വിമല ഹൃദയ എച്ച്.എസ്. വിരാലി

Schoolwiki സംരംഭത്തിൽ നിന്ന്
(44003 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
വിമല ഹൃദയ എച്ച്.എസ്. വിരാലി
44003 sc.resized.png
വിലാസം
ഉച്ചക്കട വിരാലി

വിമല ഹൃദയ ഹൈസ്കൂൾ വിരാലി,ഉച്ചക്കട
,
ഉച്ചക്കട പി.ഒ.
,
695506
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഫോൺ0471 2213884
ഇമെയിൽvimalahridayahsviraly@gmail.com
കോഡുകൾ
സ്കൂൾ കോഡ്44003 (സമേതം)
യുഡൈസ് കോഡ്32140900106
വിക്കിഡാറ്റQ64036983
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളത്തൂർ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ710
പെൺകുട്ടികൾ694
ആകെ വിദ്യാർത്ഥികൾ1404
അദ്ധ്യാപകർ55
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെർളി ഡബ്യൂ
പി.ടി.എ. പ്രസിഡണ്ട്ബിനു
അവസാനം തിരുത്തിയത്
26-09-202344003
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ കുളത്തുർ പ‍ഞ്ചായത്തിന്റ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പഴമയുള്ള വിദ്യാലയമാണ് വിമലഹൃദയ സ്‍കൂൾ.

ചരിത്രം

വിമല ഹൃദയ എച്ച്.എസ്. വിരാലി/ചരിത്രം                  കുളത്തൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിമലഹൃദയ ഹൈസ്കൂൾ. 1922-ൽ  സ്ഥാപിച്ച ഈ വിദ്യാലയം തിരുവന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കൂടുതൽ വായനക്ക്

മാനേജർ

2019 ജൂൺ 1-ാം തിയതീ ഈ സ്കൂളിന്റെ മാനേജർ ആയി റവ.സിസ്റ്റർ. പവിത്രാമേരി സാരഥ്യം ഏറ്റെടുത്തു. വിമലഹൃദയ കുടുംബത്തിന്റെ പുതിയ മാനേജർ ആയി റവ.സിസ്റ്റർ. റൈമണ്ട് മേരി 2020 ജൂൺ 1-ാം തിയതീ സാരഥ്യം ഏറ്റെടുത്തു.

പ്രഥമ അധ്യാപകർ

 പ്രമാണം:IMG 20220314 105523.jpg           
2018 മുതൽ 2020  അധ്യയന വർഷത്തെ ഈ സ്കൂളിന്റെ ഭരണസാരഥിയായി  ശ്രീമതി .  ലൈല പ്രകാശ് ടിച്ചർ  01..06. 2018  ചുമതലയേറ്റു. കരുണയുടെ കണിക നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ കാരുണ്യം സർവധനം ആയി കരുതുന്ന ടിച്ചർ , സർവേശ്വരന്റെ അനുഗ്രഹവും  അധ്യാപകരുടെ കൂട്ടായ്മയുടെയും ഫലമായി  ഏറ്റവും നല്ല  രീതിയിൽ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നു.   2020 ഏപ്രിൽ  1 മുതൽ മെയ് 31  വരെ  വിമലഹൃദയ സ്കൂളിന്റെ സാരഥ്യം പ്രവീൺ ശാന്തി ടീച്ചർ  ഏറ്റെടുത്തു.   സ്കൂളിന്റെ ഉന്നമനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുവാൻ നിയുക്തയായപ്പോൾ ഉറച്ച വിശ്വാസത്തോടും ഉത്തമബോധ്യത്തോടും  2020 ജൂൺ 1 മുതൽ വിമലഹൃദയ സ്കൂളിന്റെ സാരഥ്യം റവ. സിസ്റ്റർ ഷേർളി ഡബ്ല്യൂ ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

  • 3 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
  • 5 മുതൽ പത്താം ക്ലാസ്സുവരെ 5 കെട്ടിടങ്ങളിലായി 46 ക്ലാസ്സു മുറികൾ.
  • 22 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
  • സുസജ്ജമായ കമ്പ്യൂട്ടർ ലാബ്
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സയൻസ് ലാബ്
  • ലെെബ്രറി
  • കുടിവെള്ള സൗകര്യം
  • മനോഹരമായ കളിസ്ഥലം ഫുട്ബാൾ, വോളി ബാൾ,,ബാസ്ക്കറ്റ് ബാൾ സൗകര്യം
  • പുതിയ സ്കൂൾ കെട്ടിട നിരമ്മാണം

ഡിജിറ്റൽ അത്തപ്പൂക്കളം

ഡിജിറ്റൽ അത്തപ്പൂക്കളം 2019 -20

കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം.ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.ഈ ഉത്സവം ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും ഉജ്ജ്വലമായ പ്രകടനം കൂടിയാണ്. മഹാബലി ചക്രവർത്തിയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണം പ്രധാനമായും ആഘോഷിക്കുന്നത്. കേരളത്തിലെ ജനങ്ങൾ മലയാള കലണ്ടർ പിന്തുടരുന്നു, കൊല്ലവർഷം എന്നാണിത് അറിയപ്പെടുന്നത്. മലയാളകലണ്ടറിലെ ആദ്യ മാസമായ ചിങ്ങത്തിൽ ഓണം ആഘോഷിക്കുന്നു. അതായത് ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓണം യഥാക്രമം ആഗസ്ത് - സെപ്തംബർ മാസങ്ങളിൽ ആഘോഷിക്കപ്പെടുന്നു.

