"ഗവ എച്ച് എസ് എസ് , കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Infobox)
No edit summary
വരി 69: വരി 69:
1950 നോടടുത്ത് അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി ആയിരുന്ന ശ്രീ. റ്റി.കെ . നരാരായണ പിള്ളയ്ക്ക് ഒരു നിവേദനം സമർപ്പിച്ചിരുന്നു. സ്ക്കൂളിന്റെ ഉയർച്ചയായിരുന്നു ലക്ഷ്യം. പിന്നീട് വിദ്യാഭ്യാസ മന്ത്രിയായി വന്ന ശ്രീ പനംപള്ളി ഗോവിന്ദ മേനോൻ  ഒരു രാത്രിയിൽ ഇതു വഴി വരികയും ടോർച്ച് വെളിച്ചത്തിൽ  ഹൈസ്ക്കൂളിനായുള്ള സ്ഥലവും നിർമ്മാണത്തിലിരിക്കുന്ന കെട്ടിടവും കണ്ടു ബോധ്യപ്പെട്ടു. അദ്ദേഹം ധനമന്ത്രിയുടെ കൂടി ചുമതല വഹിച്ചിരുന്ന കാലമായിരുന്നതിലാൽ കാര്യങ്ങൾ എളുപ്പമായി. ഹൈസ്ക്കൂളിന് അംഗീകാരം ലഭ്യമായി, ജനങ്ങളുടെ കഠിനപ്രയത്നത്തിനൊടുവിൽ കെട്ടിടം നിർമ്മിക്കപ്പെട്ടു. അന്നു മുതലാണ് മാരാരിക്കുളം ന്യൂ മിഡിൽ സ്ക്കൂൾ  കലവൂർ ഹൈസ്ക്കൂളായി മാറുന്നത്. ഹൈസ്ക്കൂളിന്റെ ആദ്യ ബാച്ച്  എട്ടാം ക്ലാസ്സ്  1953 ലാണ് ആരംഭിക്കുന്നത്.  1956 ലാണ് ആദ്യത്തെ ബാച്ച്  പത്താം ക്ലാസ്സ് എഴുതുന്നത്. 1959 വരെ 1 മുതല് 10 വരെ ക്ലാസ്ലുകൾ പ്രവർത്തിച്ചിരുന്നു. 1960 തോടെ എൽ . പി. വിഭാഗം ഹൈസ്ക്കൂളിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി പ്രവർത്തിച്ചു തുടങ്ങി. 1987 - 1988 കാലത്താണ് ഹയർ സെക്കന്ററി സ്ക്കൂൾ നിലവിൽ വരുന്നത്.  കലവൂർ സ്ക്കൂൾ ഇന്ന് ഒരു വിദ്യാഭ്യാസ സമുച്ചയമായി മാറിയിരിക്കുന്നു. ഈ കാണാവുന്ന സ്ഥലവും കെട്ടിടവും മാത്രമല്ല ആയിരക്കണക്കിന് വിദ്യാരത്ഥികളും അദ്ധ്യാപകരും ശക്തമായ ഒരു സാമൂഹിക പങ്കാളിത്തത്തോടെ കെട്ടിപ്പടുത്തതാണ് . വികസനത്തിന്റെ ഓരോ ചവിട്ടു പടി കടക്കുമ്പോഴും സമൂഹം ഉത്തരവാദിത്വബോധത്തോടെ അതിന്റെ പങ്ക് ഏറ്റെടുത്ത് നിർവ്വഹിച്ചിട്ടുണ്ട്. അർപ്പണബോധത്തിന്റേയും ത്യാഗത്തിന്റേയും ഒട്ടനവധി ധന്യമുഹൂർത്തങ്ങൾക്ക് ചരിത്രം സാക്ഷിയാണ്.  
1950 നോടടുത്ത് അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി ആയിരുന്ന ശ്രീ. റ്റി.കെ . നരാരായണ പിള്ളയ്ക്ക് ഒരു നിവേദനം സമർപ്പിച്ചിരുന്നു. സ്ക്കൂളിന്റെ ഉയർച്ചയായിരുന്നു ലക്ഷ്യം. പിന്നീട് വിദ്യാഭ്യാസ മന്ത്രിയായി വന്ന ശ്രീ പനംപള്ളി ഗോവിന്ദ മേനോൻ  ഒരു രാത്രിയിൽ ഇതു വഴി വരികയും ടോർച്ച് വെളിച്ചത്തിൽ  ഹൈസ്ക്കൂളിനായുള്ള സ്ഥലവും നിർമ്മാണത്തിലിരിക്കുന്ന കെട്ടിടവും കണ്ടു ബോധ്യപ്പെട്ടു. അദ്ദേഹം ധനമന്ത്രിയുടെ കൂടി ചുമതല വഹിച്ചിരുന്ന കാലമായിരുന്നതിലാൽ കാര്യങ്ങൾ എളുപ്പമായി. ഹൈസ്ക്കൂളിന് അംഗീകാരം ലഭ്യമായി, ജനങ്ങളുടെ കഠിനപ്രയത്നത്തിനൊടുവിൽ കെട്ടിടം നിർമ്മിക്കപ്പെട്ടു. അന്നു മുതലാണ് മാരാരിക്കുളം ന്യൂ മിഡിൽ സ്ക്കൂൾ  കലവൂർ ഹൈസ്ക്കൂളായി മാറുന്നത്. ഹൈസ്ക്കൂളിന്റെ ആദ്യ ബാച്ച്  എട്ടാം ക്ലാസ്സ്  1953 ലാണ് ആരംഭിക്കുന്നത്.  1956 ലാണ് ആദ്യത്തെ ബാച്ച്  പത്താം ക്ലാസ്സ് എഴുതുന്നത്. 1959 വരെ 1 മുതല് 10 വരെ ക്ലാസ്ലുകൾ പ്രവർത്തിച്ചിരുന്നു. 1960 തോടെ എൽ . പി. വിഭാഗം ഹൈസ്ക്കൂളിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി പ്രവർത്തിച്ചു തുടങ്ങി. 1987 - 1988 കാലത്താണ് ഹയർ സെക്കന്ററി സ്ക്കൂൾ നിലവിൽ വരുന്നത്.  കലവൂർ സ്ക്കൂൾ ഇന്ന് ഒരു വിദ്യാഭ്യാസ സമുച്ചയമായി മാറിയിരിക്കുന്നു. ഈ കാണാവുന്ന സ്ഥലവും കെട്ടിടവും മാത്രമല്ല ആയിരക്കണക്കിന് വിദ്യാരത്ഥികളും അദ്ധ്യാപകരും ശക്തമായ ഒരു സാമൂഹിക പങ്കാളിത്തത്തോടെ കെട്ടിപ്പടുത്തതാണ് . വികസനത്തിന്റെ ഓരോ ചവിട്ടു പടി കടക്കുമ്പോഴും സമൂഹം ഉത്തരവാദിത്വബോധത്തോടെ അതിന്റെ പങ്ക് ഏറ്റെടുത്ത് നിർവ്വഹിച്ചിട്ടുണ്ട്. അർപ്പണബോധത്തിന്റേയും ത്യാഗത്തിന്റേയും ഒട്ടനവധി ധന്യമുഹൂർത്തങ്ങൾക്ക് ചരിത്രം സാക്ഷിയാണ്.  


