"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(higher secondery section added)
(അംഗീകാരങ്ങൾ added)
വരി 80: വരി 80:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി  മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി  മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
ഹയർ സെകണ്ടറിയിൽ 8 ഉം ഹൈസ്ക്കൂൾ തലത്തിൽ 38  ക്ലാസുകളും അടക്കം 46 റൂമുകൾ പൂർണമായും സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകളാക്കിയിട്ടുണ്ട്. പ്രോജെക്ടർ, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളിൽ ഒരുക്കിയിട്ടുണ്ട്. ഹൈടെക്ക് സൗകര്യങ്ങളാെരുക്കി ഹൈടെക്ക് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ ഒരു വിദ്യാലയമാണ് ഇത് . മുഴുവൻ അധ്യാപകർക്കും ഐ. ടി അധിഷിഷ്ടിത അധ്യാപനത്തിൽ  പരിശീലനം ലഭിച്ചിട്ടുണ്ട് .
ഹയർ സെകണ്ടറിയിൽ 8 ഉം ഹൈസ്ക്കൂൾ തലത്തിൽ 38  ക്ലാസുകളും അടക്കം 46 റൂമുകൾ പൂർണമായും സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകളാക്കിയിട്ടുണ്ട്. പ്രോജെക്ടർ, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളിൽ ഒരുക്കിയിട്ടുണ്ട്. ഹൈടെക്ക് സൗകര്യങ്ങളാെരുക്കി ഹൈടെക്ക് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ ഒരു വിദ്യാലയമാണ് ഇത് . മുഴുവൻ അധ്യാപകർക്കും ഐ. ടി അധിഷിഷ്ടിത അധ്യാപനത്തിൽ  പരിശീലനം ലഭിച്ചിട്ടുണ്ട് .
== അവാർഡുകൾ, അംഗീകാരങ്ങൾ ==
==== 2020 ലെ ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ് ====
[[പ്രമാണം:48052 award.jpeg|ലഘുചിത്രം|ജൈവവൈവിധ്യ സ്കൂൾ പുരസ്കാരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയിൽ നിന്ന് സ്കൂൾ അധികൃതർ ഏറ്റുവാങ്ങുന്നു]]
ജൈവവൈവിധ്യ ബോർഡിന്റെ 2020 ലെ മികച്ച ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ് സ്കൂളിന് ലഭിച്ചു.കാമ്പസ് ഒരു പാഠശാല എന്ന കാമ്പയ്നിൽ വിദ്യാർഥി,രക്ഷകർതൃ,അധ്യാപക കൂട്ടായ്മയിൽ ഒരുങ്ങിയ ഹോർട്ടി കൾച്ചർ തെറാപ്പി ഉദ്യാനം ഉൾപ്പെടെയുള്ള പദ്ധതിക്കാണ് ബോർഡിന്റെ അംഗീകാരം.അര ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. ജനകീയ കൂട്ടായ്മയിൽ ഏഴര ലക്ഷം രൂപ വിനിയോഗിച്ചാണ് 2018 ൽ തെറാപ്പി പാർക്ക് തുറന്നത്.ഭിന്നശേഷി വിദ്യാർഥികളുടെ ക്ലാസ്സ് മുറി എന്ന തരത്തിൽ രൂപകല്പന ചെയ്ത ഉദ്യാനത്തിൽ ഇവരുടെ ശാരീരിക, മാനസിക, വ്യായാമത്തിനുള്ള സംവിധാനങ്ങളുണ്ട്.ബട്ടർഫ്ലൈസ്, പഴവർഗ,ഔഷധ, പച്ചക്കറി,മൽസ്യ ഉദ്യാനങ്ങളും ഇതിലുണ്ട്.അന്യംനിന്നുകൊണ്ടിരിക്കുന്ന ഫലവൃക്ഷങ്ങളടങ്ങിയ 'മധുരവനം'കുട്ടികൾ തന്നെ സംരക്ഷിച്ചുവരുന്നു.കാമ്പസിലെ വിവിധ വൃക്ഷങ്ങൾ, ചെടികൾ,ജീവികൾ എന്നിവയുടെ രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്.പരിസ്ഥിതി സൗഹൃദ ക്ലാസ്സ് മുറിയായ വനശ്രീ ഓഡിറ്റോറിയവും സ്കൂളിലുണ്ട്.മികച്ച ഫോറസ്ട്രി ക്ലബ്, വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച ജൈവവൈവിധ്യ ഉദ്യാനം അവാർഡുകളും സ്കൂളിന് ലഭിച്ചിരുന്നു.
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]