ആദ്യദിനത്തെ അത്തമെന്നും പത്താം ദിവസത്തെ തിരുവോണമെന്നും പറയുന്നു.മറ്റു ദിവസങ്ങളെ അപേക്ഷിച്ചു ഈ രണ്ടു ദിവസവും ഓണത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഈ പത്തു ദിവസവും കേരളത്തിലെ ജനങ്ങൾ അവരുടെ സംസ്കാരവും പാരമ്പര്യവും അവതരിപ്പിച്ചത് കണ്ടിട്ടാണ് 1961 ൽ ഓണത്തെ കേരളത്തിലെ ദേശീയഉത്സവമായി പ്രഖ്യാപിച്ചത്. വിശാലമായ ആഘോഷങ്ങൾ, മനോഹരവുമായ നാടൻ പാട്ടുകൾ,ഗംഭീരമായ നൃത്തരൂപങ്ങൾ, ആവേശകരമായ കളികൾ,തലയെടുപ്പുള്ള ആനകൾ, ബോട്ടുകൾ, പുഷ്പങ്ങൾ എന്നിവ വിളവെടുപ്പുത്സവമായ ഓണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ്. ഇന്ത്യൻ സർക്കാർ ഈ ഉത്സവത്തെ ആദരിക്കുന്നുവെങ്കിലും ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിൽ പരാജയപ്പെട്ടു.സർക്കാർ 'ടൂറിസ്റ്റ് വീക്ക്' എന്ന പേരിൽ ഇത് ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഓണത്തിന്റെ സുപ്രധാന ഭാഗമാകാൻ കേരളത്തിൽ എത്തുന്നു.


കാലത്തിന്റെ പടയോട്ടത്തിൽ സാങ്കേതിക വിദ്യ അതിന്റെ ഉന്നതിയിൽ എത്തിയെന്നതിന്റെ ഉത്തമോദാഹരണമാണ് 2019 ലെ ഡിജിറ്റൽ അത്തപ്പൂക്കളം . ലിറ്റിൽകൈറ്റ്സിലെയും എെടി ക്ലബിലെയും കുട്ടികൾ ഒരുമിച്ച് കൈറ്റ്സ് ഓഫീസിലെ നിർദേശങ്ങൾക്കനുസരിച്ച് തയാറാക്കിയ ഡിജിറ്റൽ അത്തപ്പൂക്കളം മത്സരത്തിൽ ആഷിക് വിജയ് 1-ാം സ്ഥാനവും റിയാ 2 -ാം സ്ഥാനവും ആദർഷ് 3-ാം സ്ഥാനവും പങ്കിട്ടു.

ജനശ്രദ്ധയാകർഷിച്ച ഷീ ടോയ് ലറ്റ് ( 2019 -20

            സുരക്ഷിതവും വൃത്തിയുള്ളതും  അനായസേന ഉപയോഗിക്കാൻ കഴിയുന്നതുമായ ശൗചാലയങ്ങൾ  നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇൻസിനറേറ്റർ, നാപ്കിൻ വെൻറിംഗ് മെഷീൻ എന്നീ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി സ്ത്രീകൾക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് ഷീ-ടോയ്ലറ്റ്. സംസ്ഥാന വ്യാപകമായി 58 ഷീ-ടോയ്ലറ്റുകൾ സ്ഥാപിക്കുകയും അവ ഉപയോഗസജ്ജവുമാണ്.സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി ഗുണമേറിയ സാനിട്ടറി നാപ്കിനുകളും, ഉപയോഗിച്ച നാപ്കിനുകൾ കത്തിക്കുന്നതിനാവശ്യമായ ഇൻസിനറേറ്ററും, നാപ്കിനുകൾ സൂക്ഷിക്കുന്നതിനാവശ്യമായ അലമാര, വെൻഡിംഗ് മെഷീൻ എന്നിവയും സ്കൂളുകളിൽ സ്ഥാപിക്കുന്ന പദ്ധതിയാണ് ഷീ പാഡ് പദ്ധതി.

