സഹായം Reading Problems? Click here


ഗവ എച്ച് എസ് ചാല

Schoolwiki സംരംഭത്തിൽ നിന്ന്
(13061 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കേരള സർക്കാർ നിർമ്മിച്ച പുതിയ കെട്ടിടത്തി ന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവ്വഹിക്കുന്നു
ഗവ എച്ച് എസ് ചാല
[[Image:
school image
‎|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം {{{സ്ഥാപിതദിവസം}}}-06-1968
സ്കൂൾ കോഡ് 13061
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
13021

സ്ഥാപിതദിവസം=01

സ്ഥലം ചാല
സ്കൂൾ വിലാസം ചാല ഈസ്റ്റ്
കണ്ണൂർ
പിൻ കോഡ് 670621
സ്കൂൾ ഫോൺ 04972821821
സ്കൂൾ ഇമെയിൽ ghschala@gmail.com

സ്കൂൾ വെബ് സൈറ്റ്=ഇല്ല

സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല കണ്ണൂർ
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല കണ്ണൂർ നോർത്ത്
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ അപ്പർ പ്രൈമറി‍
ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം,ഇംഗ്ലീഷ്‌
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം 1147
അദ്ധ്യാപകരുടെ എണ്ണം 27+25
പ്രിൻസിപ്പൽ സുധാബിന്ദു എ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ബാബുരാജ് കെ വി
പി.ടി.ഏ. പ്രസിഡണ്ട് മഹേഷ് പി
04/ 10/ 2020 ന് Lk13061
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

1912ൽ ഒരു എലിമെൻറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. നാലാം ക്ലാസ്സുമുതൽ എട്ടാം ക്ലാസ്സു വരെയുള്ള ഹയർ എലമെൻററി സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്.1960 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2000 ലാണ് ഹയർ സെക്കണ്ടറി പ്രവർത്തനം തുടങ്ങിയത്. 2016 മുതൽ ഹയർ സെക്കണ്ടറി പ്രത്യേക ബ്ലോക്കിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതിക സാഹചര്യങ്ങൾ

കണ്ണുര്-കൂത്തുപറമ്പ് റോഡരികിൽ നാലു ബ്ലോക്കുകളിലായി ഹൈസ്കുളും തന്നട-പൊതുവാച്ചേരി റോഡരികിൽ മൂന്നുനിലകളിലായി ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തിച്ചുുവരുന്നു.സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലുയർത്തുന്നതിന്റെ ഭാഗമായി കേരള സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ പുതിയ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൽ, വിശാലമായ ഡൈനിംഗ് ഹാൾ, ശാസ്ത്ര പോഷിണി ലാബുകൾ, 10000ത്തിൽ പരം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി, കംപ്യൂട്ടർ ലാബ്, സെമിനാർ ഹാൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.വിശാലമായ കളിസ്ഥലം, ട്രാഫിക് പാർക്ക്, സ്കൂൾ ബസ് എന്നീ സൗകര്യങ്ങളും സ്കൂളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • എസ് പി സി
 • ലിറ്റിൽ കൈറ്റ്സ്
 • ജുനിയർ‍ റെഡ് ക്രോസ്
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഇപ്പോഴത്തെ സാരഥികൾ

ശാസ്ത്രപോഷിണി ലാബുകൾ

കേരള സർക്കാറിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് 2014-15 ൽ രൂപം നൽകിയ പദ്ധതിയാണ് ശാസ്ത്രപോഷിണി ലാബുകൾ . ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ ഗവ: , എയ്ഡഡ് ഹൈസ്കൂളുകളിൽ മെച്ചപ്പെട്ട ശാസ്ത്രാവബോധനത്തിനായി ഭൗതീക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേക ലബോറട്ടറികൾ ഒരുക്കുവാൻ തീരുമാനിച്ചു. ഇതനുസരിച്ച് എം.എൽ.എ. വികസന നിധിയിൽ നിന്ന് 5 ലക്ഷവും ശാസ്ത്ര സാങ്കേതിക കൗൺസിൽ 3 ലക്ഷവും അനുവദിക്കുവാൻ തീരുമാനമായി. ലാബുകൾക്കുള്ള ഭൗതീക സാഹചര്യവും, കരിക്കുലത്തിനനുസരിച്ചുള്ള ലാബ് ഉപകരണങ്ങളും ഒരുക്കുന്നതിനുള്ള ഈ ധനസഹായം 161 സ്കൂളുകൾക്ക് ലഭ്യമാക്കി. ചാല ഗവ: ഹയർ സെക്കന്റി സ്കൂളിലെ ശാസ്ത്രപോഷിണി ലാബുക കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് കീഴിൽ 3 അധ്യാപകർക്ക് കുസാറ്റിൽ പരിശീലനം ലഭിച്ചു. ഈ ലാബുകളുടെ സഹായത്തോടെ 3 ശാസ്ത്ര വിഷയങ്ങളിലും മെച്ചപ്പെട്ട പ്രവർത്തനാധിഷ്ഠിതപഠനം കുട്ടികൾക്ക് സാധ്യമാവുന്നു.