== ചിത്രശാല ==
== ചിത്രശാല ==

22:28, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്
വിലാസം
കരുവാരകുണ്ട്

GHSS KARUVARAKUNDU
,
കരുവാരകുണ്ട് പി.ഒ.
,
676523
,
മലപ്പുറം ജില്ല
സ്ഥാപിതം02 - 06 - 1961
വിവരങ്ങൾ
ഫോൺ04931 280639
ഇമെയിൽghssk639@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48052 (സമേതം)
എച്ച് എസ് എസ് കോഡ്11027
യുഡൈസ് കോഡ്32050300211
വിക്കിഡാറ്റQ64566494
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുവാരകുണ്ട്,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1562
പെൺകുട്ടികൾ1518
അദ്ധ്യാപകർ101
ഹയർസെക്കന്ററി
ആൺകുട്ടികൾ390
പെൺകുട്ടികൾ366
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ.വിജയലക്ഷ്മി ടി.എം (അധിക ചുമതല)
പ്രധാന അദ്ധ്യാപകൻഹരിദാസൻ പി.എം
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ കരീം എം.കെ
എം.പി.ടി.എ. പ്രസിഡണ്ട്ജസീറ വി.പി
അവസാനം തിരുത്തിയത്
14-01-202248052
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം റവന്യൂ ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന വണ്ടൂർ ഉപജില്ലയിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ സ്കൂൾ പി.പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1961 ലാണ് സ്ഥാപിതമായത്.1962 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന കേമ്പിൻകുന്നിലേക്ക് മാറി.സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളായി സംസ്ഥാന സർക്കാർ 2010 ൽ തെരഞ്ഞെടുത്ത ആറ് വിദ്യാലയങ്ങളിൽ ഒന്ന് ഈ സ്കൂളായിരുന്നു.2011 ൽ സർക്കാർ പ്രഖ്യാപിച്ച അഞ്ച് സ്മാർട്ട് സ്കൂളുകളിലൊന്നും ഈ വിദ്യാലയം തന്നെ.2001 ൽ ഹയർസെക്കൻഡറി ബാച്ച് അനുവദിച്ചൂ.ഇപ്പോൾ 4000 ത്തോളം വിദ്യാർഥികൾ പഠിക്കുന്നു.2019 ൽ ഹയർ സെക്കൻഡറി ലാബ് ഉദ്ഘാടനത്തിനായി സ്കൂളിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം സഫ ഫെബിൻ എന്ന പ്ലസ് വൺ വിദ്യാർഥിനി പരിഭാഷപ്പെടുത്തിയതു വഴി അഖിലേന്ത്യ തലത്തിൽ തന്നെ സ്കൂൾ ശ്രദ്ധിക്കപ്പെട്ടു.

