ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 16 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്
വിലാസം
വീരണകാവ്

ഗവ.വി.എച്ച്.എസ്.എസ്, വീരണകാവ്
,
വീരണകാവ് പി.ഒ.
,
695572
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1940
വിവരങ്ങൾ
ഫോൺ0471 290429
ഇമെയിൽveeranakavuschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്44055 (സമേതം)
എച്ച് എസ് എസ് കോഡ്44055
വി എച്ച് എസ് എസ് കോഡ്901014
യുഡൈസ് കോഡ്32140400906
വിക്കിഡാറ്റQ64035497
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപൂവച്ചൽ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ307
പെൺകുട്ടികൾ298
ആകെ വിദ്യാർത്ഥികൾ605
അദ്ധ്യാപകർ23
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ134
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ247
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീമതി.രൂപാ നായർ
പ്രധാന അദ്ധ്യാപികശ്രീമതി.സന്ധ്യ സി
പി.ടി.എ. പ്രസിഡണ്ട്ശ്രീ.സലാഹുദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.രജിത
അവസാനം തിരുത്തിയത്
16-06-202344055
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരവിദ്യാഭ്യാസജില്ലയിലെ കാട്ടാക്കട ഉപജില്ലയിലെ ഒരു പ്രധാനപ്പെട്ട സർക്കാർ സ്കൂളാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ, വീരണകാവ്. പട്ടകുളം സ്കൂളെന്നും നാട്ടുകാരുടെയിടയിൽ അറിയപ്പെടുന്നുണ്ട്. വെള്ളനാട് ബ്ലോക്കിലുൾപ്പെട്ട, പൂവച്ചൽ പഞ്ചായത്തിലെ, അക്കാദമിക, അക്കാദമികേതര, ഐ ടി അധിഷ്ഠിത പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സ്കൂളാണിത്. മികച്ച അധ്യാപകരും സുശക്തമായ പി.ടി.എ[1]യും ഹൈടെക് ക്ലാസ്റൂമുകളും ലോക ക്ലാസിക്കുകളുടെ വലിയ ശേഖരമുള്ള ലൈബ്രറിയും, ഇ-റിസോഴ്സ് [2]ലഭ്യമാക്കാനുള്ള കമ്പ്യൂട്ടർ ലാബുകളും സ്കൂളിന്റെ ഉന്നമനത്തിനായി നിരന്തരം പരിശ്രമിക്കുന്ന അധികാരികളും, നാട്ടുകാരും ഈ സ്കൂളിന്റെ അനുഗ്രഹമാണ്.

ചരിത്രം

1940 കളിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ക്രമേണ വൊക്കേഷണൽ ഹയർസെക്കന്ററിയായി മാറിയ ചരിത്രമാണ് ഈ വിദ്യാലയത്തിന്റേത്. പ്രകൃതിരമണീയവും ചരിത്രത്തിലെ ചില ഏടുകൾ മറഞ്ഞുകിടക്കുന്നതുമായ ഒരു പ്രദേശമാണ് വീരണകാവ്. രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. സ്‍ക‍ൂൾ ചരിത്രത്തെക്കുറിച്ച് ക‍ൂട‍ുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആസാദി കാ അമൃത്‍മഹോത്സവവുമായി ബന്ധപ്പെട്ട് ഈ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രാദേശിക ചരിത്രരചനയിലെ വിവരങ്ങളറിയാനായി താഴെ കൊടുത്തിരിക്കുന്ന കണ്ണികളിൽ ക്ലിക്ക് ചെയ്യുക...
വിദ്യാലയചരിത്രം_വീഡിയോ പൂവച്ചൽ പഞ്ചായത്തിന്റെ ചരിത്രം

