ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ലിറ്റിൽ കൈറ്റ്സ്



പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയോടനുബന്ധിച്ചു സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി" ഹായ് സ്കൂൾ കുട്ടിക്കൂട്ടം" എന്ന പേരിൽ ഐ.റ്റി ക്ലബ് എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്നതിന്റെ തുടർച്ചയെന്നോണം 2018 അധ്യയന വർഷത്തോടെ എല്ലാ സ്കൂളിലും ഹൈ ടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതിക വിദ്യ ഉപകരണങ്ങൾ സ്കൂളുകളിൽ എത്തിക്കഴിഞ്ഞു. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യാര്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു. നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK/2018/44013 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. അനിമേഷൻ ,കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ റോബോട്ടിക്സ് ,പ്രോഗ്രാമിങ്, മലയാളം ടൈപ്പിംഗ്,സൈബർ സുരക്ഷ തുടങ്ങി ഒട്ടനവധി മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയാണ് ഇതിന്റെ ലക്‌ഷ്യം.

ആദ്യ ഘട്ടത്തിൽ തന്നെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുവാൻ ഈ സ്കൂളും തെരഞ്ഞെടുക്കപ്പെട്ടു.