ക്ലാസ്സ്നമ്പർ
|
പ്രവർത്തനം
|
കുറിപ്പ്
|
സഹായക ഫയലിലേക്കുള്ള കണ്ണി
|
1
|
ആമുഖം
|
|
|
2
|
വിദ്യാലയം കണ്ടെത്തുന്നതെങ്ങനെ?
|
- വിലാസം നൽകി സ്കൂൾവിക്കിയിലെത്തൽ
- ഗൂഗിൾ സെർച്ചിൽ സ്കൂൾവിക്കി കണ്ടെത്തൽ
- സ്കൂൾവിക്കിയിൽ ഒരു വിദ്യാലയത്തെ കണ്ടെത്തൽ
|
|
3
|
പ്രധാന പേജ്- ഇന്റർഫേസ് പരിചയപ്പെടൽ
|
- പേജിന്റെ ഇടത് ഭാഗത്തെ (സൈഡ്ബാറിലെ) കണ്ണികൾ പരിചയപ്പെടൽ.
- കുട്ടികളുടെ രചനകൾ- - അക്ഷരവൃക്ഷം_ കഥ, കവിത, ലേഖനം, ചിത്രങ്ങൾ, തിരികെ വിദ്യാലയത്തിലേക്ക് - ലഭിച്ച അവാർഡുകൾ തുടങ്ങിയവ
- ശ്രദ്ധേയമായ ചിത്രങ്ങൾ
|
|
4
|
മാതൃക നിരീക്ഷണം
|
- ഒരു സ്കൂളിന്റെ വിക്കി താളുകളിൽ എങ്ങനെ വിവരങ്ങൾ ക്രമീകരിക്കാമെന്ന് കാണിക്കുന്നതിനുള്ള മാതൃകാപേജിലെ ഓരോ കണ്ണിയും തുറന്ന് വിവരണം കാണുക. ഓരോ ഉപതാളിലും എന്തെല്ലാം വിവരങ്ങൾ ചേർക്കാമെന്നും എന്തൊക്കെ ചേർക്കരുതെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.
|
|
5
|
അംഗത്വം
|
- സ്കൂൾവിക്കി ആർക്കുവേണമെങ്കിലും തിരുത്താം. എന്നാൽ, തിരുത്താൻ അംഗത്വം നിർബന്ധമാണ്.
- അംഗത്വമില്ലെങ്കിൽ അത് സൃഷ്ടിക്കാം.
- നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ ക്രമീകരണങ്ങൾ പരിശോധിക്കാം.
|
|
6
|
ഉപയോക്താവും സംവാദം പേജും
|
- അംഗത്വമെടുത്ത ശേഷം ഉപയോക്തൃതാൾ ഉണ്ടാക്കാം.
- ഉപയോക്തൃതാളിന്റെ സംവാദം താൾ പരിചയപ്പെടണം.
- സംവാദം പേജിൽ സന്ദേശം ചേർത്ത് ഒപ്പ് രേഖപ്പെടുത്തണം
|
|
10.30
|
അംഗത്വം സൃഷ്ടിക്കൽ
|
- അംഗത്വം ഇല്ലാത്തവർ മാത്രം പുതിയതൊന്ന് ഉണ്ടാക്കണം.
|
|
10.45am
|
വിക്കിതാളിലെ ടൈപ്പിംഗ്
|
- ടൈപ്പുചെയ്യുന്നതിന് ഉപയോഗിക്കാവുന്ന വിവിധ സങ്കേതങ്ങൾ പരിചയപ്പെടുത്താം.