കാണുക

മാനേജ്‌മെന്റ്

ഫ്രാൻസിസ്ക്കൻ‍‍ സന്യാസിനി സമൂഹത്തിന്റെ കീഴിലാണ് വിമല ഹ്യദയ ഹൈസ്കൂൾ, വിരാലി പി റ്റി എ‍‍ എസ് എം ഡി സി


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

01-07-1941 To 04-06-1949 ചെല്ലപ്പൻപിള്ള
01-01-1950 To 01-06-1950 കരുണാകരൻ
01-07-1950 To 04-06-1951 കെ സദാനന്ദം
04-06-1951 To 01-07-1952 ശ്രീധരൻ
01-08-1952 To 30-06-1953 കെ കമലമ്മ
01-07-1953 To 07 -06-1954 സത്യനയ്യൻ
08-06-1954 To 24-02-1959 സുബ്രമണ്യ അയ്യർ
01-03-1959 To 31-03-1987 ടി.എസ്. ദാസ്
01-04-1987 To 31-03-1995 ടി.എസ്. സ്റ്റീഫൺ
01-04-1995 To 31-05-1995 വിൽസൺ.എം
01-06-1995 To 30-04-1998 രാജലക്ഷ്മി.എസ്
01-05-1998 To31-03-1999 ഗോപാലപിള്ള. സി
01-04-1999 To 31-03-2001 സാം റോബിൻസൺ.പി.എൻ
01-04-2001 To 31-03-2011 സിസ്റ്റർ ഫിലോമിന .പി.എൽ
01-04-2011 To 30-04-2012 നേശമ്മാൾ.എം
01-05-2012 To 31-05-2012 സിസ്റ്റർ മേരി.എം.ടി
01-06-2012 To -31-03-2014 ലീലഎം.കെ
01-04-2014 To -31-03-2018 സിസ്റ്റർ മേരി.എം.ടി
01-04-2018 To 31-05-2018 കൊച്ചുറാണി.എം
01-06-2018 Continue ലൈലപ്രകാശ്. സി.ഡി

സ്കൂളിലെ അധ്യാപകർ.

            ഈ സ്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ഒത്തൊരുമ.  ആ ഒാർമ്മപ്പെടുത്തലാണ് അറുപത്തഞ്ചോളം  അധ്യാപകരും.  സ്കൂളിലെ കുട്ടികളെ സ്വന്തം മക്കളായി കാണുന്നവരാണ് ഇവിടത്തെ അധ്യാപകർ.വിദ്യാർത്ഥികളോടും സമൂഹത്തോടും അധ്യാപകനുള്ള ഉത്തരവാദിത്തം നമ്മെ  ഓർമിപ്പിക്കുന്ന തരത്തിലുള്ളവരാണ് ഈ അധ്യാപകർ . അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് . ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് ഇവിടത്തെ അധ്യാപകർ.മാത്രവുമല്ല കുട്ടികളെ പ്രചോദപ്പിക്കുന്നവരാണിവർ

സ്കൂളിലെ അനധ്യാപകർ.

         സ്കൂളിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുവാൻ അധ്യാപകരോടെപ്പം തോളോട്തോൾ ചേർന്നു പ്രവർത്തിക്കുന്ന അനധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • സിൽവസ്റ്റർ പൊന്നുമുത്തൻ (പുനലൂർ രൂപതാ മെത്രാൻ)
  • ജോർജ്ജ് (ഡോക്ടർ )
  • ബനഡിക്ട്(അഡ്വക്കേറ്റ്, ജില്ലാ പഞ്ചായത്തംഗം)
  • നേശയ്യൻ.ടി.മാത്യൂ ( ആദ്യ റാങ്ക് ജേതാവ്, സെന്റ് സേവിയേസ് കോളേജ് പ്രൊഫസർ)
  • വേലപ്പൻ (കേരള കൗമുദി എഡിറ്റർ)
  • സൈലം (എഞ്ചിനിയർ)
  • റൈമൺഡ് (പുരാരേഖാ വകുപ്പ് ഡയറക്ടർ)
  • സജ്ന (ഡോക്ടർ )
  • ജിജിമോൾ (ഡോക്ടർ )
  • അരവിന്ദ്ഘോഷ്(ഡോക്ടർ )
  • ആദർശ് (ഡോക്ടർ )
  • ‌ സന്ദീപ് (ഡോക്ടർ )
  • ഗ്രീഷ്മ (ഡോക്ടർ )
  • ദിവ്യ .കെ.ദേവ് (ഡോക്ടർ )
  • ദീപ്തി.കെ.ദേവ് (ഡോക്ടർ )
  • മെറീന (സയന്റിസ്റ്റ്)
  • ചിത്ര (പി.എച്ച്.ഡി)
  • മിഥുൻ (എ.ജി.ഒാഫീസ്)

