"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 202: വരി 202:
</gallery>
</gallery>


==പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ==
==പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ<small>[[ഇവിടെ ക്ലിക്ക് ചെയ്യുക]]</small>==
<gallery>
<gallery>
image:Dr rajesh.jpeg|<center><small>ഡോ.രാജേഷ് പ്രശസ്ത ദന്തഡോക്ടർ</small>
image:Dr rajesh.jpeg|<center><small>ഡോ.രാജേഷ് പ്രശസ്ത ദന്തഡോക്ടർ</small>

10:37, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഹൈസ്കൂൾ

നിർമ്മല ഹൈസ്കൂൾ കബനിഗിരി
വിലാസം
കബനിഗിരി

Kabanigiri P O ,Wayanad
,
കബനിഗിരി പി.ഒ.
,
673579
,
വയനാട് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04936 234514
ഇമെയിൽnirmalakabanigiri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15044 (സമേതം)
യുഡൈസ് കോഡ്32030200315
വിക്കിഡാറ്റQ64522514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുള്ളൻകൊല്ലി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ295
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടോമി എൻ യു
പി.ടി.എ. പ്രസിഡണ്ട്ഷിനു കച്ചിറയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ വെളിയപ്പള്ളിൽ
അവസാനം തിരുത്തിയത്
16-03-2022Nirmalakabanigiri
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വയനാട് ജില്ലയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് കബനി നദീ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമവിദ്യാലയമാണ് കബനിഗിരി നിർമല ഹൈസ്ക്കൂൾ.


നേർകാഴ്ചകളിലൂടെ

കോവിഡ് കാലത്തെ ചിത്രങ്ങൾ.

ചരിത്രം

കബനീനദിയുടെ കുഞ്ഞോളങ്ങൾ തട്ടിയുണർത്തുന്ന കൊച്ചു ഗ്രാമം. കബനിഗിരി. കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായി കബനീനദി ചിലപ്പോഴൊക്കെ വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ആക്രോശിച്ചും വെള്ളം തരാതെ കുറുമ്പുകാട്ടിയും പുൽപ്പള്ളി മേഖലയ്ക്ക് ഒരു പൊന്നരഞ്ഞാണമായി കാവേരിയിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്നു. കൂടുതൽ വായിക്കുക

സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ

കമ്പ്യുട്ടർ ലാബ്

പ്രകൃതിയുടെ വരദാനമായ കബനി നദിയുടെ തീരത്ത് പ്രശോഭിക്കുന്ന സരസ്വതീക്ഷേത്രമാണ് നിർമ്മല ഹൈസ്കൂൾ.കൂടുതൽ വായിക്കുക

പഠന പ്രവർത്തനങ്ങൾ

കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ തയ്യാറാക്കുന്നതിലുപരി ,വിദ്യാർത്ഥികളുടെ സർതോമുഖമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.കൂടുതൽ വായിക്കുക.

എസ്.എസ്.എൽ.സി വിജയശതമാനം

ഇവിടെ ക്ലിക്ക് ചെയ്യുക.

