ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /ദേശീയ ഹരിതസേന

Schoolwiki സംരംഭത്തിൽ നിന്ന്

വനശ്രീ പരിസ്ഥിതി ക്ലബ്ബ്
ദേശീയ ഹരിത സേനയുടെ വിദ്യാലയത്തിലെ അനുബന്ധപ്രവർത്തനങ്ങൾ വനശ്രീ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു


Vanashree Eco Cub

ജില്ലയിലെ മികച്ച പരിസ്ഥിതി ക്ലബ്‌ അവാർഡ്‌

Best Eco Club-Mpm District
Edu.Minister awards Trophy

കഴിഞ്ഞ പത്തു വർഷത്തിലതികമായി സ്കൂളിൽ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി ക്ലബാണ് വനശ്രീ. കഴിഞ്ഞ വർഷം(2009-10) പ്രത്യേകിച്ചും വളരെയതികം പ്രവർത്തനങ്ങൾ ഏറ്റെടുത്തു ഭംഗിയായി പൂർത്തിയാക്കാനായി. ആ വർഷത്തെ മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഹരിത ക്ലബ്‌ ആയി കേരള സ്റ്റേറ്റ് കൌൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ്‌ എന്വ്വിരോന്മേന്റ്റ്(KSCTEC) ആയി തെരഞ്ഞെടുത്തു. 50000 രൂപയുടെ പ്രൊജെൿറ്റും പ്രശസ്തിപത്രവും ആണ് ലഭിച്ചത്.



'പ്രധാന പ്രവർത്തനങ്ങൾ'

പ്രമാണം:48052-4.jpg
            GHSS കരുവാരക്കുണ്ട് .. സൂൾപരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരള വനംവകുപ്പിന്റെ സഹകരണത്തോടെ ഇടുക്കിയിലെ വള്ളക്കടവിൽ നടന്ന മൂന്നു ദിവസത്തെ പരിസ്ഥിതി പഠന ക്യാമ്പിൽ നിന്ന്.
           കരുവാരകുണ്ട് ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിൽ നേച്വർ ക്ലബിന്റെ പ്രവർത്തനങ്ങൾ വിപുലമായ തോതിൽ നടന്നു വരുന്നു.

എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിനു മുമ്പുതന്നെ ക്ലബിന്റെ അംഗങ്ങളെ തെരഞ്ഞെടുത്ത് ഔപചാരിക ഉത്ഘാടനം നടത്താറുണ്ട്. ഏകദേശം 150 അംഗങ്ങളാണ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്ക്കൂൾ പരിസരം ശുചീകരിക്കലും വൃക്ഷത്തൈകൾ വെച്ചു പിടിപ്പിക്കാറുമുണ്ട്. നേച്വർ ക്ലബിന്റെ സഹായത്തോടുകൂടി സ്ക്കൂൾ അങ്കണത്തിൽ മനോഹരമായ ഒരു പൂന്തോട്ടവും കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ മാറ്റി എടുക്കാൻ വേണ്ടി പച്ചക്കറി കൃഷിത്തോട്ടവും നിലവിലുണ്ട്. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതവത്ക്കരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്.തണ്ണീർ തട ദിനം, ഓസോൺ ദിനം, ഗാന്ധി ജയന്തി എന്നീ ദിനാചരണങ്ങളുടെ ഭാഗമായി പോസ്റ്റർ പ്രദർശനം, പരിസ്ഥിതി സംരക്ഷണ ക്ലാസ്സുകൾ, സേവന വാരം എന്നിവ നടത്തിവരാറുണ്ട്. കുട്ടികൾക്ക് ജൈവ വൈവിധ്യത്തെ കുറിച്ച് അവബോധം വളർത്തിയെടുക്കുന്നതിനു വേണ്ടി പരിസ്ഥിതി പഠന യാത്രകൾ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി സൈലന്റ് വാലി നാഷണൽ പാർക്ക്,പറമ്പിക്കുളം ടൈഗേർ റിസേർവ്,നിലമ്പൂർ തേക്ക് മ്യൂസിയം എന്നിവിടങ്ങളിൽ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. സൈലന്റ് വാലി നാഷണൽ പാർക്കിന്റെ സിൽവർ ജുബിലീ വര്ശാച്ചരണത്തിന്റെ ഭാഗമായി സൈലന്റ് വാലി നാഷണൽ പാർക്കിന്റെയും, നേച്വർ ക്ലബിന്റെയും ആഭിമുഖ്യത്തിൽ പോസ്റ്റർ പ്രദർശനം & ഫോട്ടോ എക്സിബിഷൻ , കരുവാരകുണ്ട് അങ്ങാടിയിൽ‍ വനസംരക്ഷറാലിയും കാട്ടു തീ തടയുന്നതിനെതിരായി തെരുവു നാടകവും സം ഘടിപ്പിച്ചു.


