സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ഗ്രന്ഥശാല
അറിവിന്റെ അക്ഷരലോകം കുട്ടികൾക്കായി തുറക്കുകയാണ് വായനശാല. പുതുതലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുന്നതിനും അവരിൽ വായനാശീലം വളർത്തുന്നതിനും സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു . മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളും പഠനത്തിനാവശ്യമായ റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയവയും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്

ഗ്രന്ഥശാല സന്ദർശനം
30 / 6/ 2025 തിങ്കൾ വായനാമാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് നെല്ലിമൂട് ദേശാഭിമാനി ഗ്രന്ഥശാല സന്ദർശിക്കുവാൻ കൊണ്ടുപോയി. ക്ലാസുകളിലെ വായനയോട് താൽപര്യം കാണിക്കുന്ന കുട്ടികളെയാണ് കൊണ്ടുപോയത്. ഗ്രന്ഥശാലയിൽ ശ്രീ ചന്ദ്രൻ ലൈബ്രറി ക്ലാസ് കൈകാര്യം ചെയ്തു. ഗ്രന്ഥശാല ചരിത്രവും പി എൻ പണിക്കർ അനുസ്മരണവും കുട്ടികൾക്ക് ഒരുപോലെ പ്രയോജനപ്പെട്ടു. ലൈബ്രറിയൻ മഞ്ജു രജിസ്റ്ററുകൾ പരിചയപ്പെടുത്തുകയും പുസ്തകം ഷെൽഫുകളിൽ അടുക്കുന്നതിനെക്കുറിച്ചും പറഞ്ഞുകൊടുത്തു. ശ്രീമതി ശകുന്തള ദേവി വിവിധ മാഗസിനുകൾ പരിചയപ്പെടുത്തി. മലയാളം അധ്യാപകരുടെ നേതൃത്വത്തിലാണ് നടന്നത്