എന്റെ ഗ്രാമം

വെള്ളനാട് ബ്ലോക്കി[3]ലെ പൂവച്ചൽ പഞ്ചായ[4]ത്തിലെ ഏറ്റവും മനോഹരമായ ഒരു കാർഷികഗ്രാമമാണ് വീരണകാവ്.തിരുവിതാംകൂറിന്റെ പാരമ്പര്യവും വിവിധ സംസ്കാരങ്ങളുടെ കൂടിചേരലും മലനാടും ഇടനാടും കലർന്ന ഗ്രാമീണ ഭംഗിയും കാർഷികപാരമ്പര്യവുമുള്ള ആനാകോട് വാർഡിലു[5]ൾപ്പെട്ട ഈ ഗ്രാമത്തെ മനോഹരമാക്കുന്നു.ആറ്റിങ്ങൽ ലോക് സഭാനിയോജകമണ്ഡലത്തിലും വെള്ളനാട് ബ്ലോക്കിലും ഉൾപ്പെട്ട ഈ ഗ്രാമത്തിന്റെ പരിശുദ്ധിയുടെ പ്രതിഫലനമായാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന്റെ സ്ഥാനം. 1940 കളിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ പൂർവ്വവിദ്യാർത്ഥികളാണ് ഇവിടത്തെ കൂടുതൽ രക്ഷാകർത്താക്കളുമെന്നത് ഈ ഗ്രാമത്തിന് സ്കൂളിനോട് ഒരു അത്മബന്ധമുണ്ടാകാൻ കാരണമായിട്ടുണ്ട്. ക‍ൂട‍ുതലറിയാൻ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

റോഡിനിരുവശത്തായി ഏകദേശം ഒരു ഹെക്ടർ പ്രദേശത്തായിട്ടാണ് സ്കൂളിന്റെ സ്ഥാനം.രണ്ടര ഏക്കറോളം വസ്തുവിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിലെ വലിയ രണ്ട് കെട്ടിടങ്ങളിലും ആറ് ചെറിയ കെട്ടിടങ്ങളിലും വലിയ ഒരു ഓഡിറ്റോറിയത്തിലും ചെറിയ ഒരു വർക്ക്റുമിലും ആയിട്ടാണ് ഹൈടെക് ക്ലാസ് റൂമുകൾ,വിവിധ ലാബുകൾ,ലൈബ്രറി,ഓഫീസ്, മുതലായവ കേന്ദ്രീകരിച്ചിരിക്കുന്നത്. കിഫ്‍ബിയുടെ പുതിയ കെട്ടിടം പണി പൂർത്തിയായി വരുന്നു.
കൂടുതൽ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ ഭൗതികസൗകര്യങ്ങളുടെ ചിത്രങ്ങൾ കാണാനായി ചിത്രങ്ങൾ ക്ലിക്ക് ചെയ്യുക. സ്കൂൾ ബസിനെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസവകുപ്പു നടത്തുന്ന പൊതുവിദ്യാലയമായ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും കാട്ടാക്കട ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്.തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയും പൂവച്ചൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു.

ബോധനരീതി

ഇന്ത്യക്കു മുഴുവൻ മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്.സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ അധ്യാപകർക്ക് കഴിയുന്നു. ജി സ്വീറ്റ് ഐഡി ഉപയോഗിച്ച്, ക്ലാസ്സ് റൂം തയ്യാറാക്കി വിവിധക്ലാസ്സുകൾ ഓൺലൈനായും,ഓഫ് ലൈനായും സുഗമമായി കൈകാര്യം ചെയ്തു വരുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്.എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്ന തരത്തിലുള്ള ബോധനരീതി പിന്തുടർന്നുപോരുന്നു.

അംഗീകാരങ്ങൾ

സ്കൂൾവിക്കിയിൽ ഞങ്ങൾക്കും ഒരിടം
സ്കൂൾ വിക്കി മികവിൽ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ്
സ്കൂൾ വിക്കി മികവിൽ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ്
സ്കൂൾ വിക്കി മികവിൽ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ്

