ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |

കൈറ്റ് വിദ്യാലയങ്ങളിലെ ഐടി തല്പരരായ വിദ്യാർഥികൾക്കായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ തുടങ്ങിയതു മുതൽ തന്നെ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. 2018-20 ലെ പ്രഥമ ബാച്ചിൽ 40 പേരാണ് ഉണ്ടായിരുന്നത്.ഗ്രാഫിക്സ് & അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് & ഇന്റർനെറ്റ്,സ്ക്രാച്ച്, മൊബൈൽ ആപ്പ്,പൈത്തൺ& ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‌വെയർ എന്നീ വിഷയങ്ങളിലായി 25 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് ഇവർ വിജയകരമായി പൂർത്തിയാക്കി.ഇതിന് പുറമെ സ്കൂൾ, ഉപജില്ല, ജില്ല ക്യാമ്പുകൾ, വിദഗ്ധരുടെ ക്ലാസ്സുകൾ എന്നിവയും ലഭിച്ചു.2019-21ൽ 30 പേരും കോഴ്സ് പൂർത്തിയാക്കി.2020-22 ൽ 36 പേരാണുള്ളത്.ഇവർക്ക് വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസ്സുകൾ ലഭിച്ചത്.സ്കൂൾ തുറന്നതോടെ ഇവയുടെ പ്രാക്ടിക്കൽ ക്ലാസ്സുകളും നൽകി. 2021-23 വർഷ ബാച്ചിനെ അഭിരുചി പരീക്ഷയിലൂടെയാണ് തെരഞ്ഞെടുത്തത്.90ഓളം പേർ എഴുതിയ ടെസ്റ്റിൽ 40 പേർ യോഗ്യത നേടി.ഇവർക്കുള്ള ക്ലാസ്സുകൾ തുടങ്ങി. കൈറ്റ് മാസ്റ്റർ മുഹമ്മദ് കബീർ വി.എസ്,മിസ്ട്രസ് ഗ്രീഷ്മ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
| 48052-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48052 |
| യൂണിറ്റ് നമ്പർ | LK/2018/48052 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | MALAPPURAM |
| വിദ്യാഭ്യാസ ജില്ല | WANDOOR |
| ഉപജില്ല | WANDOOR |
| ലീഡർ | SHADIN T T |
| ഡെപ്യൂട്ടി ലീഡർ | SREELAKSHMI |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | GREESHMA ERIYATTUPOYIL |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | MUHAMMED KABEER V.S |
| അവസാനം തിരുത്തിയത് | |
| 09-04-2024 | Agnathnitt |
ഡിജിറ്റൽ മാഗസിൻ പ്രകാശനം

ഗവ.ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ 'സപര്യ'ഡിജിറ്റൽ മാഗസിൻ വണ്ടൂർ ഡി.ഇ.ഒ സി.രേണുക ദേവി പ്രകാശനം ചെയ്തു.കൈറ്റ്സ് ലീഡർമാരായ എം.കെ ഷഹർന,ഒ.ഹാനി അശ്റഫ് എന്നിവർ ഏറ്റുവാങ്ങി.പി.ടി.എ പ്രസിഡന്റ് ഇ.ബി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ കെ.അജിത, പ്രധാനാധ്യാപകൻ ടി.രാജേന്ദ്രൻ,എസ്.എം.സി ചെയർമാൻ ടി.എം രാജു,കെ.വിജയൻ,എ.വിനോദ്,കെ.അശ്വിനി,കൈറ്റ്സ് മിസ്ട്രസ്സ് കെ.രാധിക എന്നിവർ സംസാരിച്ചു.
കൈറ്റ്സ് ചിത്രശാല
-
വിവിധ വർഷങ്ങളിലെ ലിറ്റിൽ കൈറ്റുകൾ
-
-
-
-
വിവിധ വർഷങ്ങളിലെ ലിറ്റിൽ കൈറ്റുകൾ
-