ചരിത്രം

1921 ലെ മലബാർ ലഹള നടക്കുന്ന കാലം. ലഹള അടിച്ചമർത്താൻ കരുവാരകുണ്ടിലെത്തിയ ഹിച്ച് കോക്കിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം കേമ്പിൻകുന്നിലെ തൃക്കടീരി മനയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ബാരക്ക് പണിതത്.വാടക നിശ്ചയിച്ചാണ് ഈ ഭൂമി അവർ കൈവശം വെച്ചിരുന്നത്.ലഹള ഒതുങ്ങിയതോടെ1936 ൽ,വാസുദേവൻ നമ്പൂതിരിക്ക് ഭൂമി തിരികെ നൽകി.പട്ടാളക്യാമ്പ് കുളപ്പറമ്പിലേക്ക് മാറ്റി.പിന്നീട് വർഷങ്ങളോളം ഈ പ്രദേശം നിശ്ശബ്ദമായി കിടന്നു.1928 ൽ പുന്നക്കാട് മില്ലുംപടിയിൽ തുടങ്ങിയ ഇപ്പോഴത്തെ കരുവാരകുണ്ട് ഗവ.എൽ.പി സ്കൂളിൽ 1959 ൽ യു.പി വിഭാഗവും  വന്നിരുന്നു.അതിനെ ഹൈസ്‌കൂളാക്കി ഉയർത്താനുള്ള ആലോചന പ്രദേശത്തെ വിദ്യാ സ്നേഹികളായ സുമനസ്സുകൾക്കിടയിൽ സജീവമായി.തെക്കേതിൽ ഇപ്പു ഹാജി,പോക്കാവിൽ കുട്ടി മുസ്‌ലിയാർ,അച്യുതൻ നായർ,വി.വി ഭാസ്‌കരൻ നായർ എന്നിവരായിരുന്നു ഇവരിൽ ചിലർ.ഐക്യകേരളം പിറന്നതോടെ ആലോചന ശക്തമായി.ഇവർ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.പി ഉമ്മർകോയയിൽ സമ്മർദം ചെലുത്തി.ഇതിന്റെ ഫലമായാണ് 1961 ൽ ഹൈസ്‌കൂൾ അനുവദിച്ച് ഉത്തരവിറങ്ങിയത്.സ്ഥലപരിമിതിയി പുന്നക്കാട് സ്കൂളിൽ തന്നെ എട്ടാം ക്ലാസ് ആരംഭിച്ചു.എന്നാൽ അധികകാലം അവിടെ മുന്നോട്ടുപോകാനായില്ല.ഇതോടെയാണ് ഹൈസ്‌കൂൾ വിഭാഗം മാറ്റുകയും ചെയ്തു.ചിറ്റൂരിലെ കൃഷ്ണ അയ്യരായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ.34 പേർ ആദ്യ എസ്എസ്എൽസി പരീക്ഷയെഴുതി.64 ശതമാനമായിരുന്നു വിജയം.സ്കൂളിനായി പരിശ്രമിച്ച മേൽപറഞ്ഞ വ്യക്തികൾക്ക് പുറമെ അക്കാലത്ത് കരുവാരകുണ്ടിലുണ്ടായിരുന്ന പ്രമുഖ പണ്ഡിതൻ സി.എൻ അഹമ്മദ് മൗലവി, വീട്ടിച്ചോല ഇട്ടിരാച്ചൻ,റൈറ്റർ നാരായണൻ നായർ,പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ, മമ്മു കുരിക്കൾ, ഉണ്ണീനുപ്പ ഹാജി,എൻ യു.കെ മൗലവി തുടങ്ങിയവരടങ്ങുന്ന വെൽഫെയർ കമ്മിറ്റിയാണ് സ്കൂൾ വികസനത്തിന് ചുക്കാൻ പിടിച്ചത്.

കൂടുതൽ വായിക്കുക

ഹയർ സെക്കൻഡറി വിഭാഗം

2001 ലാണ് സ്കൂളിന് ഹയർ സെക്കൻഡറി ബാച്ച് അനുവദിച്ചത്.പ്രധാനാധ്യാപികയായിരുന്ന മെഹറുന്നീസ ഹൈസ്‌കൂളിലെ സീനിയർ അധ്യാപകൻ തോമസ് ജോസഫിന് പ്ലസ് ടു വിന്റെ ചുമതല നൽകി.തുടക്കത്തിൽ സയൻസ്,കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നിവക്ക് ഓരോ ബാച്ചുകളാണുണ്ടായിരുന്നത്.പത്തു വർഷക്കാലം ഹൈസ്‌കൂളിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം 2010 ലാണ് നബാർഡ് സഹായത്തോടെ ജില്ലാ പഞ്ചായത്ത് നിർമിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്.പിന്നീട് അരക്കോടി രൂപ എം.എൽ.എ ഫണ്ടിലും കെട്ടിടമുയർന്നു.2019 ഓടെ സയൻസിന് മാത്രം മൂന്ന് ബാച്ചുകളുണ്ടായി.2005 മുതൽ 2011 വരെ പ്രിൻസിപ്പൽ ചുമതല വഹിച്ച തോമസ് ജോസഫ്  നൂറു ശതമാനം വിജയംവരിക്കുന്ന തരത്തിൽ സ്ഥാപനത്തെ മാറ്റിയെടുത്തതിൽ പ്രധാന പങ്കുവഹിച്ചു.പിന്നീട് പ്രിൻസിപ്പലായ സി.സുമതിയുടെ കാലത്തും സ്കൂളിന് നിലവാരം നിലനിർത്താനായി.

ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കോടി രൂപ ചിലവിൽ പണികഴിപ്പിച്ച പുതിയ കെട്ടിടവും അതിന് മുന്നിൽ തയ്യാറാക്കിയ തുറന്ന ഓഡിറ്റോറിയവും വിദ്യാലയത്തിൻ്റെ ഭൗതിക സാഹചര്യവികസനത്തിൽ പുതിയ നേട്ടമാണ്. ഇതു വരെ ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 68 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമാണ് ഉണ്ടായിരുന്നത്. ഹയർ സെക്കണ്ടറിക്ക് പ്രത്യേക ലാബ് കെട്ടിടത്തിൻ്റെ പണി തുടങ്ങി കഴിഞ്ഞിരിക്കുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നാട്ടെ കൾച്ചർ തറാപ്പി പാർക്ക്തി വിദ്യാലയത്തിൻ്റെ പ്രത്യേകതയാണ്. SPC വിദ്യാർത്ഥികളുടെ പ്രത്യേക പരിശീലനത്തിനായി പ്രത്യേക തീയറ്റവും വിദ്യാലയത്തിൽ ഉണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെകണ്ടറിയിൽ 8 ഉം ഹൈസ്ക്കൂൾ തലത്തിൽ 38 ക്ലാസുകളും അടക്കം 46 റൂമുകൾ പൂർണമായും സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകളാക്കിയിട്ടുണ്ട്. പ്രോജെക്ടർ, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളിൽ ഒരുക്കിയിട്ടുണ്ട്. ഹൈടെക്ക് സൗകര്യങ്ങളാെരുക്കി ഹൈടെക്ക് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ ഒരു വിദ്യാലയമാണ് ഇത് . മുഴുവൻ അധ്യാപകർക്കും ഐ. ടി അധിഷിഷ്ടിത അധ്യാപനത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട് .

അവാർഡുകൾ, അംഗീകാരങ്ങൾ

2020 ലെ ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ്

ജൈവവൈവിധ്യ സ്കൂൾ പുരസ്കാരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയിൽ നിന്ന് സ്കൂൾ അധികൃതർ ഏറ്റുവാങ്ങുന്നു

ജൈവവൈവിധ്യ ബോർഡിന്റെ 2020 ലെ മികച്ച ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ് സ്കൂളിന് ലഭിച്ചു.കാമ്പസ് ഒരു പാഠശാല എന്ന കാമ്പയ്നിൽ വിദ്യാർഥി,രക്ഷകർതൃ,അധ്യാപക കൂട്ടായ്മയിൽ ഒരുങ്ങിയ ഹോർട്ടി കൾച്ചർ തെറാപ്പി ഉദ്യാനം ഉൾപ്പെടെയുള്ള പദ്ധതിക്കാണ് ബോർഡിന്റെ അംഗീകാരം.അര ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. ജനകീയ കൂട്ടായ്മയിൽ ഏഴര ലക്ഷം രൂപ വിനിയോഗിച്ചാണ് 2018 ൽ തെറാപ്പി പാർക്ക് തുറന്നത്.ഭിന്നശേഷി വിദ്യാർഥികളുടെ ക്ലാസ്സ് മുറി എന്ന തരത്തിൽ രൂപകല്പന ചെയ്ത ഉദ്യാനത്തിൽ ഇവരുടെ ശാരീരിക, മാനസിക, വ്യായാമത്തിനുള്ള സംവിധാനങ്ങളുണ്ട്.ബട്ടർഫ്ലൈസ്, പഴവർഗ,ഔഷധ, പച്ചക്കറി,മൽസ്യ ഉദ്യാനങ്ങളും ഇതിലുണ്ട്.അന്യംനിന്നുകൊണ്ടിരിക്കുന്ന ഫലവൃക്ഷങ്ങളടങ്ങിയ 'മധുരവനം'കുട്ടികൾ തന്നെ സംരക്ഷിച്ചുവരുന്നു.കാമ്പസിലെ വിവിധ വൃക്ഷങ്ങൾ, ചെടികൾ,ജീവികൾ എന്നിവയുടെ രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്.പരിസ്ഥിതി സൗഹൃദ ക്ലാസ്സ് മുറിയായ വനശ്രീ ഓഡിറ്റോറിയവും സ്കൂളിലുണ്ട്.മികച്ച ഫോറസ്ട്രി ക്ലബ്, വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച ജൈവവൈവിധ്യ ഉദ്യാനം അവാർഡുകളും സ്കൂളിന് ലഭിച്ചിരുന്നു.