മികച്ച സ്കൂൾ വിക്കി പേജിന് കൈറ്റ് ഏർപ്പെടുത്തിയിരിക്കുന്ന സ്കൂൾവിക്കി അവാർഡ് 2022 ൽ വീരണകാവ് സ്കൂളിന് നേടാനായി എന്നത് സ്കൂളിന്റെ പ്രവർത്തനമികവിന്റെ അംഗീകാരമായി മാറി.മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള അവാർഡ്,നൂറു ശതമാനം എസ് എസ് എൽ സി വിജയത്തിന്റെ തിളക്കം,ഹരിതവിദ്യാലയം അവാർഡ്,പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം അവാർഡ്,മാതൃഭൂമി സീഡിന്റെ വിവിധ അവാർഡുകൾ എന്നിവ സ്കൂളിന്റെ അഭിമാനം ഉയർത്തുന്നതിൽ വലിയ പങ്കു വഹിച്ച ഘടകങ്ങളാണ്.സ്പോട്സ് മത്സരങ്ങൾ,ശാസ്ത്ര,സാമൂഹികശാസ്ത്ര,ഗണിത,ഐ ടി മേളകളിലൂം കലോത്സവത്തിലും കുട്ടികൾ മികവ് പുലർത്തി.ദേശീയ സംസ്ഥാന തലങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവെയ്ക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് സ്കൂൾ ലഭ്യമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അക്കാദമിക,അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവോടെ മുന്നേറുകയാണ്.മികവുകളും മറ്റു പ്രവർത്തനങ്ങളും കാണാനായി താഴെ ക്ലിക്ക് ചെയ്തോളൂ

അധികവിവരങ്ങൾ


മികവുകൾ ആസാദീ കാ അമൃത്‍മഹോത്സവ് കാർഷികം
ലക്ഷ്യങ്ങളും സ്വപ്നങ്ങളും ഗോടെക് സീഡ്
സ്മരണാജ്ഞലി ചിത്രശാല

സ്റ്റാഫും പി.ടി.എ യും

സർക്കാർ ജീവനം എന്നത് സേവനത്തിന്റെ തുറന്ന പുസ്തകമാണെന്നത് ഓർമ്മിച്ചുകൊണ്ട് ആത്മാർത്ഥയോടെ പൊതുസമൂഹത്തിന്റെ സേവകരായി മാറികൊണ്ട് രാജ്യപുരോഗതിയ്ക്കായി പ്രയത്നം ചെയ്യുന്ന ഒരു കൂട്ടം ജീവനക്കാരുടെ കൂട്ടായ്മയാണ് ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിന്റെ ആത്മാവും പ്രചോദനവും. കാലാകാലങ്ങളായി സേവനമനുഷ്ഠിച്ച് വിരമിച്ചവരും,പ്രമോഷനായും ട്രാൻസ്ഫറായും പോയവരും ഉൾപ്പെടെയുള്ള ജീവനക്കാർ ഇന്നും സ്കൂളിന്റെ ഭാഗമാണ്. രക്ഷാകർത്താക്കളും നാട്ടുകാരും ഒന്നുചേർന്ന് പ്രവർത്തിക്കുന്ന അതിജീവനത്തിന്റെ വലിയ മാതൃകയാണീ സ്കൂളും ജീവനക്കാരും...... സ്കൂളിന്റെ പ്രഥമാധ്യാപകർ സ്കൂളിൽ 34 അധ്യാപകർ പ്രഥമാധ്യാപക സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി.സന്ധ്യ.സി[6] യാണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക. പ്രഥമാധ്യാപകരുടെ ലിസ്റ്റ് കാണുന്നതിന് പട്ടിക വികസിപ്പിക്കുക...