Kerala Speaker @ herbal garden
IT@ school Exe. Dir
silent valley camp

ലോക പരിസ്ഥിതി ദിനാചരണം

സ്കൂളിൽ നിന്ന് കരുവാരകുണ്ട് ടൌൺ വരെ ഞങ്ങൾ പരിസ്ഥിതി ദിന റാലി നടത്തി . റാലിയുടെ ഉദ്ഘാടനം നടത്തുകയും തുടർന്ന് വൃക്ഷ തൈ വിതരണം നടത്തുകയും ചെയ്തത് കാളികാവ് റേഞ്ച് ഓഫീസർ ശ്രീ. സർ ആയിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ഹമീദ് ഹാജി , ഹെഡ് ടീച്ചർ ജമീല , പഞ്ചായത്ത്‌ മെമ്പർമാർ എന്നിവർ പങ്കെടുത്തു. വെർമി കമ്പോസ്റ്റ് പ്ലാന്റിന്റെയും ഉദ്ഘാടനം ശ്രീ. സർ ആണ് നിർവഹിച്ചത്.

http://www.schoolwiki.in/images/2/2d/Panchayath_president.jpg

http://www.schoolwiki.in/images/8/87/Tree_planting.jpg

http://www.schoolwiki.in/images/7/79/Vermi_compost.jpg


ഔഷധ തോട്ടം

പരിസ്ഥിതി പ്രവർതനതിന്റ്റെ ഭാഗമായി ഒരു ഔഷധ തോട്ടം സ്കൂലിൽ തയ്യാരായി തയ്യാറായി വരുന്നുണ്ട്. ബഹുമാനപ്പെട്ട കേരള നിയമസഭ സ്പീക്കർ ശ്രീ കെ. രാധാകൃഷ്ണൻ സാർ ആണ് ഈ തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വംശനാശം സംബവിച്ചുകൊണ്ടിരികുന്നവ സംരക്ഷിക്കുകയാണ് ഇതിന്റെ ലക്‌ഷ്യം.




വനശ്രീ പരിസ്ഥിതി ക്ലബ്‌ ബ്ലോഗ്‌ & വെബ്‌ സൈറ്റ്


      വനശ്രീ ബ്ലോഗ്‌ സന്ദർശിക്കൂ.......'''

https://sites.google.com/site/vanashreekvk/ വനശ്രീ വെബ്‌ സൈറ്റ് സന്ദർശിക്കൂ.......]'''



സൈലന്റ് വാലി പരിസ്ഥിതി പഠന ക്യാമ്പ്‌


സൈലന്റ് വാലിയിൽ നടത്തിയ പരിസ്ഥിതി പഠന ക്യാമ്പ്‌ കുട്ടികൾക്ക് അത്യതികംഉലസപ്രദവും വിഗ്നാന പ്രടവുംയിരുന്നു.നാല്പതോളം കുട്ടികളും അഞ്ചു അധ്യാപകരുമാണ് ക്യാമ്പിൽ പന്ഘെടുത്തത്. മഴയും മഞ്ഞും കാരണം ഉള്കാട്ടിലേക്ക് പോകാൻ പ്രയാസമാവുമെന്നു ഗൈഡ് പറഞ്ഞു. അതിനാൽ കരുവാര വെള്ളച്ചാട്ടം സന്ദര്ഷിക്കാനായിരുന്നു പദ്ധതി.



ജൈവ വൈവിധ്യ സെമിനാർ

ജൈവ വൈവിധ്യ വർഷച്ചരണത്തിന്റെ ഭാഗമായി ഞങ്ങൾ ജൈവ വൈവിധ്യ സെമിനാർ നടത്തി. പ്രസ്തുത സെമിനാറിൽ സൈലന്റ് വാലി നാഷണൽ പാർകിന്റെ വൈൽഡ്‌ ലൈഫ് വാര്ടെൻ ശ്രീ എസ്‌.ശിവദാസ്‌,മമ്പാട് എം. ഇ. എസ്‌. കോളേജ് അധ്യാപകൻ ശ്രീ. അനൂപ്‌ ദാസ്‌ , ശാസ്ത്രഗ്ന ശ്രീമതി. ചിപ്പി അനൂപ്‌ എന്നിവർ പങ്കെടുത്തു.

seminar


butterfly park




ചിത്രശലഭ ഉദ്യാനത്തിൽ പൂമ്പാറ്റകളുടെ തീർത്ഥാടനം

 പൂമ്പാറ്റകൾക്കായി ഞങ്ങൾ ഒരുക്കിയ ഉദ്യാനത്തിൽ കൂട്ടം കൂട്ടമായി പല ജാതി ശലഭങ്ങൾ മധു നുകർന്ന് സായൂജ്യമടയാൻ എത്തി തുടങ്ങി. പശ്ചിമഘട്ടത്തിലെ വ്യതസ്ത ശലഭങ്ങളെ ഇങ്ങോട്ടു ആകർഷിക്കുക എന്ന ലക്ഷ്യമാണ്‌ ഞങ്ങളെ ഇത്തരത്തിൽ ഒരു സംരംഭത്തിന് പ്രേരിപ്പിച്ചത്. വനം എന്ന് പറയുന്നത് ഗവണ്മെന്റ് സംരിക്ഷിത പ്രദേശതു മാത്രമുള്ളതല്ലെന്നും അതിലെ ജീവികൾക്ക്പരിസര പ്രദേശങ്ങളിലും സംരക്ഷണം ആവശ്യമുണ്ടെന്നും ഏവ നമ്മെ ഓർമിപ്പിക്കുന്നു.


