ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40031 (സംവാദം | സംഭാവനകൾ)
No edit summary
40031 (സംവാദം | സംഭാവനകൾ)
വരി 65: വരി 65:


=== ചരിത്രം ===
=== ചരിത്രം ===
കൊല്ലം ജില്ലയിലെ കിഴക്കൻമലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കൽ. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാർഷിക മേഖല ആയതിനാൽ ഉല്പന്നങ്ങൾ വിറ്റഴിക്കാൻ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറൻ ദേശത്ത് നിന്നും കാർഷിക ഉല്പന്നങ്ങൾ വാങ്ങാൻകച്ചവടക്കാർ കടയ്ക്കൽ ചന്തയിൽ എത്തുമായിരുന്നു.
കൊല്ലം ജില്ലയിലെ കിഴക്കൻമലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കൽ. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാർഷിക മേഖല ആയതിനാൽ ഉല്പന്നങ്ങൾ വിറ്റഴിക്കാൻ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറൻ ദേശത്ത് നിന്നും കാർഷിക ഉല്പന്നങ്ങൾ വാങ്ങാൻകച്ചവടക്കാർ കടയ്ക്കൽ ചന്തയിൽ എത്തുമായിരുന്നു.മകരകൊയ്ത്ത്  കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കൽ തിരുവതിര) പണ്ട് മുതൽക്കേപ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കൽക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാർ ദൂരെസ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. [[ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/ചരിത്രം|കൂടുതൽ അറിയാൻ.....]]</p>  
മകരകൊയ്ത്ത്  കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കൽ തിരുവതിര) പണ്ട് മുതൽക്കേപ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കൽക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാർ ദൂരെസ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. [[ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/ചരിത്രം|കൂടുതൽ അറിയാൻ.....]] </p>  


=== ഭൗതികസൗകര്യങ്ങൾ ===
=== ഭൗതികസൗകര്യങ്ങൾ ===

20:14, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ
വിലാസം
കടയ്ക്കൽ

കടയ്ക്കൽ പി.ഒ.
,
691536
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1950
വിവരങ്ങൾ
ഫോൺ0474 2422141
ഇമെയിൽgvhskadakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്40031 (സമേതം)
എച്ച് എസ് എസ് കോഡ്02114
വി എച്ച് എസ് എസ് കോഡ്902005
യുഡൈസ് കോഡ്32130200312
വിക്കിഡാറ്റQ105813651
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകടയ്ക്കൽ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ958
പെൺകുട്ടികൾ889
ആകെ വിദ്യാർത്ഥികൾ2310
അദ്ധ്യാപകർ76
ഹയർസെക്കന്ററി
ആൺകുട്ടികൾ153
പെൺകുട്ടികൾ189
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ68
പെൺകുട്ടികൾ53
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനജീം എം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅനിൽറോയ് മാത്യു
പ്രധാന അദ്ധ്യാപകൻസുനിൽകുമാർ എൻ
പി.ടി.എ. പ്രസിഡണ്ട്വേണുകുമാരൻ നായർ വി
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത
അവസാനം തിരുത്തിയത്
29-01-202240031
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

കൊല്ലം ജില്ലയിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിൽ കിഴക്കൻ മലയോര ഗ്രാമമായ കടയ്ക്കലിൽ സ്ഥിതിചെയ്യുന്ന കൊല്ലം ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിയ്ക്കുന്ന വിദ്യാലയമാണ് കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻ്ററി സ്ക്കൂൾ


ചരിത്രം

കൊല്ലം ജില്ലയിലെ കിഴക്കൻമലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കൽ. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാർഷിക മേഖല ആയതിനാൽ ഉല്പന്നങ്ങൾ വിറ്റഴിക്കാൻ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറൻ ദേശത്ത് നിന്നും കാർഷിക ഉല്പന്നങ്ങൾ വാങ്ങാൻകച്ചവടക്കാർ കടയ്ക്കൽ ചന്തയിൽ എത്തുമായിരുന്നു.മകരകൊയ്ത്ത് കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കൽ തിരുവതിര) പണ്ട് മുതൽക്കേപ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കൽക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാർ ദൂരെസ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. കൂടുതൽ അറിയാൻ.....