‍== ഭൗതികസൗകര്യങ്ങൾ ==
‍==ഭൗതികസൗകര്യങ്ങൾ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കണ്ടറി ഉൾപ്പെടെ സ്കൂളിന് 9കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കണ്ടറി ഉൾപ്പെടെ സ്കൂളിന് 9കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു.
സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു.
വരി 91: വരി 91:
           ജൂനിയർ റെ‍‍ഡ് ക്രോസ്
           ജൂനിയർ റെ‍‍ഡ് ക്രോസ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

10:59, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ് എസ് , കലവൂർ
വിലാസം
കലവൂർ

കലവൂർ
,
കലവൂർ പി.ഒ.
,
688522
,
ആലപ്പുഴ ജില്ല
സ്ഥാപിതം06 - 06 - 1917
വിവരങ്ങൾ
ഫോൺ0477 2292307
ഇമെയിൽ34006alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34006 (സമേതം)
എച്ച് എസ് എസ് കോഡ്04005
യുഡൈസ് കോഡ്32110400301
വിക്കിഡാറ്റQ87530911
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ611
പെൺകുട്ടികൾ555
ഹയർസെക്കന്ററി
ആൺകുട്ടികൾ69
പെൺകുട്ടികൾ141
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ്തി വി
പ്രധാന അദ്ധ്യാപികഗീത ജെ
പി.ടി.എ. പ്രസിഡണ്ട്മോഹൻദാസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി
അവസാനം തിരുത്തിയത്
03-01-2022Suhas Chandran
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

