ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് വിദ്യാലയം

സർക്കാർ പൊതുവിദ്യാലയങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനായി നടപ്പിലാക്കിയ ഹൈടെക് പദ്ധതിപ്രകാരം വീരണകാവ് സ്കൂളിന് ലഭ്യമായ ഉപകരണങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ കൃത്യമായി പരിപാലിച്ചുവരുന്നു.ഹൈസ്കൂൾ,വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിലായി ക്ലാസ്റൂമുകളിൽ ലഭ്യമായ പ്രൊജക്ടറും ലാപ്ടോപ്പും അനുബന്ധസാധനങ്ങളും സൂക്ഷിച്ചുവയ്ക്കാനായി കെട്ടുറപ്പുള്ള സംവിധാനം ഒരുക്കാനായി പിടിഎ,എസ്എംസി,സ്റ്റാഫ്,നാട്ടുകാർ,പൂർവവിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ ഫണ്ട് സ്വരൂപിക്കുകയും ക്ലാസ്റൂമുകൾ ടൈൽ പാകി വൃത്തിയാക്കിയ ശേഷം ഇരുമ്പുറാക്കുകൾ ചുവരിലുറപ്പിച്ച് സുരക്ഷിതത്വം ഉറപ്പാക്കി.

2025-2026 അധ്യായനവർഷം

High tech class 2025

ഹൈടെക് ക്ലാസ് റൂമിൽ എല്ലാ അധ്യാപകരും തങ്ങളുടെ ക്ലാസുകൾ ഭംഗിയായി എടുത്തുവരുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെയാണ് ക്ലാസുകൾ എടുക്കുന്നത്.

വ്യക്തിഗതമായി IT  പരിശീലനം, ICT അധിഷ്ഠിത ക്ലാസുകൾ, സുസജ്ജമായ മൾട്ടിമീഡിയ ലാബ് എന്നിവ ഒരുക്കിയിരിക്കുന്നു

ചിത്രശാല