ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
2023-20242022 വരെചിത്രശാല

പൊതുവിവരങ്ങൾ

  • വിദ്യാരംഗം കൺവീനറായി പ്രവർത്തിച്ചിരുന്നത് ശ്രീ.സുരേഷ്‍കുമാർ സാറാണ്.2022 മെയ് 31 ന് റിട്ടയർ ചെയ്ത ശ്രീ.സുരേഷ് സാറിന്റെ പ്രവർത്തനങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.നിലവിൽ ശ്രീ.രാജേഷ് സാറാണ് കൺവീനർ.
  • കുട്ടികളിലെ സാഹിത്യാഭിരുചി വളർത്താനായുള്ള പ്രവർത്തനങ്ങൾ

പ്രധാന പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യത്തിന്റെ ചുവരെഴുത്ത്

ഗവ: വി.എച്ച്.എസ് എസ് വീരണകാവ് ൽ വിദ്യാരംഗം കലാസാഹിത്യ വേദി ഒരുക്കിയ സ്വാതന്ത്ര്യത്തിന്റെ ചുവരെഴുത്ത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവരവരുടെ കാഴ്ചപ്പാട്, സ്വാതന്ത്യദിനസന്ദേശം, സ്വാതന്ത്ര്യ പ്രതീക്ഷകൾ എന്നിവ തുറന്നെഴുതാനുള്ള വേദിയായ ഈ പരിപാടിയിൽ നാട്ടുകാർ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, നമ്മുടെ സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ സന്ദേശങ്ങൾ കോറിയിട്ടു.

കർഷകദിനാഘോഷം

കർഷകദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കുട്ടികൾ കാർഷിക വിശേഷങ്ങൾ കോർത്തിണക്കി ഒരു കർഷകദിനപതിപ്പ് തയ്യാറാക്കി.മാത്രമല്ല കുട്ടികൾ കർഷകദിന പോസ്റ്റർ പ്രദർശനവും നടത്തി.

ലൈബ്രറി വീടുകളിലേയ്ക്ക്

ലോൿഡൗണിൽ കുഞ്ഞുങ്ങളിലുണ്ടായ വിരസതയും നൈരാശ്യവും തിരിച്ചറിഞ്ഞുകൊണ്ട് അവരെ വായനയുടെ മാസ്മരികലോകത്തെത്തിക്കാനും വായനയിലൂടെ അതിജീവനം നൽകാനുമായി ഏറ്റെടുത്ത പ്രവർത്തനമാണിത്.കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിക്കുന്നു.കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക

സർഗം

കുഞ്ഞുങ്ങളുടെസർഗാത്മകകഴിവുകൾ പരിപോഷിപ്പിക്കുന്നതാനായുള്ള വേദി.കാവ്യാലാപനം,കഥ,കവിത,അഭിനയം ഇവ പരിപോഷിപ്പിക്കുന്നു.

രചനാശില്പശാല

ശ്രീ.ബിജു ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത രചനാശില്പശാല കുട്ടികൾക്ക് പുത്തൻ അനുഭവം പകർന്നു നൽകി.കുട്ടികളുടെ രചനകൾക്കായി എഴുത്താണി സന്ദർശിക്കാൻ മറക്കല്ലേ!!

ഒരു കുട്ടി ഒരു പുസ്തകം

ഈ വർഷം ലക്ഷ്യം വച്ചിരിക്കുന്ന ഒരു പ്രവർത്തനമാണിത്.കൂടുതൽ പുസ്തകങ്ങൾ കൂടുതൽ കുട്ടികളിൽ നിന്നും ലൈബ്രറിയിലേയ്ക്ക് എത്തിക്കുക,അങ്ങനെ ഒരു വായനയുടെ ലോകം പടുത്തുയർത്തുക എന്നതാണ് ലക്ഷ്യം.