പേര് കാലയളവ് സ്ഥാനം
ശ്രീ.ഐ.തോമസ് 1971 1982 യു പി ഹെഡ്‍മാസ്റ്റർ
ശ്രീമതി.ഐ.രാജമ്മ 17/01/1983 31/05/1986 ഹെഡ്മിസ്ട്രസ്
ശ്രീമതി.എം.വിമലാകുമാരി 02/06/2006 1988 ഹെഡ്മിസ്ട്രസ്
ശ്രീമതി.ജി.സരസമ്മ 31/07/1989 31/03/1991 ഹെഡ്മിസ്ട്രസ്
ശ്രീ.കെ.പങ്കജാക്ഷൻ പിള്ളൈ 22/06/1991 30/05/1992 ഹെഡ്‍മാസ്റ്റർ
ശ്രീ.എസ്.ഗംഗാധരൻ 08/06/1992 02/06/1993 ഹെഡ്‍മാസ്റ്റർ
ശ്രീമതി.എസ്.രാധാഭായി അമ്മ 04/06/1993 16/07/1993 ഹെഡ്മിസ്ട്രസ്
ശ്രീ.എം.ശിരോമണി 16/07/1993 30/03/1996 ഹെഡ്‍മാസ്റ്റർ
ശ്രീ.ഒ.കെ.ഗംഗാധരൻ 17/05/1996 31/03/1997 പ്രിൻസിപ്പാൾ
ശ്രീമതി.ഫ്രീഡ ക്രിസ്റ്റഫർ 08/05/1997 1998 പ്രിൻസിപ്പാൾ
ശ്രീ.എൻ.കൃഷ്ണൻകുട്ടി നായർ 08/11/1999 05/05/2000 പ്രിൻസിപ്പാൾ
ശ്രീ.പി.കെ.ഹരി 19/05/2000 31/03/2001 പ്രിൻസിപ്പാൾ
ശ്രീമതി.എൻ.റീത്താമ്മ 2001 17/06/2002 പ്രിൻസിപ്പാൾ
ശ്രീമതി.എം.വിജയമ്മ 17/06/2002 22/06/2003 പ്രിൻസിപ്പാൾ
ശ്രീ.റ്റി.പി.മുഹമ്മദ് 06/09/2003 31/05/2004 പ്രിൻസിപ്പാൾ
ശ്രീമതി.ഐ.ഗ്ലോറി 28/07/2004 01/12/2004 പ്രിൻസിപ്പാൾ
ശ്രീമതി.വി.ഗീത 27/12/2004 18/05/2005 പ്രിൻസിപ്പാൾ
ശ്രീമതി.ത്രേസ്യാമ്മ വർഗീസ് 02/06/2005 03/08/2005 പ്രിൻസിപ്പാൾ
ശ്രീ.പി.വാസുദേവൻ ആചാരി 03/08/2005 31/05/2006 പ്രിൻസിപ്പാൾ
ശ്രീ.എം.റ്റി.ജെയിംസ് 17/08/2006 30/05/2007 പ്രിൻസിപ്പാൾ
ശ്രീമതി.നന്ദകുമാരി.കെ 04/06/2007 05/2008 പ്രിൻസിപ്പാൾ
ശ്രീമതി.ഗീത.എസ് 06/06/2008 26/07/2008 പ്രിൻസിപ്പാൾ
ശ്രീമതി.പ്രേമാഭായി.റ്റി 26/07/2008 07/04/2010 പ്രിൻസിപ്പാൾ
ശ്രീമതി.ഊർമിളാദേവി.കെ.കെ 27/05/2010 26/05/2011 പ്രിൻസിപ്പാൾ
ശ്രീ.ബ്രഹ്മസുതൻ.ആർ 20/06/2011 12/06/2013 ഹെഡ്‍മാസ്റ്റർ
ശ്രീമതി.കമല റൗസൻ[7] 19/06/2013 17/06/2014 ഹെഡ്മിസ്ട്രസ്
ശ്രീമതി.ജലജ സുരേഷ് 04/09/2014 01/06/2015 ഹെഡ്മിസ്ട്രസ്
ശ്രീമതി.റാണി.എൻ.ഡി 08/07/2015 21/01/2016 ഹെഡ്മിസ്ട്രസ്
ശ്രീമതി.ജെസ്‍ലറ്റ്.എൽ 22/01/2016 31/05/2018 ഹെഡ്മിസ്ട്രസ്
ശ്രീമതി.ഷീല.എസ് 31/05/2018 30/03/2019 ഹെഡ്മിസ്ട്രസ്
ശ്രീമതി.വസന്തകുമാരി.എസ് 01/06/2019 03/06/2020 ഹെഡ്മിസ്ട്രസ്
ശ്രീമതി.ഗീതാദേവി.പി.എൻ 05/06/2020 17/09/2020 ഹെഡ്മിസ്ട്രസ്
ശ്രീ.ദാമോദരൻ പള്ളത്ത് 18/09/2020 01/07/2021 ഹെഡ്‍മാസ്റ്റർ
ശ്രീമതി.സന്ധ്യ.സി 16/07/2021 തുടരുന്നു ഹെഡ്മിസ്ട്രസ്

വി. എച്ച്. എസ്.ഇ. പ്രിൻസിപ്പൽ വി.എച്ച് എസ്. ഇ വിഭാഗത്തിൽ 3 അധ്യാപകർ പ്രിൻസിപ്പൽ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി.രൂപാ നായർ ടീച്ചറാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ. പ്രിൻസിപ്പൽ ലിസ്റ്റ് കാണുന്നതിന് പട്ടിക വികസിപ്പിക്കുക...

