ഗവ ഹൈസ്കൂൾ ഉളിയനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(41008 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ ഹൈസ്കൂൾ ഉളിയനാട്
വിലാസം
ഉളിയനാട്

ഉളിയനാട്,കാരംകോട് (po),കൊല്ലം
,
കാരംകോട് പി.ഒ.
,
691579
,
കൊല്ലം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0474 2596600
ഇമെയിൽ41008klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41008 (സമേതം)
യുഡൈസ് കോഡ്32130300809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം (government)
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ343
പെൺകുട്ടികൾ297
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉമ്മുകുൽസു കെ റ്റി
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ ആർ
എം.പി.ടി.എ. പ്രസിഡണ്ട്കൃഷ്ണപ്രിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




{{Schoolwiki award applicant}}

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ ഉളിയനാടും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങൾ അക്ഷരാഭ്യാസനത്തിന് ആശ്രയിച്ചിരുന്നത് കുടിപ്പള്ളിക്കൂടങ്ങളായിരുന്നു. ഔപചാരിക വിദ്യാഭ്യാസം സാർവത്രികമല്ലാതിരുന്ന അക്കാലത്ത് മലബാർ കലാപത്തിനും (1921) വൈക്കം സത്യാഗ്രഹത്തിനും (1924) ഇടയിലുണ്ടായ സാമൂഹിക ഉണർവ്വിൽ കുറച്ച് പ്രാഥമിക വിദ്യാഭ്യാസകേന്ദ്രങ്ങൾ ആരംഭിക്കുകയുണ്ടായി. അക്കൂട്ടത്തിൽ ചാത്തന്നൂർ ഈച്ചഴികത്ത് കുഞ്ഞുരാമൻ മുതലാളി തന്റെ പേരിലുള്ള വസ്തുവിൽ ഒരു ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ലക്ഷ്മിക്കുട്ടിടീച്ചറും ജാനകിടീച്ചറും ആ സ്കൂളിലെ അധ്യാപകരായിരുന്നു. സ്കൂൾ നടത്തിപ്പിനുള്ള പ്രയാസങ്ങൾ കാരണം 1954 ഇൽ ഒരു രൂപ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് 50 സെന്റ് സ്ഥലവും സ്കൂളും സർക്കാരിലേക്ക് സറണ്ടർ ചെയ്തു. സർക്കാർ ഏറ്റെടുത്ത ശേഷം പഴയകെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണികഴിപ്പിച്ചു. അതാണ് ഇന്നത്തെ എൽ പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം. രണ്ടാം മന്ത്രിസഭയുടെ കാലത്ത് (1967 -69) യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ചാത്തന്നൂർ തങ്കപ്പൻപിള്ള ( എക്സ് -എം എൽ എ) യുടെ നേതൃത്വത്തിൽ സ്ഥലവാസികളുടെ സഹായത്താൽ 50 സെന്റ് വസ്തു വിലക്ക് വാങ്ങി നൽകിയാണ് സ്കൂൾ അപ്ഗ്രേഡ് ചെയ്യിച്ചത്.

1980 ഇൽ ഇതൊരു ഹൈ സ്കൂളായി ഉയർത്തി. പി ടി എ യുടെ ഉത്സാഹത്താൽ നാട്ടുകാരുടെ സഹകരണത്തോടെ ഒന്നര ഏക്കർ ഭൂമി വിലക്ക് വാങ്ങി സർക്കാരിനെ ഏൽപ്പിച്ചു. കൂടാതെ ക്ലാസുകൾ ആരംഭിക്കുന്നതിനായി 2 മുറികളുള്ള ഒരു കെട്ടിടവും ആവശ്യമായ ഫർണിച്ചറുകളും നിർമിച്ച് നൽകുകയുണ്ടായി.

ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി കാലാകാലങ്ങളിൽ നിലവിലിരുന്ന പി ടി എ കമ്മിറ്റികൾ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ആവശ്യാനുസരണം കെട്ടിടങ്ങൾ നിർമ്മിക്കുവാൻ സാധിച്ചു. എൻ ആർ ഇ പി പദ്ധതിപ്രകാരം 20 ശതമാനം പബ്ലിക് കോൺട്രിബൂഷനോടെ എൻ ഇ എസ് ബ്ലോക്ക് ഒരു രണ്ടുനിലകെട്ടിടം നിർമ്മിച്ചു. ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച് നൽകിയ കെട്ടിടം എം പി മാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിർമിച്ച കെട്ടിടങ്ങൾ എന്നിവയുടെ വരവോടെ സെഷണലും ഷിഫ്റ്റും ഒഴിവാക്കുവാൻ കഴിഞ്ഞു.