ശക്തമായ പി.ടി.എ

                   തുടർച്ചയായി   കഴിഞ്ഞ കുറേ വർഷങ്ങളായി വിമലഹൃദയ സ്കൂളിന്റ‍ ഉയർച്ചയ്ക്കു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ശക്തമായ പി ടിഎ ഞങ്ങളുടെ  മുഖമുദ്രയാണ്.  പ.ടി.എ. പ്രസിഡന്റിന്റെ നിസ്വാർത്ഥ സേവനം  ഒരിക്കലും  മറവിയുടെ അഗാധതകളിൽ ആഴ്ത്തിക്കളയാൻ കഴിയില്ല്.  അതുകൊണ്ട് തന്നെ ബെസ്റ്റ് പി ടിഎ  അവാർഡ് ഞങ്ങൾക്ക് സ്വന്തം.. അത്രയ്ക്ക് ശക്തമായ അടിത്തറയുള്ളതാണ് ഞങ്ങളുടെ പി ടിഎ എന്ന് നിസംശയം പറയാൻ കഴിയും

അക്കാദമിക പ്രവർത്തനങ്ങൾ

  • ഹൈടെക്ക് ക്ലാസ്സുകൾ ഹൈസ്കൂൾ തലത്തിൽ
                     ഗവൺമെന്റിന്റെ ഹൈടെക്ക് സ്കൂൾ പദ്ധതിയിൽ  വിമലഹൃദയ  സ്കൂളും ഹൈടെക്കിലേക്ക് മാറുകയുണ്ടായി. ഇരിപത്തിരണ്ട്  ക്ലാസ്സ് റൂമുകൾ ഹൈടെക്ക് തലത്തിലേക്ക് മാറ്റപ്പെട്ടു. എല്ലാ ക്ലാസ്സുകളിലും ഓരോ പ്രൊജക്ടർ, ഒരു ലാപ്ടോപ്പ്, ഒരു ഇന്റർനെറ്റ് കണക്ഷൻ എന്നിവ കൈറ്റ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീമെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു.
  • ഹൈടെക്ക് ക്ലാസ്സുകൾ യു പി തലത്തിൽ(2019-20)
                         ഗവൺമെന്റിന്റെ ഹൈടെക്ക് സ്കൂൾ പദ്ധതിയിൽ  വിമലഹൃദയ  സ്കൂളും ഹൈടെക്കിലേക്ക് മാറുകയുണ്ടായി. യു പി തലത്തിൽ എല്ലാ ക്ലാസ്സുകളിലും 5 പ്രൊജക്ടർ, 14 ലാപ്ടോപ്പ്, ഒരു 14 സ്പീക്കർ എന്നിവ കൈറ്റ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീമെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു.
  1. പരിസ്ഥിതി ദിനം
  2. വായനാ ദിനം
  3. കെ.സി.എസ്.എൽ
  4. ചാന്ദ്രദിനം
  5. യോഗാദിനം
  6. ഹെലൻകെല്ലർ ദിനം
  7. ഹിരോഷിമ ദിനം
  8. സ്വാതന്ത്ര്യദിനം
  9. അധ്യാപകദിനം
  10. റിപ്പബ്ലിക്ക് ദിനം

പഠനക്കിറ്റ്

ദൃശ്യം‍‍

കോർണർ പി.റ്റി.എ (2018-19)

                2018-19 അധ്യായന വർഷത്തെ ആദ്യ കോർണർ പി.റ്റി.എ (പാവാറ,ഊരമ്പ്,കാരോട്,പിൻകുളം തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്ക്) 13-08-2018 തിങ്കളാഴ്ച്ച നാലുമണിക്ക് കാരോട് ചർച്ചിലെ ഒാപ്പൺ സ്പെയിസിൽ വച്ച് നടത്തുകയുണ്ടായി. 20 അധ്യാപകരും ഹെഡ്മിസ്ട്രസും പങ്കെടുത്തു. പ്രത്യേക യോഗം സംഘടിപ്പിച്ചു. യോഗത്തിൽ  പി.റ്റി.എ പ്രസിഡന്റ് ശ്രീ.വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. സ്വാഗതം നിത്യാസേവ്യർ പറഞ്ഞു. എസ്.എം.സി ചെയർമാൻ ശ്രീ.സിന്ധുകുമാർ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ബി ആർ സി ട്രേയിനർ ശ്രീ.ബൈജു സാർ മുഖ്യ അതിഥി ആയിരുന്നു. ആഗസ്റ്റ് 9 വരെ സ്കൂളിൽ നടത്തിയ മികവുകൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ശ്രീജ അവതരിപ്പിച്ചു. ഇനി നടത്തേണ്ട മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തനങ്ങൾ എസ്.ആർ ജി കൺവീനർ ശ്രീമതി അനിത അവതരിപ്പിച്ചു. രക്ഷകർത്താക്കൾക്ക് സംശയങ്ങൾക്ക് ഹെഡ്മിസ്ട്രസും മറുപടി നൽകി. തുടർന്ന് സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങളും ഹെഡ്മിസ്ട്രസും  വിവരിച്ചു. കുട്ടികൾ കലാപരിപാടിയിൽ വഞ്ചിപ്പാട്ട്, റോൾപ്ലേ, ഹിന്ദി വാർത്താലാബ് സ്പീച്ച് ആക്ഷൻ സോങ് എന്നിവ അവതരിപ്പിച്ചു. 67 രക്ഷകർത്താക്കൾ പങ്കെടുത്തു. യോഗത്തിൽ ശ്രീമതി വീണ നന്ദി രേഖപ്പെടുത്തി. യോഗം 6 മണിക്ക് സമാപിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