Phy1.jpg Physas2.jpg Physas3.jpg Chem1.jpg Chalalab1.jpg Chem2.jpg Chem3.jpg Chalalab2.jpg

നേർക്കാഴ്ച്ച ചിത്രരചനാമത്സരം-കോവിഡ് കാലത്തെ രചനകൾ

13061NERKKAZHCHA.png

ലോക്ക് ഡൗൺ കാലത്തെ അധ്യാപക സർഗ്ഗസൃഷ്ടികൾ

വെയിൽച്ചില്ല പൂക്കുമ്പോൾ

Babychala.jpg

ബേബി ഒ

 മുറ്റത്തു പെയ്യുന്ന വെയിലിൽ വരിയൊപ്പിച്ചു പോകുന്ന കുഞ്ഞനുറുമ്പുകളെ നോക്കി അയാളങ്ങനെ ഇരുന്നു. ദിവസങ്ങൾ രണ്ടു കഴിഞ്ഞിരിക്കുന്നു... കൈ വിരലുകളിൽ വിറയൽ പടരാൻ തുടങ്ങിയത് അയാൾ അവഗണിക്കാൻ ശ്രമിച്ചു.തലയ്ക്കുള്ളിലെന്തോ മൂളിപ്പറക്കുന്നതുപോലെ... തിളച്ചുപൊങ്ങുന്ന വെയിലിൽ ചിതലരിച്ചു കൊണ്ടിരുന്ന ചില ചിന്തകൾ അയാളെ അലട്ടാൻ തുടങ്ങിയപ്പോൾ അടുത്തു വച്ചിരുന്ന കുപ്പിയും ഗ്ലാസ്സും കയ്യിലെടുത്തു." നോക്ക്... മനസ്സ് കൈവിടുമെന്ന് തോന്നുമ്പം ഇതെടുത്ത് കുടിച്ചോണം... ജീരകമിട്ട് തിളപ്പിച്ച വെള്ളമാ... നമ്മുടെ മക്കളെ ഓർക്കണം. ഇതൊരവസരമാ...ജീവിക്കാൻ ... " കനമുള്ള വാക്കുകൾക്കിടയിലും അവളുടെ കൺപീലിയിലെ നനവ് അയാൾ കണ്ടിരുന്നു. ഇളം ചൂടോടെ ജീരകവെള്ളം ഉള്ളിലേക്കിറങ്ങിയപ്പോൾ എന്തോ ഒരു സുഖം തോന്നി.മുഖം തുടച്ച് കത്തുന്ന പകലിലേക്ക് അയാൾ നോക്കി. തന്റെ വീടിനെ പൊതിഞ്ഞ പകൽ ഇങ്ങനെ കണ്ടിട്ട് വർഷങ്ങളായിരിക്കുന്നു. പുലർച്ചെ പടിയിറങ്ങിയാൽ തിരിച്ചെത്തുന്നത് ഇരുട്ടിന്റെ മറവിൽ... നിഴലും നിലാവും കെട്ടുപിണഞ്ഞു കിടക്കുന്ന വഴികളിൽ ഇടറിയ കാലുകളോടെ വരുമ്പോൾ, ഉമ്മറപ്പടിയിൽ കാത്തിരിക്കുന്ന കരഞ്ഞു കലങ്ങിയ കണ്ണുകൾ മനസ്സിലെ ഇരുട്ടറയിൽ നിന്നും ഓർത്തെടുക്കാൻ ശ്രമിച്ചു. ഇല്ല... ഉള്ളിലെ തിളക്കം കെട്ടിരിക്കുന്നു. ഉള്ളിലെ ഇരുട്ട് ഓർമ്മകളെ മുക്കിക്കളയുന്നു. ചിന്തകൾ ചീവീടുകളായപ്പോൾ അയാൾ ഒരു ഗ്ലാസ്സ് വെള്ളം കൂടി കയ്യിലെടുത്തു. ദാഹനീരിന്നു പിടയുന്ന മണ്ണിലേക്ക് പൊട്ടിവീഴുന്ന മഴത്തുള്ളികൾ പോലെ ഉള്ളിലൊരാശ്വാസം തോന്നി. കുഞ്ഞനുറുമ്പുകളുടെ വരിയുടെ നീളം കൂടിക്കൂടി വന്നു. ചുട്ടുപൊള്ളുന്ന വെയിലിലും അവ ഉത്സാഹത്തോടെ നീങ്ങുന്നു.