വിദ്യാഭ്യാസ പുരോഗതിക്കായി ചിറക്കര പഞ്ചായത്ത് എല്ലാ സൗകര്യങ്ങളും നൽകിവരുന്നു. വിദഗ്ധരായ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ആത്മാർത്ഥമായ കൂട്ടായ്മയിലൂടെ പാഠ്യേതര പ്രവർത്തനങ്ങളിലും എസ്  എസ്  എൽ സി റിസൾട്ടിലും ഉളിയനാട് ഹൈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഘട്ടം ഘട്ടമായ വികസനങ്ങൾ സ്കൂളിന് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. എം പി ശ്രീ .പി രാജേന്ദ്രൻ 2000 -2001 ഇൽ പണികഴിപ്പിച്ച രണ്ടു നിലക്കെട്ടിടം, 2009 -2010 കാലഘട്ടത്തിൽ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ(ശ്രീ അനിരുദ്ധൻ എം എൽ എ )  Rs. 2,25,000 /- ചിലവാക്കി നിർമിച്ച സ്കൂൾ കോമ്പൗണ്ട്‌ വാൾ, അഭ്യുദയകാംക്ഷിയായ ശ്രീ ജലദർശൻ സംഭാവന ചെയ്ത 2,50,000 രൂപ ചിലവഴിച്ച സ്കൂൾഗേറ്റ്, ശ്രീ ജി എസ് ജയലാൽ എം എൽ എ സംഭാവന ചെയ്ത സ്മാർട്ട് ക്ലാസ്സ്‌റൂം, 2016 -2017 ഇൽ ശ്രീ. ജി എസ് ജയലാൽ എം എൽ എ സംഭാവന ചെയ്ത 43 ലക്ഷം രൂപയുടെ നവതി ബ്ലോക്ക് മന്ദിരം, ശ്രീ. പീതാംബരക്കുറുപ്പ്  എം പി സംഭാവനചെയ്ത സ്കൂൾ ആഡിറ്റോറിയം, സ്റ്റേജ് നിർമാണത്തിന് പ്രാധാന്യം കൊടുത്ത ആഡിറ്റോറിയം നവീകരണം ( 2019 -2020 )- ജില്ലാ പഞ്ചായത്ത് (എൻ. രവീന്ദ്രൻ), സ്കൂളിന്റെ ചിരകാലസ്വപ്നമായിരുന്ന സ്കൂൾ ബസ് - ശ്രീ. സോമപ്രസാദ് എം പി (2016 -2017 -18 ലക്ഷം )ഇവ ഓരോന്നും വികസനത്തിന്റെ നാഴികക്കല്ലുകളാണ്.

പ്രധാന പ്രവർത്തനങ്ങൾ

വിക്‌ടേഴ്‌സ് ചാനലിൽ നടത്തുന്ന ഓൺലൈൻ ക്ലാസ്സുകൾക്ക് അനുബന്ധമായി സ്കൂൾ തലത്തിൽ നടത്താവുന്ന ഓൺലൈൻ ക്ലാസ്സുകളുടെ സമയക്രമം കണ്ടെത്തി. വീട് ഒരു യൂണിറ്റ് എന്ന നിലയിലും വിദ്യാർത്ഥി ഒരു യൂണിറ്റ് എന്ന നിലയിലും പഠനോപകരണമായി മൊബൈൽ ഫോൺ എത്തിക്കുക പ്രധാന അജണ്ടയായി സ്വീകരിച്ചുകൊണ്ട് പി ടി എ യുടെ സഹകരണത്തോടെ സ്കൂൾ ലൈബ്രറിയുടെ ഭാഗമായിത്തന്നെ 'ഡിജിറ്റൽ ലൈബ്രറി ' എന്ന ആശയം പ്രാവർത്തികമാക്കി. വൈദ്യതിയില്ലാത്ത വീടുകളിൽ വൈദ്യുതി, ക്ലാസുകൾ വിക്‌ടേഴ്‌സിൽ കാണുന്നതിനായി ടെലിവിഷൻ, പഠനോപകരണമായി മൊബൈൽഫോൺ എന്നിവ ഏറ്റവും അർഹമായ കൈകളിൽ എത്തിക്കുക എന്ന ദൗത്യം ശ്രമകരവും സാമ്പത്തികപ്രതിസന്ധിയുള്ളതുമായിരുന്നു. എങ്കിലും ചിറക്കര പഞ്ചായത്തിലെ സ്കൂളുകളിൽ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി എന്ന യാഥാർഥ്യം ജി എച്ച് എസ് ഉളിയനാടിന്റേതായി.