നിർമ്മലയിലെത്തിയ അവാർഡുകൾ/ ബഹുമതികൾ.കൂടുതൽ വായിക്കുക

ഹരിതവിദ്യാലയം റിയാലിറ്റി ഷോ

ഹരിതവിദ്യാലയം റിയാലിറ്റി ഷോ 1

ദൂരദർശൻ കേന്ദ്രം തിരുവനന്തപുരം നടത്തിയ വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു ഹരിത വിദ്യാലയം റിയാലിറ്റി ഷോ.കേരളത്തിലെ പ്രവർത്തനക്ഷമമായ വിദ്യാലയങ്ങളെ കണ്ടെത്തുക എന്നതായിരുന്നു ദൂരദർശൻ ഉദ്ദേശിച്ചത്.വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ ദൂരദർശന് അയച്ചുകൊടുത്തപ്പോൾ തന്നെ നിർമ്മലയെ റിയാലിറ്റി ഷോയ്ക്കായി തിരഞ്ഞെടുത്തു.പ്രാഥമികമായ വിലയിരുത്തൽ നടത്തി ഷൂട്ടിംഗ് നടത്തുന്നതിനായി ദൂരദർശൻ അധികൃതർ വിദ്യാലയത്തിലെത്തി ഒരുദിവസം ചിലവഴിച്ചു.പിന്നീട് ദൂരദർശൻ ഫ്ളോറിലേയ്ക്ക് ഞങ്ങളെ ക്ഷണിക്കുകയുണ്ടായി.അന്നത്തെ ഹെഡ്മാസ്റ്റർ വി. സി. മൈക്കിൾ,അദ്ധ്യാപകരായ ശ്രീ പി വി റോയ് ,വി.മധു,പി.ടി.എ.കമ്മിറ്റി മെമ്പർ ജെസി ഇവരും നീമ സക്കറിയാസ്, ആഷ്ലി ജോർജ്, വിപിൻ ,അനുമോൾ ബേബി,അമല എന്നീ ആറ് വിദ്യാർത്ഥികളും ദൂരദർശൻ ഫ്ലോറിൽ പരിപാടികൾ അവതരിപ്പിച്ചു.വയനാട്ടിൽ നിന്നും ആറു വിദ്യാലയങ്ങളാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത് അന്ന് ഞങ്ങൾക്ക് കിട്ടിയ മാർക്ക് 92.പിന്നിട് 2018-ൽ റിയാലിറ്റി ഷോ രണ്ടാംഘട്ടത്തിൽ വീണ്ടും നിർമ്മലയെ റിയാലിറ്റി ഷോയിലേക്ക് ക്ഷണിച്ചു .3 അധ്യാപകരും ആറു കുട്ടികളും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.

പാഠ്യേതര പ്രവർത്തനങ്ങൾ

ഐടി @ഗോത്ര ഗൃഹം

രക്ഷാകർത്താക്കൾക്കു് കുട്ടികൾ നടത്തിയ ക്ലാസ്സ്
ഐടി @ ഗോത്രഗൃഹം
ഐടി @ ഗോത്രഗൃഹം

2015-ൽ വിദ്യാലയത്തിൽ നടത്തിയ നൂതനമായ ഒരു പരിപാടിയായിരുന്നു രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസ്. ഈ ക്ലാസ്സിൽ നിരവധി രക്ഷകർത്താക്കൾ പങ്കെടുത്തു..ക്ലാസിൽ വച്ച് സ്കൂളിലെ വിദ്യാർത്ഥികൾ മലയാളം ടൈപ്പിംഗ്,സ്കൈപ്പ്, ഇന്റർനെറ്റ്, മെയിൽ ഐഡി ഉണ്ടാക്കൽ തുടങ്ങി വിവിധങ്ങളായ ക്ലാസുകൾ നടത്തുകയുണ്ടായി.സ്കൂളിലെ തന്നെ കുട്ടികളാണ് രക്ഷകർത്താക്കളെ പഠിപ്പിച്ചത്.ഇത് ഒരു നൂതനമായ പരിപാടിയായി മാറി.അന്നത്തെ ക്ലാസ്സുകളിൽ പങ്കെടുത്ത രക്ഷകർത്താക്കളിൽ ചിലർ ഇന്ന് ഇസ്രായേലിലും. മറ്റുചില വിദേശരാജ്യങ്ങളിലും അന്ന് അവർ സ്കൂളിൽ പഠിച്ച ഐടി സങ്കേതങ്ങൾ ഉപയോഗിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.സ്കൂളിന്റെ പരിസരത്തുള്ള കോളനികളിലെ കുട്ടികളുടെ രക്ഷകർത്താക്കൾ സ്വാഭാവികമായും ഈ ക്ലാസ്സുകളിൽ പങ്കെടുത്തില്ല .ഈ ഒരു വസ്തുതയാണ് ഐടി അറ്റ് ഗോത്ര ഗൃഹം എന്ന ഒരു നൂതന പരിപാടി നടത്തുവാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം.ബത്തേരിയിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനം സംഭാവന നൽകിയ കമ്പ്യൂട്ടർ ഡിപ്പോ കാട്ടുനായ്ക്ക കോളനിയിൽ സ്ഥാപിച്ചു.കോളനിക്ക് സമീപത്തുള്ള ഞങ്ങളുടെ തന്നെ കുട്ടികൾ വൈകുന്നേരങ്ങളിൽ ഈ കോളനിയിൽ എത്തുകയും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുകയും ചെയ്തു.ഈ ക്ലാസ്സിൽ വെച്ച് ഓപ്പൺഓഫീസ് ,മലയാളം ടൈപ്പിംഗ് ,ഇമെയിൽ ,സ്കൈപ്പ് തുടങ്ങിയ സങ്കേതങ്ങൾ അവരെ പഠിപ്പിക്കുകയുണ്ടായി.ഈ പരിപാടിക്ക് വലിയ വാർത്താ പ്രാധാന്യമുണ്ടായി.ദേശീയ മാധ്യമങ്ങൾ അടക്കം പല പത്രങ്ങളിലും ഇതിനെ കുറിച്ചുള്ള വിശദമായ വാർത്ത വരുകയുണ്ടായി. വാർത്തകളിൽ നിർമ്മല എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ ഈ പ്രനർത്തനത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്. മറ്റൊരു ശ്രദ്ധേയമായ വസ്തുത ഈ ക്ലാസ്സുകളിൽ പങ്കെടുത്ത കോളനിയിലെ യുവാക്കൾ ഒരുപരിധിവരെ മദ്യത്തിൽ നിന്നും വിമുക്തരായി എന്നതാണ്.ഐടി അറ്റ് ഗോത്ര ഗൃഹം മെന്ന നൂതനമായ പരിപാടി ഉദ്ഘാടനം ചെയ്തത് വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന തങ്കമണിടീച്ചറായിരുന്നു.വയനാട് ജില്ലാ ഐടി അറ്റ് സ്കൂൾ കോർഡിനേറ്റർ തോമസ് മാസ്റ്റർ പരിപാടിയിൽ സന്നിഹിതനായിരുന്നു