ഒച്ചയുമനക്കവും നിലച്ച റോഡിലൂടെ പ്രായമായ ഒരാൾ സഞ്ചിയും തൂക്കി പോകുന്നതയാൾ കണ്ടു. "ഈ ദിനങ്ങളും കടന്നു പോകും ... പോകണം... പക്ഷേ പ്രഭേട്ടൻ പഴയ നാളുകളിലേക്കിനി പോകരുത്... ജീവിതത്തിലേക്ക് പിടിച്ചു കയറാൻ കിട്ടിയ ഒരു കച്ചിത്തുരുമ്പാണിതെന്നു കരുതണം." ജാലകപ്പഴുതിലൂടെ കടന്നു വന്ന നിലാവെളിച്ചത്തിൽ നെഞ്ചിൽ മുഖം ചേർത്ത് ഇന്നലെ രാത്രിയിൽ അവൾ പറഞ്ഞത് അയാളോർത്തു. ഒരു ദീർഘശ്വാസം ഉള്ളിലേക്കെടുത്ത് കസേരയിലേക്ക് ചാരി .മുറ്റത്തിനപ്പുറം പറമ്പിലെ പച്ചപ്പിലേക്ക് അയാളുടെ കണ്ണുകൾ നീണ്ടു. കുലച്ച വാഴകൾ തന്റെ നേരെ തല കുനിച്ചു നിൽക്കുന്നതയാൾ കണ്ടു. ചീരയും വെണ്ടയും തക്കാളിയും കാറ്റിലാടാൻ തുടങ്ങി.അവ തന്നെ മാടി വിളിക്കുന്നതായി അയാൾക്ക് തോന്നി. ഉള്ളിലുയർന്ന ഒരാവേശത്താൽ അയാൾ കസേരയിൽ നിന്നെഴുന്നേറ്റു. മഞ്ഞയും വെള്ളയും വയലറ്റും നിറങ്ങളിലുള്ള പൂക്കൾ അയാളെ നോക്കി ചിരിച്ചു.കാറ്റയാളെ ചുംബിച്ചു. പൂമ്പാറ്റകൾ അയാൾക്കു ചുറ്റും ഉയർന്നും താഴ്ന്നും പറന്നു കളിച്ചു. മാവിൻ കൊമ്പിലിരുന്ന അണ്ണാൻ എന്തിനോ ചിലച്ചു കൊണ്ടേയിരുന്നു. പാതി കടിച്ച മാമ്പഴം അത് താഴേക്കിട്ടു.അനിർവചനീയമായ എന്തോ ഒന്ന് തന്റെ ഉള്ളിൽ അലയടിക്കുന്നതയാൾ അറിഞ്ഞു.വാടി വീഴാൻ പോയ ഒരു തക്കാളിച്ചെടിയുടെ അരികെ കമ്പ് നാട്ടി വിറയാർന്ന കൈകളാൽ അതിനെ പിടിച്ചുകെട്ടവേ മക്കൾ ഓടി വന്നു. കുഞ്ഞു കരങ്ങൾ മെല്ലെ അയാളെ തലോടി. അവിശ്വസനീയമായ ഒരു കാഴ്ചയെന്നോണം അവർ വിളിച്ചു പറഞ്ഞു. "അമ്മേ... ദേ... അച്ഛൻ ... പറമ്പിൽ .. എന്നോ എവിടേയോ നഷ്ടപ്പെട്ടു പോയ ഒരു ലോകത്ത്, തന്റെ മക്കളെ കെട്ടിപ്പിടിച്ച് കണ്ണീർ പൊഴിക്കവേ... സാരിത്തലപ്പു കൊണ്ട് മുഖമമർത്തിത്തുടച്ച്, ഒരു ഗ്ലാസ്സ് വെള്ളം നീട്ടി പുഞ്ചിരിയോടെ അവൾ പറഞ്ഞു, "ദാ... ഇതു കുടിക്ക് ..." 
  .....................................
I FEEL

Ruksana.jpg

Ruksana K


 I feel silence is better
Coz there won’t be any word
To hurt, to reject

I feel loneliness is better
Coz none follows me
But me alone.

