സഹായം Reading Problems? Click here


നിർമ്മല ഹൈസ്കൂൾ കബനിഗിരി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വിദ്യാരംഗം-കലാ സാഹിത്യവേദി കാൽ നൂറ്റാണ്ടിൽ

കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ- തയ്യാറാക്കുന്നതിലുപരി , വിദ്യാർത്ഥികളുടെ സർതോന്മുഖമായ കഴിവുകളുടെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ - ജില്ലാ-സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളിൽ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ‍,മനു,നിർമൽ ജോസഫ്, അരുൺ, ആതിര, റ്റിനു, ശിശിര, മെർലിൻ, ജയേഷ്, വിനീഷ്, അഖിൽ, രാജേഷ്, എന്നിവർ ഇതിനുദാഹരണമാണ്.
ജില്ലാ-സംസ്ഥാന തലങ്ങളിൽ മികച്ച കയ്യെഴുത്ത് മാസികക്കുള്ള അംഗീകാരം നമ്മുടെ കുട്ടികൾ തയ്യാറാക്കിയ ഇളം മൊട്ടുകൾ, പുഴയോരത്തെ പൂമരം, കബനിയുടെ ഓളങ്ങൾ,വേനൽ എന്നീ മാസികകൾക്ക് വിവിധ വർഷങ്ങളിൽ ലഭിക്കുകയുണ്ടായി.ഇതിന് പിന്നിൽ പ്രവർത്തിച്ച ഏവരേയും പ്രത്യേകം സ്മരിക്കുന്നു.
വിദ്യാരംഗം കലാ-സാഹിത്യ വേദിയുടെ സബ്ബ്ജില്ലാമത്സരങ്ങളിൽ കബനിഗിരി നിർമല പല വർഷങ്ങളിലും ഓവറോൾ കിരീടം നേടിയിട്ടുണ്ട്.വായന വാരം, എല്ലാവർഷവും സ്കൂളിൽ സംഘടിപ്പിക്കുകയും ധാരാളം പുസ്തകങ്ങൾ വിദ്യാർത്ഥികൾ പരിചയപ്പെടുകയും ചെയ്യുന്നു.ജില്ലാ ലൈബ്രറി കൗൺസിലിന്റെ വായന മത്സരത്തിലും, തളിര് സ്കോളർഷിപ്പ് പരീക്ഷയിലും, പ്രതീഭാ നിർണയത്തിലും നമ്മുടെ കുട്ടികളുടെ പ്രകടനം ഒരിക്കലും മറക്കാവുന്നവയല്ല .സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പഠന യാത്ര-സാഹിത്യ സെമിനാർ എന്നിവ കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമാണ്.
ജുബിലിയോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥിയായ മനു(ഇൻഡ്യൻ എക്സ്പ്രസ്)വിന്റെ നേതൃത്വത്തിൽ സ്കുളിൽ നടത്തിയ മാധ്യമ ശിൽപശാല മുള്ളൻകൊല്ലി പഞ്ചാത്തിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായി.
മികച്ചപത്ര പ്രവർത്തകരായ എൻ.പത്മനാഭൻ (മാധ്യമം) ബാബു പീറ്റർ (ഇൻഡ്യൻ എക്സ്പ്രസ്) വി.എൻ. നിഷാദ് (ഇൻഡ്യാ റ്റുഡേ) സലീഷ് (ലക്ചറർ,പഴശ്ശിരാജ കോളേജ്) എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി. പത്രപനിർമാണത്തിന്റെ വിവിധ വശങ്ങൾ കുട്ടികൾക്ക് ബോദ്ധ്യമാവുകയും, കുട്ടികൾ നിർമിച്ച പത്രം പി.പി. ഷാജു (ലക്ചറർ,മേരിമാതാ കോളേജ്) പ്രകാശനം ചെയ്യുകയും ചെയ്തു.
പ്രമുഖ സാഹിത്യകാരിയായ സാറാ ജോസഫിനോടൊത്ത് ഒരു സാഹിത്യസല്ലാപം നടത്തുവാനും,കഥാരചനയുടെ വിവിധ ഘട്ടങ്ങളെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കുവാനും, കഥാകാരിയുമായി അഭിമുഖ സംഭാഷണം നടത്തുവാനും നമ്മുടെ കുട്ടികൾക്ക് അവസരമുണ്ടായി.
ഇതെല്ലാം കാൽ നുറ്റാണ്ടായി നിർമ്മലക്ക് ലഭിച്ച നല്ല മുഹൂർത്തങ്ങളാണ്.
ദുരിതങ്ങളുടെയും , കൊടും വേനലിന്റേയും നടുവിൽ ഉഴലുന്ന കബനിഗിരിക്ക് ഈ ഇളം മൊട്ടുകൾ കബനിയുടെ ഓളങ്ങൾ പോലെ ആശ്വാസമാകട്ടെ എന്നാശംസിക്കുന്നു......! ‍




പ്രധാന താളിലേക്ക്