               മു൯ കൂട്ടി തയ്യാറാക്കിയ വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കുട്ടികളുടെ സർഗ്ഗവാസന ഇതൾ വിരിക്കുവാൻ പര്യാപ്തമായ കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികൾ ചേർന്നാണ്  തയ്യാറാക്കിയിട്ടുള്ളത്.കുട്ടികളുടെ കഴിവുകൾ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിക്കൊണ്ടുവരുവാനുള്ള സുവർണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു.കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോൾ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിർദ്ദേശങ്ങൾ നൽകുന്നതിനും അധ്യാപകർ വളരെ ശ്രദ്ധിക്കുന്നുണ്ട്.സ്കകൂൾ മാനേജരെ വിളിച്ച് അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നൽകുന്ന പ്രോൽസാഹനവും അംഗീകാരവുമാണ്.

നോക്കുക

അതിജീവനം

പ്രളയം 2019

                2018 ലെ മഹാപ്രളയത്തിൽ നിന്നും കരകയറുകയാണ് കേരളം . ഓർത്തെടുക്കുമ്പോൾ ഭയപ്പെടുത്തുകയും ഒരു മലയാളിയായതിൽ അഭിമാനം തോന്നുകയും ചെയ്യുന്ന നിമിഷങ്ങളുണ്ട്.  പ്രളയത്തിന്റെ ആവർത്തനവുമായി 2019. കേരളത്തോടൊപ്പം കൈകോർത്തുകൊണ്ട്  വിമലഹൃദയ സ്കൂളിലെ   അധ്യാപക അനധ്യാപകരും  കുട്ടികളും  സന്നദ്ധ സംഘടനകളും.........

ദൃശ്യങ്ങളിലേക്ക്

പ്രവേശനോത്സവം 2018

                     പ്രവേശനോത്സവം ...01-06-2018 വെളളിയാഴ്ച പ്രവേശനോത്സവം  ഗംഭീരമായി  ആഡിറ്റോറിയത്തിൽ നടത്തി. നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും  സ്കൂൾ കെട്ടിടത്തിന്റെ പണി നടക്കുന്നതിനാൽ എൽ എം എസ്  ആഡിറ്റോറിയത്തിൽ കൊണ്ടുപോകുകയും  അവിടെ വച്ച്  യോഗം കൂടുകയും ചെയ്തു. യോഗത്തിൽ HM ഏവരേയും സ്വാഗതം ചെയ്തു .  യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായി . വാർഡ് മെമ്പർ ശ്രീ. ശശീന്ദ്രൻ  ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിൽ മദർ , സി.എസ്.എെ ഫാദർ ,പി.ടി.എ വൈസ് പ്രസിഡന്റ്  പത്മകുമാർ സാർ , തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.  നവാഗതരെ  തിലകക്കുറി അണിയിച്ചു. ലഡുവിതരണവും നടത്തി.

പ്രവേശനോത്സവം 2019

    പ്രവേശനോത്സവം ...06-06-2018 വ്യാഴാഴ്ച പ്രവേശനോത്സവം  ഗംഭീരമായി  ആഡിറ്റോറിയത്തിൽ നടത്തി. നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും  സ്കൂൾ കെട്ടിടത്തിന്റെ പണി നടക്കുന്നതിനാൽ എൽ എം എസ്  ആഡിറ്റോറിയത്തിൽ കൊണ്ടുപോകുകയും  അവിടെ വച്ച്  യോഗം കൂടുകയും ചെയ്തു. യോഗത്തിൽ HM ഏവരേയും സ്വാഗതം ചെയ്തു .  യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായി . വാർഡ് മെമ്പർ ശ്രീമതി. ബെൽസി ജയചന്ദ്രൻ  ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിൽ സി.എസ്.ഐ ഫാദർ ,പി.ടി.എ വൈസ് പ്രസിഡന്റ് , എസ്.എം.സി ചെയർമാൻ ശ്രീ. സിന്ധുകുമാർ , അനിത ടീച്ചർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.  നവാഗതരെ  തിലകക്കുറി അണിയിച്ചു. ലഡുവിതരണവും നടത്തി.

