ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹൈസ്കൂൾ ഉളിയനാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ്

ഡിജിറ്റൽ മാഗസിൻ|

ഡിജിറ്റൽ മാഗസിൻ 2019

ഹൈസ്കൂൾ ക്ലാസ്സുകളിലെ ഐ ടി പ്രതിഭകളെ കണ്ടെത്തുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ് മായ അഭിലാഷ്, ഷാബു സർ എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ മാതൃകാപരമായി മുന്നേറുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാങ്കേതികസഹായവുമായി എൽ കെ വിദ്യാർഥികൾ സജ്ജരാണ്.

അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളെ തിരഞ്ഞെടുത്തു LK ക്ലബ് രൂപീകരിക്കുന്നു. എല്ലാ ബുധനാഴ്ചയും 4 -5 എൽ കെ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. അനിമേഷൻ, കമ്പ്യൂട്ടിങ്, മൊബൈൽ ആപ്പ്, റോബോട്ടിക്‌സ്  വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ എടുക്കുന്നു. എൽ കെ പ്രവർത്തനങ്ങൾക്ക് കൃത്യമായ ക്യാമ്പുകളും expert ക്ലാസ്സുകളും ഒരുക്കിയിട്ടുണ്ട്. സ്കൂളിലെ പ്രവർത്തങ്ങൾ പ്രസ്തുത ക്ലബ്ബിലെ കുട്ടികൾ ഡോക്യുമെന്റ് ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.എൽ കെ കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു. 'അമ്മ ടു സ്മാർട്ട് അമ്മ ' പരിപാടി ഈ ക്ലബ്ബിന്റെ മേൽനോട്ടത്തിലാണ് നടത്തുന്നത്. ഹൈ ടെക് ക്ലാസ്റൂമുകളുടെ പ്രവർത്തനം , അതിന്റെ സൂക്ഷിപ്പ് മുതലായവ ഇവരുടെ നേതൃത്വത്തിലാണ്. ഡിജിറ്റലി ബെക്കൻഡ് ആയ കുട്ടികൾക്കുള്ള പിന്തുണാക്ലാസുകൾ ഇവരുടെ നേതൃത്വത്തിൽ നടത്തുന്നു. ' വിരൽത്തുമ്പിലൂടെ ' എന്നതാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ ഡിജിറ്റൽ മാഗസിൻ. ക്ലബ്ബിലെ കുട്ടികൾക്ക് സ്വന്തമായി അനിമേഷൻ, സ്ക്രാച്ച് (പ്രോഗ്രാമിങ്)മുതലായവ ചെയ്യാനുള്ള പ്രാവീണ്യം ലഭിക്കുന്നു. സ്കൂളിന്റെ മൊത്തത്തിലുള്ള ഡിജിറ്റൽ ഡോക്യൂമെന്റഷന് ഇവരെ പ്രാപ്തരാക്കുന്നു.

ഡിജിറ്റൽ ലൈബ്രറി .