സഹായം/തലക്കെട്ട് മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ അത്യാവശ്യമാണെങ്കിൽ മാത്രം തലക്കെട്ട് മാറ്റാം. തലക്കെട്ട് മാറ്റുമ്പോൾ സ്കൂൽകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള  തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണം. അങ്ങനെ ചെയ്യാത്തപക്ഷം സ്കൂളുകളെ തിരയുമ്പോൾ ലഭിക്കാതെവരും.

  • തലക്കെട്ട് മാറ്റം മൂലം മറ്റുതാളുകളിലേക്കും കുട്ടികളുടെ രചനകളിലേക്കും മറ്റുമുള്ള കണ്ണികൾ മുറിഞ്ഞുപോകും. ഇത്തരം പ്രശ്നങ്ങളുള്ളതിനാൽ നല്ല വൈദഗ്ദ്യവും ധാരണയുമുള്ളവർ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാവൂ.
  • തലക്കെട്ടുമാറ്റം വളരെ അത്യാവശ്യമെന്നുതോന്നുന്നപക്ഷം SchoolWiki State Help Desk നിങ്ങളെ സഹായിക്കുന്നതാണ്.
  • തലക്കെട്ടുമാറ്റ അപേക്ഷയിൽ, സ്കൂൾമെയിൽ തന്നെ നൽകേണ്ടതാണ്.
  • അയക്കുന്ന അപേക്ഷയുടെ ഒരു കോപ്പി സ്കൂൾമെയിലിലേക്ക് ലഭിക്കുന്നതാണ്.
  • സ്കൂളിന്റെ സമ്പൂർണ്ണ പേര് അടിസ്ഥാനമാക്കിയാണ് സ്കൂൾവിക്കിയിൽ പേര് ചേർക്കുന്നത്.
  • തലക്കെട്ട് മാറ്റത്തിനുള്ള അഭ്യർത്ഥന ഈ കണ്ണിയിലൂടെ നൽകുക
  • സമ്പൂർണ്ണപേരിന്റെ ഒരു സ്ക്രീൻഷോട്ട് തലക്കെട്ട് മാറ്റത്തിനുള്ള അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്.
"https://schoolwiki.in/index.php?title=സഹായം/തലക്കെട്ട്_മാറ്റം&oldid=1897705" എന്ന താളിൽനിന്ന് ശേഖരിച്ചത്