സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരി വിമുക്ത സ്കൂൾ
പ്രതീകാത്മകമായ ലഹരികത്തിക്കൽ
പരാതിപ്പെട്ടി
കുട്ടികളുടെ ചങ്ങല
ലഹരിക്കെതിരെ കൈയൊപ്പ്

ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ആയി നമ്മുടെ സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ.

സ്കൂൾതലത്തിൽ ജന ജാഗ്രത സമിതി രൂപീകരിച്ചു.

സ്കൂൾതലത്തിൽ നടത്താനുള്ള കർമ്മ പദ്ധതി തയ്യാറാക്കി.

ശുചീകരണ പ്രവർത്തനങ്ങൾ അധ്യാപകരുടെയും പിടിഎയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരവും ക്ലാസ് മുറികൾ സ്കൂൾ കവാടത്തിന് മുൻവശം ബസ്റ്റോപ്പ് തുടങ്ങിയ സ്ഥലങ്ങൾ ശുചീകരിച്ചു. 'കൈകോർക്കാം ലഹരിക്കെതിരെ' എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ഒരു ചിത്രരചന മത്സരം നടത്തി. അതിൽ മികച്ച സൃഷ്ടികൾ ശിശുക്ഷേമസമിതിക്ക് അയച്ചുകൊടുത്തു.

'ലഹരിക്കെതിരെ ഒരു കയ്യൊപ്പ്' ലഹരിക്കെതിരെ കുട്ടികളെല്ലാം പങ്കെടുത്തുകൊണ്ട് സ്കൂളിലെ പ്രധാന കവാടത്തിന് അരികെ വെച്ചിരിക്കുന്ന ഒരു ബാനറിൽ നെയ്യാറ്റിൻകര നിയോജക മണ്ഡലം എംഎൽഎ ശ്രീ ആൻസലത്തിന്റെ നേതൃത്വത്തിൽ കുട്ടികളും പിടിഎ അംഗങ്ങളും അധ്യാപകരും തങ്ങളുടെ കൈ ഒപ്പുകൾ രേഖപ്പെടുത്തി.

പോലീസ് ഡിപ്പാർട്ട്മെന്റ് നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് നടത്തി.

ബാലരാമപുരം ഉപജില്ലയുടെ നേതൃത്വത്തിൽ അധ്യാപകർക്കായി നടത്തിയ ബോധവൽക്കരണ ക്ലാസിൽ നമ്മുടെ സ്കൂളിലെ എല്ലാ അധ്യാപകരും ഇതിൽ പങ്കെടുത്തു.

അധ്യാപകർ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി അനേകം മാതാപിതാക്കൾ ഇതിൽ പങ്കാളികളായി.

24ആം തീയതി സ്കൂളിലെ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ദീപം തെളിയിച്ചുകൊണ്ട് ലഹരിക്കെതിരെ ഒരു ദീപം എന്ന പരിപാടിയിൽ പങ്കാളികളായി.

ശ്രീരാജ് നമ്പൂരി ലഹരി വിരുദ്ധ കവിയുടെ നേതൃത്വത്തിൽ ലഹരിയുടെ കെണികളെക്കുറിച്ചും മയക്കുമരുന്നുകളുടെ കാണാൻ കാര്യങ്ങളെക്കുറിച്ചും ക്ലാസ് എടുക്കുകയും ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കുകയും ചെയ്തു.

നവംബർ 1 ന് രാവിലെ 10 മണിക്ക് സ്കൂളിൽ തല ലഹരി വിരുദ്ധ ദിനം ആചരിച്ചു.തിരുപ്പുറം എക്സൈസ് ഓഫീസർ ശ്രീ അനിൽ സാർ ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽ പിടിഎ പ്രസിഡന്റ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു.ആ പരിപാടിയിൽ ലഹരിക്കെതിരെ ഒരു പരാതിപ്പെട്ടി അനിൽ സാർ സ്കൂൾതലത്തിൽ ഉദ്ഘാടനം ചെയ്തു.കുമാരി അഞ്ജന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സ്കൂൾ ലീഡർ അക്ഷയ സന്ദേശം നൽകി. ഈ മീറ്റിങ്ങിൽ ലഹരിക്കെതിരെയുള്ള ഒരു സമൂഹ ഗാനവും, ഫ്ലാഷ് മോബും കുട്ടികൾ നടത്തി. അതിനെ തുടർന്ന് കുട്ടികളെ ഭാസ്കർ നഗർ മുതൽ നെല്ലിമൂട് ജംഗ്ഷൻ വരെ കുട്ടികളുടെ ശൃംഖലയായി നിർത്തി അതായത് മനുഷച്ചങ്ങല. കുട്ടികൾ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ലഘുരേഖ നെല്ലിമൂട് ജംഗ്ഷനിലെ ആൾക്കാർക്കും കടകളിലും ഡ്രൈവേഴ്സിനും വിതരണം ചെയ്തുകൊണ്ട് കുട്ടികൾ ഈ സന്ദേശം കൈമാറി അതോടൊപ്പം കുട്ടികളുടെ സൈക്കിൾ റാലി, കൂട്ടയോട്ടം ഇവയും നടത്തി.അതിനുശേഷം കുട്ടികൾ എഴുതി കൊണ്ടുവന്ന ലഹരി എന്ന പ്ലക്കാർഡ് ഹെഡ്മിസ്ട്രസ് ലഹരി എന്ന് എഴുതിയ ചാർട്ട് കത്തിച്ചപ്പോൾ ലഹരിയെ നശിപ്പിക്കുന്നതിന്റെ പ്രതീകമായി തീയിലിട്ട് കത്തിച്ചു.എക്സൈസ് ഓഫീസർമാർ , പിടിഎ അംഗങ്ങൾ, രക്ഷകർത്താക്കൾ,അധ്യാപകർ എന്നിവർ കുട്ടികളോടൊപ്പം എല്ലാ കാര്യത്തിലും സജീവമായി പ്രവർത്തിച്ചു.