നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രവർത്തനങ്ങൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
2022-23 വരെ | 2023-24 | 2024-25 |
അക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ പ്രകാശഭരിതമാക്കിയ നിർമലക്ക് ഇന്ന് 36 വയസ്സ്...ആദ്യബാച്ചിലും (1982) ഇക്കഴിഞ്ഞ ബാച്ഛിലും(2018)നൂറു മേനി ...അന്നു മുതൽ ഇന്നു വരെ മികച്ച മുന്നേറ്റം...സംസ്ഥാന-ജില്ല തല യുവജന-കായിക-ശാസ്ത്ര-വിദ്യാരംഗ-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി -പ്രവൃത്തി പരിചയ മേളകളിൽ ശ്രദ്ധേയ നേട്ടങ്ങൾ...ഐ.ടി രംഗത്തെ നിറ സാന്നിധ്യം-ബാസ്കറ്റ് ബോളിൽ ദേശിയ താരങ്ങൾ....ചരിത്രം കുറിച്ച വിജയങ്ങൾ ....രാഷ്ട്രപതി പുരസ്കാർ നേടിയ സ്കൗട്ട് അംഗങ്ങൾ...ദേശിയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രോജക്ടുകൾ ...ഗ്രാമത്തിന്റെ പരിശുദ്ധിയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും....സാധരണക്കാരനെ എന്നും വിദ്യകൊണ്ട് പ്രബുദ്ധരാക്കിയ ...വരും തലമുറകൾക്ക് പ്രതീക്ഷയായ... നിർമ്മലക്ക് ഇത് സാർത്ഥകമായ 36 വർഷങ്ങൾ
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ തയ്യാറാക്കുന്നതിലുപരി ,വിദ്യാർത്ഥികളുടെ സർതോമുഖമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്.കൂടുതൽ വായിക്കുകസംഗീത-സാഹിത്യ-ചിത്രരചന മേഘലകളിൽ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, മനു,നിർമൽ ജോസഫ്, അരുൺ, ആതിര, റ്റിനു, ശിശിര, മെർലിൻ, ജയേഷ്, വിനീഷ്, അഖിൽ, രാജേഷ്,ആഷ്‌ലി ജോർജ്,ഡോൺ ജോസ് മാത്യു എന്നിവർ ഇതിനുദാഹരണമാണ്.
ആഷ്‌ലിജോർജ്ജ് ഐ.ടി.പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം-ജപ്പാൻ സന്ദർശനം
എല്ലാ വർഷങ്ങളിലും 95 നോ അതിനു മുകളിലോ ആയിരുന്നു വിജയശതമാനം. ഹൈസ്കൂളിലെ അക്കാദമിക് മികവുകൾ ഒരുഘട്ടത്തിലും താഴാതെ കൊണ്ടുപോകുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷാകർത്താക്കളും സർവ്വോപരി നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹകരണം ഒന്നുകൊണ്ടു മാത്രമാണ്.
നന്മ ഡയറി
സ്കൂൾ ആരംഭത്തിൽ തന്നെ കുട്ടികൾക്ക് ഒരു ബുക്ക് നല്കി, ഓരോ ദിവസവും ചെയ്യുന്ന ഒരു നന്മപ്രവൃത്തി, ഒരു മഹത്‌വചനം എന്നിവ എല്ലാ ദിവസവും എഴുതുന്നു. നന്മ ഡയറി അധ്യാപകർ പരിശോധിച്ച് പോയന്റുകൾ നല്കുന്നു.ഈ പദ്ധതി വിജയകരമായി തുടരുന്നു.ഇത് എല്ലാ ദിവസവും കുട്ടികൾക്ക് നന്മചെയ്യാൻ ഉത്സാഹമാകുന്നു.ഇത് കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് കാരണമാകുുകയും ചെയ്യു്നുണ്ട്..
പോയിന്റ് സ്റ്റാർ
ഓരോ കുട്ടിയും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സജീവമാകുന്നതനുസരിച്ച് അവർക്ക് പോയന്റ് നൽകുന്ന ഒരു പ്രവർത്തനമാണ് പോയിന്റ് സ്റ്റാർ. ഓരോ മാസത്തിലേയും പ്രവൃത്തിദിനങ്ങളനുസരിച്ച് കുട്ടികളുടെ പേരും ലഭിക്കുന്ന പോയന്റും രേഖപ്പെടുത്തന്നു. മാസാവസാനം പോയന്റുകൾ വിലയിരുത്തി സമ്മാനങ്ങൾ നൽകുന്നു.പാഠ്യവിഷയങ്ങളോടൊപ്പം പാഠ്യേതരവിഷയങ്ങളിലുമുള്ള പങ്കാളിത്തം,ആരോഗ്യകരമായ മൽസരബുദ്ധി, സ്വയം പര്യാപ്തത, നന്മ ചെയ്യാനുള്ള ആഗ്രഹം, പൊതുപ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം, സാമുഹികമായ അവബോധം ഇവ വളർത്തുന്നതിന് പോയേന്റ് സ്റ്റാർ സഹായകരമാകുന്നു.
