വിമലഹൃദയ സ്‍കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
വിമല ഹൃദയഹൈസ്കൾ വിരാലി

തിരുവന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാറിന്റെ തെക്കു കിഴക്കേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന കുളങ്ങളുടെ നാടായ കുളത്തൂർ പഞ്ചായത്തിൽ ഉൾപ്പടുന്ന ഗ്രാമമാണ് വിരാലി. ഈ ഗ്രാമപഞ്ചായത്തിന്റെ കേന്ദ്രബിന്ദുവായി പ്രശോഭിക്കുന്നതും വിദ്യാസമ്പന്നരെ കൊണ്ട് അനുഗ്രഹിതമായ പ്രദേശമാണ് വിരാലി. വിരാലി എന്ന പേരിലുളള ഔഷധസസ്യങ്ങൾ ഇവിടെ ധാരാളമായി ഉണ്ടായിരുന്നുവെന്നും ആ ചെടിയുടെ ചാറിന് ചെമ്പിനെ സ്വർണ്ണമാക്കി മാറ്റാനുളള അത്ഭുതശക്തി ഉണ്ടായിരുന്നുവെന്നും അത്തരത്തിൽ വിരാലി എന്നു പേരു ലഭിച്ചുവെന്നു കരുതുന്നു. തിരുവനന്തപുരം ജില്ലയിലെ കുളത്തുർ ഗ്രാമപഞ്ചായത്തിലെ 6,7 വാർഡുകൾ ഉൾപ്പെടുന്ന പ്ര‍ദേശമാണ് വിരാലി .കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു.കളരി, കല, കരാട്ടെ, സാഹിത്യത്യം, ചിത്രകലാ രംഗങ്ങളിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്.കുളത്തൂർ പഞ്ചായത്തിലെ പെരുംപ്പഴഞ്ഞി, ഉച്ചക്കട,വിരാലിപുരം എന്നീ വാർഡുകളിലായി ഉൾപ്പെട്ടു കിടക്കുന്ന പ്രദേശമാന് വിരാലി കുളത്തൂർ പഞ്ചായത്തോഫീസ് സ്ഥിതിചെയ്യുന്നത് വിരാലിയിലാണ്. തെങ്ങിൻ തോപ്പുകളും കുളങ്ങളും തോടുകളും കുന്നുകളും താഴ്വരകളും നെൽപ്പാടങ്ങളും നിറഞ്ഞ ഈ പ്രദേശം പ്രകൃതി രമണീയമെന്നതുപോലെ പ്രശാന്തഗംഭീരവുമാണ്.ഈശ്വര വിശ്വാസത്തിലും ധാർമ്മിക ബോധത്തിലും അടിയുറപ്പിച്ചു മൂല്യബോധവും അർപ്പണ മനോഭാവവും ആത്മധൈര്യവുമുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്നുള്ളതാണ് പരമ പ്രധാന ലക്ഷ്യം.

"https://schoolwiki.in/index.php?title=വിമലഹൃദയ_സ്‍കൂൾ&oldid=1838503" എന്ന താളിൽനിന്ന് ശേഖരിച്ചത്