത ശ്രീമതി മേരി ഫാൻസി എന്നിവരുടെ നേതൃത്വത്തിൽ ഡൈനിങ് മൂന്ന് യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നു
2019-20 ലെ പ്രവർത്തനങ്ങൾ
2020-21 ലെ പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മലങ്കര കത്തോലിക്ക സഭയുടെ തിരുവനന്തപുരം അതിരൂപതയിൽ പാറശ്ശാല രൂപതയുടെ സ്ഥാപനം. അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപോലീത്ത മാനേജരായും, വെരി. റവ. ഫാ. ഷീൻ തങ്കാലയം കറസ്പോണ്ടൻറായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | വർഷം |
---|---|
സി. സ്കൊളാസ്റ്റിക്ക ഡി. എം | 1952-1970 |
ശ്രീമതി സൂസമ്മ ജോർജ്ജ് | 1970-1971 |
ശ്രീമതി റ്റി. സി. സാറാമ്മ | 1971-1984 |
സി. ഫ്രാൻസിസ് ഷാന്താൾ ഡി. എം | 1984-85 |
സി. വെറോണിക്ക ഡി. എം. | 1985-1989 |
സി. ഫ്ലാവിയ ഡി. എം. | 1989-1995 |
സി. ജോർജ്ജിയ ഡി. എം. | 1995-1997 |
സി. സുശീല ഡി. എം. | 1997-2002 |
സി. ആൻസി ഡി. എം. | 2002-2007 |
ശ്രീമതി ശോശാമ്മ ഗീവർഗ്ഗീസ് | 2007-2008 |
സി. ആനി ജോസഫ് ഡി. എം. | 2008-2011 |
ശ്രീമതി. ഷീല എൻ. കെ | 2011-2012 |
ശ്രീമതി. സാലി ജേക്കബ് | 2012-2015 |
സി. ലിസ്സമ്മ റ്റി. ജെ ഡി. എം | 2015-2020 |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1.മികച്ച പാർലമെന്റേറിയൻ - ശ്രീ. ചാൾസ്. എക്സ് എം.പി
2.മൂൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ശ്രീ. സുന്ദരം നാടാർ
3.കരമന എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായ Prof. ശ്രീദേവി
4.ശ്രീ ബിപിൻ - Airforce Transport Pilot – Hyderabad
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ ബാലരാമപുരത്ത് വഴിമുക്ക് നിന്ന് വലത്തോട്ട് തിരിഞ്ഞ് കാഞ്ഞിരംകുളം പൂവാർ റോഡിൽ 10 km സ്ഥിതി ചെയ്യുന്നു.
- പൂവാറിൽ നിന്ന് കാഞ്ഞിരംകുളം തിരുവനന്തപുരം റോഡിൽ 15 km ൽ സ്ഥിതി ചെയ്യുന്നു
{{#multimaps: 8.3757202,77.0454426 | zoom=8 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44013
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