GOVT.H.S.S. KALAVOOR

ചേർത്തലയിലെ കലവൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കലവൂർ ഗവ ഹയർ സെക്കന്ററി സ്ക്കൂൾ. യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.കലവൂർ കവലയ്ക്ക് പടിഞ്ഞാറ് കടത്തിണ്ണയിൽ വി.എം.(വെർണാക്കുലർ മിീഡിയം)സ്ക്കൂളായി ആരംഭിച്ചു. റോഡിന് കിഴക്കുവശം എത്തിയപ്പോൾ അത് ന്യു.വി.എം.സ്ക്കൂളായി .കാട്ടുരിൽ നിലനിന്നിരുന്ന എം.എം.(മലയാളം മിഡിൽ)സ്കൂൾ കത്തിയ ശേഷം അത് ന്യൂ വി.എം. സ്ക്കൂളായി ഉയർന്നു. ഹൈസ്ക്കൂളും ഹയർ സെക്കന്ററിയും പടുത്തുയർത്തി കഴിഞ്ഞപ്പോൾ ഒരു നൂറ്റാണ്ട് കാലം കടന്നുപോയി. സമാനതകൾ ഒന്നുമില്ലാത്ത ചരിത്രസ്മരണകളുറങ്ങുന്ന ഈ തറവാടിന്റെ അകത്തളങ്ങളിലൊന്നും സ്ക്കൂളിന്റെ ജാതകം കണ്ടെത്താനായില്ല. നൂറ് പിറന്നാളുകൾ പിന്നിട്ടിട്ടും ഒരു തിരി പോലും തെളിയക്കപ്പെടാതിരുന്നതും അതിനാലാവാം. പത്തൊൻപതാം നൂറ്റാണ്ടിൽ ലണ്ടൻ മിഷൻ സൊസൈറ്റി കേരള വിദ്യാഭ്യാസത്തിന് അടിത്തറ പാവുകയും ആധുനികവല്ക്കരിക്കുകയും ചെയ്ത കാലം. 1834 ൽ സ്വാതി തിരുനാൾ മഹാരാജാവ് നാഗർകോവിൽ ഒരു എൽ.എം.എസ് സെമിനാരി സന്ദർശിക്കുവാൻ ഇടയായി. അവിടെ അദ്ദേഹം ദർശിച്ച ഉയർന്ന വിദ്യാഭ്യസ മാതൃക തിരുവിതാംകൂറിലെ തന്റെ പ്രജകൾക്കും ലഭ്യമാക്കുവാൻ തീരുമാനിച്ചു. 1863ന് ശേഷം രാജഭരണത്തിന് കീഴിൽ നിരവധി സർക്കാർ സ്ക്കൂൂളുകൾക്ക് തുടക്കമിട്ടു. 1865 ൽ ആംഗ്ലോ വെർണാക്കുലർ സ്ക്കൂളുകൾ നിലവിൽ വന്നു. വെർണാക്കുലർ ( പ്രാദേശിക ഭാഷ ) സ്ക്കൂളുകൾ അക്കാലത്ത് വ്യാപകമായി സ്ഥാപിക്കപ്പെട്ടു. 1894 ൽ എല്ലാ മതവിഭാഗങ്ങൾക്കും വിദ്യാഭ്യാസം നല്കുുവാനുളള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുത്തു. ഇക്കാരണങ്ങളാൽ മാരാരിക്കുളം വെർണാക്കുലർ മീഡിയം സ്ക്കൂള് സ്ഥാപിതമായത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണെന്ന് അനുമാനിക്കാവുന്നതാണ്. കലവൂർ കവലയ്ക്ക് പടിഞ്ഞാറുള്ള വാടക കെട്ടിടമായിരുന്ന ആദ്യത്തെ വെർണാക്കുലർ മീഡിയം സ്ക്കൂൾ . 