ഗാലറി

ഹൈടെക് ക്ലാസ്സ് മുറികളുടെഉത്ഘാടനം

                                        വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി 40 വിദ്യാർത്ഥികളും അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി ജോളി ടീച്ചറും സൗമ്യ ടീച്ചറും അടങ്ങുന്ന ഒരു കൈറ്റസ് ഗ്രൂപ്പ് രൂപീകരിക്കുകയും എച്ച് എം. ലൈല പ്രകാശ് , പി ടി എ പ്രസി൯ന്റ് ശ്രീ സിന്ധുകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂൺ മാസത്തിൽആദരണീയനായ  ശ്രീ ആൻസലൻ എം.എൽ. എ ഹൈടെക് ക്ലാസ് റൂമുകൾ ഉത്ഘാടനം ചെയ്യുകയും ചെയ്തു


      ഒന്നാം ഉൽസവം - ലോക പരിസ്ഥിതി ദിനം ഹരിതോത്സവം 2018 ന്റെ ഭാഗമായി നടത്തുന്ന ഒന്നാം ഉൽസവമായ  ലോക പരിസ്ഥിതി ദിനം ജൂൺ 5 ന് സമുചിതമായി ആഘോഷിച്ചു. അസംബ്ളിയിൽ പഞ്ചായത്ത് പ്രസിഡന്റ്  മറ്റ് പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഉൽസവം ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ്  സിന്ധുകുമാർ സ്വാഗതമാശംസിച്ചു. ഹെഡ്മിസ്ട്രസ് പരിസ്ഥിതി ദിന സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബെൽസി ജയചന്ദ്രൻ സ്കൂൾ പ്രതിനിധിക്ക്  വൃക്ഷതൈ നൽകി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബി ആർ സി ട്രേയിനർ ശ്രീ.ബൈജു സാർ വാർഡ് മെമ്പർ ശശിന്ദ്രൻ , പഞ്ചായത്ത് മെമ്പർ  പ്രവീൺ പീറ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ശ്രീ. പത്മകുമാർ സാർ യോഗത്തിൽ  പ്രതിഞ്ജ വാചകം  കുട്ടികൾക്ക് ചൊല്ലി കൊടുത്തു.  പ്ലാസ്റ്റിക്കിനെക്കുറിച്ചുളള ലഘുവിവരണം വായിക്കുകയും പരിസ്ഥിതി ദിനഗാനം പാടുകയും ചെയ്തികൊണ്ട് യോഗം സമാപിച്ചു. മൂന്നാം ഉൽസവം ഡോക്ടർ ദിനം  -     ഹരിതോത്സവത്തിലെ മൂന്നാം ഉൽസവമായ ഡോക്ടർ ദിനം 02-07-2018 ൽ  സ്പെഷ്യൽ അസംബ്ളിയിൽ ആചരിച്ചു. പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് ഡോക്ടർ - പേഷിയന്റ് അഭിമുഖം രണ്ട് കുട്ടികൾ അവതരിപ്പിച്ചു. അഞ്ചാം ഉത്സവം - പുനരുപയോഗ ദിനം ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന സ്കൂൾതലത്തിലുളള ഹരിതോത്സവം 2018 ന്റെ അഞ്ചാം ഉത്സവമായ പുനരുപയോഗ ദിനം ആഗസ്റ്റ് 9 ലെ പുനരുപയോഗ ദിനം ഉച്ചയ്കക്ക് 1മണിയ്കക്ക് അധ്യാപകരുടെ നേതൃത്വത്തിൽ ആചരിച്ചു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

                              പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരുംഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളർത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിർണയസമ്പ്രദായവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകൾക്കുള്ളത്.എല്ലാ മാസവും വിവിധ ക്ല ബ്ബുകൾ കൂടി പല തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു. വിവിധക്ല ബ്ബു ക ളുടെ പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബ്. അറിവിൻറെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത് സ‍ഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നൽ നൽകുന്നത്. താഴെ പറയുന്ന പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബിൽ നടത്തിയിട്ടുണ്ട്.സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യ ത്തിൽ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂൾ തലത്തിൽ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തിൽ പങ്കെടുപ്പിച്ചു.കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയിൽ 63 കുട്ടികളെ ഹൈസ്ക്കൂളിൽ പങ്കെടുപ്പിച്ചു.കേരള സർക്കാരിൻറെ സാംസ്ക്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികൾക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി.
സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ എല്ലാ മാസവും നടത്തി വിജയികൾക്ക് അസംബ്ളിയിൽ സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു വരുന്നു.ദിനാചരണങ്ങൾ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളിൽ നടത്തുന്നു.

