നിർമ്മല ഹൈസ്കൂൾ കബനിഗിരി/ബാലശാസ്ത്ര കോൺഗ്രസ്സ്
ദേശിയ ബാലശാസ്ത്രകോൺഗ്രസ്സിൽ 12 പ്രോജക്ടുകൾ
N.C.S.T.C നെറ്റ് വർക്കും കേന്ദ്ര ശാസ്ത്ര സാൿതിക വകുപ്പും ചേർന്നു നടത്തുന്ന ദേശിയ ബാലശാസ്ത്ര കോൺഗ്രസ്സ് 1993 ലാണ് ആരംഭിച്ചത്. കുട്ടികളുടെ ക്രിയാത്മകതയും സർഗാത്മകതയും പ്രദർശിപ്പിക്കുവാൻ അവസരം നല്കുന്നതോടൊപ്പം പ്രാദേശികമായി അനുഭവപ്പെടുന്ന സാമൂഹ്യപ്രശ്നങ്ങൾ ശാസ്ത്രത്തിൻറ രീതി ഉപയോഗിച്ച് പരിഹരിക്കുവാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ബാലശാസ്ത്ര കോൺഗ്രസ്സിൻറ പ്രധാന ലക്ഷ്യം. വിദ്യഭ്യാസ വകുപ്പിൻറ സഹകരണത്തോടെ കൊല്ലം ജവഹർ ബാലഭവനാണ് കേരളത്തിൽ ദേശിയ ബാലശാസ്ത്ര കോൺഗ്രസ്സ് സംഘടിപ്പിച്ചത്.1993 മുതൽ ജില്ലാ ചാമ്പ്യൻഷിപ്പ് (രണ്ടുവർഷത്തിൽ ഒഴികെ) ലഭിച്ചിട്ടുണ്ട്. ഇതുവരെ 12 പ്രോജക്ടുകൾ ദേശിയതലത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടുണ്ട്.
വർഷം | പ്രോജക്ട് | ലീഡർ | നടന്നസ്ഥലം | ഫോട്ടോ |
---|---|---|---|---|
1994 | വീടും പരിസരവും | ബിന്നി കെ ജെ | ഡൽഹി | |
1995 | കായീച്ച നിവാരണം | ഷൈജു പി.എം | ഡൽഹി | |
1996 | അന്ധവിശ്വാസങ്ങൾ | സജീവൻ കെ. ആർ | ഡൽഹി | |
1997 | ഊർജ ഉപഭോഗം | സെബിൻ ജോസഫ് | ഹൈദ്രാബാദ് | |
1998 | ഊർജ ഉപഭോഗം | ബ്രിജേഷ് ഐസക് | ഗോവ | |
1999 | പരമ്പരാഗത ആരോഗ്യ ശീലങ്ങൾ | ആതിര സി മാനുവൽ | കൊൽക്കത്ത | |
2000 | നിർമൽ ആയുർവേദിക്ക് ഓയിൽ | ആൻവി മോളി ടോം | പൂന | |
2001 | ആദിവാസികളും കാട്ടുകിഴങ്ങുകളും | അരുൺ കൃഷ്ണൻ | മൈസൂർ | |
2002 | പാടിച്ചിറ നിർമറിയിലെ ജലവിഭാഗം | ബിൻവി മോളി ടോം | ഗോഹട്ടി | |
2003 | ചെടിച്ചട്ടികളിൽ എങ്ങനെ വെള്ളം ലാഭിക്കാം | നീനു ബെബി | ഭുവനേശ്വർ | |
2004 | വയനാട്ടിലെ നാടൻ വാഴയിനങ്ങൾ | സോണ ജേക്കബ്ബ് കെ. | സിക്കീം | |
2005 | മുളയുടെ ഉപഭോഗം | അബിൻ കെ സണ്ണി | മൈസുർ | |
2006 | ഊർജ ഉപഭോഗം | എബിൻ ജോസ് | കൊല്ലം | |
2007 | തേൻ | ബിബിൻ ജോസ് | കൊല്ലം |