കൂടുതൽ വായിക്കുക

ചിത്രശാല

2020-21 ലെ പ്രവർത്തനങ്ങൾ

2021-22 ലെ പ്രവർത്തനങ്ങൾ

ICT class


Haritha vidyalayam reality show

ഹരിതവിദ്യലയം

വിക്ട്ടെര്സ് ചാനലും ദൂരദർശനും ചേർന്നൊരുക്കുന്ന ഹരിതവിദ്യലയം റിയാലിറ്റി ഷോവിന്റെ സ്കൂൾ തല ഷൂട്ടിംഗ് കഴിഞ്ഞു.തിരുവനന്തപുരത്തെ ഷൂട്ടിംഗ് ഡിസംബർ പതിനൊന്നാം തീയതി ആയിരുന്നു. ഏഴ് വിദ്യാർഥികൾ ആണ് പങ്കെടുത്തത്. 94.1 % മാർകോടെ ആദ്യ പത്തു സ്ഥാനങ്ങളിൽ ഉള്പെട്ടതിനാൽ രണ്ടാം റൌണ്ടിലേക്ക് ഞങ്ങൾ പ്രവേശിച്ചിരിക്കുന്നു. ഫെബ്രുവരി 10 ജൂറി അംഗങ്ങൾ വിദ്യാലയം സന്ദർശിക്കുമെന്ന് അറിയാൻ കഴിഞ്ഞു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർത്തികളുടെ ബ്ലോഗുകൾ

http://saparyaghss.blogspot.com

http://www.pachilakoodu.blogspot.com/

http://www.marathakakkadu.blogspot.com/

http://www.pokkiripokkiri.blogspot.com/

http://www.karuvarakunduvalley.blogspot.com/

http://childrans.blogspot.com

teachers blog

http://www.malayalapacha.blogspot.com

http://www.padippurayolam.blogspot.com

http://www.sooryamsu.blogspot.com http://www.saanthivanam.blogspot.com

  1. ബ്ലോഗിലേക്ക് ബ്ലോഗിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയൂ [1]

മുൻ സാരഥികൾ

  • സി.എൻ അഹമ്മദ് മൗലവി
  • വീട്ടിച്ചോല ഇട്ടിരാച്ചൻ
  • തെക്കേതിൽ ഇപ്പു ഹാജി
  • പോക്കാവിൽ കുട്ടി മുസ്‌ലിയാർ
  • അച്യുതൻ നായർ
  • വി.വി ഭാസ്‌കരൻ നായർ
  • റൈറ്റർ നാരായണൻ നായർ
  • പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ
  • മമ്മു കുരിക്കൾ
  • ഉണ്ണീനുപ്പ ഹാജി
  • എൻ.യു.കെ മൗലവി
  • ടി.കെ ഹംസ ഹാജി
  • പി.നാണിപ്പ ഹാജി
  • സി.അലവി
  • എം.മുഹമ്മദ് മാസ്റ്റർ
  • ഒ.പി ഇസ്മായീൽ
  • എ.ടി അലവി കുരിക്കൾ
  • പി.എസ് മുഹമ്മദ് സാദിഖ്
  • എ.കെ ഹംസക്കുട്ടി
  • ഇ.ബി ഗോപാലകൃഷ്ണൻ
  • എം.കെ അബ്ദുൽ കരീം (ഇപ്പോൾ പി.ടി.എ പ്രസിഡന്റ്)
  • ടി.എം രാജു (ഇപ്പോൾ എസ്.എം.സി ചെയർമാൻ)