Bird quiz

ബേർഡ് ക്വിസ്

 സാലിം അലി ദിനാച്ചരനവുമായി ബന്ധപെട്ടു ഞങ്ങൾ ഒരു 'ബേർഡ് ക്വിസ് ' ക്ലബ്‌ അംഗങ്ങൾക്കായി നടത്തി. 

8.ഡി ക്ലാസ്സിൽ പഠിക്കുന്ന മിഥുൻ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം ഒമ്പതാം ക്ലാസ്സിലെ ജമ്ഷിയയും, ആറാം ക്ലാസ്സിലെ അർജുനും പങ്കിട്ടു.

വയനാട് പഠന ക്യാമ്പ്‌

  നവംബർ 15, 16 തീയതികളിലായി വയനാട് വന്യ ജീവി സങ്കേതത്തിലെ തോല്പെട്ട്യിൽ വെച്ച് പരിസ്ഥിതി പഠന ക്യാമ്പ്‌ നടത്തി. 

ക്ലബ്ബിൽ അംഗങ്ങൾക്കായി ഫീൽഡ് സന്ദർശനവും പഠന ക്ലാസ്സുകളും ഉണ്ടായിരിന്നു. വയനാട്ടിലേക്ക് പോകുന്ന വഴി പൂകോട്ടു തടാകം, ബാണാസുര സാഗർ അണകെട്ട്, മാനതവാടി പഴശ്ശി സ്മാരകം എന്നിവ കുടി കാണാൻ കഴിഞു.

വ.jpg‎



അധ്യാപകർക്കായി നടത്തിയ ലേഖന മത്സരത്തിൽ സമ്മാനം

മാതൃഭൂമി ദിനപത്രം സീഡ് പദ്ധതിയുടെ ഭാഗമായി അധ്യാപകർക്കായി നടത്തിയ ലേഖന മത്സരത്തിൽ ഈ വിദ്യാലയത്തിലെ അധ്യാപകനായ പ്രസാദിന് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു.ആയിരം രൂപയും പ്രശസ്തിപത്രവും ആണ് ഇതിന്റെ ബഘമായി ലഭിക്കുക.

‎സീട് അവാർഡ്‌



കുട്ടികളുടെ മൂന്നാമത് പരിസ്ഥിതി കോൺഗ്രസ്‌

തിരുവനന്തപുരത്ത് വെച്ച് നവംബർ 29-30 തീയതികളിലായി നടക്കുന്ന കുട്ടികളുടെ മൂന്നാമത് പരിസ്ഥിതി കോൺഗ്രസിൽ ഞങ്ങളുടെ വിദ്യ്യലയത്തിൽ നിന്ന് ഒന്പെത് വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്.പെയിന്റിംഗ്, ക്വിസ്, പ്രബന്ധ രചന എന്നിവയാണ് മത്സര ഇനങ്ങൾ.പരിസ്ഥിതി രംഗത്തെ പ്രമുഘരായ ധാരാളം വ്യക്തികൾ പങ്കെടുക്കുന്നുടാവും.


പരിസ്ഥിതി കോൺഗ്രസ്‌ വിജയികൾ


റിപ്പോർട്ട്‌ പ്രേസന്ടശൻ - ജമ്ഷിയ (രണ്ടാം സ്ഥാനം ) പ്രബന്ധ രചന - യു. പി വിഭാഗം - സ്നേഹ.കെ.പി ( ഒന്നാം സ്ഥാനം ) ഹയർ സെകണ്ടാരി വിഭാഗം - നജ്മുന്നീസ. ( മൂന്നാം സ്ഥാനം )


‎സമ്മനർഹാർ

Ghss kvk.JPG



'പരിസ്ഥിതി ക്ലബംഗങ്ങളുടെ കുടുംബ സംഗമം'

പരിസ്ഥിതി ക്ലബംഗങ്ങളുടെ കുടുംബ സംഗമം ജനുവരി എട്ടാം തീയതി സ്കൂളിൽ വെച്ച് നടന്നു.

Family get together.jpg


ഞങ്ങളുടെ ചിത്രശലബങ്ങളുടെ ഫീൽഡ് ബുക്കിലേക്ക് സ്വാഗതം കണ്ണി തലക്കെട്ട്

      ജെം ഓഫ് സീഡ് 

വണ്ടൂരിലെ ജെം ഓഫ് സീഡ് ആയി നമ്മുടെ മിഥുനിനെ തിരെഞ്ഞെടുതിരിക്കുന്നു. ചിത്രശലഭങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള പഠനമാണ് ഇതിനു അവനെ സഹായിച്ചത്


'ദേശിയ ശാസ്ത്ര ദിനം '

Notice 01.jpg


Notice 02.jpg


IMG 5000.JPG