ഗവ എച്ച് എസ് ചാല

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. H S, Chala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കണ്ണൂർജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ചാലയിലുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എച്ച് .എസ്.എസ് ചാല

ഗവ എച്ച് എസ് ചാല
ഗവ എച്ച് എസ് എസ് ചാല
വിലാസം
ചാല

ചാല ഈസ്റ്റ് പി.ഒ.
,
670621
,
കണ്ണൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04972 821821
ഇമെയിൽghschala@gmail.com
കോഡുകൾ
സ്കൂൾ കോഡ്13061 (സമേതം)
എച്ച് എസ് എസ് കോഡ്13021
യുഡൈസ് കോഡ്32020100224
വിക്കിഡാറ്റQ64457376
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ216
പെൺകുട്ടികൾ195
ആകെ വിദ്യാർത്ഥികൾ411
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ273
പെൺകുട്ടികൾ354
ആകെ വിദ്യാർത്ഥികൾ627
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി പി
പ്രധാന അദ്ധ്യാപികസുനിഷ കെ
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് എൻ‍
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു വി വി
അവസാനം തിരുത്തിയത്
29-07-2025Lk13061
ക്ലബ്ബുകൾ
പ്രോജക്ടുകൾ


ചരിത്രം

110 വർഷത്തെ ചരിത്ര പശ്ചാത്തലം അവകാശപ്പെടുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ നെടുനായക സ്ഥാനമാണ് ജി.എച്ച്.എസ്.എസ്. ചാലയ്ക്കുള്ളത്. 1912 ൽ എലിമെന്ററി സ്കൂളായി താത്കാലിക കെട്ടിടത്തിലാരംഭിച്ച ഈ സ്ഥാപനം 1980 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ചെമ്പിലോട് - കടമ്പൂർ എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളിലെ ദരിദ്രരും നിരക്ഷരരും സാധാരണക്കാരുമായ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വർണ്ണാഭ നൽകി ക്കൊണ്ട് മാതൃകാ പരമായ പിന്തുണയേകി പടർന്നു പന്തലിച്ച ഈ വിദ്യാലയത്തിൽ അനശ്വരനായ ഏ കെ.ജി, എം എൻ പിഷാരടി തുടങ്ങിയ പ്രതിഭകൾ അധ്യാപനം നടത്തിയിട്ടുണ്ട്. സമീപത്തുള്ള എയിഡഡ്, അൺ എയിഡഡ് വിദ്യാലയങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് ഇന്നലെകളെ വിസ്മരിക്കാതെ ഇന്നിന്റെ യാഥാർത്ഥ്യമുൾക്കൊണ്ട് നാളെയെ സൃഷ്ടിക്കുന്ന ശാസ്ത്രബോധവും യുക്തിചിന്തയുമുള്ള വിദ്യാർത്ഥി സമൂഹത്തിന് താങ്ങും തണലുമായി ഇന്ന് ജി.എച്ച്.എസ്.എസ്. ചാല മാറിയിരിക്കുന്നു.

താത്കാലിക കെട്ടിടത്തിന്റെ പരിമിതിയിൽ നിന്നും വീർപ്പുമുട്ടിയ വിദ്യാലയത്തെ അതിന്റെ ബാലാരിഷ്ടതകളെ മറികടക്കാൻ വേണ്ടി പ്രതിഭാസമ്പന്നരായ അധ്യാപകരും നല്ലവരായ നാട്ടുകാരും അതാത് കാലത്ത് മാറി മാറി വന്ന പി.ടി.എ. ഭാരവാഹികളും രാപകലില്ലാതെ നിരന്തരമായി കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായി ഈ വിദ്യാലയത്തെ ജില്ലയിലെ തന്നെ ഏറ്റവും നല്ല മികവിന്റെ കേന്ദ്രമാക്കി മാറ്റിത്തീർക്കാൻ കഴിഞ്ഞു. " ഒരു വിദ്യാലയം തുറക്കുമ്പോൾ ഒരു തടങ്കൽപ്പാളയം അടയുന്നുവെന്ന് മഹാൻമാർ പറഞ്ഞിട്ടുണ്ട്. ഒരു പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റിയ പോരാട്ടങ്ങളുടെ ഊർജ്ജ സ്രോതസ്സായി മാറിയ ചരിത്രം ഈ വിദ്യാലയത്തിനുണ്ട്. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദമില്ലാതെ ജനകീയ വിദ്യാഭ്യാസത്തിന്റെ മുഖമുദ്രയായി മാറാൻ ഈ സർക്കാർ വിദ്യാലയത്തിനു സാധിക്കുന്നുവെന്നത് എല്ലാവരുടേയും അഭിമാനം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ് പി സി
  • ലിറ്റിൽ കൈറ്റ്സ്
  • ജുനിയർ‍ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഇപ്പോഴത്തെ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആദിത്യരാജ് കൂടൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • SH 38 ന് തൊട്ട് കണ്ണൂർ നഗരത്തിൽ നിന്നും 8 കി.മി. അകലെ. കണ്ണൂർ കൂത്തുപറമ്പ് റോഡിൽ കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ ഇടത് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_ചാല&oldid=2788388" എന്ന താളിൽനിന്ന് ശേഖരിച്ചത്