ഭവനസന്ദർശനം
ഉച്ചഭക്ഷണം
ഓരോ കുട്ടിയും ആരാണെന്നും, അവരുടെ ജീവിത സാഹചര്യം എന്താണെന്നും അറിയാൻ അവരുടെ കുടുംബം, മാതാപിതാക്കൾ എന്നിവരെ അറിയേണ്ടതുണ്ട്. അതിനാൽ മുഴുവൻ അധ്യാപകരും, പി റ്റി എ അംഗങ്ങളും കുട്ടികളുടെ ഭവനം സന്ദർശിക്കുന്നു. സാമ്പത്തിക പ്രതിസന്ധി, ഭവന രഹിതർ,രോഗാവസ്ഥ, ശിഥില കുടുംബം എന്നിങ്ങനെ ഓരോ കുട്ടിയേയും ഞെരുക്കത്തിലാക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തുന്നു. ഓരോരുത്തർക്കും ആവശ്യമായ കൈത്താങ്ങ് നല്കി വരുന്നു.കുട്ടികൾ വളരെ ഉത്സാഹത്തോടെ സ്കൂളിൽ വരുന്നു.എന്തു പ്രശ്നവും അധ്യാപകരോട് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് ലഭിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ കുടുംബാംഗങ്ങൾ എന്ന നിലയിൽ ആത്മബന്ധം പുലർത്തുന്നു.നാട്ടിലെ മുഴുവൻ കുടുംബങ്ങളും പരിചയപ്പെടാൻ കഴിയുന്നു.സ്കൂൾ നാട്ടുകാരുടെതു കൂടിയായി.
പഠനവീട്
കബനിഗിരി നിർമ്മല ഹൈസ്കൂളിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മരക്കടവ് പ്രദേശത്ത കുട്ടികൾക്ക് പഠന വീട് നിർമ്മിച്ച് നൽകി. ആ പ്രദേശത്തെ തന്നെ ഒരു അധ്യാപികയുടെ സേവനവും ഉറപ്പുവരത്തുന്നു. സ്കൂൾ വിട്ട് വീട്ടിൽ ചെന്ന് കുട്ടികൾ 6 മണിക്ക് പുസ്തകവുമായി പഠന വീട്ടിൽ എത്തിച്ചേരുന്നു.തുടർന്ന് ക്ലാസടിസ്ഥാനത്തിൽ ഗ്രുപ്പുകളായിരുന്ന് ഓരോ വിഷയവും വായിക്കുകയും പഠിക്കുകയും ഗൃഹപാഠങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്നു . പഠിക്കുന്ന കുട്ടികൾക്ക് ചായ ,ലഘുപലഹാരങ്ങൾ എന്നിവ നൽകുന്നു. അധ്യാപികക്കുള്ള വേതനം SSA യും കുട്ടികൾക്ക് വരുന്ന ചിലവുകൾ സ്കൂളും നൽകിവരുന്നു.മരക്കടവ് ഭാഗത്തെ കുട്ടികൾ പഠനത്തിൽ താൽപര്യം കാണിക്കുന്നു. മാതാപിതാക്കളും കുട്ടികളെ പ്രോത്സാപ്പിച്ച് ക്ലാസ്സ് നയക്കുന്നു.സമയം നഷ്ടപെടുത്താതെ കുട്ടികൾ പഠനത്തിൽ ശ്രദ്ധവെയ്ക്കുന്നു.പ്രദേശത്തെ മുഴുവൻ കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്നതു തന്നെ നാട്ടുകാർക്ക് സന്തോഷമാണ്.രണ്ടാഴ്ചയിൽ ഒരിക്കൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസും നൽകിവരുന്നു.
സ്കൂൾ അസംബ്ലി
സ്കൂൾ അസംബ്ലി
തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്നു ദിവസങ്ങളിൽ അസംബ്ലി നടത്തി വരുന്നു. അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, ബുക്ക് റിവ്യൂ, തോട്ട് ഓഫ് ദി ഡേ, വാർത്ത വായന, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ ഓരോ ക്ലാസ്സും അവതരിപ്പിക്കുന്നു.അതുപോലെ ഓരോ ക്ലാസ്സിലെയും മുഴുവൻ കുട്ടികളും മാറി മാറി അവതരിപ്പിക്കുന്നു.ഇത് കുട്ടികൾക്ക് ആത്മവിശ്വാസം നല്കുകയും കുട്ടികളെ അഭിമുഖീകരിക്കാനുള്ള ഭയവും മാറ്റുന്നു.
ദിനാചരണം
അദ്ധ്യയന വർഷാരംഭം പരിസ്ഥിതി ദിനാഘോഷത്തോടെ ദിനാചരണങ്ങൾ ആരംഭിക്കുന്നു.തുടർന്ന് വരുന്ന എല്ലാ പ്രധാന പ്രധാന ദിനങ്ങളും ആചരിച്ചുവരുന്നു. അസംബ്ലിയിൽ ദിനാചരണ പ്രാധാന്യം സന്ദേശം, പാട്ട് എന്നിവ കുട്ടികൾ തന്നെ തയ്യാറാക്കി അവതരിപ്പിക്കുന്നു.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട ഓഡിയോ, വീഡിയോ, ഫിലിം ഡോക്യുമെന്ററി എന്നിവ സ്മാർട്ട് ക്ലാസ്സ് റൂമിൽ ക്രമീകരിച്ച് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുമ്പോൾ ഓരോ ദിനാചരണങ്ങളെയുംകുറിച്ച് കുട്ടികൾക്ക് വേണ്ടത്ര അറിവ് ലഭിക്കുന്നു.
SSLC പഠനക്യാമ്പ്
ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നല്കി, 100% വിജയത്തിലേക്കത്തിക്കാൻ 2018ജനുവരി മാസം തന്നെ വിദ്യാർത്ഥികൾക്ക് പഠനക്യാമ്പ് ആരംഭിക്കുന്നു. രാവിലെ 8മണി മുതൽ വൈകുന്നേരം 5.30 വരെ കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ പഠിക്കുന്നു. അവരുടെ മാതാപിതാക്കൾ ഓരോ ദിവസത്തെയും ഭക്ഷണം തയ്യാറാക്കി കുട്ടികൾക്ക് യഥാസമയം നല്കുകയും ചെയ്യുന്നു
വനിതാ ദിനാചരണം
സൈക്കിൾ റാലി