ഗവ എച്ച് എസ് എസ് ചാല/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ എച്ച് എസ് ചാല/അംഗീകാരങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2022-23 വരെ2023-242024-25
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • കഴിഞ്ഞ ആറു കൊല്ലമായി എസ്എസ്എൽസി പരീക്ഷയിൽ  100% വിജയം.
  • പ്ലസ് ടു  പരീക്ഷയിലും  വിജയശതമാനം  ഓരോ വർഷം കഴിയുന്തോറും കൂടി വരുന്നു.
  • മുഴുവൻ വിഷയങ്ങളിലും എ പ്ലസ്  നേടുന്നവരുടെ എണ്ണവും ഓരോവർഷവും കൂടിവരുന്നു.
  • 7 എ ക്ലാസ്സിൽ പഠിക്കുന്ന  ഹരിത പി 2021 -22 വർഷത്തെ ഇൻസ്പെയർ അവാർഡിന് അർഹയായി.
  • സബ്ജില്ലാ തലത്തിൽ നടന്ന ശാസ്ത്രരംഗം  ശാസ്ത്ര ലേഖന മത്സരത്തിൽ  10 സി ക്ലാസിലെ ഷാലിമ എസ് അർഹയായി.
  • കഴിഞ്ഞവർഷത്തെ യുഎസ്എസ് എസ് സ്കോളർഷിപ്പിന് തേജസ്വിനി കെ , ഋഷികേശ് എ എന്നീ കുട്ടികൾ അർഹരായി.
  • കേരള സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 70 കിലോഗ്രാം വനിതാ വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി മേഘ രഞ്ജിത്ത് ഗോൾഡ് മെഡൽ നേടി.
  • കഴിഞ്ഞ വർഷം നടന്ന എൻ എസ് ജില്ലാ തല  ക്യാമ്പിൽ പ്ലസ് ടു വിദ്യാർഥിനിയായ ആര്യാ മാധവ് ബെസ്റ്റ് എൻഎസ്എസ് വളണ്ടിയർ ആയി തെരഞ്ഞെടുക്കപ്പെടുകയും കർണാടകത്തിലെ ഷിവ്മോഗയിൽ വെച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു.
  • എസ് പി സി  ജില്ലാതലത്തിൽ എല്ലാ മാസവും നടത്തുന്ന ക്വിസ് മത്സരത്തിൽ ജനുവരി മാസത്തിൽ നമ്മുടെ സ്കൂളിലെ ആര്യനന്ദ സി ഒന്നാം സ്ഥാനവും  തേജസ്വിനി കെ രണ്ടാം സ്ഥാനവും നേടി.
  • എസ് പി സി  2019 - 22 ബാച്ച് പാസിംഗ് ഔട്ട് പരേഡ്  വർണ്ണശബളമായ  പരിപാടികളോടെ നടന്നു
  • ശിവനന്ദ പി ,ആര്യനന്ദ സി എന്നീ കുട്ടികൾ 21- 22 വർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് നേടി.
  • വിജയോത്സവം, ആര്യാമാധവ്,ഹരിത
    മേഘ,ഋഷികേശ്,തേജസ്വിനി,ശാലിമ