1. പ്രവേശനോത്സവം

ജൂൺ 1 നു നടക്കേണ്ട പ്രവേശനോത്സവത്തിന്റെ തുടർച്ചയായി ഓരോ ക്ലാസ്സിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർണപങ്കാളിത്തത്തോടെ സ്കൂൾതല പ്രവേശനോത്സവം നടപ്പിലാക്കാനായി മെയ് അവസാനവാരം എസ് ആർ ജി യോഗത്തിൽ പ്രായോഗിക  മുന്നൊരുക്കങ്ങളും തുടർന്ന് ഓൺലൈൻ പി ടി എ യും സംഘടിപ്പിച്ചു. പ്രവേശനോത്സവം ഗംഭീരമായിരുന്നു.

2. വിദ്യാർത്ഥികളുടെ ഗൃഹസന്ദർശനം

കുട്ടികളുടെ പഠനപുരോഗതി നേരിൽ വിലയിരുത്തുന്നതിനായി അധ്യാപകർ വീടുകൾ സന്ദർശിച്ചത് വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ പകർന്നു നൽകുന്നതായിരുന്നു.

3. CSWN കുട്ടികളുടെ പഠനപിന്തുണ

സവിശേഷ സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ നൽകുകയും ഗൃഹസന്ദർശനം നടത്തുകയും ചെയ്തു. ബി ആർ സി അധ്യാപകൻ സഗീഷ് സർ ഏറ്റവും മാതൃകാപരമായി കുട്ടികൾക്ക് പിന്തുണ നൽകുന്നു.

4. പ്രധാന ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, വായനാദിനം, ബഷീർ ദിനം, ലഹരി വിരുദ്ധ ദിനം, ഹിരോഷിമ - നാഗസാക്കി ദിനം എന്നിങ്ങനെ ദിനാചരണങ്ങളെ സബ്ജെക്ട് കൗൺസിലേഴ്‌സ് ഏറ്റവും പ്രാധാന്യത്തോടെ തന്നെ ആചരിച്ചു. ഓൺലൈൻ പഠനത്തിന്റെ സാദ്ധ്യതകൾ കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ദിശാബോധം അധ്യാപകർ  നൽകി. കുട്ടികളുടെ കഴിവുകൾ പൂർണമായും ഉൾക്കൊള്ളാനും ആവേശം പകരാനുമായി എൽ പി വിഭാഗം അധ്യാപകൻ അനു സർ നിർമ്മിച്ച ഹ്രസ്വചിത്രങ്ങൾ വളരെ ശ്രദ്ധേയമായി. ഓരോ ദിനാചരണവും അനു സർ കൃത്യതയോടെ ഡോക്യുമെന്റ് ചെയ്യുന്നു.

5. പാഠപുസ്തകവിതരണം

ഒന്ന് മുതൽ പത്തുവരെ ക്ലാസ്സിലെ പാഠപുസ്തകങ്ങൾ കൃത്യതയോടെ തന്നെ സ്കൂളിലെത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സ്കൂൾ സൊസൈറ്റി ചാർജ് വഹിക്കുന്ന പ്രസീത ടീച്ചർ എല്ലാവർക്കും സഹായം നൽകുന്നു.

6. സ്കോളർഷിപ്പുകൾ

സ്കോളർഷിപ്പുകൾ, സ്റ്റൈപെൻഡുകൾ, ഗ്രാന്റുകൾ എന്നിവ കൃത്യതയോടെ ക്ലാസ് ഗ്രൂപ്പുകളിൽ അറിയിക്കുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും സീനിയർ അസിസ്റ്റന്റ്  കൂടിയായ എസ് ഐ ടി സി ബീന ഭാസ്‌ക്കർ ടീച്ചർ കാര്യക്ഷമമായിത്തന്നെ പ്രവർത്തിക്കുന്നു. എൽ എസ് എസ്, യു  എസ് എസ് പരീക്ഷകൾക്കും എൻ എം എം എസ് പരീക്ഷകൾക്കുമുള്ള പരിശീലനം നൽകുന്നതിന് കോവിഡ് കാലത്തും അതത് വിഭാഗം അധ്യാപകർ പൂർണ ശ്രദ്ധ ചെലുത്തി.