പ്രധാനാദ്ധ്യാപകർ

  • കൃഷ്ണ അയ്യർ
  • കുമാർ കിണി
  • മെഹറുന്നീസ
  • ശക്തിധരൻ
  • അബ്ദുൽ അസീസ്
  • എ.എം സത്യൻ
  • ലാലി സക്കറിയ
  • കെ.സുഹറാബി
  • ടി.രാജേന്ദ്രൻ (2017 മെയ് 26 മുതൽ 2019 മാർച്ച് 31 വരെ)
  • സുരേന്ദ്രനാഥ് അത്താവലെ (2019 ജൂൺ 1 മുതൽ 2019 ഒക്ടോബർ 23 വരെ)
  • എ.എം ജാലി( 2019 ഒക്ടോബർ 24 മുതൽ 2021 ജൂലൈ 2 വരെ)
  • പി.എം ഹരിദാസൻ (2021 മെയ് 2 മുതൽ)

ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ

  • തോമസ് ജോസഫ് (2005 മുതൽ 2011 വരെ)
  • കെ.അജിത (2015 ജനുവരി മുതൽ 2019 മെയ് വരെ)
  • സുബൈർ മുക്കണ്ണൻ (2019 ജൂൺ മുതൽ 2020 ജൂൺ വരെ)
  • കെ.പി ഇബ്റാഹീം (2020 ജൂൺ 1 മുതൽ 2020 ജൂൺ 22 വരെ)
  • സെലിൻ ജോസഫ് എ. (2020 ജൂൺ മുതൽ 2020 ഡിസംബർ വരെ)
  • റസിയ പി.ഐ (2021 ജനുവരി മുതൽ 2021 നവംബർ വരെ)
  • ഡോ.ടി.എം വിജയലക്ഷ്മി (2021 നവംബർ മുതൽ (ഇൻ ചാർജ്)

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

  • അഡ്വ.എം.ഉമ്മർ (മുൻ എം.എൽ.എ)
  • കെ.അൻവർ സാദത്ത് (കൈറ്റ് സി.ഇ.ഒ)
  • എ.വിനോദ് (കേന്ദ്ര പിന്നാക്ക, ന്യൂനപക്ഷ വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം)
  • ഒ.എം കരുവാരകുണ്ട് (മാപ്പിളപ്പാട്ട് രചയിതാവ്)
  • കെ.പി.എം ബഷീർ (മുൻ ഡെപ്യൂട്ടി എഡിറ്റർ,ദി ഹിന്ദു)
  • രാജൻ കരുവാരകുണ്ട് (നോവലിസ്റ്റ്)
  • അബു ഇരിങ്ങാട്ടിരി (കഥാകൃത്ത്)
  • എ.ഗോപാലകൃഷ്ണൻ(അശ്വതി) (ചലച്ചിത്ര നിരൂപകൻ)
  • അബ്ദുല്ല കെ.വി.കെ (ചിത്രകാരൻ)
  • ഒ.ടി വിശാഖ് (ഡെപ്യൂട്ടി ലേബർ കമ്മീഷണർ,അന്തമാൻ)
  • ഡോ.കെ ഉമ്മർ (ന്യൂറോളജി വിഭാഗം തലവൻ,ബി.എം ഹോസ്പിറ്റൽ കോഴിക്കോട്)

വഴികാട്ടി

  • സംസ്ഥാന പാതയിൽ കരുവാരകുണ്ട് അങ്ങാടിയിൽ നിന്ന് പൊലീസ് സ്റ്റേഷൻ റോഡിൽ 500 മീറ്റർ  ദൂരം11.116667, 76.333333

{{#multimaps: 11.116667, 76.333333 | width=800px | zoom=16 }} 500മീറ്റർ അകലത്തിൽ ചേറുമ്പ് ഇക്കോ വില്ലേജ്