ഭൗതികസൗകര്യങ്ങൾ

ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നമ്മുടെ വിദ്യാഭ്യസ ഉപജില്ലയിലെതന്നെ ഏറ്റവും വലിയ കളിസ്ഥലമാണിത്കേരളത്തിലെ ഏക മാതൃക.ജെ ആർ സി യൂണിറ്റിന് പ്ലാറ്റിനം ജൂബിലിസമ്മാനമായി ലഭിച്ച ജെ ആർ സി ഓഫീസ് കം ട്രയിനിംങ് കൊല്ലം ജില്ലയിലെ ഏക എസ് പി സി ഓഫീസ് കം ട്രയിനിംങ് സെൻററും സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്നു.ഫലവൃക്ഷങ്ങളുൾപ്പെടെ നൂറുകണക്കിന് വൃക്ഷങ്ങൾ ഈ സരസ്വതീക്ഷേത്രത്തിനെ പരിസ്ഥിതിസൗഹൃതമാക്കുന്നു.മുന്നൂറോളം സ്പീഷീസിൽപ്പെട്ട വൃക്ഷങ്ങൾ ഇവിടെ കാണാൻ കഴിയും. "എന്റെ പുളിമരച്ചോട്" പേരുപോലെ രണ്ട് പടുകൂറ്റൻ പുളിമരങ്ങളും രണ്ട് പടുകൂറ്റൻ മാവുകളും ചേർന്ന വിശാലമായ അസംബ്ലി മൈതാനം, നട്ടുച്ചയ്ക്കും കുളിരേകുന്ന ഞങ്ങളുടെ മാത്രം സ്വകാര്യ അഹങ്കാരം.ഇതിനെ പ്രശംസിക്കാതെ വിശി‍ഷ്ടവ്യക്തികളാരും ഈ സരസ്വതീക്ഷേത്രം കടന്നുപോയിട്ടില്ല.മനോഹരമായ പൂന്തോട്ടവും മഴവെള്ളസംഭരണ സംവിധാനവും ഇവിടെയുണ്ട്.കേരളത്തിന്റെ തന്നെ സ്വതന്ത്ര്യസമരചരിത്രം പറയുന്ന "ആശുപത്രികെട്ടിടവും" ഇപ്പോഴും തലയെടുപ്പോടെ ഇവിടെ സ്ഥിതിചെയ്യുന്നു.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിൽ ഒരു മൾട്ടിമീഡിയ ക്ലാസ് റൂമും പ്രവർത്തിക്കുന്നു.കേരള സർക്കാരിന്റെ പുതിയ സംരംഭമായ 'അസാപ്(അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം)സ്കിൽഡെവലപ്മെൻറ് സെൻറർ ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവൃത്തിക്കുന്നു.കേരളസർക്കാർ നടപ്പിലാക്കിവരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള മികവിന്റെ വിദ്യാലയമായി ചടയമംഗലം അസംബ്ലി മണ്ഡലത്തിൽനിന്നും ഈ വിദ്യാലയം തെരഞ്ഞെടക്കപ്പെട്ടിട്ടുണ്ട്.ഇതിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.പത്ത് കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.ഒന്നാംഘട്ട നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായുള്ള രണ്ട് ബഹുനിലക്കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിച്ച.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1.ഭാസ്കര അയ്യർ 2. ജാനകി 3. ഗോവിന്ദൻ പോറ്റി, 4.റ്റി എം മത്തായി, 5.മങ്ങാട് കരുണാകരൻ, 6.വേലുക്കുട്ടി, 7.യോഹന്നാൻ, 8.കെ വൈ അഹമ്മദ് പിള്ള, 9.ജെ ഗോപാലപിള്ള, 10.സി ചെല്ലമ്മ, 11.പി എ മുഹമ്മദ് കാസിം, 12.മൊഹിദ്ദീൻ ഖാൻ,

13.എം എസ്സ് സൈനബാബീവി,ജി, 14.സുകുമാരൻ ഉണ്ണിത്താൻ, 15.സരസ്വതി അമ്മ, 16.പി എ നടരാജൻ, 17.ജമീലാബീവി, 18.തുളസീമണിഅമ്മ19.ബി.ജഗദമ്മ.20ബി.കലാവതിക്കുഞ്ഞമ്മ,21.എംനാസിമുദ്ദീൻ,22.എ.ശ്യാമകുമാരി,23.എസ്.ശ്രീകുമാരി,

24എസ്.ജസ്സി എസ്, 25.സി.തങ്കമണി,26.കെ.ഗോപകുമാരപിള്ള,27.കെ രാജേന്ദ്രപ്രസാദ് 28.റ്റി ലിസി 29.ഗീത റ്റി 30. ബിജു ആർ 31.സുനിൽകുമാർ എൻ തുടരുന്നു.

