ഗവ ഹൈസ്കൂൾ ഉളിയനാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41008hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ ഹൈസ്കൂൾ ഉളിയനാട്
വിലാസം
ഉളിയനാട്

ഉളിയനാട്
,
കാരംകോട് പി.ഒ.
,
691579
സ്ഥാപിതം11921
വിവരങ്ങൾ
ഫോൺ0474 2596600
ഇമെയിൽ41008klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41008 (സമേതം)
യുഡൈസ് കോഡ്32130300809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ343
പെൺകുട്ടികൾ297
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉമ്മുകുൽസു കെ റ്റി
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ ആർ
എം.പി.ടി.എ. പ്രസിഡണ്ട്കൃഷ്ണപ്രിയ
അവസാനം തിരുത്തിയത്
27-01-202241008hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ ഉളിയനാടും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങൾ അക്ഷരാഭ്യാസനത്തിന് ആശ്രയിച്ചിരുന്നത് കുടിപ്പള്ളിക്കൂടങ്ങളായിരുന്നു. ഔപചാരിക വിദ്യാഭ്യാസം സാർവത്രികമല്ലാതിരുന്ന അക്കാലത്ത് മലബാർ കലാപത്തിനും (1921) വൈക്കം സത്യാഗ്രഹത്തിനും (1924) ഇടയിലുണ്ടായ സാമൂഹിക ഉണർവ്വിൽ കുറച്ച് പ്രാഥമിക വിദ്യാഭ്യാസകേന്ദ്രങ്ങൾ ആരംഭിക്കുകയുണ്ടായി. അക്കൂട്ടത്തിൽ ചാത്തന്നൂർ ഈച്ചഴികത്ത് കുഞ്ഞുരാമൻ മുതലാളി തന്റെ പേരിലുള്ള വസ്തുവിൽ ഒരു ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ലക്ഷ്മിക്കുട്ടിടീച്ചറും ജാനകിടീച്ചറും ആ സ്കൂളിലെ അധ്യാപകരായിരുന്നു. സ്കൂൾ നടത്തിപ്പിനുള്ള പ്രയാസങ്ങൾ കാരണം 1954 ഇൽ ഒരു രൂപ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് 50 സെന്റ് സ്ഥലവും സ്കൂളും സർക്കാരിലേക്ക് സറണ്ടർ ചെയ്തു. സർക്കാർ ഏറ്റെടുത്ത ശേഷം പഴയകെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണികഴിപ്പിച്ചു. അതാണ് ഇന്നത്തെ എൽ പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം. രണ്ടാം മന്ത്രിസഭയുടെ കാലത്ത് (1967 -69) യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ചാത്തന്നൂർ തങ്കപ്പൻപിള്ള ( എക്സ് -എം എൽ എ) യുടെ നേതൃത്വത്തിൽ സ്ഥലവാസികളുടെ സഹായത്താൽ 50 സെന്റ് വസ്തു വിലക്ക് വാങ്ങി നൽകിയാണ് സ്കൂൾ അപ്ഗ്രേഡ് ചെയ്യിച്ചത്.

1980 ഇൽ ഇതൊരു ഹൈ സ്കൂളായി ഉയർത്തി. പി ടി എ യുടെ ഉത്സാഹത്താൽ നാട്ടുകാരുടെ സഹകരണത്തോടെ ഒന്നര ഏക്കർ ഭൂമി വിലക്ക് വാങ്ങി സർക്കാരിനെ ഏൽപ്പിച്ചു. കൂടാതെ ക്ലാസുകൾ ആരംഭിക്കുന്നതിനായി 2 മുറികളുള്ള ഒരു കെട്ടിടവും ആവശ്യമായ ഫർണിച്ചറുകളും നിർമിച്ച് നൽകുകയുണ്ടായി.

ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി കാലാകാലങ്ങളിൽ നിലവിലിരുന്ന പി ടി എ കമ്മിറ്റികൾ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ആവശ്യാനുസരണം കെട്ടിടങ്ങൾ നിർമ്മിക്കുവാൻ സാധിച്ചു. എൻ ആർ ഇ പി പദ്ധതിപ്രകാരം 20 ശതമാനം പബ്ലിക് കോൺട്രിബൂഷനോടെ എൻ ഇ എസ് ബ്ലോക്ക് ഒരു രണ്ടുനിലകെട്ടിടം നിർമ്മിച്ചു. ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച് നൽകിയ കെട്ടിടം എം പി മാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിർമിച്ച കെട്ടിടങ്ങൾ എന്നിവയുടെ വരവോടെ സെഷണലും ഷിഫ്റ്റും ഒഴിവാക്കുവാൻ കഴിഞ്ഞു.