7. ഭക്ഷ്യകിറ്റുകൾ

കോവിഡ് സമയത്തെ ഭക്ഷ്യക്കിറ്റുകളുടെ വിതരണം ഏറ്റവും കൃത്യതയോടെയും കോവിഡ് മാനദണ്ഡം പാലിച്ചും നടത്തി.

8. സ്കൂൾ ലൈബ്രറി - പുനഃക്രമീകരണം

സ്കൂൾ ലൈബ്രറിയിൽ വര്ഷങ്ങളോളം പഴക്കമുള്ള പുസ്തകങ്ങളെ ക്രമീകരിച്ച് വിഷയാനുബന്ധമായും വിഭാഗത്തെ അടിസ്ഥാനമാക്കി ആകർഷകമാക്കാനായി കോവിഡ് കാലത്ത് വിദ്യാർത്ഥികളും അധ്യാപകരും കൂട്ടായ ശ്രമം നടത്തി. ലൈബ്രറി ചാർജുള്ള ബീന .വി. വിശ്വനാഥ്, ബീന ബി ചന്ദ്രൻ, ജിജി എന്നീ അധ്യാപകർ ലൈബ്രറി പ്രവർത്തനങ്ങൾ നയിക്കുന്നു.

9 . സ്കൂൾ ശുചീകരണം, നവീകരണം

ശുചിത്വത്തിന്റെ വഴി

നവംബർ 1 നു സ്കൂൾ തുറക്കുന്നുവെന്ന പ്രഖ്യാപനത്തോടെ സ്കൂളിന്റെ ശുചീകരണവും നവീകരണവും ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്താലും കിണർ, പഠനോപകാരങ്ങൾ ഇവ അണുവിമുക്തമാക്കലും ജനപങ്കാളിത്തത്തോടെ നടത്തി. എല്ലാ വിഭാഗം ജനപ്രതിനിധികളും പി ടി എ സംഘങ്ങളും തൃതലപഞ്ചായത്ത് അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും കൈകോർത്തു. സയൻസ് ലാബ് നവീകരണം, ഐ ടി ലാബ് സജ്ജമാക്കൽ, സ്കൂൾ ഗ്രൗണ്ട് ഒരുക്കൽ, അപകടങ്ങൾ നിറഞ്ഞ പ്രതലങ്ങൾ കണ്ടെത്തൽ ഇവയെല്ലാം പ്രാധാന്യത്തോടെ നിർവഹിച്ചു.

ശാസ്ത്രീയ ശുചീകരണ പ്രവർത്തനങ്ങൾ - ജൈവ സംസ്കരണ പ്ലാന്റ് , സാന്റിററി പാഡ് വെൻഡിങ് മെഷീൻ, girls friendly toilet, എയറോബിക് കമ്പോസ്റ്റ്, പ്ലാസ്റ്റിക് വിമുക്ത ക്യാംപസ്.

10. കായികമേഖല

അഞ്ചുവർഷമായി തുടർച്ചയായി വിദ്യാർത്ഥികളെ സംസ്ഥാനമേളകളിൽ എത്തിക്കുന്ന പാരമ്പര്യം ഈ കൊറോണക്കാലത്തും കായികാധ്യാപകൻ വിമൽ സർ പ്രശംസനീയമാം വിധം നടപ്പിലാക്കി. വിദ്യാർത്ഥികൾക്ക് ലഭിച്ച അംഗീകാരത്തിന് പുറമെ വിമൽ സർ അധ്യാപകകായികമേളയിൽ നേടിയ മെഡലുകൾ ഇരട്ടി മധുരമായി.

11. പ്രീ പ്രൈമറി തലം

കുരുന്നു കൈകളുടെ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് പ്രീ പ്രൈമറി അദ്ധ്യാപിക ഷീല ടീച്ചർ സർക്കാർ ഉത്തരവനുസരിച്ച് നിർമ്മിച്ച പഠനമൂലകൾ വളരെ ആകർഷകവും ശ്രദ്ധേയവുമാണ്.