പേര് ചിത്രം
ശ്രീമതി.ചിത്ര
ശ്രീമതി.രൂപാനായർ[8]
ശ്രീമതി.സൂസൻ വിൽഫ്രഡ്
2022 ഓഗസ്റ്റ് വരെ

പി.ടി.എ,എസ്.എം.സി പി.ടി.എ,എസ്.എം.സി എന്നിവ സ്കൂളിന്റെ നട്ടെല്ലാണ്. സ്കൂളിനായി സമയം വിനിയോഗിച്ച പ്രിയരക്ഷാകർത്തൃഭാരവാഹികളെ അറിയാനായി പട്ടിക വികസിപ്പിക്കണേ..

പി.ടി.എ എസ്.എം.സി
പി.ടി.എ പ്രസിഡന്റുമാർ കാലയളവ് എസ്.എം.സി ചെയർമാൻ കാലയളവ്
പ്രേമഭായി 2005 വരെ
സുദർശനൻ 2014 വരെ
ബാലകൃഷ്ണൻ 2015 വരെ
മണികണ്ഠൻ 2016 വരെ
ജോർജ്ജ് ഡി 2021 വരെ ശ്രീ.സലീം 2021 വരെ
അഡ്വ.വീരണകാവ് ശിവകുമാർ 2022 വരെ മുഹമ്മദ് റാഫി നിലവിൽ തുടരുന്നു
സലാഹുദ്ദീൻ നിലവിൽ തുടരുന്നു

പി.ടി.എ, എസ്.എം.സി പ്രവർത്തനങ്ങൾ അറിയാനായി ക്ലിക്ക് ചെയ്യുക പൊതുവിദ്യാലയങ്ങളുടെ മികവ് ജീവനക്കാരുടെ പ്രവർത്തനമികവിന്റെ അടയാളം കൂടെയാണ്.ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവിന്റെ മികവിനായി അക്ഷീണം പ്രയത്നിക്കുന്ന വീരണകാവിന്റെ സ്വന്തം അധ്യാപകരും അനധ്യാപകരും... കൂടുതലറിയാനായി ക്ലിക്ക് ചെയ്യൂ.

അധ്യാപകർ/അനധ്യാപകർ
പ്രൈമറി വിഭാഗത്തിലെ അധ്യാപകരെ കുറിച്ചറിയാൻ ക്ലിക്ക് ചെയ്യുക പ്രീപ്രൈമറി (എൽ പി) (യു.പി)
ഹൈസ്കൂൾ വിഭാഗം അധ്യാപകരെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യു

വി.എച്ച്.എസ്.ഇ വിഭാഗം അധ്യാപകരെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അനധ്യാപകരെ കുറിച്ചറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക

സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സാമൂഹിക,രാഷ്ട്രീയ,വിദ്യാഭ്യാസ,കലാ-കായിക കർമ്മ മണ്ഡലങ്ങിൽ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ സ്കൂളിന് മുതൽ കൂട്ടാണ്. പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ ലിസ്റ്റ് കാണുന്നതിന് പട്ടിക വികസിപ്പിക്കുക...പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ശ്രീ.ബിജുകുമാർ[9] അധ്യാപകൻ ഗവ.വി. എച്ച്.എസ്.എസ്.വീരണകാവ്
ശ്രീ.വിനോദ് കുമാർ സാമൂഹ്യപ്രവർത്തകൻ,കള്ളിക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റ്,വാഗ്മി
ശ്രീ.രഞ്ജിത്ത് ആർട്ടിസ്റ്റ്, ഏഷ്യാനെറ്റ്.
ശ്രീ.സനൽ ആർട്ടിസ്റ്റ്
ശ്രീ.ജിജിത്ത് ആർ നായർ ആനാകോട് വാർഡ് മെമ്പർ
ശ്രീ.വിജയൻ[10] ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
സുദർശനൻ[11] കവി, കാർത്തികേയപറമ്പിൽ
അഖിൽ സാമൂഹ്യസേവകൻ
അനിഷ്മ സിനി ആർട്ടിസ്റ്റ്