വിദ്യാഭ്യാസ പുരോഗതിക്കായി ചിറക്കര പഞ്ചായത്ത് എല്ലാ സൗകര്യങ്ങളും നൽകിവരുന്നു. വിദഗ്ധരായ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ആത്മാർത്ഥമായ കൂട്ടായ്മയിലൂടെ പാഠ്യേതര പ്രവർത്തനങ്ങളിലും എസ്  എസ്  എൽ സി റിസൾട്ടിലും ഉളിയനാട് ഹൈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഘട്ടം ഘട്ടമായ വികസനങ്ങൾ സ്കൂളിന് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. എം പി ശ്രീ .പി രാജേന്ദ്രൻ 2000 -2001 ഇൽ പണികഴിപ്പിച്ച രണ്ടു നിലക്കെട്ടിടം, 2009 -2010 കാലഘട്ടത്തിൽ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ(ശ്രീ അനിരുദ്ധൻ എം എൽ എ )  Rs. 2,25,000 /- ചിലവാക്കി നിർമിച്ച സ്കൂൾ കോമ്പൗണ്ട്‌ വാൾ, അഭ്യുദയകാംക്ഷിയായ ശ്രീ ജലദർശൻ സംഭാവന ചെയ്ത 2,50,000 രൂപ ചിലവഴിച്ച സ്കൂൾഗേറ്റ്, ശ്രീ ജി എസ് ജയലാൽ എം എൽ എ സംഭാവന ചെയ്ത സ്മാർട്ട് ക്ലാസ്സ്‌റൂം, 2016 -2017 ഇൽ ശ്രീ. ജി എസ് ജയലാൽ എം എൽ എ സംഭാവന ചെയ്ത 43 ലക്ഷം രൂപയുടെ നവതി ബ്ലോക്ക് മന്ദിരം, ശ്രീ. പീതാംബരക്കുറുപ്പ്  എം പി സംഭാവനചെയ്ത സ്കൂൾ ആഡിറ്റോറിയം, സ്റ്റേജ് നിർമാണത്തിന് പ്രാധാന്യം കൊടുത്ത ആഡിറ്റോറിയം നവീകരണം ( 2019 -2020 )- ജില്ലാ പഞ്ചായത്ത് (എൻ. രവീന്ദ്രൻ), സ്കൂളിന്റെ ചിരകാലസ്വപ്നമായിരുന്ന സ്കൂൾ ബസ് - ശ്രീ. സോമപ്രസാദ് എം പി (2016 -2017 -18 ലക്ഷം )ഇവ ഓരോന്നും വികസനത്തിന്റെ നാഴികക്കല്ലുകളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി - കൺവീനർ ശ്രീമതി. സിനി
  • ക്ലാസ് മാഗസിൻ - അക്ഷരപ്പൂക്കൾ  (സ്മരണിക)
  • വിദ്യാരംഗം കലാ സാഹിത്യ വേദി - കൺവീനർ - ശ്രീമതി. ബീന ബി ചന്ദ്രൻ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ - ലഹരി വിരുദ്ധ ക്ലബ് - കൺവീനർ -പ്രേമിനി ബി , നേച്ചർ ക്ലബ് , ഹെൽത്ത് ക്ലബ് - കൺവീനർ - ശ്രീമതി. മായാ അഭിലാഷ് , മാത്‍സ് ക്ലബ് - കൺവീനർ - ശ്രീമതി .ജയകുമാരി ജി , ഹിന്ദി ക്ലബ് - കൺവീനർ - ശ്രീമതി .മിൻസി കെ കെ .
  • സ്കൂൾ ലൈബ്രറി - കൺവീനർ - ശ്രീമതി ബീന വി വിശ്വനാഥ് .
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ് - കൺവീനർ - ശ്രീ. ഷാബു ജി
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

വേലു ആചാരി സർ - ഉളിയനാട് ഗവണ്മെന്റ് യു പി എസ് ഹെഡ് മാസ്റ്റർ ആയിരിക്കെ കേരളസർക്കാരിന്റെ ഏറ്റവും നല്ല അധ്യാപകനുള്ള അവാർഡ് നേടി.