12.എസ് എസ് എൽ സി വിദ്യാർത്ഥികൾക്കുള്ള തീവ്രപരിശീലനം

എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനായി രാവിലെ 9 മണി മുതൽ ക്ലാസുകൾ നൽകി വരുന്നു.

13. പഠന പിന്നോക്കാവസ്ഥ പരിഹരിക്കൽ

ഭാഷാപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി എൽ പി,യു പി, എച്ച് എസ് തലങ്ങളിലായി ഭാഷാപരിപോഷണ പദ്ധതി, അക്ഷരക്കരുതൽ എന്നിവ ആരംഭിച്ചു. ശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങൾക്കായി ജ്യോതിസ്സ്, ഗണിതശാസ്ത്രത്തിന് ഗണിതം ലളിതം എന്നിവയും നടപ്പിലാക്കി. എൽ പി വിഭാഗത്തിലെ ' മുന്നോട്ട് ' എന്ന പ്രവർത്തനം കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ' ലാബ് @ home ' എന്ന പ്രോഗ്രാം വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകമുണർത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ/ ക്ലബ്ബ് പ്രവർത്തനങ്ങൾ

  • നേച്ചർ ക്ലബ് , ഹെൽത്ത് ക്ലബ് - കൺവീനർ - ശ്രീമതി. മായ അഭിലാഷ്
  • മാത്‍സ് ക്ലബ് - കൺവീനർ - ശ്രീമതി .ജയകുമാരി ജി
  • ഹിന്ദി ക്ലബ് - കൺവീനർ - ശ്രീമതി .മിൻസി കെ കെ
  • സ്കൂൾ ലൈബ്രറി - കൺവീനർ - ശ്രീമതി ബീന വി വിശ്വനാഥ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി - കൺവീനർ - ശ്രീമതി. ബീന ബി ചന്ദ്രൻ

നേർക്കാഴ്ച

കൊല്ലം ജില്ലയിലെ ചാത്തന്നൂർ പട്ടണത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള ചെറുഗ്രാമമായ ഉളിയനാടിന്റെ ഹൃദയഭാഗത്തായാണ് ശതാബ്ദി നിറവിൽ ഗവണ്മെന്റ് ഹൈസ്കൂൾ ഉളിയനാട് സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി തലം മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസ്സുകളിലായി സമൂഹത്തിന്റെ നേർചിത്രമെന്നവണ്ണം നനവിഭാഗത്തിലുമുള്ള വിദ്യാർഥികൾ തലമുറകളായി ഈ വിദ്യാലയത്തിലെത്തുന്നു.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ കുട്ടികളുടെ പഠനരീതി ഓൺലൈൻ സമ്പ്രദായത്തിലേക്ക് മാറിയത് ഉളിയനാട് ഗവണ്മെന്റ് ഹൈസ്കൂളിലെ ഏറെ വിദ്യാർത്ഥികൾക്കും വെല്ലുവിളിയായിരുന്നു.അതിനാൽത്തന്നെ പഠനപ്രവർത്തനങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ എന്തെല്ലാമാണെന്ന് ചർച്ച നടന്നു. രക്ഷാകർത്തൃസമിതിയുടെയും വികസനസമിതിയുടെയും പൂർവ്വവിദ്യാർത്ഥികളുടെയും ജനപ്രതിനിധികളുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പിച്ചുകൊണ്ടുള്ള ആലോചനായോഗങ്ങൾ പി ടി എ , അധ്യാപകസമിതികൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തി. ഓൺലൈൻ ക്ലാസ്സുകളുടെ ലഭ്യത എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പു വരുത്തുക എന്ന പ്രാഥമികലക്ഷ്യത്തിനു പുറമെ സ്കൂൾ വാർഷിക പ്ലാൻ തയ്യാറാക്കൽ, വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കൽ, സ്കൂൾതല ഓൺലൈൻ ക്ലാസ്സുകളുടെ സമയക്രമം രൂപീകരിക്കൽ, ദിനാചരണങ്ങളുടെ സാധ്യത തേടൽ,പാഠപുസ്തകവിതരണം എന്നിങ്ങനെ വ്യത്യസ്ത മേഖലകളുടെ പ്രാധാന്യവും ആസൂത്രണവും സമിതികളിൽ സമയാനുസൃതമായി ചർച്ച ചെയ്തു തീരുമാനിച്ചു.