1 മുതല് 4 വരെ ക്സാസ്സുകൾ പ്രവർത്തിച്ചിരുന്നതായും ഫീസ് സൗജന്യമായിരുന്നുവെന്നും പഴമക്കാർ ‍പലരും ഓർമ്മിക്കുന്നു. 317 \ 4 സർവ്വേ നമ്പരിലും 1017 തണ്ടപ്പേരിലും 8.5 ഏക്കർ സ്ഥലം ഉൾക്കൊള്ളുന്നതായിരുന്നു ഇന്ന് സ്ക്കൂള് നിലനില്ക്കുന്ന പുരയിടം. ഈ സ്ഥലം വെളീപ്പറമ്പിൽ കൂട്ടുകുടംബ സ്വത്തായിുരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഉദ്ബോധിപ്പിച്ച ശ്രീനാരായണ ഗൂരവിവിൽ നിന്നും നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച പ്രബുദ്ധരായ അന്നത്തെ നാട്ടുപ്രമാണിമാർ ഒത്തു ചേർന്ന് കവലയ്ക്ക് പടിഞ്ഞാറുള്ള സ്ക്കൂൾ കവലയ്ക്ക് കിഴക്കുവശത്തുള്ള 8.5 ഏക്കറിൽ ഒരേക്കർ സ്ഥലത്തേയ്ക്ക മാറ്റുവാൻ ശ്രമിച്ചു. അവിടെ തേക്കിൻ തൂണിൽ ഒരു ഓലമേഞ്ഞ ഷെഡ്ഡുണ്ടാക്കി. അതായിരുന്നു മാരാരിക്കുളം ന്യൂ വേർണാക്കുലർ മീഡിയം സ്ക്കൂൾ. ഇക്കാലത്ത് കാട്ടൂർ പള്ളിയുടെ വടക്ക് ഭാഗത്തായി ഒരു മലയാളം മിഡിൽ സ്ക്കൂൾ പ്രവർത്തിച്ചിരുന്നു, ആ സ്ക്കൂൾ കത്തിപ്പോയി. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകൾ അവിടെ ഉണ്ടായിരുന്നു. ആ സ്ക്കൂളിനെ കലവൂരിലേയ്ക്ക് കൊണ്ടുവന്ന് കൂട്ടിച്ചേർത്ത് കലവൂർ സ്ക്കൂൾ മിഡിൽ സ്ക്കൂളാക്കി ഉയർത്തി. അന്നു മുതൽ കലവൂർ സ്ക്കൂൾ മാരാരിക്കുളം ന്യൂ മിഡിൽ സ്ക്കൂളായി മാറി. 1930നും 1935 നും ഇടയിലായിരിക്കാം ഈ മാറ്റം സംഭവിച്ചത്. ആദ്യത്തെ പള്ളിക്കൂടം കാറ്റിൽ തകർന്നുപോയി. കിഴക്കുഭാഗത്തായി തെക്ക് വടക്ക് ദിശയിൽ മറ്റൊരു ഓലഷെഡ്ഡ് നിർമിച്ചു. സ്ക്കൂൾ അതിൽ പ്രവർത്തിച്ചു. 1120 നോടടുപ്പിച്ച് ആ കെട്ടിടവും കാറ്റിൽ നിലം പൊത്തി. സ്ക്കൂൾ പ്രവർത്തനം റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ള സൊസൈറ്റി കെട്ടിടത്തിലേയ്ക്ക് മാറ്റി. ഇക്കാലത്ത് കോടാലി പള്ളിക്കൂടം എന്ന എം.എസ്. ഹാള് നിർമ്മിക്കപ്പെട്ടു. അതോടൊപ്പം കിഴക്ക് ഭാഗത്ത് കാറ്റിൽ നിലം പൊത്തിയ കെട്ടിടം അരമതിൽ കല്ലുകെട്ടി പുതുക്കി പണിയുകയും ചെയ്തു. തുടർന്നുള്ള പഠനം മിഡിൽ ക്ലാസ്സുകൾ എം,എസ്, ഹാളിലും എല്. പി ക്ലാസ്സുകൾ കിഴക്കേ ഷെഡ്ഡിലുമായിരുന്നു. എം.