സഹായം Reading Problems? Click here


ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിലെ വ്യത്യസ്തമായ ക്രിയകൾ ലളിതമായി ചെയ്യാനുള്ള ശാസ്ത്രീയ സൂത്രങ്ങളുമായുള്ള ഗണിത വിസ്മയം സംഘടിപ്പിച്ചു. ഗണിതത്തിലെ അടിസ്ഥാന ക്രിയകൾ കൈകാര്യം ചെയ്യാനുള്ള സംഖ്യാവബോധം ഉറപ്പിക്കുന്ന ഗണിത സൂത്രങ്ങളാണ് അവതരിപ്പിച്ചത്.ഗണിത ശാസ്ത്രത്തിലെ 8, 9 ,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളെ ആസ്പദമാക്കി എല്ലാ ചൊവ്വാഴ്ചകളിലും സബ്ജക്റ്റ് കൗൺസിൽ കൂടുകയും ചർച്ചകൾ നടത്തിവരുകയും ചെയ്യുന്നു. കുട്ടികൾക്ക് ഗണിത അഭിരുചി വളർത്തുന്ന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. രസകരമായ പസിൽ ഗണിത അധ്യാപകർ ക്ലബ് പ്രവർത്തനങ്ങളിൽ കൊടുത്തുവരുന്നു.

"https://schoolwiki.in/index.php?title=ഗണിത_ക്ലബ്ബ്&oldid=546305" എന്ന താളിൽനിന്നു ശേഖരിച്ചത്