അധ്യാപകർ
സ്കൗട്ട്
സ്കൂൾ അങ്കണത്തിലെ ഗാന്ധിപ്രതിമ
സ്കൂൾ ബസ്
മുൻവശത്തെ കെട്ടിടം - എൽ പി സെക്ഷൻ
സ്കൂൾ അങ്കണത്തിലെ മനോഹരമായ മീൻവളർത്തൽകുളം
എസ് എസ് എൽ സി ടോപ്പേഴ്‌സ്
അധ്യാപകരും വിദ്യാർത്ഥികളും
സ്കൂൾ അങ്കണവും സ്കൂൾ ആഡിറ്റോറിയവും - ഒരു വിദൂരദൃശ്യം
കുട്ടികൾ ചെയ്ത ഡോക്യൂമെന്റെഷൻ വർക്കുകൾ
ഒരോണക്കാലത്ത്
സ്കൂൾ അങ്കണവും സ്കൂൾ ഗേറ്റും

മുൻ സാരഥികൾ

മുൻകാല സാരഥികൾ

വേലു ആചാരി സർ - ഉളിയനാട് ഗവണ്മെന്റ് യു പി എസ് ഹെഡ് മാസ്റ്റർ ആയിരിക്കെ കേരളസർക്കാരിന്റെ ഏറ്റവും നല്ല അധ്യാപകനുള്ള അവാർഡ് നേടി.

സ്കൂൾ വികസനത്തിന് ചുക്കാൻ പിടിച്ചവരിൽ പി ടി എ ഭാരവാഹികളുടെ നിർണായകമായ പങ്കുണ്ട്. സർവ്വശ്രീ പാപ്പച്ചൻ, എ അയ്യപ്പൻ, എ ജോർജ്കുട്ടി, ഡി സുധീന്ദ്രബാബു, സി രാമൻചന്ദ്രൻ നായർ, എ വിജയകുമാരൻ നായർ, വി വേണു, ജി പത്മപാദൻ, ആർ അനിൽകുമാർ , രാജേഷ് മുല്ലശ്ശേരിൽ, അനിൽകുമാർ ആർ എന്നിവർ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതിനു ശേഷമുള്ള പി ടി എ പ്രസിഡന്റുമാരാണ്. ഇവർ ഓരോരുത്തരുടെയും നേതൃത്വത്തിലുള്ള പി ടി എ സമിതികൾ, അക്കാലത്തെ സ്കൂൾ വികസനസമിതികൾ, മാതൃസമിതികൾ ( എം പി ടി എ ), ത്രിതലപഞ്ചായത്ത് ഇടപെടലുകൾ, ഓരോ കാലഘട്ടത്തിലെയും എം പി - എം എൽ എ ഇടപെടലുകൾ, നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ ഇവയെല്ലാം അധ്യാപകർക്ക് പ്രചോദനവും സ്കൂളിന് വികസനത്തിന്റെ കരുത്തും പകർന്നു.

മുൻ പ്രഥമാധ്യാപകർ

  1. ഫ്രാൻസിസ് ടി
  2. ജോൺ മാത്യു
  3. മാത്യു ടി കെ
  4. അലക്സാണ്ടർ
  5. വിജയകുമാരി
  6. പ്രവ്ദകുമാരി
  7. ബേബി ഗിരിജ
  8. മിനി
  9. റഹ്‌യാനത്ത് ബീവി
  10. ഗീതാകുമാരിയമ്മ
  11. ഉമ്മുകുൽസു കെ ടി
പ്രഥമാധ്യാപിക - കെ ടി ഉമ്മുകുൽസു
പ്രഥമാധ്യാപിക - കെ ടി ഉമ്മുകുൽസു