വിവിധ ക്ലബ്ബുകൾ‍'


1.ഐ റ്റി ക്ലബ്ബ്

2.സാമൂഹ്യശാസ്തൃ ക്ലബ്

3. ഹെൽത്ത് ക്ലബ്ബ്

4. ഗണിത ക്ലബ്ബ്

5. ഇംഗ്ളീഷ് ക്ലബ്ബ്

6. ഹിന്ദി ക്ലബ്ബ്

7.സയൻസ് ക്ലബ്ബ്

8. വിദ്യാരംഗം കലാസാഹിത്യവേദി

9. കായിക ക്ബ‌ബ്

10. പരിസ്ഥിതി ക്ലബ്ബ്

11. ലിറ്ററസി ക്ലബ്ബ്


പ്ലാസ്റ്റിക് പുനരുപയോഗ ദിനാചരണം

പുനരുപയോഗ ദിനം ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന സ്കൂൾതലത്തിലുളള ഹരിതോത്സവം 2018 ന്റെ അഞ്ചാം ഉത്സവമായ പുനരുപയോഗ ദിനം ആഗസ്റ്റ് 9 ലെ പുനരുപയോഗ ദിനം ഉച്ചയ്കക്ക് 1മണിയ്കക്ക് അധ്യാപകരുടെ നേതൃത്വത്തിൽ ആചരിച്ചു. പ്ലാസ്റ്റിക്കിനെ പാഴ്വസ്തുവായി വലിച്ചെറിയാതെ അതിനെ എങ്ങനെ പുനരുപയോഗിക്കാം എന്ന് കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടി യു പി ക്ലാസ്സുകളിലെ കുട്ടികൾക്കായി ബി.ആർ സി തലത്തിൽ പരിശീലനം സംഘടിപ്പിച്ചു.സ്കൂളിലെ അധ്യാപകർ തന്നെയാണ് അതിന് നേതൃത്വം നല്കിയത്.കുട്ടികൾ വളരെ താത്പര്യത്തോടെ അതിൽ പങ്കാളികളായി.പ്ലാസ്റ്റിക്കിനെക്കുറിച്ചുളള ലഘുവിവരണം വായിക്കുകയും പരിസ്ഥിതി ദിനഗാനം പാടുകയും ചെയ്തികൊണ്ട് യോഗം സമാപിച്ചു.

2018 വിജയാഘോഷം

                              2018-19 അധ്യയന വർഷത്തെ  വിജയാഘോഷം പരിപാടി  29/6/2018 വെള്ളിയാഴ്ച 1.30-ന് എസ്.ആർ ആഡിറ്റോറിയം ഉച്ചക്കടയിൽ   വച്ച് നടത്തുകയുണ്ടായി.  ഈ വർഷത്തെ 10-ാം ക്ലാസിലെ കുട്ടികളും ക്ലാസ്സ് ടീച്ചേഴ്സും പങ്കെടുത്തു. പി.ടി.എ  പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.എം.എൽ.എആൻസലൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.  അതേ യോഗത്തിൽ തന്നെക്ലബുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബ്ലസി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക  ലൈലപ്രകാശ് സ്വാഗതമാശംസിച്ചു. യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്  ചെയർപേഴ്സൺ ശ്രീമതി രാജാല്ലി, വാർഡ് മെമ്പർ ശ്രീ  ശശീന്ദ്രൻ  മുൻ പ്രഥമാധ്യാപിക സിിസ്റ്റർ അനിജാമേരി , മുൻ പ്രഥമാധ്യാപിക ശ്രീമതി  കൊച്ചുറാണി ശ്രീ പത്മകുമാർ വൈസ്  പ്രസിഡന്റ്ശ്രീ. വർഗീസ് ,തുടങ്ങിയവർ ആശംസകളർപ്പിച്ചു. 9A+ ഉം 10A+ ലഭിച്ച കുട്ടികൾക്ക് മെമന്റോയും കാശ് അവാർഡും  നൽകുകയുണ്ടായി. അന്നേ ദിവസംതന്നെ വിവിധ ക്ലബുകളുടെ സംയുക്ത ഉദ്ഘാടനം 10A Room ൽ നിർവഹിച്ചു.