- Google Handwriting പോലുള്ള പരിചിതമായ സങ്കേതങ്ങൾ
|
|
10.50 am
|
ഉപയോക്തൃതാൾ
|
- ഉപയോക്താവിന്റെ വിവരങ്ങൾ ഉപയോക്തൃതാളിൽ ചേർക്കണം.
|
|
11am
|
കണ്ടുതിരുത്തൽ ( Visual Editor )
|
- Infobox തിരുത്തുന്നതുൾപ്പെടെ പരിചയപ്പെടണം. ഇതിലെ വിവിധ ടൂളുകൾ- സാധ്യതകൾ എന്നിവ ചെയ്ത് പരിശീലിക്കണം.
|
|
11.15am
|
താൾ തിരിച്ചുവിടൽ
|
- സ്കൂൾകോഡ്, സ്കൂളിന്റെ SAMPOORNA പ്രകാരമുള്ള ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്ന് പ്രധാനതാളിലേക്ക് തിരിച്ചുവിടുന്നത് വിശദീകരിക്കണം
|
|
11.40am
|
അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം
|
- ആവശ്യകതയും സാധ്യതകളും പരിചയപ്പെടാം
|
|
11.50 am
|
ഉപതാൾ ചേർക്കൽ
|
- പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല.
- ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കുന്ന മാർഗ്ഗം പരിചയപ്പെടുത്തണം
|
|
12.10am
|
പട്ടികചേർക്കൽ
|
- കണ്ടുതിരുത്തലിൽ പട്ടിക ചേർക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കാം.
- മൂലരൂപം തിരുത്തലിൽ ഇത് കുറേക്കൂടി സങ്കീർണ്ണമാണ് എന്നതിനാൽ ഇത് പരിചയപ്പെടുത്തേണ്ടതില്ല.
|
|
12.30pm
|
തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ
|
- ഉള്ളടക്കത്തിന്റെ പ്രാധാന്യമനുസരിച്ച് തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കാം എന്ന് വിശദീകരിക്കാം.
|
|
1.30pm
|
ചിത്രം അപ്ലോഡ് ചെയ്യൽ
|
- ചിത്രത്തിന്റെ പകർപ്പവകാശം- വലുപ്പം തുടങ്ങിയവ പരാമർശിക്കണം.
|
|
1.45pm
|
ചിത്രം താളിൽ ചേർക്കൽ
|
- ഇൻഫോബോക്സ്, ലേഖനത്തിനകം, ഗാലറി എന്നിവിടങ്ങളിൽ ചിത്രം ചേർത്ത് പരിശീലിക്കണം.
|
|
1.55pm
|
തലക്കെട്ട് മാറ്റാം
|
- വളരെ അത്യാവശ്യമാണെങ്കിൽ മാത്രം മാറ്റാമെന്ന തരത്തിൽ അവതരിപ്പിക്കണം.
- സ്കൂൾകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കണം, ചെയ്യണം.
- State Help Desk സഹായം തേടണം
|
|
2pm
|
താളുകൾ മെച്ചപ്പെടുത്താം
|
- താളുകൾ മെച്ചപ്പെടുത്തൽ - മൂലരൂപം തിരുത്തലിൽ
|
|
2.15 pm
|
FAQs
|
- തിരുത്തലുകളുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ വരാം.
- FAQ താൾ_ പരിഹാരമാർഗ്ഗങ്ങൾ പരിചയപ്പെടുത്താം
|
|
2.20 pm
|
അവലംബം ചേർക്കൽ
|
- ചരിത്രം എന്ന ഭാഗത്ത് ഒരു അവലംബമെങ്കിലും ചേർക്കാൻ ശ്രമിക്കുക.
|
|
2.30 pm
|
ലൊക്കേഷൻ ചേർക്കൽ
|
- Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക.
|
|
2.40 pm
|
വഴികാട്ടി ചേർക്കൽ
|
- വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം.
- വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക
- HTML കോഡുകൾ ഉപയോഗിക്കാതെ Bulletted ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം.
- വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെ അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.
|
|
2.45 pm
|
മായ്ക്കൽ ഫലകം
|
- സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.
- മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കണം
- പരീക്ഷണം നടത്തുന്നതിനായി ഈ ഫലകം ഉപയോഗിക്കരുത് എന്ന ധാരണ നൽകണം
|
|
2.50 pm
|
അനാവശ്യ ഫോർമാറ്റിംഗ്
|
- ലാളിത്യമാണ് വിക്കിതാളിന്റെ പ്രത്യേകത.
- നിറങ്ങൾ ചേർക്കുക, അനാവശ്യ HTML കോഡുകൾ ഉപയോഗിക്കുക എന്നിവ പ്രോൽസാഹിപ്പിക്കേണ്ടതില്ല.