വിക്കി പ്രവർത്തനങ്ങൾ

വിക്കി രംഗത്ത് നിർമ്മല ഹൈസ്കൂൾ സമാനതയില്ലാത്ത നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ആദ്യമായി നടന്ന പ്രവർത്തനം വിക്കിഗ്രന്ഥശാലയിൽ ഒരു ചെറുകഥ ഉൾപ്പെടുത്തുകയായിരുന്നു. വേങ്ങയിൽ കുഞ്ഞിരാമൻ നായർ രചിച്ച വാസനാവികൃതി എന്ന ചെറുകഥയാണ് ആദ്യമായി കുട്ടികൾ വിക്കിഗ്രന്ഥശാലയിൽ ഉൾപ്പെടുത്തിയത്. രണ്ടാമത്തെ പ്രവർത്തനം അപ്പു നെടുങ്ങാടിയുടെ കുന്ദലത വിക്കിഗ്രന്ഥശാലയിൽ ചേർക്കുക എന്നതായിരുന്നു. 25 കുട്ടികളാണ് പത്ത് ദിവസങ്ങൾ കൊണ്ട് കുന്ദലതയിലെ 20 അധ്യായങ്ങൾ ടൈപ്പ് ചെയ്തു ഗ്രന്ഥശാലയിൽ എത്തിച്ചത്. മൂന്നാമത്തെ പ്രവർത്തനം കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച മയൂരസന്ദേശം എന്ന കൃതി വിക്കിഗ്രന്ഥശാലയിൽ ചേർക്കുകയായിരുന്നു. ഈ മൂന്ന് പ്രവർത്തനങ്ങളുടെയും പ്രധാന്യം മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞു. വാർത്തകളിൽ നിർമ്മല എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ വിക്കി പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്