പുറംകണ്ണികൾ

കേരള സർക്കാർ | കൈറ്റ് | ലിറ്റിൽ കൈറ്റ്സ് | സംപൂർണ | വിക്ടേർസ് ചാനൽ | സമഗ്ര പോർട്ടൽ | സമേതം

സ്കൂളിന്റെ രൂപരേഖ

സ്കൂളിന്റെ രൂപരേഖ കാണാനായി ക്ലിക്ക് ചെയ്യുക


വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (25 കിലോമീറ്റർ).
  • നെയ്യാറ്റിൻകരയിൽ നിന്നും കാട്ടാക്കട വഴി ഇവിടെ എത്താൻ 15 കിലോമീറ്റർ ദൂരം.
  • കാട്ടാക്കട ബസ്‍സ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ ദൂരമാണുള്ളത്.സ്കൂളിരിക്കുന്ന ബസ്സ്റ്റോപ്പിന്റെ പേര് പട്ടകുളം എന്നാണ്.
  • നെയ്യാർഡാം, അമ്പൂരി, പന്ത, പട്ടകുളം, പന്നിയോട്, ആനാകോട്, കള്ളിക്കാട്, പൂഴനാട്, ഇടവാച്ചൽ, ചെമ്പകപ്പാറ മുതലായ റ‍ൂട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഈ വഴിയാണ് പോകുന്നത്.
  • മലയോര ഹൈവേയിൽ കള്ളിക്കാട് നിന്നും വലത്തോട്ട് തിരിഞ്ഞ് 2.8 കിലോമീറ്റർ സഞ്ചരിക്കണം.



{{#multimaps:8.52058,77.11074|zoom=18}}

അവലംബം

  1. ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് പി.ടി.എ മിനിട്ട്സ് ബുക്ക്,3,പേജ്.16
  2. ഇ-റിസോഴ്സ് സെക്ഷൻ പ്രധാന കെട്ടിടത്തിലെ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിലാണ് സ്ഥിതി ചെയ്യുന്നത്.
  3. വെള്ളനാട് ബ്ലോക്ക് മെമ്പർ ശ്രീ.വിജയൻ ഈ സ്കൂളിന്റെ പൂർവവിദ്യാർത്ഥിയും മുൻതാൽക്കാലികസ്റ്റാഫംഗവുമാണ്.
  4. കിളിയൂർ അജിത്ത്,കുറുമുനിയുടെ നാട്ടിൽ,പേജ് 584.
  5. പതിനാലാം വാർഡ് - സ്കൂളിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്ന ശ്രീ.ജിജിത്ത്.ആർ.നായർ ആണ് വാർ‍ഡ് മെമ്പർ
  6. കോട്ടൺഹിൽ സ്കൂളിലെ പ്രവർത്തനപാരമ്പര്യവുമായി വന്ന കരുത്തുറ്റ വനിത.സ്കൂളിനെ ഇന്റർനാഷണൽതലത്തിലെത്തിക്കണമെന്ന് അദമ്യമായി ആഗ്രഹിച്ച് അതിനായി അക്ഷീണം പ്രയത്നിച്ചു വരുന്നു.
  7. എഴുത്തുകാരി,മാതൃഭൂമി
  8. സംസ്ഥാന അധ്യാപകഅവാർഡ് ജേതാവ്
  9. ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും തുടർന്ന് സ്കൂളിലെ ഇൻസ്ട്രക്ടറുമായി സേവനമനുഷ്ഠിക്കുന്ന ഈ അധ്യാപകൻ സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിച്ചുവരുന്നു.
  10. പൂർവ്വവിദ്യാർത്ഥിയും പിന്നീട് സ്കൂളിലെ ഊട്ടുപുരയുടെ സാരഥിയും ഇപ്പോൾ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഇദ്ദേഹം സ്കൂളിന്റെ വികസനത്തിനായി ചുക്കാൻ പിടിക്കുന്ന പ്രമുഖ വ്യക്തികളിലൊരാളാണ്.
  11. സ്കൂളിന്റെ ആരംഭഘട്ടത്തിൽ ഭൂമി വിട്ടുകൊടുക്കാൻ സന്മനസ്സു കാണിച്ച കാർത്തികപറമ്പിൽ കുടുംബാംഗം.