- പ്രധാനതാളിലെങ്കിലും ഇത്തരം ക്രമീകരണങ്ങൾ ഇല്ലായെന്നുറപ്പാക്കൽ
|
|
2.55 pm
|
ശബരീഷ് സ്മാരക പുരസ്കാരം
|
- സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിനെക്കുരിച്ച് അറിയിപ്പ് നൽകൽ
|
|
3.10 pm
|
തിരുത്തൽ പൂർത്തീകരണം - പ്ലാനിംഗ്
|
- എല്ലാ സ്കൂളിൽ നിന്നും ഒരാളെങ്കിലും പരിശീലനം നേടുന്നു എന്നുറപ്പിക്കൽ
- സബ്ജില്ലാ സ്കൂൾവിക്കി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം.
|
|
3.20 pm
|
വിക്കിതാൾ മെച്ചപ്പെടുത്തൽ
|
- തിരുത്തിക്കൊണ്ടിരിക്കുന്ന താൾ എല്ലാവിധത്തിലും മെച്ചപ്പെടുത്തി എന്നുറപ്പിക്കൽ
|
|
3.25 pm
|
നവമാധ്യമങ്ങൾ പ്രയോജനപ്പെടുത്തൽ
|
പരിശീലനവേളയിൽത്തന്നെ, നവമാധ്യമങ്ങൾ വഴി സ്കൂൾവിക്കിയെ പൊതുജനങ്ങളിലെത്തിക്കാനുള്ള മാർഗ്ഗം പരിചയപ്പെടുത്തണം.
FB കണ്ണി പരിചയപ്പെടുത്തി അധ്യാപകരെ Join ചെയ്യിക്കാനുള്ള ശ്രമം ഉണ്ടാവണം. ഈ FB കൂട്ടായ്മയിലേക്ക് രക്ഷിതാക്കളേയും വിദ്യാർത്ഥികളേയും ക്ഷണിക്കണം.
|
https://www.facebook.com/groups/658914748482654/?ref=share
|
3.35 pm
|
Feedback – ശേഖരിക്കലും ചർച്ചയും
|
- State തലത്തിൽനിന്നും നൽകുന്ന ഗൂഗിൾ ഫോം ഉപയോഗിക്കണം
- രണ്ടാം ദിവസത്തെ ഓൺലൈൻ ക്ലാസ്സിനുശേഷം, താൾ ശുദ്ധീകരണം പൂർത്തിയായി എന്നുറപ്പിക്കുന്നതിനായി feedback നൽകണം
|
|
3.45 pm
|
അഭിപ്രായങ്ങൾ
|
- സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ ഓൺലൈനായി രേഖപ്പെടുത്താം.
|
|
3.50 pm
|
സമാപനം
|
- ഒരു ചെറിയ ചടങ്ങ്. പ്രതിനിധികൾ അഭിപ്രായം രേഖപ്പെടുത്തട്ടെ.
|
|
4.00 pm
|
ബാച്ച് റിപ്പോർട്ട്
|
നൽകേണ്ടത്:
- വിക്കി ചാർജ്ജ് വഹിക്കുന്ന മാസ്റ്റർ ട്രെയിനർ
- ഓരോ ബാച്ചിന്റേയും പരിശീലനം കഴിയുന്ന സമയത്തുതന്നെ ചേർക്കുക
|
|
|
നവീകരണ പൂർത്തീകരണ റിപ്പോർട്ട്
|
നൽകേണ്ടത്:
- ഓരോ സ്കൂളിന്റേയും വിക്കി ചാർജ്ജ് വഹിക്കുന്ന അദ്ധ്യാപകർ
|
|
2022 ജനുവരി 27 ന് മുൻപ്
|
നവീകരണ പൂർത്തീകരണ റിപ്പോർട്ട്
|
നൽകേണ്ടത്:
- ഉപജില്ലയുടെ വിക്കി ചാർജ്ജ് വഹിക്കുന്ന മാസ്റ്റർ ട്രെയിനർ
|
|