ജി.എച്ച്. എസ്.എസ്. കക്കാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12024 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ്. കക്കാട്ട്
വിലാസം
ബങ്കളം

ബങ്കളം
,
ബങ്കളം പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0467 2280666
ഇമെയിൽ12024kakkatghsshm@gmail.com
കോഡുകൾ
സ്കൂൾ കോഡ്12024 (സമേതം)
എച്ച് എസ് എസ് കോഡ്14007
യുഡൈസ് കോഡ്32010500312
വിക്കിഡാറ്റQ31701540
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമടിക്കൈ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ730
പെൺകുട്ടികൾ636
ആകെ വിദ്യാർത്ഥികൾ1366
അദ്ധ്യാപകർ54
ഹയർസെക്കന്ററി
ആൺകുട്ടികൾ244
പെൺകുട്ടികൾ256
ആകെ വിദ്യാർത്ഥികൾ500
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുജിനാലക്ഷ്മി
പ്രധാന അദ്ധ്യാപകൻമനോജ് കുമാർ എം
പി.ടി.എ. പ്രസിഡണ്ട്രാമകൃഷ്‍ണൻ പി. വി
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തിനി പി
അവസാനം തിരുത്തിയത്
18-03-202412024
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മടിക്കൈ ഗ്രാമപഞ്ചായത്തിെല ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ;‍ ഹയർ സെക്കണ്ടറി സ്കൂൾ കക്കാട്ട്.. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1954 മെയിൽ ഒരു എകാധ്യപിക ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപിക ദേവകി ‍. 1981-ൽ ഇതൊരു യു പി സ്കൂളായി. 1990-ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കണ്ടറിയയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ പി വിജയന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. കൂടൂതൽ അറിയാം ==

'ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രോത്സവം കക്കാട്ട് സ്കൂളിന് മികച്ച നേട്ടം

'== പാണത്തൂരിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 540പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി. ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും സോഷ്യൽ സയൻസ് , പ്രവൃത്തിപരിചയമേള എന്നിവയിൽ രണ്ടാം സ്ഥാനവും നേടി

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. യു പി ക്കും ,ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും മികച്ച രീതിയിൽ സജ്ജികരിച്ച വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിൽ 14 ഹൈടെക് ക്ലാസ്സ് മുറികൾ അതിവിശാലമായ കളിസ്ഥലം. ജൈവവൈവിധ്യ പാർക്ക്. വിശാലമായ സ്കൂൾ ഓഡിറ്റോറിയം സ്കൂൾ ബസ്സ് മികച്ച ലൈബ്രറി ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബ് കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

* നേർക്കാഴ്ച

മാനേജ്‌മെന്റ്

കാസർഗോഡ് ജില്ലാ പഞ്ചായത്തിന് കീഴിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ. കൂടുതൽ അറിയാം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വർഷം പേര് വർഷം പേര്
1990-1992 പി വിജയൻ 1992-1993 കെ കണ്ണൻ
1993-1995 എ സൈനുദ്ദീൻ 1995-1996 രാജാമണി
1996-1998 സരോജിനി എം 1998-1998 വി കണ്ണൻ
1998-1999 പി കുഞ്ഞിക്കണ്ണൻ 1999-1999 വി കണ്ണൻ
1999-2000 കെ ശാരദ 2000-2001 കെ എ ജോസഫ്
2001-2002 കെ ചന്ദ്രൻ 2002-2002 പി വി കുമാരൻ
2002-2003 കെ വി കൃഷ്ണൻ 2003-2005 സുരേഷ് ബാബു
2005-2007 സി ഉഷ 2007-2007 വിശാലാക്ഷൻ സി
2007-2008 പി ഉണ്ണികൃഷ്ണൻ 2008-2009 കെ സാവിത്രി
2009-2012 ടി എൻ ഗോപാലകൃഷ്ണൻ 2012-2014 സി പി വനജ
2014-2018 ഇ പി രാജഗോപാലൻ 2018----2019 എം ശ്യാമള
2019----- പി വിജയൻ

മികവുകൾ/നേട്ടങ്ങൾ

കക്കാട്ട് സ്കൂൾ കഴിഞ്ഞ കാലങ്ങളിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 17 വർഷം നൂറ് ശതമാനം വി‍ജയം നേടാൻ കക്കാട്ട് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. വനിതാ ഫുട്ബോളിൽ സ്കൂളിലെ വിദ്യാർത്ഥികളായ ആര്യശ്രീ, മാളവിക എന്നിവർ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ കളിച്ചവരാണ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തന്നെ മികച്ച മൂന്നാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. അത് പോലെ തന്നെ ശാസ്ത്രമേളകളിൽ സംസ്ഥാനതലത്തിൽ മികച്ച വിജയങ്ങൾ കക്കാട്ട് സ്കൂളിനെ തേടി എത്തിയിട്ടുണ്ട്. കൂടുതൽ അറിയാം

മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ്

2015-16 വർഷത്തെ മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ് കക്കാട്ട് സ്കൂളിന് ലഭിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ സുധീരൻ, അമൃത ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസ്, എറണാകുളം

പത്രവാർത്തകളിലൂടെ

സ്കൂളുമായി ബന്ധപെട്ട പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപെട്ടെ കൂടൂതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കണ്ണൂർ കാസർഗോഡ് ദേശിയ പാതയിൽ നീലേശ്വരം മാർക്കറ്റ് ‍ജംഗ്ഷനിൽ നിന്നും ആറ് കിലോമീറ്റർ
  • നിലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്റർ ദൂരം
  • നീലേശ്വരം ബസ്റ്റാൻഡിൽ നിന്ന് ബങ്കളം വഴിയുള്ള ബസ്സ്

{{#multimaps:12.2834699,75.1450564 |zoom=13}}