I feel darkness is better
To see my own scenes
Coz none sees my mourns.

I feel distance is better
Coz it will wrap my pain
And my own thoughts.

I feels dreams are better
Coz it ends only with me
No fear to part.

I feel wind is better
Coz it shares, soothes
My senses, my limbs.

I feel sky is better
Coz it is limitless

Where we can watch together.

Bereavement

Manalchala.jpg

Manaal Mammikkutty


Everyday I rise ,
Hoping not to see another rise;
For this pandemic
Has created panic
Among those away from home.
Oh lord! Cast no more curse
For we have witnessed the worse.
How I wished I had wings
To fly to my love by the end of spring
Memories of loved ones
Gives me strength to be a better one.
To the people out there
Stay home and no where
For this has to end

For me to reach home from another end

ഒരു കൊറോണക്കാലം

Anuchala.jpg

അനുശ്രീ പദ് മനാഭൻ


മൂന്നക്ഷരത്തിൽ പതിഞ്ഞിരുന്നു
നീ സംഹാര താണ്ഡവമാടുമ്പോൾ
നിന്നോടൊപ്പം ചേർന്ന യാത്രയിൽ
പെയ്തിറങ്ങിയ മഴ സംഗീതം കേട്ടിരുന്നു ഞാൻ
മനസ്സിന്റെ മാന്ത്രിക താളിൽ നിന്ന്
കേൾവി മറന്ന നിൻ കാതിൽ
ഏറ്റു പാടാൻ തുടങ്ങി ഞാൻ
നിദ്രയിൽ നിന്നെഴുന്നേറ്റു നോക്കിയതും
ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു.
നീ എങ്ങോട്ടെന്നില്ലാതെ മറഞ്ഞു പോയിരിക്കുന്നു
ഇന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു
 ഒരിക്കലും എഴുതി തീർക്കാൻ കഴിയാത്ത
എല്ലാം മനസിലൊളുപ്പിക്കുന്ന
 ഒരു മഹാമാരിയാണ് നീ
ഒരു വരിയിൽ ഇരുന്നവർ
ആലിംഗനം കൊണ്ടു മൂടിയവർ
ഒരു പാത്ര‍ത്തിൽ ഉണ്ടവർ
എല്ലാ സ്വപ്നങ്ങളും നീ തകർത്തെറിയുന്നു
ഷേക്സ്പിയറിന്റെ സ്നേഹസങ്കല്പങ്ങളെ
മറന്ന് അകലാനാണോ നീ പഠിപ്പിക്കുന്നത്
പങ്കു വെക്കുമ്പോൾ ഉണ്ടാകുന്നത് സ്നേഹമല്ല
മറിച്ചു നീ ആണെന്ന് വിശ്വസിപ്പിക്കുന്നു
നീ ഞങ്ങളെ നാലു ചുവരിൽ ഒതുക്കി
ജീവിതമെന്ന മൂന്നക്ഷരത്തിനും
മരണമെന്ന മൂന്നക്ഷരത്തിനും ഇടയിൽ
 കോറോണയായി പെയ്തിറങ്ങി നീ

അകലുന്നു ഞാൻ തഴുകാനാകാതെ
ലോക്ക് ഡൗൺ കാലത്ത്'

Pavithran.jpg

പവിത്രൻ മണാട്ട്

Manat.jpg


ഗാലറി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

SH 38 ന് തൊട്ട് കണ്ണൂർ നഗരത്തിൽ നിന്നും 8 കി.മി. അകലെ. കണ്ണൂർ കൂത്തുപറമ്പ് റോഡിൽ കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ ഇടത് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
|----

<googlemap version="0.9" lat="11.845742" lon="75.43523" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.845695, 75.43523, ജി എച്ച് എസ്സ് എസ്സ് ചാല </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_ചാല&oldid=1033136" എന്ന താളിൽനിന്നു ശേഖരിച്ചത്