എസി. ഹാളിന്റെ കിഴക്കേ അറ്റത്തായി ഓഫിസ് പ്രവർത്തിച്ചിരുന്നു. ഹെഡ്മാസ്റ്റർ വേലിക്കകത്ത് നാരായണൻ ആയിരുന്നു. ഓഫീസിൽ വടക്കോട്ടുള്ള വാതിലിന്റെ കിഴക്ക് ഭാഗത്തായി മുകളിൽ മാരാരിക്കുളം ന്യൂ മലയാളം മിഡിൽ സ്ക്കൂൾ എന്നു രേഖപ്പെടുത്തിയിരുന്നു. 1950 നോടടുത്ത് അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി ആയിരുന്ന ശ്രീ. റ്റി.കെ . നരാരായണ പിള്ളയ്ക്ക് ഒരു നിവേദനം സമർപ്പിച്ചിരുന്നു. സ്ക്കൂളിന്റെ ഉയർച്ചയായിരുന്നു ലക്ഷ്യം. പിന്നീട് വിദ്യാഭ്യാസ മന്ത്രിയായി വന്ന ശ്രീ പനംപള്ളി ഗോവിന്ദ മേനോൻ ഒരു രാത്രിയിൽ ഇതു വഴി വരികയും ടോർച്ച് വെളിച്ചത്തിൽ ഹൈസ്ക്കൂളിനായുള്ള സ്ഥലവും നിർമ്മാണത്തിലിരിക്കുന്ന കെട്ടിടവും കണ്ടു ബോധ്യപ്പെട്ടു. അദ്ദേഹം ധനമന്ത്രിയുടെ കൂടി ചുമതല വഹിച്ചിരുന്ന കാലമായിരുന്നതിലാൽ കാര്യങ്ങൾ എളുപ്പമായി. ഹൈസ്ക്കൂളിന് അംഗീകാരം ലഭ്യമായി, ജനങ്ങളുടെ കഠിനപ്രയത്നത്തിനൊടുവിൽ കെട്ടിടം നിർമ്മിക്കപ്പെട്ടു. അന്നു മുതലാണ് മാരാരിക്കുളം ന്യൂ മിഡിൽ സ്ക്കൂൾ കലവൂർ ഹൈസ്ക്കൂളായി മാറുന്നത്. ഹൈസ്ക്കൂളിന്റെ ആദ്യ ബാച്ച് എട്ടാം ക്ലാസ്സ് 1953 ലാണ് ആരംഭിക്കുന്നത്. 1956 ലാണ് ആദ്യത്തെ ബാച്ച് പത്താം ക്ലാസ്സ് എഴുതുന്നത്. 1959 വരെ 1 മുതല് 10 വരെ ക്ലാസ്ലുകൾ പ്രവർത്തിച്ചിരുന്നു. 1960 തോടെ എൽ . പി. വിഭാഗം ഹൈസ്ക്കൂളിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി പ്രവർത്തിച്ചു തുടങ്ങി. 1987 - 1988 കാലത്താണ് ഹയർ സെക്കന്ററി സ്ക്കൂൾ നിലവിൽ വരുന്നത്. കലവൂർ സ്ക്കൂൾ ഇന്ന് ഒരു വിദ്യാഭ്യാസ സമുച്ചയമായി മാറിയിരിക്കുന്നു. ഈ കാണാവുന്ന സ്ഥലവും കെട്ടിടവും മാത്രമല്ല ആയിരക്കണക്കിന് വിദ്യാരത്ഥികളും അദ്ധ്യാപകരും ശക്തമായ ഒരു സാമൂഹിക പങ്കാളിത്തത്തോടെ കെട്ടിപ്പടുത്തതാണ് . വികസനത്തിന്റെ ഓരോ ചവിട്ടു പടി കടക്കുമ്പോഴും സമൂഹം ഉത്തരവാദിത്വബോധത്തോടെ അതിന്റെ പങ്ക് ഏറ്റെടുത്ത് നിർവ്വഹിച്ചിട്ടുണ്ട്. അർപ്പണബോധത്തിന്റേയും ത്യാഗത്തിന്റേയും ഒട്ടനവധി ധന്യമുഹൂർത്തങ്ങൾക്ക് ചരിത്രം സാക്ഷിയാണ്.

