വിമല ഹൃദയ എച്ച്.എസ്. വിരാലി/നാടോടി വിജ്ഞാനകോശം
,ചരിത്രം
തയ്യാറാക്കിയത്: എസ്.എസ് ക്ലബ് വിദ്യാർത്ഥികൾ
ആമുഖം
തിരുവനന്തപുരം ജില്ലയിലെ കുളത്തുർ ഗ്രാമപഞ്ചായത്തിലെ 6,7 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് വിരാലി .കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു.കളരി, കല, കരാട്ടെ, സാഹിത്യത്യം, ചിത്രകലാ രംഗങ്ങളിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്.
പഴയ കാല വിദ്യാഭ്യാസം
പഴയ കാലത്ത് വിദ്യാഭ്യാസ രംഗത്ത് ശോചനീയമായ അവസ്ഥയിലായിരുന്നു വിരാലി പ്രദേശം.അക്കാലത്ത് വിദ്യാഭ്യാസ രംഗത്ത് എന്തെങ്കിലും ചെയ്യാൻ പ്രാപ്തിയുള്ള ജന്മി കുടുംബത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. .അക്കാലത്താണ് തപസി മുത്തു നാടാർ എത്തുന്നത്. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പoന ശാല പിൽക്കാലത്ത് പഠിതാക്കളുടെ അഭാവം മൂലം മന്ദീഭവിച്ച് നിലച്ചു. നാട്ടുകാരും ചേർന്ന് പണിതുയർത്തിയ പഠനശാലയാണ് എഴുത്ത് കൂട് പള്ളിക്കൂടം. ഇന്ന് നാട്ടിൽ ജീവിച്ചിരിപ്പുള്ള 80 നു മേൽ പ്രായമുള്ളവർ ഇവിടെ നിന്നാണ് വിദ്യാഭ്യാസം നേടിയത്.
കാർഷിക പാരമ്പര്യം
പ്രധാന തൊഴിൽ കൃഷി, വീടു നിർമ്മാണം, കിണർ നിർമ്മാണം, കൊല്ലപ്പണി, ആശാരിപ്പണി, ചെട്ടിപ്പണി, മൺപാത്ര നിർമ്മാണം തുടങ്ങിയവയാണ്.
കാർഷികോപകരണങ്ങൾ
പഴയകാലതത് ഉപയോഗിച്ചിരുന്ന കാർഷികോപകരണങ്ങൽ കൈക്കോട്ട്സ, പിക്കാസ്, കൂങ്കോട്ട്,ഞേങ്ങോൽ, നുകം, കോരിപ്പല, ഏതതാം കൊ്ട്ട, പാത്തി, ഒലക്ക, മുറം, തുടങ്ങിയവയാണ്.
വിത്തിനങ്ങൾ
മേടമാസം ഒന്നാം തീയ്യതി ഉദയത്തിന് വീട്ടിൽ നിന്ന് മുറത്തിൽ വിത്തും കൊടിയിലയും നിലവിളക്കുമായി കണ്ടത്തിൽ വരുന്നു. മുഹൂർത്തസമയം നോക്കി ഓലിൽ പറഞ്ഞ രാശിയിൽ നിലവിളക്കു കൊളുത്തി കൊടിയിലയിൽ വിത്തിട്ട് തറയിൽ കുഴിച്ചു മൂടുന്നു.