അധ്യാപകർ  :-

എച്ച് എസ് സെക്ഷൻ

sl.no. പേര് ജോലിയിൽ പ്രവേശിച്ച വർഷം വിഷയം
1 ബീന ഭാസ്കർ 12-08-1998 ഫിസിക്കൽ സയൻസ്
2 ബീന വി വിശ്വനാഥ് 01- 01- 2001 മലയാളം
3 പ്രേമിനി ബി 24-11-2005 ഇംഗ്ലീഷ്
4 ജയകുമാരി ജി 04- 06 -2008 ഗണിതം
5 മിൻസി കെ കെ 09-1-2008 ഹിന്ദി
6 മായാ അഭിലാഷ് 04-01-2010 നാച്ചുറൽ സയൻസ്
7 വിമൽ വി 06-07-2009 ആരോഗ്യ- കായിക വിദ്യാഭ്യാസം
8 കാർത്തിക  വി 11-08-2018 ഗണിതം
9 ബീന ബി ചന്ദ്രൻ 15-07-2021 മലയാളം
10 ഷാബു ജി 30-11-2011 സോഷ്യൽ സയൻസ്
11 സിനി എസ് 29-09-2021 സോഷ്യൽ സയൻസ്
12 രാജി ആർ രാജ് 23- 12-2021 ഫിസിക്കൽ സയൻസ്

യു പി സെക്ഷൻ

sl.no പേര് ജോലിയിൽ പ്രവേശിച്ച തിയ്യതി
1 ഷീബ ജി കോശി 25 - 06- 1998
2 ലേഖ ടി ജെ 09 - 08 - 2007
3 വിജയകുമാരി ആർ 08 - 01 - 1999
4 വിദ്യാദാസ് എം എ 06 - 06 - 2019
5 നിഷ വി 01-10-2019
6 നിഷ ജി 21-08-2019
7 ജിജി ബി 31 - 08 - 2019
8 അശ്വതി അജയൻ 07 - 06 - 2019
9 അനീസ ഐ 13 - 10 - 2014

എൽ പി സെക്ഷൻ

sl.no പേര് ജോലിയിൽ പ്രവേശിച്ച തിയ്യതി
1 ബീന സി 09-08-2007
2 നിഷ എം 27 - 10 -2009
3 പ്രസീത  എ കെ 25 - 10 -1997
4 അനു എസ് മോഹൻ 18-06-2-018
5 ലിനി സി 11 - 02 - 2016
6 ഷീബ അൽത്താഫ് 06 - 06 -2019
7 ധന്യ പി എസ് 15 - 07 - 2021

പ്രീ പ്രൈമറി സെക്ഷൻ

  1. ഷീലാകുമാരി ജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. കെ ആർ ജ്യോതിലാൽ ഐ എ എസ് -

2. സോമദാസ്‌ (ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം)

3. ചാത്തന്നൂർ മോഹൻ ( കവി, നാടകകൃത്ത് )

4. സുമേഷ്‌കുമാർ പി എസ് ( തിരക്കഥാകൃത്ത്, എഴുത്തുകാരൻ )

5. ഡോ . എൻ കെ രാജതിലകം ( പൾമനോളജിസ്റ്റ് )

6.സുനിൽകുമാർ വി വി ( എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെ എസ് ഇ ബി )

7.ദീപ രാജ് ( ഐ ടി എക്സ്പെർട്ട് , U S A )

അധ്യാപകേതര ജീവനക്കാർ

  1. അഖിൽ കെ - Clerk
  2. രാജി സി ആർ - Office Attendent
  3. രേഷ്മ എസ് - Office Attendent
  4. സുഗുണൻ എൻ - FTCM
  5. ആശ - പ്രീ പ്രൈമറി ആയ

വഴികാട്ടി

ചാത്തന്നൂർ ജംഗ്ഷനിൽ നിന്നും 3 km തെക്കു ഭാഗത്തേക്ക് (ചിറക്കര ഭാഗം) മാറി കിടക്കുന്ന ഗ്രാമപ്രദേശമാണ് ഉളിയനാട്. ചിറക്കര വില്ലേജ് ഓഫീസിനും ചാത്തന്നൂർ എസ് എൻ കോളേജിനും ഇടയിലാണ് ജി എച്ച് എസ് ഉളിയനാട് സ്ഥിതി ചെയ്യുന്നത്. ചാത്തന്നൂർ ജംഗ്ഷനിൽ നിന്നും ചിറക്കര ക്ഷേത്രം വഴിയുള്ള ബസ്സുകളെല്ലാം സ്കൂളിന് മുന്നിലൂടെ കടന്നു പോകുന്നു.

Map

സ്കൂൾ യൂട്യൂബ് ചാനൽ : https://www.youtube.com/channel/UCfX8UGnedQ_4vu7YUkJvJfw/videos

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ_ഉളിയനാട്&oldid=2537925" എന്ന താളിൽനിന്ന് ശേഖരിച്ചത്