സഹായം Reading Problems? Click here


സഹായം:എഡിറ്റിംഗ് സൂചകങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
എഴുത്തു പുര
കീഴ്‌വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
മീഡിയ സഹായി
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി


നിലവിലുള്ള താൾ തിരുത്തുന്ന വിധം

  1. മാറ്റം വരുത്തേണ്ട താളിൽ ചെല്ലുക
  2. മുകളിലുള്ള മാറ്റിയെഴുതുക യിൽ ഞെക്കുക.
  3. ആവശ്യമായ മാറ്റങ്ങൾ നിങ്ങൾക്ക് ഇതിൽ വരുത്താവുന്നതാണ്.
  4. 'പ്രിവ്യൂ കാണുക' ക്ലിക്ക് ചെയ്ത് തങ്ങൾ വരുത്തിയ മാറ്റങ്ങൾ കാണുക.
  5. മാറ്റങ്ങൾ തൃപ്തിപരമെങ്കിൽ 'സേവ്‌ ചെയ്യുക' ക്ലിക്ക് ചെയ്ത് ലേഖനം സൂക്ഷിക്കുക.

(അനാവശ്യമായ മാറ്റം വരുത്തലുകൾ, മറ്റ് ദുരുപയോഗം, മറ്റുള്ളവരെ അപകീത്തിപ്പെടുത്തുക, മാനനഷ്‌ ടം വരുത്തുക എന്നിവ ചെയ്യരുത്‌.)

എഡിറ്റിംഗ്

വിക്കിപീഡിയയിൽ ലേഖനങ്ങളെഴുതുമ്പോൾ അല്ലെങ്കിൽ സംശോധനം നടത്തുമ്പോൾ സ്വീകരിക്കേണ്ട ടെക്സ്റ്റ്‌ ഫോർമാറ്റിംങ്‌ രീതികൾ ഉദാഹരണ സഹിതം വിവരിക്കുകയാണിവിടെ. ഇടതുവശത്തുള്ള ബോക്സിൽ ഫോർമാറ്റ് ചെയ്ത‌ ടെക്സ്റ്റും വലതുവശത്ത്‌ അത്‌ ഫോർമാറ്റ്‌ ചെയ്ത രീതിയും കാണാം. ലേഖനങ്ങളെഴുതുമ്പോൾ ഇത്‌ വഴികാട്ടിയായി സ്വീകരിക്കുക.

അടിസ്ഥാന വിവരങ്ങൾ

ദൃശ്യമാവുന്നത് ടൈപ്പ്ചെയ്യേണ്ടത്

ഏതെങ്കിലും വാക്കുകൾ ഇറ്റാലിക്സിൽ (അതായത് വലതു വശത്തേക്ക് ചരിച്ച് ) ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും 2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. മൂന്നെണ്ണം വീതം നൽകിയാൽ ബോൾഡാകും, അതായത് കടുപ്പമുള്ളതാകും.. അഞ്ചെണ്ണം വീതം ഇരുവശത്തും നൽകിയാൽ ബോൾഡ്‌ ഇറ്റാലിക്സിലാവും.

ഏതെങ്കിലും വാക്കുകൾ ''ഇറ്റലിക്സിൽ'' ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും 
2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. 
മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും'''. 
അഞ്ചെണ്ണം വീതം ഇരുവശത്തും 
നൽകിയാൽ '''''ബോൾഡ്‌ ഇറ്റാലിക്സിലാവും'''''.

ഇടവിടാതെ എഴുതിയാൽ ലേയൌട്ടിൽ മാറ്റമൊന്നും വരില്ല.

എന്നാൽ ഒരുവരി ഇടവിട്ടാൽ അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡികയാവും)

ഇടവിടാതെ എഴുതിയാൽ 
ലേയൌട്ടിൽ മാറ്റമൊന്നും വരില്ല. 

എന്നാൽ ഒരുവരി ഇടവിട്ടാൽ 
അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡിക)

ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം
വരികൾ മുറിക്കാം.
പക്ഷേ,ഈ ടാഗ്‌ ധാരാളമായി ഉപയോഗിക്കാതിരിക്കുക.

ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br> 
വരികൾ മുറിക്കാം.<br> 
പക്ഷേ,ഈ ടാഗ്‌ 
ധാരാളമായി 
ഉപയോഗിക്കാതിരിക്കുക.

സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താൻ മറക്കരുത്‌:

മൂന്ന് ടൈൽഡേ (ടിൽഡെ)) ചിഹ്നങ്ങൾ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:Vssun
നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:Vssun 22:18, 20 നവംബർ 2006 (UTC)
അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:22:18, 20 നവംബർ 2006 (UTC)
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താൻ മറക്കരുത്‌:
:മൂന്ന് ടൈൽഡേ ചിഹ്നങ്ങൾ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~
:നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:~~~~
:അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~

HTML ടാഗുകളുപയോഗിച്ചും ലേഖനങ്ങൾ ഫോർമാറ്റ്‌ ചെയ്യാം. ഉദാഹരണത്തിന്‌ ബോൾഡ്‌ആക്കുക.

അടിവരയിടുക.

വെട്ടിത്തിരുത്തുക.

സൂപ്പർ സ്ക്രിപ്റ്റ്‌2

സബ്സ്ക്രിപ്റ്റ്‌2

HTML ടാഗുകളുപയോഗിച്ചും 
ലേഖനങ്ങൾ ഫോർമാറ്റ്‌ ചെയ്യാം. 
ഉദാഹരണത്തിന്‌ <b>ബോൾഡ്‌</b> ആക്കുക.

<u>അടിവരയിടുക.</u>

<strike>വെട്ടിത്തിരുത്തുക.</strike>

സൂപ്പർ സ്ക്രിപ്റ്റ്‌ <sup> 2</sup>

സബ്സ്ക്രിപ്റ്റ്‌ <sub> 2</sub>

എഴുത്തു പുര

വിക്കി പ്രവർത്തനങ്ങൾ പരിചയപ്പെടുന്നതിനായി എഴുത്തു പുര പ്രയോജനപ്പെടുത്താം.വിക്കി ഉപയോഗിക്കുന്നതിനും, ഈ സംരഭത്തിൽ പ്രവർത്തിക്കുന്നതിനും താങ്കൾ‌ക്ക് സഹായകരമാകാവുന്ന ഏതാനും സൂചികകളാണ് ഈ താളിലെ ലേഖനങ്ങളും കണ്ണികളും (ലിങ്കുകൾ). വലത്തുവശത്തു കാണുന്ന പട്ടികയിൽ (മെനു) നിന്നും താങ്കൾ‌ക്കു സഹായകരമാവുന്ന കണ്ണികൾ തിരഞ്ഞെടുക്കുക.