വി എച്ച് എസ് എസ് വിഭാഗം'

1.പി എ നടരാജൻ, 2.ജമീലാ ബീവി, 3.തുളസീമണി അമ്മ, 4.ബി.ജഗദമ്മ, 5.ബി.കലാവതിക്കുഞ്ഞമ്മ, 6.എംനാസിമുദ്ദീൻ7.അനിൽ റോയ് മാത്യു, 8.എസ് സുജ 9. അനിൽ റോയ് മാത്യു തുടരുന്നു

'ഹയർ സെക്കൻററി വിഭാഗം'

1.ബി.ജഗദമ്മ,2.ജി.മണിയൻ,3.മാധുരി,4.സി.വിജയകുമാരി,5.ബിന്ദു 6.നജീം എം തുടരുന്നു.

പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ

സർവ്വശ്രീ.പ്രൊഫ.രമാകാന്തൻ,( റിട്ട.പ്രൊഫ.മഹാരാജാസ് കോളേജ് എറണാകുളം,കില മുൻഡയറക്ടർ ) , കെ ആർ ചന്ദ്രമോഹനൻ മുൻ എം എൽ എ ചടയമംഗലം,ഡോ:ആർ ലതാദേവി മുൻ എം എൽ എ ചടയമംഗലം അധ്യാപിക എൻ കോളേജ്,കെ അജയകുമാർ ഐ എ എസ് റിട്ട. ഗവ സെക്രട്ടറി, സി ആർ ജോസ് പ്രകാശ്,(റിട്ട. എ ‍ഡി എം കൊല്ലം), സീജീ കടയ്ക്കൽ (മാതൃഭൂമി വാർത്താ ചാനൽ) ,നിർമ്മല ജയിംസ്(എഴുത്തുകാരി), മജീഷ്യൻ ഷാജു കടയ്ക്കൽ(പ്രശസ്ത മാന്ത്രികൻ,അധ്യാപകൻ), ദീപക് ചന്ദ്രൻ മങ്കാട് ( യുവകവി,അധ്യാപകൻ),ശാന്തി സത്യൻ ഓർമ്മശക്തിയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയപ്രതിഭ ,ഡോ.അരുൺ എസ് നായർ ഐ എ എസ്.

പൂർവ്വവിദ്യാർത്ഥിസംഘടന

സ്കൾ പൂർവ്വവിദ്യാർത്ഥിസംഘടന മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു. സംഘടനയുടെ പ്രസിഡന്റായി ശ്രീ സി ആർ ജോസ് പ്രകാശും സെക്രട്ടറിയായി അ‍ഡ്വ.മോഹൻകുമാറും പ്രവർത്തിച്ചുവരുന്നു.കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ 2017-18വർഷത്തെ പ്രധാന പരിപാടിയായ പൂർവ്വ വിദ്യാർത്ഥി സംഗമവും 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന വിദ്യാർത്ഥികളെ ആദരിയ്ക്കലും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്നു.പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ശ്രീ സി ആർ ജോസ് പ്രകാശിന്റെ അധ്യക്ഷതയിൽ സ്ക്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം പ്രശസ്ഥ സാഹിത്യകാരൻ ശ്രീ പെരുമ്പടവം ശ്രീധരൻ ഉത്ഘാടനം ചെയ്തു.തദവസരത്തിൽ 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥികളെ ചടയമംഗലത്തിന്റെ ബഹുമാന്യനായ എം എൽ എ ശ്രീ മുല്ലക്കര രത്നാകരൻ പൊന്നാടയണിയിച്ചാദരിച്ചു.തുടർന്ന് പൂർവ്വ വിദ്യാർത്ഥികളായിരുന്ന വിവിധമണ്ഡലങ്ങളിൽ കഴിവുതെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികളെകൂടാതെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരി രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു

ചിത്രശാല

വഴികാട്ടി

{{#multimaps:  8.8272356,76.9283187| zoom=16 }}