ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /എസ്.എസ്.ക്ലബ്ബ് .

Schoolwiki സംരംഭത്തിൽ നിന്ന്

28/06/2017ന് Headmaster ശ്രീ. ടി. രാജേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൺവീനർ ആയി ശ്രീമതി ലിജി.കെ.എം Students Convener ആയി ഷഹിൻഷ കെ.എസ് എന്നിവരെ തിര‍ഞ്ഞെടുത്തു. ദിനാചരണങ്ങൾക്കു പുറമെ കട്ടികൾക്ക് സാമൂഹ്യ ശാസ്ത്രത്തിൽ അവഗാഹം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നു.

SS Club നടത്തിയ ദിനാചരണങ്ങൾ

  • 11/07/2017 ജനസംഖ്യാദിനം

അസംബ്ലിയിൽ ആമിന ഹംന ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തി. സെമിനാർ, പോസ്റ്റർ നിർമ്മാണം, ചുമർ പത്രിക നിർമ്മാണം എന്നിവയും നടത്തി.

  • 21/07/2017ചാന്ദ്ര ദിനം

സ്കൂൾ തലത്തിൽ ചാന്ദ്രദിന ക്വിസ് നടത്തി. കൊളാഷ് / പതിപ്പ് നിർമ്മാണം ക്ലാസ്സ് തലത്തിൽ നടത്തി.

  • 27/07/2017 – വിദ്യാഭ്യാസ വകുപ്പും പുരാവസ്തു വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന "കേരളം നൂറ്റാണ്ടുകളിലൂടെ" - ക്വിസ്'' സ്കൂൾ തലത്തിൽ നടത്തി.
  • 02/08/17 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വദേശ് - മെഗാ ക്വിസ്'' നടത്തി. വണടൂർ സബ്ജില്ലാ തലത്തിൽ അനിരുദ്ധ് ഒന്നാം സ്ഥാനം നേടി.''''


  • 04/08/17 വണ്ടൂർ എം.എൽ.എ ശ്രീ.അനിൽകുമാറിന്റെ ശുപാർശപ്രകാരം പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് അനുവദിച്ച് ഫണ്ട് ഉപയോഗിച്ച് ക്വിസ്, പ്രസംഗം, ഉപന്യാസം എന്നീ മത്സരങ്ങൾ നടത്തി.

  • '09/08/17 നാഗസാക്കി ദിനം/ക്വിറ്റ് ഇന്ത്യാദിനം'' സ്കൂൾ തലത്തിൽ യുദ്ധവിരുദ്ധ മുദ്രാവാക്യ രചന മത്സരം നടത്തി.


* 17/08/17പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് അനുവദിച്ച് ഫണ്ട് ഉപയോഗിച്ച്സെമിനാർ നടത്തി. തദവസരത്തിൽ SS CLUB സംഘടിപ്പിച്ച എല്ലാ മത്സരങ്ങൾക്കുമുള്ള സമ്മാനങ്ങളും Cash Prize - ഉം വിതരണം ചെയ്തു.

                                  'മതേതര ജനാധിപത്യം"'''''
                         വണ്ടൂർ MLA ശ്രീ. A. P അനിൽ കുമാർ ശുപാർശ ചെയ്തതിന്റെയടിസ്ഥാനത്തിൽ ,കേരള ഗവ. ന്റെ പാർലമെന്ററി കാര്യ ഇൻസ്റ്റിററ്റ്യൂട്ടിന്റെ കീഴിൽ "മതേതര ജനാധിപത്യം" എന്ന വിഷയത്തിൽ 17 -8-17 വ്യാഴം കരുവാരകുണ്ട് GHSS ലൈബ്രറി ഹാളിൽ വെച്ച് സെമിനാർ സംഘടിപ്പിച്ചു. അവതാരകൻ :- Dr. പി.വി. സക്കറിയ [ EMEA കോളേജ്, കൊണ്ടോട്ടി) ഉദ്ഘാടനം :- ശ്രീ. T.P. അഷ്റഫലി (ബഹു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ).

അധ്യക്ഷൻ :- ശ്രീ. E.B ഗോപാലകൃഷ്ണൻ (PTA പ്രസി. ). സെമിനാറിന് മുന്നോടിയായി വിവിധ വിഷയങ്ങളിൽ നടത്തിയ ക്വിസ്, പ്രസംഗം , ഉപന്യാസം എന്നീ മത്സരങ്ങളിലെ 1, 2, 3 സ്ഥാനങ്ങൾ നേടിയ വിജയികൾക്കുള്ള കാഷ് അവാർഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. (ആകെ 5000 രൂപയുടെ സമ്മാനങ്ങൾ ) HM ശ്രീ. ടി. രാജേന്ദ്രൻ ,Dy. HM. ശ്രീ. എ. അപ്പുണ്ണി , സ്റ്റാഫ് സെക്രട്ടറി ശ്രീമതി R. ശൈലജ , ശ്രീ. എം.മണി, പ്രോഗ്രാം കോർഡിനേറ്റർ എം. അബ്ദുൽ മജീദ് തുടങ്ങിയവർ സംബന്ധിച്ചു. 9, 10, +1 ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട 150 വിദ്യാർത്ഥികളാണ് സെമിനാറിൽ പങ്കെടുത്തത്.
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
EVM ഉപയോഗിച്ച് സ്കൂളിലാദ്യമായി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുപയോഗിച്ച് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. എസ്.എസ് അധ്യാപകരായ എം അബ്ദുൽ മജീദ് (HSA), ശിവശങ്കരൻ (UP) എന്നിവർ തെരഞ്ഞടുപ്പ് പ്രക്രിയയുടെ വിജ്ഞാപനം മുതൽ റിസൽട്ട് പ്രഖ്യാപനം വരെയുള്ള ഘട്ടങ്ങൾക്ക് വരണാധികാരികളായി മേൽ നോട്ടം വഹിച്ചു. ലാപ് ടോപ്പിൽ Sammaty Software ഉപയോഗിച്ച് EVM സജ്ജീകരിച്ചു. മെഷീൻ സെറ്റ് ചെയ്യാൻ സ്കൂൾ SITC വിനോദ്, സുധീർ, ജിനേഷ്, കുട്ടിക്കൂട്ടം എന്നിവർ നേതൃത്വം നൽകി.


സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേള

25/09/17 സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.

വിജയികൾ

Working Model Alswab 10 G, Shana 10 H -- Metro Rail

Still Model Shamsadali 10 G, Anusree 8 H ---- Bora Cave

Atlas Making Kadeeja Nasrin 10 F

Local History Harsha. M.P 10 F

Quiz Muhammed ajmal 10 H Shifa parammal 10 K Alen Reji 10 A

Elocution Anirudh. A 9 C jamsheedali. K.P 10 K

Sub-District Satrolsav Wandoor Overall Second 25 Point

Quiz First

Working Model Second

Still Model Third

District Sastrolsav Thirur

Working Model A Grade


November 1 കേരളപ്പിറവി ദിനം

സെമിനാർ

കേരളം ഇന്ന് എ അപ്പുണ്ണി ഡെപ്യൂട്ടി എച്ച്.എം

കേരളം ഇന്നലെകൾ എം മണി

പതിപ്പ് നിർമ്മാണം

First 10 F, 9 D, 9 M, 8 K

Second 8 D