സ്കൂൾ വികസനത്തിന് ചുക്കാൻ പിടിച്ചവരിൽ പി ടി എ ഭാരവാഹികളുടെ നിർണായകമായ പങ്കുണ്ട്. സർവ്വശ്രീ പാപ്പച്ചൻ, എ അയ്യപ്പൻ, എ ജോർജ്കുട്ടി, ഡി സുധീന്ദ്രബാബു, സി രാമൻചന്ദ്രൻ നായർ, എ വിജയകുമാരൻ നായർ, വി വേണു, ജി പത്മപാദൻ, ആർ അനിൽകുമാർ , രാജേഷ് മുല്ലശ്ശേരിൽ, അനിൽകുമാർ ആർ എന്നിവർ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതിനു ശേഷമുള്ള പി ടി എ പ്രസിഡന്റുമാരാണ്. ഇവർ ഓരോരുത്തരുടെയും നേതൃത്വത്തിലുള്ള പി ടി എ സമിതികൾ, അക്കാലത്തെ സ്കൂൾ വികസനസമിതികൾ, മാതൃസമിതികൾ ( എം പി ടി എ ), ത്രിതലപഞ്ചായത്ത് ഇടപെടലുകൾ, ഓരോ കാലഘട്ടത്തിലെയും എം പി - എം എൽ എ ഇടപെടലുകൾ, നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ ഇവയെല്ലാം അധ്യാപകർക്ക് പ്രചോദനവും സ്കൂളിന് വികസനത്തിന്റെ കരുത്തും പകർന്നു.

അധ്യാപകർ  :-

എച്ച് എസ് സെക്ഷൻ

sl.no. പേര് ജോലിയിൽ പ്രവേശിച്ച തിയ്യതി
1 ബീന ഭാസ്കർ 12-08-1998
2 ബീന വി വിശ്വനാഥ് 01- 01- 2001
3 ജയകുമാരി ജി 04- 06 -2008
4 മിൻസി കെ കെ 09-1-2008
5 മായാ അഭിലാഷ് 04-01-2010
6 പ്രേമിനി ബി 24-11-2005
7 വിമൽ വി 06-07-2009
8 കാർത്തിക  വി
9 ബീന ബി ചന്ദ്രൻ 15-07-2021
10 ഷാബു ജി
11 സിനി എസ്
12 രാജി ആർ രാജ് 23- 12-2021

യു പി സെക്ഷൻ

sl.no പേര് ജോലിയിൽ പ്രവേശിച്ച തിയ്യതി
1 ഷീബ ജി കോശി 25 - 06- 1998
2 ലേഖ ടി ജെ 09 - 08 - 2007
3 വിജയകുമാരി ആർ 08 - 01 - 1999
4 വിദ്യാദാസ് എം എ 06 - 06 - 2019
5 നിഷ വി
6 നിഷ ജി
7 ജിജി ബി 31 - 08 - 2019
8 അശ്വതി അജയൻ 07 - 06 - 2019
9 അനീസ ഐ 13 - 10 - 2014
flower

എൽ പി സെക്ഷൻ

sl.no പേര് ജോലിയിൽ പ്രവേശിച്ച തിയ്യതി
1 ബീന സി
2 നിഷ എം 27 - 10 -2009
3 പ്രസീത  എ കെ 25 - 10 -1997
4 അനു എസ് മോഹൻ
5 ലിനി സി 11 - 02 - 2016
6 ഷീബ 06 - 06 -2019
7 ധന്യ പി എസ് 15 - 07 - 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ :-

1. കെ ആർ ജ്യോതിലാൽ ഐ എ എസ്

2. സോമദാസ്‌ (ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം)

വഴികാട്ടി

സ്കൂൾ യൂട്യൂബ് ചാനൽ : https://www.youtube.com/channel/UCfX8UGnedQ_4vu7YUkJvJfw/videos

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ_ഉളിയനാട്&oldid=1429307" എന്ന താളിൽനിന്ന് ശേഖരിച്ചത്