സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സയൻസ് ക്ലബ്ബ്
2021-2022
ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.കുട്ടികൾക്കിടയിൽ ചാന്ദ്രദിന ആഘോഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി 17/7/21 ൽ ഒരു വെബിനാർ നടത്തുകയുണ്ടായി. ഇതിന് നേതൃത്വം നൽകിയത് ശാസ്ത്രജ്ഞനായ ശ്രീ. നിഷാന്ത് ആയിരുന്നു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബജറ്റ് ഹോം പദ്ധതിയുടെ ഭാഗമായുള്ള സയൻസ് കിറ്റ് വിതരണം ചെയ്യുകയും കുട്ടികൾക്ക് അതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഗൂഗിൾ മീറ്റ് ലൂടെ നൽകുകയും ചെയ്തു.
ലോക പ്രകൃതി സംരക്ഷണ ദിനം
ജൂൺ 5 ലോകപ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. പ്രസംഗം,കൊളാഷ് നിർമ്മാണം, കവിതരചന, പോസ്റ്റ്ർ നിർമ്മാണം എന്നിവയിലൂടെ കുട്ടികളെ ബോധവൽക്കരിക്കാൻ ഈ ദിനാചരണം സഹായകമായിത്തീർന്നു. യു.പി വിഭാഗം കുട്ടികളുടെ മികച്ച പോസ്റ്ററുകൾ ഉൾപ്പെടുത്തി ഒരു വീഡിയോ നിർമിക്കുകയും ചെയ്തു
29.1.24 തിങ്കളാഴ്ച Science Club ൻ്റെ നേതൃത്വത്തിൽ സ്കൂൾ തല സയൻസ് ഫെസ്റ്റ് നടന്നു. 5,6,7 ക്ലാസുകളിലെ കുട്ടികൾ നിർമ്മിച്ച പഠന ഉപകരണ പ്രദർശനം, ലഘുപരീക്ഷണങ്ങൾ എന്നിവയുടെ അവതരണം നടന്നു.
പ്രോജക്ട് അവതരണം ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു. ക്ലാസ് തല, സ്കൂൾതല വിജയികളെ കണ്ടെത്തി BRC തലത്തിൽ നടന്ന മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.