സ്കൂൾ മാനേജ്‌മെന്റ്

മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

നിർമ്മലയുടെ സാരഥികൾകൂടുതൽ വായിക്കുക

അദ്ധ്യാപകർ

അദ്ധ്യാപകർ
പേര് പദവി ഫോൺനമ്പർ ചിത്രം
ലൂസി ജോസഫ് സീനിയർ അസിസ്റ്റന്റ് 9526184186
മാധവൻ.വി എച്ച് എസ് ഏ ഫിസിക്കൽ സയൻസ് 9446567236
റോയ്.പി.വി. എച്ച് എസ് ഏ മലയാളം 9495143212
ചെറിയാൻ.കെ.സി എച്ച് എസ് എ സാമൂഹ്യം 9946494151
വർക്കി.എം.സി എച്ച് എസ് എ.ഇംഗ്ലീഷ് 984748684
മേരി.കെ.ജെ എച്ച് എസ് എ സാമൂഹ്യം 9744020715
ടോമി ഇലവുങ്കൽ എച്ച് എസ് എ കണക്ക് 9995777885
ഷിനി എച്ച് എസ് എ സാമൂഹ്യം 9744020715
രേഷ്മ ബേബി എച്ച് എസ് എ കണക്ക് 9645369614
സിസ്റ്റർ.മോളി.പി.സി. എച്ച് എസ് എ മലയാളം 8606718961
സിസ്റ്റർ.ജെസ്സി എച്ച് എസ് എ ഹിന്ദി 9605077641
ജോയ്സൺ ജോൺ Drawing 9446429551
ജിജി കെ പി.ഇ.ടി 9495721950
തോമസ് സക്കറിയാസ് ഓഫീസ് 9048658085
ബിനു വർഗീസ് ഓഫീസ് 9496713356
ലിജു ജോസ് ഓഫീസ് 7511110116

സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ

സ്കൂളിന്റെ സ്ഥാപക അംഗങ്ങൾവികസിപ്പിക്കുക

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർവികസിപ്പിക്കുക

മുൻ അദ്ധ്യാപകർ കൂടുതൽ

സ്കൂളിന്റെ മുൻ പി.‌ടി.എ.കമ്മറ്റി അംഗങ്ങൾ കാണുക

S.S.L.C.എൻഡോവ്മെൻറുകൾ/പ്രോൽസാഹനങ്ങൾ

1.പാറയ്ക്കൽ ചാക്കോ എൻഡോവ്മെൻറ്
പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്
2.ഷാജി.എം.ടി.എൻഡോവ്മെൻറ്
സാമ്പത്തികമായി പിന്നോക്കം, പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്
3.വി.എസ്.ചാക്കോ എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്
4.എ.സി.ഉണ്ണികൃഷ്ണൻ എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള SC/ST വിദ്യാർത്ഥികൾക്ക്
5.റിജോ ജോസഫ് എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്

പൂർവ്വ വിദ്യാർഥി സംഘടന

നമ്മുടെ ജീ​വിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ്​‍ വിദ്യാർഥി ജീവിതം.വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച വിദ്യാർഥി ജീവിതം. ജീവിതത്തിലെ നിറമുള്ള ഓ​ർമ്മകളാണത്.കൂട്ടം വിട്ട് പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്.പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന സുന്ദര നിമിഷം.പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ..........
ഓർമ്മകൾ സജീവമാണ്​‍.നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും, ഓർമ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....
കബനിഗിരി നിർമ്മല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളിൽ നിർമ്മല

ഇവിടെ ക്ലിക്ക് ചെയ്യുക

  • മാതൃഭൂമി വാർത്തകൾ*

മയൂരസന്ദേശം വിക്കിഗ്രന്ഥശാലയിൽ ...... [1]

  • മലനാട് വാർത്തകൾ *

1..ഹ്രസ്വചലചിത്ര നിർമ്മാണം
2.റാസ് പ്ബെറി പൈ
3.ഡിജുറ്റൽ ഇലക്ഷൻ
4.deligates from karnataka

വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ

സ്കൂൾ വെബ് സൈറ്റ്
സ്കൂൾ ബ്ലോഗ്
ഹരിത വിദ്യാലയം റിയാലിറ്റി ഷോ
കത്തയക്കാം
‍‍ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം
[2]

വഴികാട്ടി

  • പുൽപ്പള്ളി നഗരത്തിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ അകലെ കബനിനദിയോട് ചേർന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്`.

{{#multimaps:11.85592,76.18012|zoom=13}}

"https://schoolwiki.in/index.php?title=നിർമ്മല_ഹൈസ്കൂൾ_കബനിഗിരി&oldid=1808921" എന്ന താളിൽനിന്ന് ശേഖരിച്ചത്