‍==ഭൗതികസൗകര്യങ്ങൾ== ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കണ്ടറി ഉൾപ്പെടെ സ്കൂളിന് 9കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്ക്കൂളിൽ രണ്ട് കംപ്യൂട്ടർ ലാബുകളിലായി 23 കംപ്യൂട്ടറുകളും ഹയർ സെക്കൻറി വിഭാഗത്തിന് 2 കംപ്യൂട്ടറുകളും രണ്ടിടത്തും ബ്രോഡ് ബാൻഡ് കണക്ഷനുമുണ്ട്,

പാഠ്യേതര പ്രവർത്തനങ്ങൾ

  സോപ്പ് നിർമ്മാണം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
        ഗണിത ക്ലബ്ബ്
        സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
        സയൻസ് ക്ലബ്ബ്
        പരിസ്ഥിതി ക്ലബ്ബ്
         ഹെൽത്ത്  ക്ലബ്ബ്
         ഗാന്ധി ദർശൻ
         സ്റ്റു‍ഡന്റ്സ് പോലീസ് കേഡറ്റ്സ്
         ജൂനിയർ റെ‍‍ഡ് ക്രോസ്


മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

      വേലിക്കകത്തു നാരായണൻ
      ഭാസ്ക്കര കുുറുപ്പ്
      വി.ജെ. അബ്രഹാം
      പി.ടി. അംബുജാക്ഷി അമ്മ       ( 1990 - 91 )
      ടി. വിജയമ്മ                            ( 1991 - 92 )
      കെ.വി. ജോസഫ്                    ( 1992 - 93 )
      ലില്ലിക്കുട്ടി .എം. മാത്യു           ( 1993 - 96 )
      എൻ. ഗോപിനാഥൻ ആചാരി   ( 1996 - 97 )
       എം. മുരളീധരൻ നായർ           ( 1997 - 98 )
       ബി. രമാദേവി                         ( 1998 - 99 )
        ടി. ആർ . രമാദേവി                 ( 1999 - 2000)
        കെ.ജി. ദേവകി                       ( 2000 - 2001)
         എം. അമ്മജൻ                       ( 2001 - 2002 )
         പി.എസ്. ഓമന                     (2002 - 2003 )
        വിജയലക്ഷ്മി
         പി. പി. മേഴ്സി
         വത്സമ്മ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    കലവൂർ ഗോപിനാഥ്  ( മുൻ യൂണിവേഴ്സിറ്റി വോളിബോൾ കോച്ച് )
    കലവൂർ ബാലൻ ( സംഗീത സംവിധായകൻ )
    അഭയൻ കലവൂർ ( നാടക രചയിതാവ് ) 
     എം. ടി. രജു  ( ഐ. എ. എസ്സ് )  
    കലാവതി ശങ്കർ ( എച്ച് . എം., ഗവ, എച്ച്. എസ്സ്  എസ്സ്  കലവൂർ )
         അനിൽ ചന്ദ്രൻ      ( ടെക്നോ പാർക്ക് എൻജീനീയർ )
   പ്രവീൺ ചന്ദ്രൻ      (  ടെക്നോ പാർക്ക് എൻജീനീയർ )
   എം.ടി ദീപു              ( ഡോക്ടർ )
     എം. ടി. സിമി         ( ഡോക്ടർ )
    രാജി. ബി.              ( എൻജിനീയർ )       

- മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

- മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_,_കലവൂർ&oldid=1178879" എന്ന താളിൽനിന്ന് ശേഖരിച്ചത്