2019 വിജയാഘോഷം

2019-20 അധ്യയന വർഷത്തെ വിജയാഘോഷം പരിപാടി 5/7/2019 വെള്ളിയാഴ്ച 1.30-ന് എസ്.ആർ ആഡിറ്റോറിയം ഉച്ചക്കടയിൽ വച്ച് നടത്തുകയുണ്ടായി. ഈ വർഷത്തെ 10-ാം ക്ലാസിലെ കുട്ടികളും ക്ലാസ്സ് ടീച്ചേഴ്സും പങ്കെടുത്തു. വിമല ഹൃദയ ഹെെ സ്കൂൾ വിരാലിയുടെ 2019 – 2020 മെറിറ്റിവനിങ്ങ് ഒരു മോട്ടിവേഷണൽ ക്ലാസോടുകൂടി ആരംഭിച്ചു. അദ്ദേഹത്തിൻെറ ജീവിതാനുഭവം വിവരിച്ച് കൊണ്ട് ക്ലാസുകൾ ആരംഭിച്ചത് . ശ്രീ ധനുഷ് ( കാരോട് മെമ്പർ ) ആണ് ക്ലാസുകൾ സ്പ്പോൺസർ ചെയ്ത്. ഉറക്കത്തെ ശല്യം ചെയ്യുന്ന സ്വപ്നങ്ങൾ കാണണം സ്വപ്നങ്ങളെ തേടിയുള്ള യാത്രയാകണം ജീവിതം എന്ന സന്ദേശം കുട്ടികൾക്ക് നല്കിയാണ് ക്ലാസ് അവസാനിപ്പിച്ചത് . അംഗവെെകല്യത്തെ അതിജീവിച്ച അദ്ദേഹത്തിൻെറ ജീവിതകഥ കുട്ടികൾക്ക് ഒരു നവ്യാനുഭവം ആയിരുന്നു . മെറിറ്റിവനിങ്ങ് യോഗം കൃത്യം 3.05ന് ആരംഭിച്ചു . ബഹു. ട്യൂറിസം മന്ത്രി - കടകംപള്ളി സുരേന്ദ്രൻ അവർകൾ യോഗം ഉത്ഘാടനം ചെയ്തു ബഹുമാനപ്പെട്ട എം എൽ എ ശ്രീ ആൻസലൻ യോഗത്തിൻെറ അധ്യക്ഷപദം അലങ്കരിച്ചു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം എച്ച് എം ശ്രീമതി ലെെലപ്രകാശ് പ്രമുഖ വ്യക്തികൾക്കും സദസ്സിനും സ്വാഗതം അർപ്പിച്ചു . 33A+ നേടിയ വിദ്യാർത്ഥികൾക്ക് ബഹുമാനപ്പെട്ട ട്യൂറിസം മന്ത്രി മൊമന്റം നല്കി ആദരിച്ചു. 18 9A+ നേടിയ വിദ്യാർത്ഥികൾക്ക് ബഹുമാനപ്പെട്ട ശ്രീ ആൻസലൻ എംഎൽ എ മൊമന്റം നല്കി ആദരിച്ചു .

വിജയാഘോഷം

2020 വിജയാഘോഷം

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

ഇവിടെ ക്ലിക്ക് ചെയ്യുക

സ്വാതന്ത്യ ദിനാഘോഷം(2018)

സ്വാതന്ത്യദിനം സമുചിതമായ രീതിയിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രഥമാധ്യാപിക ശ്രീമതി   ലൈല പതാക ഉയർത്തി. തദവസരത്തിൽ വാർഡ് മെമ്പർ ശ്രീ ശശീന്ദ്രൻ ,  പിറ്റിഎ പ്രസിഡന്റ്, മദർ ,അധ്യാപകർ , എസ് പി സി കേഡറ്റ്സ്, സ്കൗട്ട് ആന്റ് ഗൈഡ്സ് , ജെ ആർ സി അംഗങ്ങൾ, മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്യുക‍‍

സ്വാതന്ത്യ ദിനാഘോഷം(2020)

അധ്യാപകദിനം 2019

              വിദ്യാർത്ഥികളോടും സമൂഹത്തോടും അധ്യാപകനുള്ള ഉത്തരവാദിത്തം നമ്മളെ ഓർമിപ്പിക്കുന്ന ദിനമാണ് അധ്യാപകദിനം. അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് .  ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിൻറെ ജന്മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടിക്കൊടുത്തത്.

അധ്യാപകദിനം 2020

നല്ല പാഠം / നന്മ

           കാരുണ്യത്തിന്റെ കണിക വറ്റുന്ന ഈ കാലഘട്ടത്തിൽ സാമൂഹ്യ പ്രതിബദ്ധതയാർന്ന പ്വ്രവർത്തനങ്ങളിലൂടെ നാടിന് ഉണർവേകുന്ന നമ്മുടെ കുട്ടികൾ, സ്നേഹവും കരുണയും നിറച്ച് നാടിന്റെ മനസ്സുതൊട്ട് മുന്നേറുകയാണ്.കേരളത്തിനു മുന്നിൽ നൻമയുടേയും ആർദ്രതയുടേയും വിളക്കു കൊളുത്തിയ വിദ്യാലയങ്ങളുടെ  പട്ടികയിൽ മുന്നിൽ വിമലഹൃദയ സ്കൂളും നല്ലപാഠത്തിൽ അണിചേരുന്നു. സീനിയ ടീച്ചർ, ഗീത ടീച്ചർഎന്നിവർ ഇത്തരം കാരുണ്യപ്രവർത്തികൾക്ക് നേതൃ ത്വം നൽകുന്നു

ക്ലിക്ക് ചെയ്യുക

നേർക്കാഴ്ച 2020

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക‍‍

= സ്വാതന്ത്ര്യദിനാഘോഷം 2019-20

വഴികാട്ടി

Loading map...



ഈ താളിന്റെ കാര്യ നിർവാഹകർ