സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |




ചരിത്രം ഉറങ്ങുന്ന നെയ്യാറ്റിൻകര താലൂക്കിലെ നെല്ലിമൂട് സെന്റ് ക്രിസോസ്റ്റോoസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശിലാസ്ഥാപനം തിരുവനന്തപുരം അതിരൂപതയുടെ അഭിവന്ദ്യ പിതാവ് സിറിൽ മാർ ബസേലിയോസിന്റെ ആശിർവാദത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തു സൂപ്പി 2001 ൽ നിർവഹിച്ചു. ചടങ്ങിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ തമ്പാനൂർ രവിയുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു. തീരദേശവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ പ്രദേശത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഏക വിദ്യാലയമാണിത്. മേരി മക്കൾ സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ വിദ്യാഭ്യാസ കാര്യങ്ങളിൽ മാത്രമല്ല കലാകായിക മത്സരങ്ങളിലും വളരെ മുൻപന്തിയിലാണ്. നമ്മുടെ സാംസ്കാരിക മൂല്യങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറുന്നതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംവിധാനം. വിദ്യാഭ്യാസമാണ് സാമൂഹിക ജീവിതത്തിന്റെ മാർഗരേഖ.സയൻസ് ബാച്ച് മാത്രമായി 75 വിദ്യാർത്ഥികളുള്ള സ്കൂളിനെ സിസ്റ്റർ ജയ തെരേസ് ഡി. എം. നയിക്കുന്നു.. സ്മാർട്ട് ക്ലാസ് റൂമുകൾ, അത്യാധുനിക ലാബ് സൗകര്യം, ലൈബ്രറി, ക്ലബ്ബുകൾ, കളിസ്ഥലം തുടങ്ങി കുട്ടികളുടെ മാനസിക ശാരീരിക വികസനത്തിനുതകുന്ന ധാരാളം ചുറ്റുപാടുകൾ ഇവിടെയുണ്ട്.
-
വിജയോത്സവം